Wednesday, November 27, 2019

ഗുരുവായൂരെകാദശി  ദിനത്തിന്റെ രണ്ടു സവിശേഷതകൾ. 1.അന്നാണ് ഗീതാ ദിനം. ഭഗവാൻ അര്ജുനന് ഗീതോപദേശം നല്കിയ ദിവസമാണന്നു. ദേവോത്‌ഥാന ഏകാദശിയുടെ അന്ന് ദേവലോകംപോലും ഗീതോപദേശം കേട്ട് ധർമ്മരക്ഷാവ്യഗ്രതയിൽ അരയും തലയും മുറുക്കി രംഗത്തിറങ്ങി. 2.അന്നാണ് തിരുവില്വാമല പുനർജനി നൂഴൽ.  25മീറ്ററോളം നീളവും ഒരാൾക്ക് നുഴഞ്ഞു കേറാവുന്ന വിസ്താരവുമുള്ളതാണ് നൂഴഞ്ഞുകടക്കുന്നവരുടെ സർവപാപങ്ങളുമകറ്റുന്ന  പുനർജനിഗുഹ.
അതാരംഭിക്കുന്ന ഭാഗത്തു 2തീർത്ഥങ്ങൾ (വെള്ളക്കുഴികൾ )കാണാം. ഗുഹ നൂഴലിന് നല്ല മുന്പരിചയമുള്ളവരെയാണ് ആദ്യം പുറപ്പെടുക.മുന്പിലെ ആളുടെ കാലിൽ പിടിച്ചാണ് അടുത്തയാൾ കയറിപ്പോവുക. അല്ലെങ്കിൽ ഇടയ്ക്കു വഴിതെറ്റുന്ന ഭാഗങ്ങളുണ്ട്. രാവിലെ 4മണിക്കാരംഭിക്കുന്ന പുനർജനി നൂഴൽ വൈകീട്ട് 6മണിവരെ നീണ്ടു നിൽക്കാറുണ്ട്. അന്നേദിവസം ഗുരുവായൂരപ്പൻ തിരുവില്വാമലയിൽ പുനർജനിയിലും തിരുവില്വാമലയിലപ്പൻ ഏകാദശിയിൽ പങ്കെടുക്കാൻ ഗുരുവായൂരും പോകാറുണ്ടത്രെ. ഡോ. കെ. അരവിന്ദാക്ഷൻ

No comments: