കാളിദാസന്‍
Thursday 28 November 2019 3:20 am IST
ബിരസാ സഹജാനന്ദോ രാമാനന്ദസ്തഥാ മഹാന്‍
വിതരന്തു സദൈവതേ ദൈവീം സദ്ഗുണസമ്പദം
സംസ്‌കൃതത്തിലെ ശ്രേഷ്ഠ കവിയും നാടകകൃത്തുമായ കാളിദാസന്‍ വിക്രമാദിത്യന്റെ സമകാലികനായിരുന്നു. ക്രിസ്തുവിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്നും അല്ല ഗുപ്തകാലത്താണെന്നും മതഭേദങ്ങളുമണ്ട്. കാളിദാസന്‍ വിദുഷിയായ ഒരു രാജകുമാരിയെ വിവാഹം കഴിച്ചുവെന്നും പിന്നീട് കാളിദാസന്‍ ഒരു പാമരനാണെന്ന് മനസ്സിലാക്കിയ രാജകുമാരി അദ്ദേഹത്തെ അപമാനിച്ചയച്ചുവെന്നും, അതില്‍ അതീവ ദുഃഖിതനായ കാളിദാസന്‍ സരസ്വതീദേവിയെ ഉപാസിച്ച് വരംനേടി കാവ്യകലയില്‍ നിപുണനായി എന്നും ഐതിഹ്യമുണ്ട്. ഇദ്ദേഹത്തിന്റെ രഘുവംശം, കുമാരസംഭവം, മേഘദൂതം, ഋതുസമാഹാരം എന്നീ നാലുമഹാകാവ്യങ്ങളും, അഭിജ്ഞാന ശാകുന്തളം, വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം എന്നിങ്ങനെ മൂന്നു നാടകങ്ങളും പ്രസിദ്ധമാണ്. അഭിജ്ഞാന ശാകുന്തളം വായിച്ച ജര്‍മന്‍ കവി ഗോഥേ അത്യന്തം വികാരപരവശനായി. അദ്ദേഹത്തിന്റെ രചനകളില്‍ ഭാരതീയ സംസ്‌കാരം നിറഞ്ഞു നില്‍ക്കുന്നു. പ്രേമത്തിന്റെ ലളിതവും ഉദാത്തവുമായ രൂപത്തെ കലാത്മകമായി ചിത്രീകരിക്കുന്നതില്‍ കാളിദാസന്‍ പ്രസിദ്ധന്‍ ഉപമാ അലങ്കാരത്തില്‍ അദ്ദേഹത്തെ കവച്ചു വയ്ക്കുന്ന മറ്റൊരു കവിയില്ല.
(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാ സ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)
No comments:
Post a Comment