Friday, November 22, 2019

കുട്ടികാലത്ത് ധാരാളം കേട്ടിട്ടുള്ള പേരാണ് "പാമ്പ്ഗോയിന്ദൻ"

അദ്ദേഹത്തെ കുറിച്ചു  Kozhipurath Parvathy Chettur എഴുതിയ പോസ്റ്റ്…

ചാവക്കാട് ഒരു യുപി സ്കൂൾ പ്രധാന അദ്ധ്യാപകനായിരുന്നു പാമ്പു  ഗോവിന്ദൻ... ശരിയായ പേര് ഗോവിന്ദൻ ആയിരുന്നില്ലെന്നു തോന്നുന്നു ...

ഗുരുവായൂരും തൃശ്ശൂരും ജീവിച്ച കഴിഞ്ഞ തലമുറ നേരിൽ കണ്ട  ഒരു അസാധരണ  വ്യക്തിത്വം.. ഇത്  പാമ്പു ഗോവിന്ദനെ അറിയാത്തവർക്കായി..

എഴാം ക്ലാസ്സിലെ ബഞ്ചുകളിൽ  നായക്കുരണ വിതറിയ വികൃതി  കുട്ടിയെ പ്രധാന അധ്യാപകനായ ഗോവിന്ദൻ ശിക്ഷയുടെ ഭാഗമായി   സ്റ്റോർ റൂമിൽ പൂട്ടിയിട്ടു ..

വൈകുന്നേരം തുറന്നപ്പോൾ കുട്ടി  പഴയ സാധനങ്ങൾ നിറഞ്ഞ മുറിയിൽ ഉണ്ടായിരുന്നേക്കാവുന്ന ഒരു പാമ്പിന്റെ കടിയേറ്റ് നീലിച്ചു  മരിച്ചു കിടക്കുന്നതാണ് കണ്ടത് ..

അറിയാതെ ആണെങ്കിലും പറ്റിപ്പോയ  പാപഭാരം  ഗോവിന്ദന്റെ സമനില തെറ്റിച്ചു ..അന്നത്തെ കാലത്ത് ഡോക്ടറെയും അധ്യാപകരെയും ചോദ്യം ചെയ്യുക പതിവില്ലെങ്കിലും ഗോവിന്ദൻ സ്വയം ശിക്ഷ ഏറ്റുവാങ്ങി ..

വീടുവിട്ട് ഇറങ്ങി അലഞ്ഞു നടന്നു ഗുരുവായൂരും പരിസരങ്ങളിലും .. ആരോടും സംസാരിക്കാതെ .. പരിസരത്തു നടക്കുന്നതു ശ്രദ്ധിക്കാതെ ..

ഇടക്കെപ്പോഴോ മനസ്സ് ഉള്ളിലേക്ക് കേന്ദ്രീകരിച്ചപ്പോൾ യോഗിക്ക് പവറുകൾ വന്ന് അതി മാനുഷനായി...

ഗുരുവായൂർ അമ്പലകുളത്തിൽ മണീക്കൂറുകളോളം പൊങ്ങി കിടക്കുക .. ജ്വലിക്കുന്ന  സൂര്യനെ ഇമവെട്ടാതെ നോക്കി നിൽക്കുക ..

കൊടിമരത്തിനടുത്ത് പെരുവിരലിൽ ഉയർന്ന് നട അടക്കുവോളം കണ്ണു ചിമ്മാതെ ശ്രീലകത്തേക്ക് നോക്കി കണ്ണുനീർ വാർത്തു നിൽക്കുക ..

പാമ്പിന്റെ മാളങ്ങളിലേക്ക് കൈ നീട്ടി പാമ്പുകളെ ഗോവിന്ദാ എന്നു വിളിച്ച് എടുത്ത് കൈയ്യിൽ എടുക്കുക കഴുത്തിൽ ഇടുക ഇതെല്ലാം ഒരു തലമുറ മുൻപുള്ളവരെ കൊണ്ട് അയാളെ പാമ്പു ഗോവിന്ദാ എന്നു വിളിപ്പിച്ചു ..

ബസ്സുകളിലും ഹോട്ടലുകളിലും ആരും പൈസ ചോദിക്കാറില്ലായിരുന്നു .. ചിലപ്പോൾ കഴിക്കും .. ചിലപ്പോൾ വാങ്ങാതെ നടന്നു നീങ്ങും .. പൈസയായി കൊടുത്താൽ വാങ്ങാറില്ലായിരുന്നു ...

ഒരിക്കൽ മാത്രം ഒരു മാതാവ് തന്റെ  അടുത്തു കൊണ്ടുവന്ന കുഞ്ഞിനെ അനുഗ്രഹിച്ച് മന്ത്ര ദീക്ഷ കൊടുത്തു .. ആ കുഞ്ഞാണ് പിന്നീട് ചിദാനന്ദ സരസ്വതി ആയി തീർന്നത് ..

കൈ കൊണ്ട് പറ്റിപ്പോയ ബാലഹത്യയുടെ  പത്തിരുപതു കൊല്ലത്തെ നിരന്തര പശ്ചാതാപത്തിനൊടുവിൽ തൃശ്ശൂരിലെ കിഴക്കെ കോട്ടയിൽ വെച്ച് അന്ത്യം ..
FB

No comments: