തത്വം ഗ്രഹിക്കാനാണ് ഭക്തി... തത്വമറിയാത്ത ഭക്തി നിങ്ങളെ എവിടെയുമെത്തിക്കില്ല... നിങ്ങൾ തുടങ്ങിയേടത്തു തന്നെ നിൽക്കുന്നു.... തത്വ രഹിതമായ ഭക്തി വെറും ആചാരവും , ജഢ സമാനമായ കർമ്മവുമാകുന്നു... ഒരു ചെറിയ അസ്വസ്ഥത പോലും നിങ്ങളെ വ്യാകുലചിത്തരാക്കുന്നു... നിങ്ങളിൽ അകാരണമായ ഭയം ജനിപ്പിക്കുന്നു... നഷ്ടങ്ങളിൽ നിങ്ങൾ തകർന്നടിയുന്നു... ശിഷ്ട കാലം ആയുസ്സിനെ പഴിച്ച് ദുഃഖാർത്തരായി ജീവിതം തള്ളി നീക്കുന്നു... തീർത്തും യാചകരായി... തത്വമറിയാത്ത ഭക്തി പിൻതുടർന്ന നിങ്ങൾ അതിന്റെ വ്യർത്ഥത ഇവിടെ തിരിച്ചറിയുന്നു...... മറിച്ച് തത്വഗ്രഹണം സിദ്ധിച്ച ഭക്തൻ ചക്രവർത്തിയായി മാറുന്നു... അവൻ സ്വയം വിചാരിച്ചാൽ പോലും ചഞ്ചലചിത്തനാകാൻ കഴിയില്ല... ഇത് സ്വയം ബോധ്യപ്പെടേണ്ടതാണ് ; സാക്ഷ്യപ്പെടേണ്ടതാണ്.... നിങ്ങൾ ചാഞ്ചല്യപ്പെടുന്നെങ്കിൽ , വ്യാകുലപ്പെടുന്നെങ്കിൽ , മനസ്സിലാക്കുക ; സർവ്വവും സമർപ്പിച്ചുള്ള ഭക്തനാണെങ്കിലും തത്വം നിങ്ങളിൽ നിന്നും വളരെ വളരെ ദൂരത്തിലാണ് ....
No comments:
Post a Comment