ദൈവവുമായി സംവദിക്കുന്നത് നിശബ്ദമായാണ്. മനുഷ്യരുമായി ആശയവിനിമയം നടത്തുന്നത് ഭാഷ ഉപയോഗിച്ചും. നിങ്ങൾക്ക് ദൈവവുമായി ബന്ധപ്പെടണമെങ്കിൽ നിശബ്ദനായിരിക്കുക. മനുഷ്യരുമായി ആശയവിനിമയം നടത്താൻ നിശബ്ദമായി ആകില്ല, അതിനു നിങ്ങൾ സംസാരിക്കുക തന്നെ വേണം.
നിങ്ങൾ സുഹൃത്തുക്കളോടൊപ്പം നിശബ്ദമായിരിക്കുന്നത് അഭംഗിയായിരിക്കും. അവർ കരുതും എന്തോ മോശമായി സംഭവിച്ചു എന്ന്. അവർ ചോദിക്കും 'എന്താ പ്രശ്നം? നിങ്ങളെന്താ സംസാരിക്കാതിരിക്കുന്നത്.? നിങ്ങൾ എന്തിനെക്കുറിച്ചെങ്കിലും ഓർത്ത് വിഷമിച്ചിരിക്കുകയാണോ? മാനസിക പിരിമുറുക്കത്തിലാണോ? എന്തെങ്കിലും ചീത്തയായി സംഭവിച്ചോ? ഭർത്താവ് ഒന്നും മിണ്ടുന്നില്ലെങ്കിൽ ഭാര്യക്കാകെ വേവലാതിയാകും. നിങ്ങളെന്താ നിശബ്ദനായിരിക്കുന്നത്? എന്താ പ്രശ്നം? നിങ്ങളെന്താ എന്നോടൊന്നും മിണ്ടാത്തത്? ഭാര്യ പൊടുന്നനവെ നിശബ്ദയായാലും ഇതു തന്നെ സംഭവിക്കും.
ആരോടെങ്കിലും സംസാരിക്കേണ്ട ആവശ്യം എന്തിനാണ് വരുന്നത്.? നിങ്ങൾ സംസാരിക്കുന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങൾ ഒറ്റ ക്കാണന്നാണ്. ആരെങ്കിലും ഉണ്ടെന്ന കാര്യം നിങ്ങൾ അംഗീകരിക്കുന്നില്ല. നിങ്ങൾ സംസാരിക്കാത്തപ്പോൾ മറ്റുള്ളവരുമായുള്ള ബന്ധം അറ്റുപോകുന്നു. നിങ്ങൾ ഒറ്റക്കാവുന്നു. നിങ്ങൾ സംസാരിക്കാത്തപ്പോൾ മറ്റുള്ളവർ കരുതുന്നു നിങ്ങൾ അവരെ അവഗണിക്കുകയാണെന്ന്. അതു കൊണ്ട് ആൾക്കാർ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
അവർക്ക് ആശയവിനിമയം നടത്താനില്ലാത്തപ്പോൾ, ഒന്നും പറയാനില്ലാത്തപ്പോൾ അവർ കാലാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നു. എന്തെന്നാൽ സംസാരിക്കാതെ ഇരുന്നാൽ മറ്റേയാൾക്ക് മുറിവേറ്റതു പോലെ തോന്നും. ആളുകളുടെ കൂടെ നിശബ്ദമായിരിക്കുന്നത് മര്യാദകേടായാണ് കരുതുന്നത്. പക്ഷേ, ദൈവത്തിന്റെ ഒപ്പമായിരിക്കുമ്പോൾ നേർ വിപരീതമാണ് അവസ്ഥ; പ്രകൃതിയോടൊപ്പമാകുമ്പോൾ നിങ്ങൾ സംസാരിച്ചാലാണ് മോശം
പ്രകൃതിയോട് സംസാരിക്കുക എന്ന് വച്ചാൽ നിങ്ങൾക്ക് മുമ്പിലുള്ള യാഥാർത്ഥ്യത്തെ അവഗണിക്കുക എന്നാണ് അർത്ഥം. അവിടെ നിശബ്ദതയാണ് ആവശ്യം. നിങ്ങൾ ജനിക്കുമ്പോൾ നിശബ്ദതയാണ് ഈ ലോകത്തിലേക്ക് കൊണ്ടുവരുന്നത്. ഭാഷ നിങ്ങൾക്ക് ലഭിച്ചതാണ്.. അതൊരു സമ്മാനമാണ്, സമൂഹത്തിന്റെ പരിശീലന ഫലമാണ്. അത് ഉപയോഗപ്രദമാണ്. അതൊരു മാർഗ്ഗമാണ് , കുറുക്കുവഴിയാണ്; പക്ഷേ, നിങ്ങൾക്കൊപ്പം ലോകത്തിലേക്ക് കൊണ്ടുവരുന്നത് നിശബ്ദതയാണ്. ആ നിശബ്ദത വീണ്ടും നേടാനുള്ള മാർഗ്ഗം: വീണ്ടുമൊരു ശിശുവാകുക. എല്ലാ ബുദ്ധൻമാരും ഇതു തന്നെയാണ് പറയുന്നത്:
നിങ്ങൾ വീണ്ടും പ്രകൃതിയുടെ ഭാഗമാകണം.,
ഓഷോ .......

No comments:
Post a Comment