Saturday, November 30, 2019

[30/11, 16:21] +91 94955 57148: *⚜ശ്രീ ധര്‍മ്മശാസ്താവ്⚜*
🎀♾♾♾♾❣♾♾♾♾🎀

ഭാഗം :14 കര്‍പ്പൂരപ്രിയന്‍

 അയ്യപ്പന്റെ പ്രസിദ്ധമായ മറ്റൊരു നാമമാണു കര്‍പ്പൂരപ്രിയന്‍. കര്‍പ്പൂരാരതിയും കര്‍പ്പൂരാഴിയും അയ്യപ്പനു പ്രിയങ്കരമായതുമൂലം ഭഗവാന്‍ കര്‍പ്പൂരപ്രിയന്‍ എന്നു പ്രസിദ്ധനായി. കര്‍പ്പൂരപ്രിയനേ ശരണമയ്യപ്പാ എന്നു നാം ശരണംവിളിക്കുകയും ചെയ്യുന്നു. ശ്രീകോവില്‍ തിരുനടയിങ്കല്‍ കര്‍പ്പൂരമലകള്‍ കൈകൂപ്പിത്തൊഴുതുരുകുമ്പോള്‍ പദ്മരാഗപ്രഭവിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്നു ഞങ്ങള്‍ വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ ശബരിമലയിലെ കര്‍പ്പൂരസുഗന്ധം പോലെതന്നെ ഭക്തര്‍ക്കു പ്രിയങ്കരവുമായിക്കഴിഞ്ഞു. അയ്യപ്പന്‍മാര്‍ക്ക് ഒഴിവാക്കാനാവാത്ത പൂജാവസ്തുവാണു കര്‍പ്പൂരം. മാലയിടുന്നതുമുതല്‍ മലയാത്ര കഴിഞ്ഞു മാല അഴിക്കുന്നതുവരെയുള്ള എല്ലാ ചടങ്ങുകളിലും കര്‍പ്പൂരദീപം ആവശ്യമാണ്. ശാസ്താവിഗ്രഹത്തില്‍ ഉഴിയുന്ന കര്‍പ്പൂരദീപം തൊട്ടുതൊഴുതു ശരണംവിളിച്ചു ഭക്തര്‍ മാലയിടുന്നു. തുടര്‍ന്ന് എല്ലാ ദിവസവും പ്രഭാതത്തിലും സന്ധ്യക്കും കര്‍പ്പൂരദീപം കൊളുത്തി ശരണംവിളിച്ച് അയ്യപ്പനെ ആരാധിക്കണം. അയ്യപ്പനു മുന്നില്‍ സമര്‍പ്പിക്കാനായി ഇരുമുടിക്കെട്ടിലും കര്‍പ്പൂരം കരുതുന്നു. മലയാത്രയ്ക്കു കെട്ടുനിറച്ചുകഴിഞ്ഞാല്‍ കര്‍പ്പൂരാരതി നടത്തി ഗുരുസ്വാമി കെട്ടുതാങ്ങിതരുന്നു. പിന്നീട്‌ തേങ്ങയുടച്ച്‌ യാത്രയാരംഭിക്കുന്ന അയ്യപ്പന്മാര്‍ വഴിയിലെ പ്രധാന ആരാധനാകേന്ദ്രങ്ങളിലെല്ലാം കര്‍പ്പൂരം കത്തിച്ചുവന്ദിക്കുന്നു. വിശ്രമശേഷം കെട്ടുവീണ്ടും ശിരസ്സിലേറ്റുന്നതിനുമുന്‍പും ആരതി ചെയ്യാറുണ്ട്. പമ്പയില്‍ മലകയറുമ്പോഴും കര്‍പ്പൂരം കത്തിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഭക്തജനങ്ങളുടെ തിരക്കുമൂലവും സുരക്ഷാകാരണങ്ങളാലും പമ്പയിലും സന്നിധാനത്തും കര്‍പ്പൂരം കത്തിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഉണ്ട്. വൈകുന്നേരങ്ങളില്‍ വഴിപാടുകളായി ഭക്തജനങ്ങള്‍ നിയന്ത്രണങ്ങള്‍ക്കുവിധേയരായി കര്‍പ്പൂരാഴി നടത്താറുണ്ട്. അന്തസ്‌തേജോ ബഹിസ്‌തേജോഏകീകൃത്യാമിതപ്രഭം ത്രിധാദേവൈ പരിഭ്രാമ്യ കളദീപം നിവേദയേത് എന്ന്കര്‍പ്പൂരാരതി നടത്തുമ്പോഴും അഗ്നിജിഹ്വാംമഹാജിഹ്വാം സപ്തജിഹ്വാം നമാമ്യഹം ശാസ്തൃദേവമുഖംവന്ദേ വീതിഹോത്രം പ്രഭാകരം എന്ന്കര്‍പ്പൂരാഴി പ്രദക്ഷിണം ചെയ്യുമ്പോഴുംജപിക്കേണ്ടതാണ്. സന്നിധാനത്തു കൊടിമരത്തിനു സമീപം കര്‍പ്പൂരത്തറയില്‍ കര്‍പ്പൂരം സമര്‍പ്പിക്കുകയായിരുന്നു മുന്‍പ് പതിവ്. ഇന്നുകര്‍പ്പൂരത്തറയില്ല. തിരുമുറ്റത്തുണ്ടായിരുന്ന ആഴി പതിനെട്ടാം പടിക്കുതാഴേക്കു മാറ്റിയിരിക്കുന്നു. മാസപൂജകള്‍ക്കും മറ്റും നടതുറന്നാല്‍ ശ്രീകോവിലില്‍ നിന്നുംകൊളുത്തുന്ന ദീപം കൊണ്ടാണു ആഴിജ്വലിപ്പിക്കുന്നത്. നെയ്‌ത്തേങ്ങകളുടെ മുറികളും കര്‍പ്പൂരാദിസുഗന്ധദ്രവ്യങ്ങളും ചേര്‍ന്ന്എരിയുന്ന ആഴിസന്നിധാനത്തെ സുഗന്ധപൂരിതമാക്കുന്നു. കര്‍പ്പൂരശബ്ദത്തിന്റെ അര്‍ത്ഥം ധാരാളമായി സന്തോഷത്തെ വര്‍ദ്ധിപ്പിക്കുന്നത്(കൃവിക്ഷേപേ പുരി ആപ്യായനേ) എന്നാണ്. ഘനസാരം, ഹിമവാലുകാ, ചന്ദ്രസംജ്ഞം, സിതാഭ്രം എന്നിങ്ങനെ സംസ്‌കൃത ഭാഷയില്‍ അറിയപ്പെടുന്ന കര്‍പ്പൂരം കര്‍പ്പൂരവൃക്ഷത്തില്‍ നിന്നാണുലഭിക്കുന്നത്. തണുപ്പു നല്‍കുന്നതും തിക്തരസത്തോടുകൂടിയതുമായ കര്‍പ്പൂരത്തിനു വാത, കഫ ജന്യരോഗങ്ങളെ ശമിപ്പിക്കുവാനുള്ളകഴിവുണ്ട്. അതിനാല്‍ ആയുര്‍വേദഔഷധങ്ങളില്‍ കര്‍പ്പൂരത്തിനും സ്ഥാനമുണ്ട്.കത്തിക്കുമ്പോള്‍ സുഗന്ധം പരത്തി ഒന്നുമവശേഷിപ്പിക്കാതെ (ഭസ്മം പോലും ഇല്ലാതെ)എരിഞ്ഞുതീരുന്നതാണു കര്‍പ്പൂരം. അയ്യപ്പസന്നിധിയില്‍ നിന്നെരിയുന്ന കര്‍പ്പൂരനാളങ്ങള്‍ക്കു സമമാകണം ഭക്തരും. ഭഗവാനു മുന്നില്‍ജ്ഞാനാഗ്നിയില്‍ എരിഞ്ഞ് ശുദ്ധീകരിക്കപ്പെട്ട് ലോകത്തിനു സുഗന്ധം പരത്തിവേണം ഓരോ മനുഷ്യനും മടങ്ങേണ്ടത്. അപ്പോള്‍ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കും ധാരാളമായി സന്തോഷം വര്‍ദ്ധിപ്പിക്കുന്ന കര്‍പ്പൂരമായിമാറുന്നു. ആ കര്‍പ്പൂരം ഭഗവാനു ഏറ്റവും പ്രിയങ്കരവുമാകുന്നു

*തുടരും .....*

*ശുഭം*

✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[30/11, 16:21] +91 94955 57148: 🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തെ*


*ഓം നമ:ശിവായ*


*5⃣ കേദാർനാഥ് ക്ഷേത്രം*

ഉത്തരാഖണ്ഡിൽ കേദാർനാഥ് ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ്.

 കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രം  12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.

 *ഐതിഹ്യം*

പണ്ട് , ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയപ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു , ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി. പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.

*2013-ലെ പ്രളയം*

ജൂൺ ‌മാസം 16, 17 തിയതികളിൽ പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ കേദാർനാഥ് താഴ്വാരം‌ അടക്കം, ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. അതിശക്തമായ മഴവെള്ളപാച്ചലിൽ‌ ഗ്രാമീണരും തീർത്ഥാടകരുമടക്കം അനേകായിരം മനുഷ്യർക്ക് ജീവൻ‌ നഷ്ടപ്പെട്ടു. ക്ഷേത്രത്തിനു ചുറ്റുമുള്ള ബഹുനിലകെട്ടിടങ്ങളും കച്ചവടകേന്ദ്രങ്ങളും ഹോട്ടലുകളും തകർന്നടിഞ്ഞ് ഒലിച്ചുപോയി.‌ എന്നാൽ ക്ഷേത്രത്തിനു കാര്യമായ കേടുപാടുകൾ സംഭവിക്കാതെ ഇന്നും നിലനിൽക്കുന്നു.

*ക്ഷേത്രത്തിലേക്ക് എത്തിചേരാനുള്ള വഴികൾ*

*വിമാനമാർഗം*
അടുത്തുള്ള എയർ പോർട്ടുകൾ.
ഡറാഡൂൺ, ദൂരം 108 കി.മി.
ബുൻന്ദാർ, കുളു, ഹിമാചൽ പ്രദേശ്,ദൂരം 228 കി.മീ.

*റെയിവെ മാർഗം*
ഹരാ വാല സ്റ്റേഷനിൽ നിന്നും 107 കി.മി.
ദോയ് വാല സ്റ്റേഷനിൽ നിന്നും 110 കി.മി

*റോഡ് മാർഗം*
ഉത്തരാഖണ്ഡിലെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നും റോഡ് മാർഗം കേദാർനാഥിൽ എത്തിചേരാം🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹
[30/11, 16:21] +91 94955 57148: *🚩🔥അയ്യപ്പ ചരിതം*🔥🚩

 *ഭാഗം - 1⃣5⃣*
   
  *🌷മണികണ്ഠൻ വനത്തിലേക്ക്*
🔥●●●●●●●ॐ═🔱═ॐ●●●●●●●🔥

        *മന്ത്രിയുടെ ഗൂഢോപദേശം അനുസരിച്ച് മഹാറാണി അതിശക്തമായ തലവേദനയാണെന്ന് അഭിനയിച്ച് ഞെരിപിരികൊണ്ട് നിലവിളിച്ചു തുടങ്ങി.*

         *വിവരമറിഞ്ഞ രാജശേഖരരാജൻ  ഉടൻതന്നെ അന്തപുരത്തിലേക്കു കുതിച്ചു സ്നേഹനിധിയായ പട്ടമഹിഷിയുടെ കിടപ്പുകണ്ട് അദ്ദേഹം അതീവ ദുഃഖിതനായി. മന്ത്രിയെ ആളയച്ചു വരുത്തിയ അദ്ദേഹം ഗദ്ഗദകണ്ഠനായി ഇപ്രകാരം പറഞ്ഞു.*         

           *"മന്ത്രി നമ്മുടെ പ്രിയപത്നിയുടെ ഈ അവസ്ഥ കണ്ടിരിക്കാൻ ഞാൻ ശക്തനല്ല. ഉടൻതന്നെ പ്രഗത്ഭവൈദ്യന്മാരെ വരുത്തി റാണിയുടെ ചികിത്സയ്ക്കുവേണ്ട ഏർപ്പാടുകൾ ചെയ്യുക."*

         *രാജശേഖരരാജൻ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കേ രാജകല്പന നിറവേറ്റാൻ മന്ത്രി വൈദ്യന്മാരെ കൂട്ടിക്കൊണ്ടുവരുവാനായി പുറപ്പെട്ടു.*                         

          *ഏറെ താമസിയാതെ, താൻ പറഞ്ഞു ചട്ടംകെട്ടിയ പ്രകാരം ചികിത്സ വിധിക്കാൻ പോന്ന വൈദ്യനേയും കൂട്ടി  മന്ത്രി അന്തപുരത്തിൽ എത്തി.*             

         *രോഗശയ്യക്കു സമീപം എത്തിയ വൈദ്യൻ രാജ്‌ഞിയെ ഏറെനേരം പരിശോധിക്കുന്നതായി അഭിനയിച്ചു. ഒടുവിൽ മന്ത്രിയുടെ നിർദ്ദേശം അനുസരിച്ചുള്ള ചികിത്സ അയാൾ വിധിച്ചു.*           

            *"രാജൻ, രോഗം അതികഠിനം ആണ്. ഈ രോഗശമനത്തിന് പുലിപ്പാൽ മാത്രമേ ഔഷധമായി ഉള്ളൂ."*

          *"എന്ത്? പുലിപ്പാലോ? !"*

             *അത്ഭുതവും പരിഭ്രാന്തിയും കലർന്ന സ്വരത്തിലുള്ള രാജാവിന്റെ ചോദ്യം കേട്ട വൈദ്യൻ അടിവരയിട്ടു പറഞ്ഞു;*   

       *"അതെ രാജൻ, മഹാറാണിയുടെ അതികഠിനമായ തലവേദന ശമിപ്പിക്കാൻ ചില ഔഷധങ്ങൾ പുലിപ്പാലിൽ ചേർത്തു കൊടുക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല."*

              *പുലിപ്പാൽ ലഭിച്ചില്ലെങ്കിൽ മഹാറാണിയുടെ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല എന്നുള്ള വാർത്ത രാജാവിനെ ഏറെ ദുഃഖിതനും ഉൽക്കണ്ഠാകുലനുമാക്കി. ഘോരവനാന്തരങ്ങളിൽ ചെന്ന് പുലിപ്പാൽ കൊണ്ടുവരാൻ ആർക്കാണ് ധൈര്യമുണ്ടാവുക?  എന്തുചെയ്യണമെന്നറിയാതെ ചിന്താക്കുഴപ്പത്തിലായ രാജാവ് ഇപ്രകാരം വിളംബരം ചെയ്തു.*                   

         *"രാജ്‌ഞിയുടെ രോഗശമനത്തിനായി പുലിപ്പാൽ കറന്നെടുത്ത്  കൊണ്ടുവരുന്നവർക്ക് ഒട്ടേറെ പാരിതോഷികങ്ങൾ നൽകുന്നതായിരിക്കും."*

           *വിളംബരം  മുറയ്ക്കു നടന്നെങ്കിലും ജീവനിൽ കൊതിയുള്ള ആരെങ്കിലും ആ സാഹസത്തിനു മുതിരുമോ? സമയം ചെല്ലുംതോറും മഹാറാണിയുടെ അസുഖം കൂടുതൽ കൂടുതൽ മൂർച്ഛിക്കുന്നതായി മന്ത്രി രാജാവിനെ അറിയിച്ചുകൊണ്ടിരുന്നു. രാജശേഖരരാജന്റെ അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പ്രയാസം തന്നെ.*                   

           *മാതാവിന്റെ രോഗവിവരം അറിഞ്ഞ മണികണ്ഠൻ ഉടൻതന്നെ രോഗശയ്യയ്ക്കു  സമീപമെത്തി. ഹരിഹരപുത്രൻ ആയ മണികണ്ഠസ്വാമിക്ക് കാര്യങ്ങളെല്ലാം ഗ്രഹിക്കാൻ കഴിഞ്ഞു. മുഖത്തു പുഞ്ചിരി വിടർത്തി മഹാരാജന്റെ  സമീപമെത്തി ഇപ്രകാരം പറഞ്ഞു.*                     

            *"അല്ലയോ പിതാവേ, ഞാൻ ജീവിച്ചിരിക്കുമ്പോൾ അങ്ങേയ്ക്ക് വ്യാകുലത എന്തിന്? ആജ്ഞാപിച്ചാലും! അവിടുത്തെ അനുഗ്രഹമുണ്ടെങ്കിൽ ഞാൻ തന്നെ വനത്തിൽ ചെന്ന് പുലിപ്പാലുമായി ശീഘ്രം  മടങ്ങിയെത്താം. മാതാവിന്റെ അസുഖം മാറ്റേണ്ടത് പുത്രൻ എന്ന നിലയിൽ എന്റെ കർത്തവ്യമാണ്. "*

തുടരും.......

 *_ശ്രീകൃഷ്ണകൃപാസാഗരം_*

✍🏻 സനൂപ് പാലപ്ര,
         സുജാസദാശിവൻ
                     
 *_സർവ്വംശ്രീകൃഷ്ണാർപ്പണമസ്തു_*

✿❁═══❁★🔥🚩🔥★❁═══❁✿

No comments: