*നമ:ശിവായ മന്ത്രരഹസ്യം* -
➖➖➖➖➖➖➖➖➖➖➖
*4 ാം ഭാഗം*
➖➖➖➖➖➖➖➖➖➖➖*
☘ ഓം നമഃശിവായ☘*
*ശിവോ ബ്രഹ്മാദി രൂപ: സ്യാത് ശക്തി ഭി: തി സൃഭി:* *സഹ അഥവാ തുര്യമേവ സ്യാത് നിർഗുണം ബ്രഹ്മ തത്പരം* .
*ശിവൻ സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നു ശക്തികളോടുകൂടിയ ഥാക്രമം ബ്രഹ്മാവ് വിഷ്ണു, രുദ്രൻ എന്നീ മൂന്നു രൂപങ്ങൾ ധരിക്കുന്നു. പ മാത്മാവിന്റെ മാത്രം കർമ ക്ഷേത്രമാണ് സൃഷ്ടി, സ്ഥിതി, സംഹാരമെന്നിവ. ഈ മൂന്നിനും കൂടി ജഗദ് വ്യാപാരമെന്നു പറയുന്നു.പരമാത്മാവിന്റെ ശബള രൂപമാണിവിടെ വർണിച്ചത്. യസ്മിൻ സർവം ശേതേ തസ്മിൻ - ഏതിലാണോ സർവവും ശയിക്കുന്നത്-സ്ഥിതി ചെയ്യുന്നത് - അത് ശിവൻ.ആ ശബള രൂപത്തിൽ ജഗദ് വ്യാപാരം നടത്തുന്നു.ഇതിനപ്പുറം ശുദ്ധസ്വരൂപം നിർഗുണമാണ്.സാധകൻ തന്റെ തുരീയാവസ്ഥയിൽ നിർഗുണനും നിരാ കാരനും സർവവ്യാപിയുമായ ശിവനെ സാക്ഷാത്കരിക്കുന്നു.പരമാത്മാവിന് അവസ്ഥാത്രയങ്ങളോ അതിനപ്പുറം തുരീയമോ ഇല്ല. ജീവന്റെ നിലയിൽ നിന്നു നോക്കുമ്പോൾ അവനങ്ങനെ ധരിക്കുന്നുവെന്നു മാത്രം.നമസോ ന മനേശക്തി: നമനം ധ്യാനമേവ ച .ങേന്താത്താദാത്മ്യ സംബന്ധ: കഥ്യതേപ്രത്യഗാത്മനോ:- നമ ശബ്ദത്തിന് നമിക്കുക എന്നർഥം.നമനം ധ്യാനം തന്നെ ചതുർഥി വിഭക്തിയുടെ അവസാനം കൊണ്ട് ജീവാത്മാവിന്റെ താദാത്മ്യ സംബന്ധത്തെപ്പറയുന്നു. നമിക്കുക എന്നത് തന്നെയാണ് ധ്യാനം. വിഷയ സുഖാസ്വാദനമാണ് അഹന്തക്കു കാരണം. വിഷയ സുഖത്തിൽ താത്പര്യമില്ലാതാവുന്നതോടെ വിനയമുണ്ടാവുന്നു. നമ്രത അഹന്തയെ ഹനിക്കുന്നു. ചിത്തം ധ്യാന സജ്ജമാവുന്നു. ധ്യാനം നിർ വിഷയം മന:( സാംഖ്യം 6.25) മനസ്സിനെ വിഷയരഹിതമാക്കുകയാണ് ധ്യാനം.രൂപം, രസം, ഗന്ധം, സ്പർശം, ശബ്ദം എന്നിവയാണ് വിഷയങ്ങൾ. മനസ്സ് വൃത്തി രഹിതമാവുമ്പോൾ വിഷയവിമുക്തി സംഭവിക്കുന്നു. ശിവായ എന്നതിലെ ങേ പ്രത്യയം ജീവാത്മാവിന് പരമാത്മാവുമായുള്ള താദാത്മ്യ സംബന്ധത്തെ കാണിക്കുന്നു. താദാത്മ്യ ബന്ധം വ്യാപ്യ വ്യാപക ബന്ധമാണ്. പ്രണവോ ധനു: ശരോ ഹ്യാത്മാ ബ്രഹ്മ തല്ലക്ഷ്യമുച്യതേ അപ്രമത്തേന വേദ്ധവ്യം ശരവത്തന്മയോ ഭവേത് .( മുണ്ഡകം 2.2.4) പ്രണവം വില്ലാണ്. ജീവാത്മാവാണ് ശരം ബ്രഹ്മം ലക്ഷ്യമാണ്.ലക്ഷ്യത്തെ വേധിക്കണം. ശരം പോലെ തന്മയനാവണം, ഏകാഗ്രമാവണം.ലക്ഷ്യമായ പരമാത്മാവിൽ ചിത്തമേകാഗ്രമായ വൻ പരമാത്മാവിൽ സ്ഥിതി ചെയ്യുന്നു. ആ പരമാത്മാവ് തന്റെ ഓരോ കോശങ്ങളിലും വ്യാപിച്ചിരിക്കുന്ന എന്ന അനുഭവമുണ്ടാവുന്നു. ഈ വ്യാപ്യ വ്യാപ കാ നുഭവമാണ് തന്മയീഭാവം*
☘*ഓം നമ:ശിവായ☘
*(തുടരും)*
*✍ അറിവാണ് ശക്തി*

No comments:
Post a Comment