[29/11, 21:13] +91 94955 57148: 🎀♾♾♾♾💗♾♾♾♾🎀
*🕊തത്വമസി🕊*
🎀♾♾♾♾💗♾♾♾♾🎀
*ഭാഗം :13*
അയ്യപ്പന്റെ ബാല്യകാലം പന്തളമായി മാറാനും ചില കാരണങ്ങളുണ്ട്. ശബരിമലയിൽ ശാസ്താവിഗ്രഹം പ്രതിഷ്ഠിക്കാനായി കൊണ്ടു വന്നെങ്കിലും ദുർഘടമായ പാത അതിന് തടസമായിരുന്നു. പാത ശരിയാകുന്നതുവരെ പന്തളം രാജാവ് അത് സൂക്ഷിക്കാമെന്നേറ്റു. നദീതീരത്ത് ഒരു ക്ഷേത്രം പണിത് അതിൽ ശാസ്താവിനെ പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തു.
ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. നിലക്കൽ, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും ക്ഷേത്രങ്ങൾ കാണാം. മറ്റ് മലകളിൽ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പൻ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങൾക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികൾ എന്നൊരു വിശ്വാസമുണ്ട്. മറ്റൊരു വിശ്വാസപ്രകാരം 18 പടികൾ ആത്മീയമായ 18 കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. 18 പടികൾ അഥവാ 18 അവസ്ഥകൾ തരണം ചെയ്തു ഭക്തർ ഈശ്വരനിൽ എത്തിച്ചേരുന്നു അഥവാ മോക്ഷം പ്രാപിക്കുന്നു എന്ന സങ്കൽപ്പമാണ് ഇതിൽ ഉള്ളത്.
ശബരിമല ക്ഷേത്രവും കേരളത്തിലെ പല ശാസ്താ-ദുർഗ്ഗക്ഷേത്രങ്ങളും, അഥവാ കാവുകളും ഹൈന്ദവപരിണാമം പ്രാപിച്ച ആദി ദ്രാവിഡ-ബൗദ്ധ ക്ഷേത്രങ്ങളാണെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു നിർമ്മാണത്തിന്റെ പ്രാക്തനകാലം മുതൽക്കേ നാട്ടുകാരായ സാധാരണ ജനങ്ങൾ സംഘങ്ങളായിച്ചേർന്ന് വ്രതാനുഷ്ഠാനത്തോടെ പച്ചരിയും തേങ്ങയും നെയ്യും ഉപ്പും കുരുമുളകും ചേർന്ന നിവേദ്യങ്ങളുമായി ക്ഷേത്രവിഹാരങ്ങളിൽ താമസിച്ചിരുന്ന ബുദ്ധഭിക്ഷുക്കൾ തീർത്ഥാടനം ചെയ്ത് നിവേദ്യങ്ങൾ നൽകി അവരുടെ ഉപദേശങ്ങൾ ശ്രവിച്ച് തിരിച്ചുവരുമായിരുന്നു. ബുദ്ധമതാനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം ഈ വാദത്തെ ന്യായീകരിക്കുന്നു. അയ്യപ്പൻ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണു കരുതപ്പെടുന്നത്. ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. രാമായണത്തിൽ ശബരിപീഠം എന്നും കൂടാതെ ശബരി ആശ്രമം എന്നും പറയുന്നു.
തുടരും ......
*സ്വാമിയേ ശരണമയ്യപ്പാ*
*സ്വാമിയേ ശരണമയ്യപ്പാ*
*സ്വാമിയേ ശരണമയ്യപ്പാ*
*ശുഭം*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
[29/11, 21:13] +91 94955 57148: 🎀♾♾♾♾❣♾♾♾♾🎀
*👣ശരണപാതയിൽ👣*
🎀♾♾♾♾🙏♾♾♾♾🎀
*പരമ്പര-അദ്ധ്യായം-13*
മണ്ഡലമാസമായി പൂജനീയമായിരിക്കുന്നത് വൃശ്ചികമാസവും ധനുമാസവുമാണ്. വൃശ്ചികത്തിനര്‍ത്ഥംതേള്‍ എന്നാണ്. ശബരിമല വ്രതാനുഷ്ഠാനം വൃശ്ചികം മുപ്പതു ദിവസവും, ധനു പതിനൊന്നു ദിവസവുമാണ്. ധനുസ്സ് എന്നാല്‍ വില്ല് എന്നാണ്. വില്ലും തേളും പൂര്‍ണ്ണമായും ആദ്ധ്യാത്മിക പ്രതീകമാണ്.
ശ്രീ അയ്യപ്പന്റെ ലീലാവിലാസങ്ങളില്‍ തേളിനും വില്ലിനും മഹനീയ സ്ഥാനമുണ്ട്. വിഷ ജീവിയാണ് തേള്‍അല്ലെങ്കില്‍ വൃശ്ചികം. ഇത് തന്റെ എതിരാളിയെ ആക്രമിയ്ക്കുന്ന സ്വഭാവം ഉള്ളതാണ് ധനുസ്സ്.ആക്രമിയ്ക്കാനുള്ള ആയുധമാണ്. അയ്യപ്പന്‍ പുലിപ്പാലു തേടിയാത്രചെയ്യുന്നു. രാജകൊട്ടാരത്തിലെ അധര്‍മ്മ തന്ത്രങ്ങളായിരുന്നു അതിനുകാരണം. പിന്നില്‍ നിന്നു വിഷം കുത്തിവച്ചമന്ത്രിയും രാജപത്‌നിയും മറ്റും വൃശ്ചികത്തെ പ്രതിനിധാനം ചെയ്യുന്നു. അയ്യപ്പന്‍ അമ്പും വില്ലും കൊണ്ട് മുന്നോട്ടുള്ള വിജയങ്ങള്‍ കൊയ്‌തെടുക്കുന്നു.
തന്റെ ഓജസ്സും തേജസ്സും മലമുകളില്‍ സ്ഥാപിച്ചതും, അമ്പയച്ചതുകൊണ്ടുതന്നെ. വൃശ്ചികം –ധനുരൂപങ്ങള്‍ ഇപ്രകാരം സുപ്രസിദ്ധങ്ങളായിത്തീര്‍ന്നു. ജ്യോതിഷപരമായി വൃശ്ചികം അഷ്ടമ (8-ആം) രാശിയാണ്. കൂടാതെ ചൊവ്വയുടെ രാശിയുമാണ്. എട്ടുംചൊവ്വയും ആയുസ്സിന് ദോഷം ചെയ്യുന്നു.
ഈദോഷകാലത്തെ തരണം ചെയ്യാനും, ആയുര്‍ദൈര്‍ഘ്യത്തിനും വൃശ്ചികത്തിലെ അയ്യപ്പ ഭജനം മോക്ഷപ്രദം തന്നെ. 9ാം ഭാവമായ ധനുരാശി ഭാഗ്യഭാവത്തിന്റെയാണ്. കഷ്ടതകളും നഷ്ടങ്ങളും സഹിച്ച് ഭാഗ്യ ഭാവത്തിലെത്തിയാല്‍ സര്‍വ്വ സിദ്ധികളും മേന്മകളും കൈവരുമെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
*തുടരും......*

[29/11, 21:13] +91 94955 57148: 🙏🌹🌹🙏🌹🌹🙏🌹🌹🙏
*ഭൂതനാഥോപാഖ്യാനം: ഭാഗം 3*
🌺🌸🌺🌸🌺🌸🌺🌸🌺🌸🌺🌸
ഭൂതനാഥ സദാനന്ദ സര്‍വ്വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോ നമഃ🙏
മഹാവിഷ്ണുവും മഹാദേവനും തമ്മിലുള്ള സംവാദവും ഭൂതനാഥന്റെ അവതാരവര്‍ണ്ണനയുമാണ് മൂന്നാം അദ്ധ്യായത്തിലെ പ്രതിപാദ്യം. ഭൂതനാഥന്റെ പാദപങ്കജങ്ങള്‍ സ്മരിച്ചുകൊണ്ട് സൂതന്‍ വീണ്ടും പറഞ്ഞുതുടങ്ങി.
മീനകുണ്ഡലങ്ങളണിഞ്ഞ മഹാവിഷ്ണു സുന്ദരിയായ യുവതിയായി മാറി അസുരന്മാരെ മോഹിപ്പിച്ചു എന്ന വൃത്താന്തം മീനകേതനരിപുവായ മഹാദേവന്‍ അറിഞ്ഞു. ആ മോഹിനീരൂപം കാണാന്‍ ആഗ്രഹം ഉണ്ടായ മഹേശ്വരന്‍ വിഷ്ണു സന്നിധിയിലെത്തി.
പുരഹരന്‍ മാധവനോടു പറഞ്ഞു:’കല്യാണനിധിയായ വിഷ്‌ണോ, അങ്ങയുടെ ശൃംഗാരമയമായ മായാരൂപം കാണാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. കാരുണ്യപൂര്‍വ്വം ആ രൂപം എനിക്കു കാട്ടിത്തരിക’. ശിവവചനം കേട്ട് തന്റെ മോഹിനീരൂപം കാണിക്കുന്നതിനായി മഹാവിഷ്ണു അപ്രത്യക്ഷനായി. അതിമനോഹരമായ ഒരു ഉദ്യാനം ശിവനുമുന്നില്‍ ആവിര്‍ഭവിച്ചു. ഇത്രയും മനോഹരമായ ഒരു പൂങ്കാവനം ഇതിനു മുന്‍പ് താന്‍ കണ്ടിട്ടില്ല എന്നു ശിവനു തോന്നി.
സൗരഭ്യം പൊഴിക്കുന്ന നിരവധി പുഷ്പങ്ങളും മന്ദമായിവീശുന്ന മാരുതനും ആടുന്ന മയിലുകളും പാടുന്ന കുയിലുകളും ഓടുന്ന മാന്‍പേടകളും മൂളുന്ന വണ്ടുകളും തടാകങ്ങളില്‍ നീന്തിക്കളിക്കുന്ന അരയന്നങ്ങളും എല്ലാംചേര്‍ന്ന് അതിമനോഹരമായിരുന്നു ആ ഉദ്യാനം.
ഉദ്യാനത്തിനുള്ളില്‍ നിറയെ പൂത്തുനില്‍ക്കുന്ന ചെമ്പകത്തിന്റെ ചുവട്ടില്‍ മാണിക്യ നിര്‍മ്മിതമായ പന്ത് എറിഞ്ഞുകളിച്ചു നില്‍ക്കുന്ന പൂര്‍ണ്ണയൗവനയുക്തയായ മോഹിനിയെ മഹാദേവന്‍ കണ്ടു.
മോഹിനിയുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ ആയിരം നാവുള്ള അനന്തനുപോലുമാവുകയില്ല.
അതിനാല്‍ ആ സൗന്ദര്യത്തെക്കുറിച്ച് ഒരുനാവ് മാത്രമുള്ള താന്‍ വര്‍ണ്ണിക്കാന്‍ ഉദ്യമിച്ചാല്‍ അത് ഭോഷത്വം ആയിരിക്കും. അംഗജനെ (കാമദേവനെ) അഗ്നിനേത്രത്താല്‍ ചുട്ടുകരിച്ച് അംഗനമാരില്‍ ഏറ്റവും വൈരാഗ്യത്തോടെവാഴുന്ന അംഗജരിപുവായശിവന്റെ മനസ്സിളക്കിയ മോഹിനിയുടെ സൗന്ദര്യം വര്‍ണ്ണിക്കേണമോ? എന്ന് സൂതന്‍ മഹര്‍ഷിമാരോടു പറയുന്നു.
മോഹിനിയെ കണ്ടു മോഹിതനായ മഹാദേവന്‍ ദേവിയെ ആലിംഗനം ചെയ്യാന്‍ ഉദ്യമിച്ചു. എന്നാല്‍ ദേവി അവിടെനിന്നും ഓടിമാറി. ലീലാലോലുപയായ ദേവിയെ ഒടുവില്‍ ശിവന്‍ തന്റെ കരവലയത്തിലാക്കി ആലിംഗനം ചെയ്തു. ശിവമോഹിനി സംഗമത്തില്‍ സമസ്തദേവകളും വിസ്മയം പൂണ്ടു.
ഇരുവരുടെയും വിയര്‍പ്പുതുള്ളികളും ശിവവീര്യവും ഒന്നുചേര്‍ന്ന് ഒരുസുന്ദരരൂപം ആവിര്‍ഭവിച്ചു. അങ്ങിനെ ആവിര്‍ഭവിച്ച പുരാതനവും ചിദ്‌സ്വരൂപവും പുണ്യപൂര്‍ണ്ണവുമായ താരകബ്രഹ്മരൂപത്തെ ഞാന്‍ ഭജിക്കുന്നു.
പന്തളഭൂപന്റെ ഭാഗ്യത്തിന്റെ പരിപൂര്‍ണ്ണതയായും മഹിഷിയുടെ മദം പോക്കുവാനായും ആണു താരകബ്രഹ്മം അവതരിച്ചത്. പലപല കാരണങ്ങളാല്‍ ആ ദിവ്യമൂര്‍ത്തി കൈക്കൊള്ളുന്ന അവതാരങ്ങള്‍ക്കു കണക്കില്ല. ശുദ്ധനും, അദ്വയനും, സ്വയം ജ്യോതിസ്വരൂപനും, അവ്യയനും, പരനും,സത്യസ്വരൂപനും, ആനന്ദമയനുമാണു സാക്ഷാല്‍ താരകബ്രഹ്മം. എന്നാലും ആ പരമകാരുണ്യവാന്‍ സഗുണസ്വരൂപം കൈക്കൊണ്ടത് കലികാലത്തുള്ളവരുടെ മഹാഭാഗ്യമാണ്.
*##LV##*

No comments:
Post a Comment