Monday, November 25, 2019

[25/11, 21:29] Parvati Atmadhara: ചതുശ്ലോകീ ഭാഗവതം... 63

നനു ത്വ ദർശനേപി     അസമർഥോഹം  കദം ജ്ഞാനാധികാരിസ്യാം തത്രാ  യാവാനിധി  യാവത് സ്വരൂപത  യഥാഭാവോ
യാദൃക് സത്താവാൻ
യാനി രൂപാണി ഗുണാഃ
കർമാണി ച യസ്യ

അതൊക്കെ തന്നെ ഞാനിതാ
അനുഗ്രഹം ചെയ്തു തര്ണൂ. 

തഥൈവസമ്യക്  ഉപദിശൻ യാവാനീസ്യ അർത്ഥം സ്ഫുടയതി 

അസ്തുതേ മദ് അനുഗ്രഹാത്..
എന്ന് പറഞ്ഞ് ചതുശ്ലോകീ ഭാഗവതം തുടങ്ങ് ആണ്

അടുത്ത ശ്ലോകം മുതൽക്ക് ആണ്...

നാല് ശ്ലോകം..

വാസ്തവത്തിൽ ഏകശ്ലോകി
യാണ് അത്‌... എങ്കിലും ചതുശ്ലോകീ എന്ന് നമ്മള് പറയുന്നു....

അഹമേവാസമേവാഗ്രേ      നാനൃദൃത്  സദസത് പരം
പശ്ചാദഹം യദേതച്ച
യോ /വശിഷ്യേത സോ /സ് മ്യഹം

ഋതേ /ർത്ഥം യത്പ്രതീയേതാം 
ന പ്രതീയേത  ചാത്മനി
തദ്വിദ്യാദാത്മനോ മായാം
യഥാ/ ഭാസോ യഥാ തമഃ

യഥാ മഹാന്തി ഭൂതാനി
ഭൂതേഷുച്ചാവചേഷ്വനു
പ്രവിഷ്ടാന്യ പ്രവിഷ്ടാനി
തഥാതേഷു ന തേഷ്വഹം

ഏതാവദേവ ജിജ്ഞാസ്യം
തത്വ ജിജ്ഞാസുനാത്മനഃ
അന്വയ വ്യതിരേകാഭ്യാം യത്
സ്യാത് സർവത്ര സർവദാ..

അഹം യസ്യാദ് സർവത്ര സർവദാ....

ചതുശ്ലോകീ ഭാഗവതം ആണ്...

ഭഗവാൻ ഉപദേശിക്കുമ്പോ പറഞ്ഞു

ഹേ ബ്രഹ്മൻ,

ഈ സൃഷ്ടി തുടങ്ങുന്നതിനു മുൻപേ ഇവിടെഎന്ത് ഉണ്ടായിരുന്നു എന്ന് അറിയ്വോ?

 ഞാൻ മാത്രമേ ഉള്ളൂ...
അഹമേവ ആസം...
ന്ന് വച്ചാൽ ശ്രുതി വാക്യം ആണ്...

ആത്മാ വാ ഇദം അഗ്ര
ആ സീത്...
അന്യമായി ഒന്നും ണ്ടായിരുന്നില്ല്യാ........
*അഹമേവ ആസം*
*ന അന്യത് യത് സത്  അസത് പരം* 
സ്ഥൂലം,  സൂക്ഷ്മം ആയിട്ടോ
ചരം,  അചരം ആയിട്ടോ ഇവിടെ ഒന്നും ഉണ്ടായിരുന്നില്ല്യാ... ചൈതന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ശ്രീ നൊച്ചൂർജി...
[26/11, 03:05] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 346*
സ്വാമി വിവേകാനന്ദൻ ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോ  അദ്ദേഹത്തിന്റെ അതേ കംപാർട്ട്മെന്റിൽ ഒരു മാർവാഡി(വ്യാപാരി) ഇരിക്കണു. സന്യാസികളെ ഈ മാർവാഡിക്ക് വെറുപ്പാണ്.
അദ്ദേഹം പറഞ്ഞു.

നിങ്ങളീ കാഷായവും ഉടുത്ത്,
സമൂഹത്തിന് you are parasites.
നിങ്ങളൊക്കെ സമൂഹത്തിനെ
ചൂഷണം ചെയ്തു ജീവിക്ക്യാണ്.
പണി ചെയ്യാതെ ജീവിക്ക്യാണ്.
എന്നെ നോക്കൂ സുഖമായി പണി ചെയ്ത്.... എല്ലുമുറിയെ പണി ചെയ്താൽ പല്ല് മുറിയെ തിന്നാം. ഞാനെത്ര സുഖമായിട്ടിരിക്കണു. എന്നൊക്കെ പറഞ്ഞു.

സ്വാമി ഒരു ഭക്ഷണവും കഴിച്ചിട്ടില്യാ എന്ന് ആ വ്യാപാരിയ്ക്ക് അറിയാം. ഒന്നും കൊടുത്തില്യാ. ഒരു ദിവസം മുഴുവൻ കഴിഞ്ഞ് അടുത്ത ദിവസം ഇവര് ഒരേ station ൽ ഇറങ്ങി.

ഈ മാർവാഡി സ്വാമിക്ക് എതിരേ ഇരുന്ന് ഒരു പാത്രം എടുത്തിട്ട്  നല്ലവണ്ണം താൻ കൊണ്ട് വന്ന ഭക്ഷണപദാർത്ഥങ്ങളൊക്ക അതിലിട്ട് വിവേകാനന്ദസ്വാമിയുടെ മുമ്പിലിരുന്ന് കൊണ്ട് തന്നെ സ്വാമികളോട് പറഞ്ഞു.

നീ ചെറുപ്പക്കാരനാണ്.
എന്നെ കണ്ടു പഠിക്കണം.
ഞാനെത്ര അധ്വാനിച്ചു ജീവിക്കണു.
നീയൊരു പണിയും ചെയ്യാതെ കാഷായം ഉടുത്തു നടക്കണുവല്ലോ. നോക്കൂ ഞാൻ കഴിക്കണത്.
ഒരു വറ്റു പോലും സ്വാമിക്ക് കൊടുക്കാതെ കഴിച്ചു😔.

സ്വാമി ഒന്നും മിണ്ടീല്യ.
മിണ്ടാതിരുന്നു.
കൈയ്യില് ഭക്ഷണം ഇല്ല്യ,
കാശും ഇല്ല്യ.

അപ്പോ ഒരു കൃഷിക്കാരൻ അതേസമയത്ത് റയിൽവേസ്റ്റേഷനിൽ ഒരു ടിഫിൻ ക്യാരിയർ, അതില് എന്തോ എടുത്തു കൊണ്ട് ഒരു ഇലക്കെട്ടുമായിട്ട് സ്റ്റേഷനിലിങ്ങനെ ആരെയോ അന്വേഷിച്ച് കൊണ്ട് വരാണ്. സ്വാമിയെ കണ്ടതും,

മഹാരാജ്!! 
രാമചന്ദ്രന്റെ കൃപ എനിക്ക് ഉണ്ടായി ഇന്ന്,
എന്ന് പറഞ്ഞ് വിവേകാനന്ദസ്വാമിയുടെ മുമ്പില് ഇല വിരിച്ച് ഈ കൃഷിക്കാരൻ എന്താണോ കഴിക്കണത്, അതേ ഭോജനം! ആ ഇലയില് വിളമ്പി. മധുരപലഹാരങ്ങളടക്കം എല്ലാം വിളമ്പിയപ്പോ സ്വാമി പറഞ്ഞു.

അയ്യോ നിങ്ങൾക്ക് ആള് മാറിയിട്ടണ്ട്. എനിക്കെന്തിനാ ഭക്ഷണം തരണത്?

രാമചന്ദ്രജീ നേ ബോലാ.
ശ്രീരാമചന്ദ്രൻ പറഞ്ഞു ഇന്നലെ.

രാമചന്ദ്രൻ എന്തു പറഞ്ഞു?

ഞാനെത്രയോ കാലായിട്ട് രാമനാമം ജപിക്കണൂ. എനിക്ക് രാമദർശനമേ കിട്ടീട്ടില്യ. ഇന്നലെ രാത്രി എനിക്കൊരു സ്വപ്നം. ആ സ്വപ്നത്തിൽ രാമൻ അങ്ങയുടെ ഈ രൂപം കാണിച്ചു പറഞ്ഞു.

ഇങ്ങനെ ഒരു സന്യാസി വരും. 
ആ സന്യാസിക്ക് ഇന്ന ഇന്ന ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്തു കൊണ്ട് കൊടുക്കണം.

വെറും സ്വപ്നമായിരിക്കും എന്ന് വിചാരിച്ച് ഉറങ്ങിയപ്പോ വീണ്ടും അതേ സ്വപ്നം കണ്ടു.
ഇത് സത്യമായിരിക്ക്വോ എന്നറിയാനായി വളരെ ഔത്സുക്യത്തോടു കൂടെ ആ ഭക്ഷണം പാചകം ചെയ്ത് പാത്രത്തിലാക്കി വന്നിരിക്ക്യാണ്!!!
എന്റെ ഭാഗ്യം! ദാ, അങ്ങ് എന്റെ മുമ്പിലിതാ നില്ക്കണു.  ഭഗവാന്റെ കൃപ അങ്ങയിലൂടെ എനിക്ക് കിട്ടിയിരിക്കണു. ഈ ഭക്ഷണം സ്വീകരിക്കണം എന്ന് പറഞ്ഞു.

ഈ മാർവാഡി ആശ്ചര്യപ്പെട്ടു ഭഗവാന്റെ യോഗക്ഷേമശക്തിയെ കണ്ടു സ്വാമിയുടെ മുമ്പിൽ നമസ്ക്കരിച്ചു🙏

സ്വാമി പറഞ്ഞു. ഗൃഹസ്ഥധർമ്മപ്രകാരം നിങ്ങൾ പറഞ്ഞത് ശരിയാണ്. അധ്വാനിച്ചു ജീവിക്കണം. പക്ഷേ സർവ്വസംഗപരിത്യാഗികളായി യാതൊന്നും ഇല്ലാതെ സഞ്ചരിക്കുന്നവരെ ഭഗവാൻ സംരക്ഷിക്കുന്നുണ്ട് എന്നുള്ളതും സത്യമാണ്.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: