Wednesday, November 27, 2019

*ശ്രീമദ് ഭാഗവതം 348*
 *സമുദ്രം.*
സമുദ്രം എപ്പോഴും അലയടിച്ചുകൊണ്ടിരിക്കും. പക്ഷേ ആഴമുള്ളിടത്ത് സമുദ്രം നിശ്ചലമായിട്ടിരിക്കും.
അതിൽ നിന്ന് പഠിച്ചു, നമുക്കും ആഴം വേണം എന്ന്.
സിന്ധുവത്സ്യാം അഗാധ:
സമുദ്രത്തിനെ പോലെ അകമേക്ക് ആഴം ഉണ്ടെങ്കിൽ ആത്മവിചാരം ചെയ്യെ ചെയ്യെ,

സമുദ്രസ്യേവ ഗാംഭീര്യം
സ്ഥൈര്യം മേരോരിവ സ്ഥിതി:
അന്ത: ശീതളതാ: ച ഇന്ദോ: 
ഇവോഽദേതി വിചാരിണ:
സമുദ്രം പോലെ ഗാംഭീര്യം.
മേരു പർവ്വതം പോലെ ഉറപ്പ്.
പൂർണചന്ദ്രൻ പോലെ ഉള്ളിലൊരു കുളിർമ്മ. നിശ്ചലമായിട്ടിരിക്കുന്ന സമുദ്രത്തിനെ കണ്ട് ചിത്തവൃത്തി നിരുദ്ധമായ ജ്ഞാനി ഇങ്ങനെ ഗംഭീരമായി ഇരിക്കും എന്ന് സമുദ്രത്തിൽ നിന്ന് പഠിച്ചു.

ഇനി അഞ്ച് ഇന്ദ്രിയങ്ങളെ കാണിക്കുന്ന അഞ്ച് ഉദാഹരണങ്ങൾ!

ശബ്ദാദിഭി: പഞ്ചഭിരേവ പഞ്ച
പഞ്ചത്വമാപു: സ്വഗുണേനബദ്ധാ:
കുരംഗ മാതംഗ പതംഗ മീന-
ഭൃംഗാ നര: പഞ്ചഭി: അഞ്ചിത: കിം

അടുത്ത അഞ്ച് ഗുരുക്കന്മാരെ ആചാര്യ സ്വാമികൾ വിവേകചൂഡാമണിയിൽ എടുത്ത് പറയണ്ട്.
കുരംഗ മാതംഗ പതംഗ മീന ഭൃംഗാ

ആദ്യം, മാൻ (കുരംഗം)
 *മാൻ, ശബ്ദത്തിന് അടിമയാണ്.* അതുപോലെ നമ്മളും ചിലപ്പോ ശബ്ദത്തിന് അടിമയായിട്ട് മനസ്സിന്റെ ശാന്തി നഷ്ടപ്പെടും. ഗ്രാമ്യഗീതം ന ശ്രണുയാത്
ഗ്രാമ്യഗീതം കേൾക്കരുതെന്നാണ്.
ഏതു ഗീതം കേട്ടാൽ മനസ്സിൽ വിഷയവാസനകൾ ഉണരുമോ,
മനസ്സിന്റെ സമനില തെറ്റുമോ,
അശാന്തി ഉണ്ടാകുമോ,
അത്തരത്തിലുള്ള ഗ്രാമ്യഗീതം കേൾക്കരുത്.

അതുകൊണ്ടാണ് സമ്യക് ഗീതം സംഗീതം. സംഗീതം എന്തിനാണ്?
സംഗീതം ഭക്തിയ്ക്കാണ്.

ഒരിക്കൽ രമണഭഗവാനോട് ഒരു ഭാഗവതർ ചോദിച്ചു.
ഭഗവാനേ,
പാടരതിനാലേ ഭഗവാന് അടയമുടിയാതാ. രമണഭഗവാൻ ഒന്നും പറഞ്ഞില്യ.

"ത്യാഗരാജസ്വാമികളെല്ലാം പാടി താനൈ അടഞ്ചാ"
അപ്പോ ഭഗവാൻ പറഞ്ഞു.
അദ്ദേഹം പാടി അടങ്ങിയതല്ലാ, അടങ്ങിയപ്പോ  പാടിയതാണ്. അദ്ദേഹം അടങ്ങിയപ്പോ ആ അടക്കത്തിനാലേ അത് സംഗീതമായി പുറത്ത് വന്നതാണ്. അദ്ദേഹത്തിന്റെ *അടക്കം കൊണ്ട് ണ്ടായ ആനന്ദമാണ് സംഗീതമായി* *വെളിയിൽ വന്നത്.*

സംഗീതജ്ഞാനമു ഭക്തിവിനാ.
സംഗീതത്തിന്റെ അഴക് ഭക്തി ആണ്.
നമ്മുടെ ഹൃദയത്തിലുള്ള  ഭക്തിയെ  പുറമേക്ക് പ്രകാശിപ്പിക്കുമ്പോ അത് കേൾക്കുന്നവർക്കും ഭക്തി. നമ്മളുടെ ഋഷികൾ അന്തരംഗത്തിൽ ശ്രവിച്ച ശബ്ദത്തിൽ നിന്ന് ജനിച്ച സംഗീതം അത്  ഇന്ദ്രിയങ്ങളെ സ്പർശിക്കാതെ ആഴ്ന്ന് ആ സംഗീതം ഹൃദയത്തെ ആണ് സ്പർശിക്കണത്. കൂടുതലാളുകളും ഇന്ദ്രിയതലത്തിൽ നില്ക്കുന്നതിനാൽ സർവേന്ദ്രിയങ്ങളിലും  വിക്ഷോഭം ണ്ടാക്കണ സംഗീതം വേണം അവർക്ക്. അതിന് ഗ്രാമ്യഗീതം എന്ന് പേര്. അത് അശാന്തിണ്ടാക്കും. മനസ്സിനെ ചഞ്ചലപ്പെടുത്തും. സംഗീതത്തിനെ ഭഗവാനോടോപ്പം കൊണ്ട് പോകണം .
ഭഗവാനെ കുറിച്ചായിരിക്കണം സംഗീതം. ഭഗവാനോട് ചേർന്ന് ഉയർന്ന ഒരു ലക്ഷ്യത്തോടെയാണ്  സംഗീതശാസ്ത്രം ണ്ടായത്. സംഗീതം കേട്ട് കേട്ട് ഭഗവദ് ആനന്ദത്തിൽ മുങ്ങണം. അത്തരം സംഗീതം ആണ് കേൾക്കേണ്ടത്.

 *ഗ്രാമ്യഗീതം ന ശ്രണുയാത്.* 
ഗ്രാമ്യഗീതം കേട്ടു കഴിഞ്ഞാൽ മനസ്സ് അശുദ്ധമാവും. ചെവി അശുദ്ധമാവും. അന്തരീക്ഷം അശുദ്ധമാവും. അതിലൂടെ മനസ്സിന്റെ സമനില തെറ്റും എന്നുള്ളത് മാനിൽ നിന്നും പഠിച്ചു.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: