Saturday, November 23, 2019

രുദ്ര മാഹാത്മ്യം


രു തം -- കരച്ചിൽ
ദ്രാവയതി= നാശയ തി
രു തം ദ്രാവയതി 'രുദ്ര
കരച്ചിൽ നശിപ്പിക്കുന്നവൻ രുദ്രൻ
അപ്പോൾ രുദ്രൻ എന്നാൽ ദുഖത്തെ നശിപ്പിക്കുന്നവനെന്നർത്ഥം

ശ്രീരുദ്രത്തിലെ എട്ടാം അനുവാകത്തിലെ 11 മത്തെ മന്ത്രമായാണ് നമശ്ശിവായ എന്ന പ്രസിദ്ധമായ പഞ്ചാക്ഷരി എന്നറിയുക.
ഇതിന് ഇത്രയേറെ പ്രാധാന്യം വരുവാൻ കാരണവും യജുർവേദത്തിലെ ശത രുദ്രീയത്തിലുള്ള മന്ത്രം ആയതിനാലാണ്
കൂടാതെ നമ .ശ്ശിവായ മന്ത്രം ഇതിലവതരിച്ചതിനാൽ ശ്രീ രു ദ്രത്തിനും യജുർവേദത്തിനും കീർത്തി ഉണ്ടായി

യജുർവേദത്തിന് ശുക്ള യജുർവേദവും കൃഷ്ണ യജുർവേദവും (തൈത്ത രീയം] ഉണ്ട് രണ്ടിലും രുദ്രാദ്ധ്യായവും ഉണ്ട് ചില സ്വല്പ വത്യാസവും ഇവ തമ്മിലുണ്ട്
ഉദാ.
ശുക്ള യജുർവേദം = നമസ്തേ രുദ്രമന്യവ ഉതോത ഇഷ വേ നമ: ബാഹുഭ്യാ മുതതേ നമഃ
കൃഷ്ണ യജുർവേദം = നമസ്തേ രുദ്രമന്യവ ഉതോത ഇഷ വേ നമ:
നമസ്തേ അസ്തു ധന്വ നേ ബാഹുഭ്യാ മുതതേ നമ:
ഇത്തരം പല വ ത്യാസങ്ങളും രണ്ടും തമ്മിലുണ്ട്
കേരളത്തിൽ ശ്രീരുദ്രം കൃഷ്ണ യജുർവേദത്തിലെ രുദ്രാദ്ധ്യായം ആണ്


ചമകം നമകം ചൈവ
പൗരുഷം സൂക്തമേ വച

നിത്യം ത്രയം പ്രയുജ്ഞാനോ
ബ്രഹ്മലോ കേ മഹീയതേ

ശ്രീരുദ്രം (ച മകം + നമകം) പുരുഷസൂക്.തം ഇവ നിത്യം ജപിക്കുന്നവൻ ബ്രഹ്മലോകം പ്രാപിക്കും മോക്ഷവും കിട്ടും എന്ന് യാജ്ഞൃവൽ ക്യസ് മ്യതി.

ശ്രീരുദ്രം വെറും വയറോടെ [ ഭക്ഷണത്തിന് മുമ്പേ ] യേ ജപിക്കാവൂ എന്ന് കേരളത്തിൽ നിയമം ഉണ്ട്
ഇത് നിത്യം ഇപ്രകാരം ചിട്ടയോടെ ജപിക്കുന്നവരുണ്ട്. ഈ ജപം കൊണ്ട് മാത്രമാണ് തന്റെ ഇഹലോക സുഖങ്ങൾ മുഴുവൻ കിട്ടിയതെന്ന് ഉറച്ചു വിശ്വസിക്കുന്നവരും ധാരാളമുണ്ട്
അത് സത്യം തന്നെയാണു താനും
ദിവസവും പ്രഭാതത്തിൽ സന്ധ്യ വന്ദന ശേഷം ശ്രീരുദ്രം ചമകം തേവാരമായിത്തന്നെ ജപിക്കുന്നവർ ഒരു തരത്തിലും മോശാവസ്ഥയെ പ്രാപിക്കാതെ ഐശ്വര്യ ഗുണസമ്പത് സമൃദ്ധിയോടെ ഇരിക്കുന്നത് അനുഭവമാണ്.
ശ്രീ രുദ്രം സത്യം ആണ്
അത് ശിവൻ തന്നെയാണ് ബ്രഹ്മസാക്ഷാത്ക്കാരത്തിനുള്ള ഏക മാർഗ്ഗവും ഇതാണ് സത്യം സത്യം സത്യം

വേദം ശ്രുതിയാണ്
കേട്ട് പഠിച്ച് തലമുറകളിലൂടെ നിലനില്ക്കുന്നത് 'ഇങ്ങിനെ വരുമ്പോൾ അതിൽ സാഹിത്യം നഷ്ടമാകാൻ സാധ്യതയുണ്ട് എന്ന ധാരണയാലാകാം അതോ ഭഗവദ് നിശ്ചയ മോവേദം സ്വരനി ബദ്ധമാണ്
ഉദാത്തം അനുദാത്തം സ്വരിതം എന്നിങ്ങനെ മൂന്ന് സ്വരങ്ങളാണ് ഉള്ളത്
സ്വരിച്ച് ചൊല്ലുമ്പോൾ തലയാട്ടുന്നതും കൈ കൊണ്ട് സ്വരം കാണിക്കുന്നതും കണ്ടിട്ടുണ്ടാകുമല്ലോ

ഉച്ചെരുദാത്ത:
നി ചെരനുദാത്ത:
സമാഹാര സ്വരിത:

ഉച്ചസ്ഥായിയിൽ ഉച്ചരിക്കുന്നത് ഉദാത്തം

നീ ച സ്ഥായിയിൽ അനുദാത്തം
ഇവരണ്ടും ചേർന്നത് സ്വരിതം

ഉദാത്താദ്യാസ്ത്രയ്‌: സ്വരാ:- എന്ന് അമരകോശം
ഉദാത്തം മുതൽ മൂന്ന് സ്വരം
കൂടാതെ ദീർഘ സ്വരിതം എന്ന ഒന്നുകൂടി ഉണ്ട്
സ്വരിതം കഴിഞ്ഞ് അനുദാത്തം വരെയുള്ള ഏകസ്വരത്തിന് പ്രചയം എന്ന് നമ്പൂതിരിമാർ പറയും

സ്വര സഹിതം ചൊല്ലുന്ന വേദമന്ത്രങ്ങൾക്കേ പൂർണ്ണത ഉള്ളൂ. അതിന്റെ ഫലവും മേൽ പ്രകാരമായിരിക്കും

തുടരും
Source Facebook 

No comments: