Saturday, February 29, 2020

(73). ശ്രീ ഗരുവായൂർ അമ്പാടി കണ്ണന്റെ സഹസ്രകലശ ചടങ്ങുകൾ :-

നാളെ രാവിലെ (29-2-20) കാലത്തെ ശീവേലി കഴിഞ്ഞാൽ ബിംബ ശുദ്ധിയാണ്.

അമ്പാടിയിൽ യശോദ പ്രഭാത ജോലികൾക്കായി നേരത്തെ എഴുന്നേൽക്കും. പശുവിനെ കറക്കണം, പാൽകാച്ചണം, തൈർ കടയണം.കണ്ണന് വെണ്ണ വളരെ പ്രിയമാണ്. കാലത്ത് കടഞ്ഞെടുത്ത നറു വെണ്ണയാണ് കണ്ണന് ഇഷ്ടം.

തന്നെ കെട്ടിപ്പിടിച്ച് ഉറങ്ങി കിടക്കുന്ന കണ്ണനെ മെല്ലെ മാറ്റി യശോദ എഴുന്നേറ്റു. കണ്ണനും ഉണർന്ന് യശോദ മ്മയുടെ മാറത്ത് കേറി ഇരുപ്പായി. ഇതാണ് ദേവമാതാവായ ദിദിയുടെ നിർമാല്യ ദർശനം. ഒരു കയ്യിൽ മുരളിയും മറേറ കയ്യിൽ പട്ടുകോണകവും പിടിച്ച്, അരയിലെ കിങ്ങിണികിഴിഞ്ഞ്,ആടയാഭരണങ്ങളില്ലാതെ ഉണ്ണിക്കണ്ണനെ കാണാൻ നല്ല രസം. കണ്ണെടുക്കാൻ പറ്റുന്നില്ല. നേരം പോയതറിയാതെ യശോദ കണ്ണനെ താഴെ ഇറക്കി.പ്രഭാതകൃത്യങ്ങളിൽ മുഴുകി.

കണ്ണന് പ്രഭാത ഭക്ഷണം. അമ്പാടിയിലെ പാർഷദ മാർക്ക് കൂടി രാവിലെ ഭക്ഷണം കൊടുത്ത്, കണ്ണനെ കുളിപ്പിക്കണം.

അതെ നാളെ രാവിലത്തെ ശിവേലി കഴിഞ്ഞ് ആരംഭിക്കുന്ന ബിംബ ശുദ്ധി ചടങ്ങുകൾ ഗുരുവായൂർ കണ്ണന് ആയുർവേദ വിധി പ്രകാരമുള്ള മന്ത്ര സ്നാനം തന്നെയാണ്.

ചതു ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം ഇതെല്ലാം കലശങ്ങളിൽ നിറച്ച് പൂജിച്ച് കണ്ണന്റെ ബിംബ ശുദ്ധികർമ്മം ചെയ്യുന്നു.

യശോദ നാലു സ്വർണ്ണ പാത്രങ്ങളിൽ കണ്ണന് കുളിക്കുവാനുള്ള പരിശുദ്ധമായ ജലം നിറച്ച് വെക്കും. കുറച്ച് ജലം കണ്ണന്റെ ശരീരത്തിൽ ഒഴിക്കും
പിന്നീട് നാല്പാമരം മൃദുവായി പൊടിച്ച്, സുഗന്ധങ്ങളും,ഔഷധങ്ങളും ചേർത്ത നാല്പാമര പൊടി കണ്ണന്റെ ശരീരത്തിൽ തേച്ച് കുളിപ്പിക്കും. അത് നല്ലത് പോലെ കഴുകി നല്ല മൃദുവായ പുറ്റുമണ്ണ് കൊണ്ട് കണ്ണന് ഒട്ടും നോവാതെ ബിംബ ശരീരത്തിൽ പുരട്ടും. പിന്നീടു് രണ്ടു കലശത്തിലെ മന്ത്ര പൂരിത ജലം ശരീരത്തിൽ ഒഴിക്കും. പിന്നീട് വേദമന്ത്ര പുണ്യാഹമന്ത്രത്താൽ പരിപൂരിതമായ ജലം ശരീരത്തിൽ തളിക്കും. മാസത്തിലൊരിക്കൽ ഇങ്ങനെ അമ്പാടി കണ്ണന് ഈ ഔഷധ കുളി നിർബന്ധമാണ്. അതാണ്, മാസ ശുദ്ധിയിലേയും, സഹസ്രകലശ ചടങ്ങുകളിലെയും ബിംബ ശുദ്ധി കർമ്മത്തിലെ ചതു ശൂദ്ധി.

ചതുശുദ്ധിക്കായി വാതിൽമാടത്തിൽ നാലു് പത്മങ്ങളിലായി കലശ കുടങ്ങൾ വെക്കുന്നു ആദ്യത്തെ കുടത്തിൽ നാല്പാമര പൊടിയും, മൃദുവായി പൊടിച്ച  പുറ്റുമണ്ണും നിറക്കുന്നു. സ്വർണ്ണ, ഗന്ധപുഷ്പ്പാ ക്ഷതങ്ങളും നിറച്ചിരിക്കും. നാലമത്തെ കലശം പുണ്യാഹമന്ത്രങ്ങൾ ചൊല്ലി തളിക്കാനുള്ളതാണ്. എല്ലാം വിധിപോലെ ക്രമം തെറ്റാതെ പരികർമ്മികളായ കീഴ്ശാന്തിക്കാർ നേരത്തെ തന്നെ ഒരുക്കി വെച്ചിരിക്കും. ഓതിക്കന്മാർ കലശപൂജ നിർവ്വഹിക്കുന്നു. കണ്ണനെ പൂജിച്ച് നീരാജനം ഉഴിഞ്ഞ് അഭിഷേകം നടത്തുന്നത് തന്ത്രി നമ്പൂതിരിപ്പാടാണു്.

ചതു ശുദ്ധി കഴിഞ്ഞാൽ കണ്ണന് ജലധാരയാണ്.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി, ഗുരുവായൂർ9048205785.
(72) ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ സഹസ്രകലശ ചടങ്ങുകൾ.

കണ്ണന് സഹസ്രകലശാഭിഷേകം മാർച്ച് 5 ന് ആണ്.മാർച്ച് ആറിന് ഉത്സവം കൊടികയറും.

ഇന്നലെ ആചര്യവരണം, മുളയിടൽ എന്നിവയോടു കൂടി സഹസ്രകലശ ചടങ്ങുകൾ ആരംഭിച്ചു.

ഇന്ന് പ്രാസാദ ശുദ്ധി, പ്രാസദ പൂജ, രക്ഷോഘ്ന ഹോമം എന്നിവയും വാസ്തുബലി, വാസ്തു ഹോമം, വാസ്തുകലശാഭിഷേകം എന്നിവയുമാണ് പ്രധാന കലശ ,പൂജ, ഹോമാദികൾ.

വാസ്തുകലശങ്ങളിൽ അരിയും, ജലവും നിറച്ച് പത്മമിട്ട് പീഠം വിരിച്ച് വാസ്തു ദേവന്മാരെയും പ്രാസാദ ദേവന്മാരേയും പൂജിക്കും.പൂജിച്ച കലശങ്ങളിലെ അരിയും, ജലവും, മന്ത്രപൂർവ്വം പ്രാസദത്തിൽ അഭിഷേകം ചെയ്യും. വാസ്തു പുണ്യാഹവും നടത്തി പ്രാസാദശുദ്ധി വരുത്തും.

എല്ലാവർക്കും ശാന്തിയും, സമാധനവും ഉണ്ടാവാൻ ശാന്തിദേവതകളെ പൂജിക്കുന്നു. ശാന്തി മന്ത്രമായ ശന്ന സൂക്തങ്ങളിലെ ഋക്കുകൾ ജപിക്കുന്നു. നവഗ്രഹദോഷങ്ങൾ, ഗൃഹ ദോഷങ്ങൾ എന്നിവ ഇല്ലാതാക്കി എല്ലാവർക്കും ശാന്തി ലഭിക്കാനാണ് ഈ കർമ്മങ്ങൾ ചെയ്യുന്നത്.

ദേവന്റെ സ്ഥൂല ശരീരമായ ക്ഷേത്രത്തിലെ പ്രാസദത്തിന്റെ ശുദ്ധി ഇപ്രകാരമാണ്.

ശുദ്ധി പൂജകൾ കഴിഞ്ഞ് കണ്ണന് അത്താഴപൂജ ആരംഭിക്കുന്നു.

നാളെ ബിംബ ശുദ്ധി.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785. ( 28-2-20).
ശ്രീകൃഷ്ണനും നെല്ലിക്കയും

ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട ചങ്ങാതിമാരിലൊരാളാണ് അർജുനൻ. ഒരിക്കൽ ശ്രീകൃഷ്ണൻ അർജുനനെയും തേരാളിയായ സാത്യകിയെയും കൂട്ടി വനത്തിലൂടെ ഒരു സവാരിക്കിറങ്ങി.

"കാട്ടിലൂടെയുള്ള യാത്രയായതിനാൽ നമുക്ക് തേര് വേണ്ട. കാൽ നടയായി പോകാം". ശ്രീകൃഷ്ണൻ പറഞ്ഞു. അവർ രണ്ടുപേരും ആ അഭിപ്രായത്തോട് യോജിച്ചു. . കാട്ടിലെ കാഴ്ചകൾ കണ്ടാനന്ദിച്ച് കുറെ നടന്നിട്ട് അവർ ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിക്കാൻ ഇരുന്നു. അപ്പോഴേക്കും സന്ധ്യ മയങ്ങിത്തുടങ്ങി. വനപ്രദേശമായതിനാൽ മൂവരും
ഒരുമിച്ച് ഉറങ്ങേണ്ടന്ന് തീരുമാനമെടുത്തു. സാത്യകിയെ കാവൽ നിർത്തിയിട്ട് അർജുനനും ശ്രീകൃഷ്ണനും ഉറങ്ങാൻ തുടങ്ങി.

കുറെകഴിഞ്ഞപ്പോൾ തൊട്ടുപിന്നിൽ എന്തോ ശബ്ദം കേട്ട് സാത്യകി തിരിഞ്ഞു നോക്കി. അരണ്ടപ്രകാശത്തിൽ ഒരു നെല്ലിക്ക ഒരുണ്ടുരുണ്ട്‌ അടുത്തേക്ക്‌ വരുന്നത് സാത്യകി കണ്ടു. പൊടുന്നനെ ആ നെല്ലിക്ക വലുതാകാൻ തുടങ്ങി.

"ഹും, സത്യം പറഞ്ഞോ. നീയാരാണ്‌?". നെല്ലിക്ക ഉച്ചത്തിൽ ചോദിച്ചു. സാത്യകിക്ക് കോപം വന്നെങ്കിലും പുറത്തുകാണിക്കാതെ ഇങ്ങനെ മറുപടി പറഞ്ഞു. "ഞാൻ ശ്രീകൃഷ്ണന്റെ തേരാളി സാത്യകിയാണ്".

"നിനക്ക് യുദ്ധം ചെയ്യാനറിയാമോ ?". നെല്ലിക്ക ശരീരം കുറേക്കൂടി വലുതാക്കിക്കൊണ്ട് ചോദിച്ചു.

ഇത്തവണ സാത്യകിയുടെ ക്ഷമ കെട്ടു. "എടാ, നിന്നെ അടിച്ചു നിലംപരിശാക്കാൻ എനിക്കീ പെരുവിരൽ മതി. നീ ആരാണെന്ന് വേഗം പറഞ്ഞോ...." സാത്യകി പറഞ്ഞു.

"ഞാനൊരു യക്ഷനാണു. നിന്നെ യുദ്ധം ചെയ്തു തോൽപ്പിക്കാനാണ് വന്നത്". ഇത്രയും പറഞ്ഞു നെല്ലിക്ക ഒരു യക്ഷന്റെ രൂപം പൂണ്ട് സാത്യകിയോട് പൊരുതാൻ അടുത്തുചെന്നു. സാത്യകി വേഗം വാളുമായി യക്ഷനെ ആക്രമിക്കാൻ തയ്യാറെടുത്തു.

"ഹും നിന്റെ അഹങ്കാരം ഞാനിന്നു തീർക്കുമെടാ". യക്ഷൻ ഉച്ചത്തിൽ പറഞ്ഞു.

ഇതെല്ലാം ഉറക്കം നടിച്ചുകിടക്കുന്ന ശ്രീകൃഷ്ണൻ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു അറിയാതെതന്നെ ചിരി വന്നു.

യുദ്ധത്തിൽ യക്ഷൻ സാത്യകിയെ കീഴ്പ്പെടുത്തി. യക്ഷന്റെ കൈയിൽകിടന്ന് സാത്യകി മരണവേദനകൊണ്ട് പുളയാൻ തുടങ്ങി.

"അയ്യോ, എന്നെകൊല്ലല്ലേ.......കൊല്ലല്ലേ". സാത്യകി യക്ഷനോട് യാചിച്ചു. അവൻ സാത്യകിയെ മോചിപ്പിച്ച്‌ വീണ്ടും നെല്ലിക്കയായി മേലോട്ട് പോയി.

"ശ്ശെ, വല്ലാത്ത നാണക്കേടായി. അർജുനനും ശ്രീകൃഷ്ണനും ഇതറിയണ്ട". സാത്യകി മനസ്സിൽ കരുതി.

ഒട്ടും വൈകാതെ സാത്യകി അർജുനനെ വിളിച്ചുണർത്തി കാവലേൽപ്പിച്ചു. എന്നിട്ട് ഒന്നുമറിയാത്തമട്ടിൽ ഉറങ്ങാൻ കിടക്കുകയും ചെയ്തു.

അർജുനനെയും യക്ഷൻ ഒരു പാഠം പഠിപ്പിക്കാതിരിക്കില്ല. സാത്യകി കരുതി.

കുറച്ചു സമയം കഴിഞ്ഞു. അതാ ഒരു നെല്ലിക്ക മുകളിൽ നിന്നും വീണു. ശബ്ദം കേട്ട് അർജുനൻ തിരിഞ്ഞു നോക്കി.

"സത്യം പറഞ്ഞോ...നീ ആരാ?'. നെല്ലിക്ക അർജുനനോട് ചോദിച്ചു.

"ഞാനാരെന്നോ? വില്ലാളിവീരനായ അർജുനനെ തിരിച്ചറിയാൻ കഴിയാത്ത നീയൊരു
മഹാവിഡ്ഢിതന്നെ". അർജുനൻ അഹങ്കാരത്തോടെ പറഞ്ഞു.

നെല്ലിക്ക പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു. "ഞാൻ നിന്നെപ്പറ്റി കേട്ടിട്ടില്ല...വീരനാണെങ്കിൽ എന്നോട് പൊരുതി ജയിക്കാൻ നോക്ക്". അതോടെ നെല്ലിക്ക വലുതാകാൻ തുടങ്ങി. വൈകാതെ അതൊരു യക്ഷനായി മാറുകയും ചെയ്തു. രണ്ടുപേരും പൊരിഞ്ഞ യുദ്ധം തന്നെ തുടങ്ങി. ശ്രീകൃഷ്ണൻ അപ്പോഴും കള്ളയുറക്കം നടിച്ചു കിടന്നതെയുള്ളൂ.

ഒടുവിൽ യക്ഷൻ അർജുനനെയും തോൽപ്പിച്ച് അടിയറവു പറയിച്ചു.അർജുനന് വല്ലാത്ത
അപമാനം തോന്നി.

അർജുനനും ഇതെല്ലാം രഹസ്യമായി വയ്ക്കാൻ നിശ്ചയിച്ചു.

ഒടുവിൽ ശ്രീകൃഷ്ണന്റെ ഊഴമായി. ശ്രീകൃഷ്ണൻ കാവൽ നിന്നപ്പോഴും നെല്ലിക്കയുടെ രൂപത്തിൽ യക്ഷൻ പ്രത്യക്ഷപ്പെട്ടു.

"ഹും, നീയാരാണ്?". നെല്ലിക്ക ചോദിച്ചു. "ഞാൻ ശ്രീകൃഷ്ണനാണ്". ശ്രീകൃഷ്ണൻ പറഞ്ഞു.

"കരുത്തനും തന്ത്രശാലിയുമായ അങ്ങയെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്". നെല്ലിക്ക പറഞ്ഞു.

"ഹേയ്, എനിക്ക് അത്ര കരുത്തൊന്നുമില്ല. ഞാൻ തന്ത്രശാലിയുമല്ല". ശ്രീകൃഷ്ണൻ വിനയപൂർവം മറുപടി പറഞ്ഞു.

"എന്നാൽ ഞാൻ ശക്തനാണ്. എത്ര വേണമെങ്കിലും എനിക്ക് വലുതാകാൻ കഴിയും". നെല്ലിക്ക പറഞ്ഞു.

"അയ്യോ, വലുതാകുന്നവരെ കാണുന്നതുപോലും എനിക്ക് ഭയമാണ്. ചെറിയവരെയാണ് എനിക്കിഷ്ടം" ശ്രീകൃഷ്ണൻ പറഞ്ഞു.

എങ്കിൽ ഞാൻ ചെറുതാകാം. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ". ഇത്രയും പറഞ്ഞ് നെല്ലിക്ക ചെറുതായി.

പൊടുന്നനെ തന്ത്രശാലിയായ ശ്രീകൃഷ്ണൻ ഒറ്റച്ചാട്ടത്തിന് നെല്ലിക്ക കൈക്കലാക്കി. എന്നിട്ട് സ്വന്തം ചേലത്തുമ്പിൽ അത് കെട്ടിയിട്ടു. പിന്നീട് ഒന്നുമറിയാത്തപോലെ കാവൽജോലി തുടരുകയും ചെയ്തു.

പ്രഭാതമായി. സാത്യകിയും അർജുനനും ഉണർന്നെഴുന്നേറ്റു. അവർ ശ്രീകൃഷ്ണനെ കൌതുകത്തോടെ നോക്കി. ഒരു മൽപ്പിടിത്തം നടന്നതിന്റെ ഒരു ലക്ഷണവും ശ്രീകൃഷ്ണനിലില്ല. ശ്രീകൃഷ്ണന് അർജുനന്റെയും സാത്യകിയുടെയും മനസ്സിലിരിപ്പ് പിടികിട്ടി. അദ്ദേഹം വേഗം ചേലത്തുമ്പിൽ കെട്ടിയിരിക്കുന്ന നെല്ലിക്ക രണ്ടാളേയും കാണിച്ചു
കൊടുത്തു.

"നിങ്ങൾ ഈ നെല്ലിക്കയുടെ കാര്യമാവും ചിന്തിക്കുന്നത്". ശ്രീകൃഷ്ണൻ ചോദിച്ചു. സാത്യകിയും അർജുനനും പരസ്പരം നോക്കി.

"അങ്ങ് എങ്ങനെ ഇവനെ പിടികൂടി തടവിലാക്കി?". അവർ ചോദിച്ചു. ശ്രീകൃഷ്ണൻ നടന്നതെല്ലാം അവരോടു പറഞ്ഞു .

"തന്നെക്കാൾ വലുതായി ആരുമില്ലെന്ന് അഹങ്കരിച്ചതാണ് നിങ്ങളുടെ തോൽവിക്ക്
കാരണം. വിനയം കൊണ്ട് ഏത് ശക്തനെയും തോൽപ്പിക്കാമെന്ന് ഇപ്പോൾ മനസ്സിലായില്ലേ?". ശ്രീകൃഷ്ണൻ പറഞ്ഞു.

പിന്നീട് ശ്രീകൃഷ്ണൻ മാപ്പുനൽകി യക്ഷനെ സ്വതന്ത്രനാക്കി.

ഈ തരത്തിലുള്ളവര്‍ നമ്മുടെയിടയിലും ഉണ്ട് ...അറിവുണ്ടായിട്ടു അഹങ്കരിക്കുന്നവരും ,അറിവില്ലാതെ ,
ഉണ്ടെന്നു നടിച്ചു അഹങ്കരിച്ചു നടക്കന്നവരെയും നമുക്ക് കാണാവുന്നതാണ് ....അവര്‍ക്ക് ജീവിതത്തില്‍ പരാജയം മാത്രമായിരിക്കും ....ഫലം .......

ഏതൊരു കാര്യവും ,വിനയഭാവത്തോടെയും ,യുക്തി യുക്തമായും കൈകാര്യം ചെയ്യുകയാണെങ്കില്‍ കാര്യങ്ങളെല്ലാം സഹജമായി നടക്കും ..

ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
കടപ്പാട്‌ :
അവധൂത ചിന്തകൾ
***************************

1. ദേഷ്യം വരുമ്പോൾ ആദ്യം പീഡിപ്പിക്കപ്പെടുന്നത് ഞാൻ തന്നെയാണ്..

2. എന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ദേഷ്യത്തെ പലപ്പോഴും ഞാൻ പുറത്ത് കണ്ടിട്ടുണ്ട്..

3. ദേഷ്യം ഒരു വിത്തായി സങ്കല്പിച്ചാൽ അത് വളരുന്നു എങ്കിൽ ഓർക്കുക. അവിടെ നല്ല വളക്കൂറുള്ള മണ്ണുണ്ട് എന്ന്.

4. ദേഷ്യപ്പെട്ടുകൊണ്ട് ചെയ്യുന്നതെല്ലാം സ്നേഹത്തോടെയും  ചെയ്യാനും ചെയ്യിപ്പിക്കുവാനും സാധിക്കും.

5. ഒരാളോട് ദേഷ്യം തോന്നുന്നുവെങ്കിൽ അയാളോട് വെറുപ്പായിരിക്കാം ആദ്യം ഉണ്ടായിരുന്നത്.

6. ഉള്ളിലെ മാലിന്യം പുറം തള്ളുന്നത് ദേഷ്യം എന്ന വാതിലിൽ കൂടിയല്ല. പകരം ഉള്ളിൽ മാലിന്യം നിറയുന്നത് ദേഷ്യം എന്ന വാതിലിൽ കൂടിയാണ്.

7. ദേഷ്യത്തെ ചുമക്കുന്നത് എന്തിനാണ്? അത് എനിക്ക് ഉപകരിക്കും എന്ന് ചിന്തിച്ചിട്ടാണോ?

8. മറ്റൊരാൾ നിങ്ങളോട് ദേഷ്യപ്പെട്ടാൽ നിങ്ങൾക്ക് സഹിക്കുവാനാകുമോ? പിന്നെ എന്തിന് ഞാൻ മറ്റുള്ളവരോട് ദേഷ്യപ്പെടണം?

9. ദേഷ്യപ്പെടുമ്പോൾ നിങ്ങളിൽ ഉണ്ടാവുന്ന സമ്മർദ്ദം, നിങ്ങളിൽ ഉണ്ടാകുന്ന ഊർജ നഷ്ടം എന്നിവ നിങ്ങൾ എങ്ങനെ നികത്തിയെടുക്കും?

10. തന്നിൽ സ്പർശിക്കാതെ ദേഷ്യപ്പെടുവാൻ സാധിക്കുന്നവന് ദേഷ്യപ്പെടുവാൻ അധികാരമുണ്ട്.

അവധൂത് ഗുരുപ്രസാദ്
പാപമകറ്റാന്‍ ഋഷിപഞ്ചമി

സപ്തര്‍ഷികളുടെ അനുഗ്രഹത്തിനായി സ്തീകള്‍  ഉപവസിക്കുന്ന ദിവസമാണ് ഋഷിപഞ്ചമി . കാശ്യപന്‍, വിശ്വാമിത്രന്‍, ജമദഗ്നി, അത്രി, ഗൗതമന്‍, ഭരദ്വാജന്‍, വസിഷ്ഠന്‍ എന്നീ  ഋഷികളെ പൂജിച്ചും ഉപവസിച്ചും രജസ്വലാദോഷങ്ങള്‍ തീര്‍ന്ന് മനസ്സിനും ശരീരത്തിനും പാപമോചനം സിദ്ധിക്കുമെന്നാണ് വിശ്വാസം. വസിഷ്ഠ പത്‌നിയായ അരുന്ധതിക്കും അന്നേ ദിവസം പ്രത്യേക പൂജകള്‍ നടത്തും. 

ഭാദ്രപാദത്തിലെ പഞ്ചമിനാളാണ് ഋഷിപഞ്ചമിയെന്ന് അറിയപ്പെടുന്നത്. അതായത് വിനായകചതുര്‍ഥിയുടെ തൊട്ടടുത്ത നാള്‍.

 ഉപവാസത്തിനും പൂജകള്‍ക്കും  നിയതമായ ചിട്ടകളുണ്ട്. കുളിച്ച് ശരീരശുദ്ധിവരുത്തണം. ചിലയിടങ്ങളില്‍ ആനയുടെ കാല്‍പാദങ്ങളിലെ മണ്ണെടുത്ത് ദേഹത്തു തേച്ചാണ് ഋഷിപഞ്ചമിക്ക് സ്ത്രീകള്‍ കുളിക്കാറുള്ളത്. കുളികഴിഞ്ഞ് പൂജയ്ക്കുള്ള ഒരുക്കങ്ങള്‍തീർക്കും.  വലിയൊരു മരപ്പലകയില്‍ അരികൊണ്ട് കൂമ്പാരങ്ങളുണ്ടാക്കും. സ്പ്തര്‍ഷികള്‍ക്കും അരുന്ധതിക്കുമായി എട്ട് അരിക്കൂനകള്‍. ഓരോന്നിനും മീതെ  ഓരോ അടയ്ക്കയും വെയ്ക്കും. അതുകഴിഞ്ഞാണ് പൂജ. അരുന്ധതിയെ പ്രീതിപ്പെടുത്താനായി 16 തരം വസ്തുക്കള്‍ പൂജയ്‌ക്കൊരുക്കുന്നു. പൂജകഴിയുമ്പോള്‍ അടയ്ക്കയെടുത്ത് വെള്ളത്തിലൊഴുക്കും. ഉപവാസ ദിവസം സ്ത്രീകള്‍  പഴങ്ങളും പച്ചക്കറികളും മാത്രമാണ് ഭക്ഷിക്കുക.

ഉത്തരേന്ത്യക്കാരുടെ ആചാരമായ ഋഷിപഞ്ചമിക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നത്  മറാഠികളാണ്. 15 തരം പച്ചക്കറികള്‍ എരിവും പുളിയും പേരിനു മാത്രം ചേര്‍ത്തുണ്ടാക്കുന്ന ഋഷിപഞ്ചമി ബജി മറാഠികളുടെ പ്രിയവിഭവമാണ്. ബജിയുണ്ടാക്കാന്‍  തെരഞ്ഞെടുക്കുന്ന പച്ചക്കറികള്‍ക്കുമുണ്ട് പ്രത്യേകത. കാളകളെക്കൊണ്ട് നിലമുഴുത്  വിളയിച്ചെടുക്കുന്ന പച്ചക്കറികളൊന്നും ഇതിന് ഉപയോഗിക്കാറില്ല. പൗരാണിക കാലത്ത് ഋഷിവര്യന്മാര്‍ ഉണ്ടാക്കിയിരുന്ന ലളിതവും ആരോഗ്യകരവുമായ ഭക്ഷണങ്ങളുടെ പ്രതീകമായാണ് ബജിയുണ്ടാക്കുന്നത്. മറ്റുള്ളവര്‍ അത്യധ്വാനം ചെയ്യുന്നതിന്റെ ഫലം ഋഷിമാര്‍ അനുഭവിക്കാറില്ല. കാളകളെക്കൊണ്ട് ഉഴുതുമറിച്ച മണ്ണില്‍ വിളഞ്ഞതൊന്നും ഋഷിപഞ്ചമിബജിക്ക് എടുക്കാത്തത് അതിനാലത്രേ. അടുക്കളമുറ്റത്ത്  സ്വയം നട്ടുനനച്ചുണ്ടാക്കിയതേ ഉപയോഗിക്കാറുള്ളൂ. പാചകം ചെയ്യുന്നത്  മണ്‍പാത്രങ്ങളില്‍.  ഓരോ പച്ചക്കറിയും പ്രത്യേകമായി വേവിച്ചെടുക്കും.

          പി. എം.എൻ.നമ്പൂതിരി ..

Friday, February 28, 2020

ഭീഷ്മൻ പറഞ്ഞു:
മോക്ഷത്തിന് ഒരേയൊരു മാർഗ്ഗമേയുള്ളൂ , അതു ഞാൻ വിസ്തരിച്ചു പറയാം , കേൾക്കുക.

യുധിഷ്ഠിരാ , ക്ഷമകൊണ്ട് ക്രോധത്തെ ജയിക്കണം .
കാമത്തെ സങ്കല്പ്പവർജ്ജനംകൊണ്ടു നീക്കണം , സങ്കല്പിക്കരുത് .
സത്വത്തെ സേവിക്കുക എന്നതുകൊണ്ട് ധീരൻ നിദ യയും നശിപ്പിക്കണം .

അപ്രമാദംകൊണ്ട് ഭയത്തെ നീക്കുക .
 ക്ഷേത്രജ്ഞനെ ശീലിച്ചുകൊണ്ട് ശ്വാസത്തെ കാക്കുക .
ഇച്ഛ , ദോഷം , കാമം എന്നിവയെ ധൈര്യംകൊണ്ട് ഒഴിച്ചുനിർത്തണം .
ഭ്രമം , മൗഢ്യം , ചുറ്റൽ എന്നിവയെ അഭ്യാ സംകൊണ്ട് ഒഴിവാക്കണം .
തെറ്റ് , അജ്ഞാനം , സംശയം എന്നിവയെ സത്യത്തിന്റെ പഠനംകൊണ്ടു നീക്കണം .

ഉപദ്രവം , രോഗം എന്നിവയെ ഹിതവും ജീർണ്ണവും മിതവുമായ ഭക്ഷണം കൊണ്ടു നീക്കണം .
ലോഭമോഹങ്ങളെ സന്തോഷംകൊണ്ടു നീക്കണം ,
വിഷയാസക്തി തത്വദർശനംകൊ ണ്ടു നീക്കണം .
അനുകമ്പകൊണ്ട് അധർമ്മത്തെ നീക്കണം .
 ദൃഷ്ടിയുറച്ച നോട്ടം കൊണ്ട് ധർമ്മത്തെ ജയിക്കണം .
ആശയെ ആയതികൊണ്ട് ജയിക്കണം .
അർത്ഥത്തെ നിസ്സംഗ തകൊണ്ടു ജയിക്കണം .

 ഈ ലോകത്തിലുള്ള സകല വസ്തു വും അനിത്യമാണെന്നും , അസ്ഥിരമാണെന്നുമുള്ള ചിന്ത കൊണ്ട് സ്നേഹത്തെ ജയിക്കണം .
വിശപ്പിനെ യോഗാഭ്യാസ ത്താൽ ജയിക്കണം . ഇങ്ങനെയൊക്കെയാണ് ബുധന്മാർ ചെയ്യേണ്ടത് .

കാരുണ്യംകൊണ്ട് തന്റെ മാനം കാക്കണം .
സന്തോഷംകൊണ്ട് തൃഷ്ണയെ ജയിക്കണം .
ഉത്സാഹം കൊണ്ട് ആലസ്യത്തെ ജയിക്കണം .
സംശയത്തെ നിശ്ചയം കൊണ്ടു ജയിക്കണം .
അധികസംസാരത്തെ മൗനംകൊണ്ടു ജയിക്കണം .

ധൈര്യംകൊണ്ട് ഭയത്തെ ജയിക്കണം .
ബുദ്ധി കൊണ്ടു വാക്കിനേയും മനസ്സിനെയും ജയിക്കണം .
ജ്ഞാന ദൃഷ്ടികൊണ്ട് ബുദ്ധിയെയും ജയിക്കണം .
ആത്മാവബോധത്താൽ ജ്ഞാനത്തേയും ജയിക്കണം .
ആത്മാവിനെ ആത്മാ വുകൊണ്ടു ജയിക്കണം .
 നിഷ്കാമകർമിയായി എല്ലാ കാമ ങ്ങളേയും വിട്ട് ഉപശാന്തനായി ഇങ്ങനെ ധരിച്ചു പ്രവർത്തിക്കണം .

വിജ്ഞന്മാർ അറിയുന്ന അഞ്ചു ദോഷങ്ങളേ യും അറുത്ത് , കാമം , ക്രോധം , ലോഭം , ഭയം , സ്വപ്നം ( നിദ്ര ) ഈ അഞ്ചും ഉപേക്ഷിച്ച് , വാക്കിനെ അടക്കി യോഗാ നുസൃതമായി പ്രവർത്തിക്കണം .

ധ്യാനം , അദ്ധ്യയനം , ദാനം , സത്യം , ഹ്രീ , ആർജ്ജവം , ക്ഷമ , ശൗചം , ആഹാരശുദ്ധി , ഇന്ദ്രിയനിഗ്രഹം ഇവകൊണ്ട് തേജസ്സ് വായ്ക്കും . അത് അഘത്തെ അടക്കും . ഇവന്നു ലഭിക്കുന്ന സങ്കല്പം വിജ്ഞാനത്തെ ഉയർത്തും . അങ്ങനെയുള്ളവൻ പാപം നശിച്ചവനും , തേജസ്വിയും , ലഘുവായി ആഹാരം കഴിക്കുന്നവനും , ജിതേന്ദ്രിയനുമായി , കാമക്രോധങ്ങളെ ജയിച്ച് ബ്രഹ്മ പദത്തെ പ്രാപിക്കുവാൻ യത്നിക്കണം . -

വ്യാസമഹാഭാരതം
ആസക്തി ചീത്ത വസ്തുവല്ല. ആസക്തിയുള്ളവനുമാത്രമേ ഭക്തി കൈവരിയ്ക്കാന്‍ പറ്റു. ആ ആസക്തി ഈശ്വരനോടായിരിയ്ക്കണമെന്ന്‍ മാത്രം. പ്രാപഞ്ചിക വിഷയങ്ങളുടെ ഗുണദോഷങ്ങള്‍ അറിഞ്ഞാല്‍, ദോഷങ്ങള്‍ അധികരിച്ചുനില്‍ക്കുന്നൂ എന്ന്‍ ബോധ്യം വരുന്നതോടെ, അതിലുള്ള ആസക്തി തനിയ കുറയുന്നു, അല്ലെങ്കില്‍ കുറയണം. ഭൗതിക വിഷയങ്ങളില്‍നിന്ന്‍ ഓടിപ്പോകാന്‍ പറ്റില്ല. കണ്ണുതുറന്നാല്‍ വിഷലിപ്തങ്ങളായ വിഷയങ്ങള്‍ മാത്രമേ കാണാനുള്ളു. അതിന്റെ മധ്യത്തിലിരുന്നുകൊണ്ട്‍ അതിനെയൊക്കെ പഠിയ്ക്കുക, അറിയുക.  "മയ്യാസക്ത മന: പാര്‍ഥ"  എന്നില്‍ ആസക്തിയുള്ള മനസ്സോടുകൂടിയവനാകുക ഹേ പാര്‍ഥ, എന്നാണ്‌ ഭഗവാന്‍ ഗീതയില്‍ പറയുന്നത്‌. യുദ്ധക്കളത്തിന്റെ മധ്യത്തിലാണ്‌, സംഘര്‍ഷപൂരിതമായ അന്തരീക്ഷത്തിലാണ്‌,  ഈ ഉപദേശം നല്‍കുന്നത്‍ എന്ന്‍ ശ്രദ്ധിയ്ക്കുക. നീ ചെയ്യാന്‍ പോകുന്ന കര്‍മ്മങ്ങള്‍ക്കെല്ലാം കാരണമായിരിയ്ക്കുന്ന നിന്റെ ആസക്തിയെ ഒന്ന്‍ വഴിതിരിച്ച്‍ വിട്‌, എന്നിലേയ്ക്കാക്കുക, അര്‍ജ്ജുനാ..  യദ്‍കരോഷി യദജ്ഞാസി യജ്ജുഹോസി ദദാസിയത്‍, യത്‍ തപസ്യസി കൗന്തേയ തത്‍ കുരുഷ്വമദ്‍ അര്‍പ്പണം.. എന്ന്‍ മറ്റൊരിടത്ത്‍ ഭഗവാന്‍ പറയുന്നതും ഇതിന്റെ മാറ്റൊലി തന്നെ.

ആസക്തി ഇല്ലെങ്കില്‍ നരന്‍ മരമാണ്‌. ആ ആസക്തി ഏതുവിധത്തിലുള്ള തായിരിയ്ക്കണമെന്നേ  അറിയേണ്ടതുള്ളു.

ഒരു ചെടിയില്‍ വിരിയുന്ന ഒരൊറ്റ പുഷ്പവും ആ ചെടി തന്റേതാക്കി വെയ്ക്കുന്നില്ല. ഒരൊറ്റ കായും ചെടി എടുക്കുന്നില്ല, ചെടി ശേഖരിച്ച്‍ വെയ്ക്കുന്നില്ല. വളരുക പുഷ്പിയ്ക്കുക കായ്‍ക്കുക ഇത്യാദികളൊക്കെ അതിന്റെ ആസക്തിതന്നെയാണ്‌. എന്നാല്‍ അതിന്റെ ഫലത്തെ ആ ചെടി ആഗ്രഹിയ്ക്കുന്നില്ല.  പുഷ്പങ്ങള്‍ എല്ലാംതന്നെ ആ ചെടി ജഗദീശ്വരിയുടെ ആരാധനയ്ക്കായി ഉപയോഗിയ്ക്കുന്നു. പുഷ്പങ്ങള്‍ പൊഴിച്ച്‍ ആദിശക്തിയെ പൂജിയ്ക്കുന്നു. കായയും പഴങ്ങളും ആദിശക്തിയ്ക്ക്‍ നിവേദിയ്ക്കുന്നു. ഇത്‌ തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുന്നു.

വ്ര്‌ക്ഷങ്ങളും ചെടികളും ഒന്നും പൂവണിയുന്നത്‍ വംശം നിലനിര്‍ത്താനൊന്നുമല്ല. അതൊക്കെ നമ്മുടെ നിഗമനങ്ങളാണ്‌. പൂക്കളും ഇലകളും പൊഴിച്ച്‍  ജഗദീശ്വരിയെ   പൂജിയ്ക്കുന്നു.  പത്രം പുഷ്പം ഫലം തോയം, യോ മേ ഭക്ത്യാ പ്രയച്ഛതി എന്ന ഭഗവത്‍ വചനത്തെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍, ഇലകളും പൂക്കളും കൊണ്ട്‍ അര്‍ച്ചന നടത്തുന്നു, തേന്‍ ഭൂമിയിലേയ്ക്ക്‍ ഒഴുക്കി അഭിഷേകം നടത്തുന്നു, പഴങ്ങളും കായ്കളും കൊണ്ട്‍ നിവേദിയ്ക്കുന്നു. ആ പ്രക്ര്‌തീശ്വരിയെ

എന്നാല്‍ അതുകൊണ്ടൊന്നും ആ ചെടി, ആ വ്ര്‌ക്ഷം ആത്യന്തികമായി സംത്ര്‌പ്തിയടയുന്നില്ല, വീണ്ടും ഒരു അപൂര്‍ണ്ണത അതിനെ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നു. ആ വ്ര്‌ക്ഷം അതിന്റെ നിത്യനിരന്തരമായ ആത്മസംശോധനത്തില്‍നിന്ന്‍, അതിന്റെ ബോധമണ്ഡലത്തില്‍ വിരിയുന്നു, അതിന്റെ സമസ്യയുടെ സമാധാനം. അതാണ്‌ സ്വയം സമര്‍പ്പിയ്ക്കുക എന്നത്‍. ആ വ്ര്‌ക്ഷം ഒടുവില്‍ ആ ജഗദീശ്വരിയുടെ കാല്‍പ്പാദങ്ങളില്‍ ദണ്ഡനമസ്കാരം ചെയ്യുന്നു, കടപുഴങ്ങിവീണ്‌, തന്റെ അസ്തിത്ത്വത്തെതന്നെ ബലിയര്‍പ്പിയ്ക്കുന്നു, പരിപൂര്‍ണ്ണ സമര്‍പ്പണം നടത്തുന്നു.  ഒരു വ്ര്‌ക്ഷം കടപുഴങ്ങി വീഴുന്നത്‍ കാറ്റുകൊണ്ടൊന്നുമല്ല,  ആ വ്ര്‌ക്ഷത്തിന്‌ വന്നിട്ടുള്ള ഋണം (കടം) വീട്ടാന്‍, സ്വയം സമര്‍പ്പിതമാവുക മാത്രമേ വഴിയുള്ളു എന്ന തിരിച്ചറിവ്‌ വന്നതുകൊണ്ടാണ്‌.  കാറ്റടിച്ച്‍ മരം വീണു എന്നത്‍ നമ്മുടെ കണ്ടെത്തലാണ്‌. എത്ര കാറ്റടിച്ചതാണ്‌ അതിനു മുമ്പും, അന്നൊന്നും വീണില്ലല്ലൊ. തന്നില്‍ അകപ്പെട്ടിട്ടുള്ള കടം വീട്ടാനും തദ്വാരാ സായൂജ്യമടയാനും ആനന്ദത്തോടെ തന്നെത്തന്നെ അത്‍ ജഗദീശ്വരിയ്ക്ക്‍ സസന്തോഷം സമര്‍പ്പിയ്ക്കുന്നു.  മനുഷന്‍ മരിയ്ക്കുമ്പോള്‍ അത്‍ അവന്റെ നാശമാണെന്ന്‍ കരുതി ദു:ഖിയ്ക്കുന്നു. മറ്റുള്ളവരെയും ദു:ഖിപ്പിയ്ക്കുന്നു. ഒരു വ്ര്‌ക്ഷത്തിന്റെ ബോധവും കൂടി മനുഷ്യനില്ലാതെ പോകുന്നുവോ..
🌹🌸🌺🥀🌸🌹🌼🌹
         *🙏നമസ്തേ🙏*

        *🎼സുഭാഷിതം🎼*

*ശ്ലോകം*

*അധർമോപാർജിതൈരർഥൈര്യഃ*
*കരോത്യൗർധ്വദേഹികം*
*ന സ തസ്യ ഫലം പ്രേത്യ*
*ഭുങ്ക്തേഽർഥസ്യ ദുരാഗമാത്*
(വിദുരനീതി)

*സാരം*

*അധാർമ്മികമായ വഴിയിലൂടെ നേടിയ വസ്തുക്കളുപയോഗിച്ച് പരലോകത്തിൽ സുഖം നേടുവാനായി സത്കർമ്മങ്ങൾ അനുഷ്ഠിച്ചാലും, ആ വസ്തുക്കൾ പാപപങ്കിലമായതിനാൽ അയാൾക്ക് പരലോകത്തിൽ ആ സത്കർമ്മങ്ങളുടെ ഫലം അനുഭവിക്കുന്നില്ല.*

       *👨‍👩‍👧‍👦ഏവർക്കും👨‍👩‍👧‍👦*
         *🌅ശുഭദിനം🌅*
         *🙏നേരുന്നു🙏*
    🌷🌹🌻 🌺🌻🥀🌷
       🌸🌷🌹🥀🌻 🌼
  🦋🦋🦋🦋🦋🦋🦋🦋
വിവേകചൂഡാമണി - 76
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

സത്യത്തെ മറയ്ക്കുന്ന തമോഗുണം

തമോഗുണം സ്വഭാവം, പ്രവർത്തനം

അടുത്ത നാല് ശ്ലോകങ്ങളിലായി തമോഗുണത്തെയും അതിന്റെ പ്രവർത്തനങ്ങളെയും വിവരിക്കുന്നു.

ശ്ലോകം 113
ഏഷാ/വ്യതിർ നാമ തമോഗുണസ്യ
ശക്തിർയയാ വസ്ത്വവഭാസതേ/നൃഥാ
സൈഷാ നിദാനം പുരുഷസ്യ സംസ്യതേഃ 
വിക്ഷേപ ശക്തേഃ പ്രവണസ്യഹേതുഃ

വസ്തുവിന്റെ യഥാർത്ഥ സ്വരൂപത്തെ മറച്ച് മറ്റൊരു വിധത്തിൽ തോന്നിപ്പിക്കുന്ന തമോഗുണത്തിന്റെ കഴിവാണ് ആവരണ ശക്തി. മനുഷ്യരുടെ സംസാര ബന്ധനത്തിന് ഇതാണ് കാരണം. വിക്ഷേപ ശക്തിയുണ്ടാകുന്നതും ഇതിൽ നിന്നാണ്.

മായ തമോഗുണ സ്വരൂപത്തിൽ ആവരണ ശക്തിയായാണ് പ്രവർത്തിക്കുന്നത്. മായ പരമാത്മ തത്വത്തെ നമ്മിൽ നിന്ന് മറയ്ക്കും; ഇതാണ് ആവരണം. വസ്തുക്കളെ അവയുടെ യഥാർത്ഥ സ്വരൂപത്തിൽ കാണിക്കാതെ മറ്റൊരു തരത്തിൽ തോന്നിപ്പിക്കും; ഇതാണ് വിക്ഷേപം.

തമോഗുണം സത്യത്തെ മറയ്ക്കുന്നു. രജോഗുണം ഉള്ളിൽ വിക്ഷേപത്തെ ഉണ്ടാക്കുന്നു. ഇവ രണ്ടും കൂടി പ്രവർത്തിക്കുമ്പോൾ ഉള്ളതിനെ കാണാതിരിക്കുകയും ഇല്ലാത്തതിനെ കാണുകയും ചെയ്യുന്നു.

വസ്തുക്കളുടെ യഥാർത്ഥ രൂപത്തെ തമസ്സ് മറയ്ക്കുന്നതിനാൽ പല സങ്കല്പങ്ങളും ഉണ്ടാകും.  ബുദ്ധിയെ തമസ്സും മനസ്സിനെ രജസ്സും ചേർന്ന് അലങ്കോലമാക്കുന്നു. അപ്പോൾ വസ്തുവിനെ വേണ്ടപോലെ തിരിച്ചറിയാനാവില്ല.

സംസാരത്തിലെ ജീവന്റെ ചുറ്റിത്തിരിയലിനു കാരണം തമസ്സാണ്.  ആത്മാവാണ് ഞാൻ എന്ന അറിവ് തമസ്സ് മൂലം മറയുന്നു. രജസ്സ് ശരീര-മനോബുദ്ധികളിൽ ഞാൻ എന്ന അഭിമാനം വച്ചുപുലർത്തി കൂടുതൽ അപകടത്തിലേക്ക് നയിക്കുന്നു. അത് കർമ്മങ്ങളിലേക്കും വാസനകളിലേക്കും തുടർന്ന് ജനന മരണങ്ങളിലേക്കും തള്ളിവിടുന്നു.  സത്യത്തെ മറച്ച് തന്റെ സ്വരൂപത്തെക്കുറിച്ച് ബോധമില്ലാതാക്കുന്നതും മനസ്സിൽ സങ്കല്പങ്ങൾ ഉണ്ടാക്കുന്നതും മായയുടെ തമോഗുണമാണ്. 

യഥാർത്ഥ സ്വരൂപമായ ബ്രഹ്മത്തെ അറിയാത്തതിനാൽ രജസ്സുമൂലമുണ്ടാകുന്ന ജഗത്തിനെ വാസ്തവമായി കരുതുന്നു.

മായ തന്നെയാണ് തമോഗുണത്തിലൂടെ ഉള്ളതിനെ മറച്ച്, രജോഗുണത്തിലൂടെ ഇല്ലാത്തതിനെ കാണിക്കുന്നത്.

മായയുടെ ഈ പ്രവർത്തനങ്ങൾ ലൗകിക ജീവിതത്തിലും കാണാം.  തമസ്സ് ബുദ്ധിയിൽ മറയായിത്തീരുമ്പോൾ നമുക്ക് വസ്തുക്കളെ ശരിയായി കാണാനും വിലയിരുത്താനുമാകില്ല. അപ്പോൾ ഇല്ലാത്ത കാഴ്ചകൾ കാണാൻ തുടങ്ങും. രാജസ്സാണ് ഇതിനു പുറകിൽ. മായയുടെ ഈ രണ്ട് ശക്തികളും ശരിയ്ക്കും നമ്മെ വലയ്ക്കും. തെറ്റിദ്ധാരണയും ആശയക്കുഴപ്പവുമൊക്കെ ഇതുമൂലമുണ്ടാകും.

അരണ്ട വെളിച്ചത്തിൽ കയർ കിടക്കുന്നതു കണ്ട് പാമ്പാണെന്നു കരുതുന്നു. പിന്നെ ഭയമായി; അതിനടുത്തുകൂടെ കടന്നുപോയെങ്കിൽ പാമ്പ് കടിച്ചോ എന്നും മറ്റും തോന്നും.

ഇവിടെ യഥാർത്ഥത്തിൽ ഉണ്ടായിരുന്ന കയറിനെ മറച്ചു, പകരം അവിടെ പാമ്പിനെ കാണിച്ചു. ഈ പ്രവർത്തനങ്ങൾ രണ്ടും നടന്നത് 'കണ്ട' ആളുടെ ഉള്ളിലാണ്. തമോഗുണം മൂലം ബുദ്ധിയിലുണ്ടായ മറ കാരണം എന്താണ് മുന്നിലുള്ളതെന്ന് തിട്ടപ്പെടുത്താനായില്ല. രജോഗുണം അതിനെ മറ്റൊന്നായി തോന്നിപ്പിക്കുകയും ചെയ്തു.

ആ സമയം അവിടെ വെളിച്ചം വന്നാൽ പിന്നെ ആവരണവും വിക്ഷേപവും നീങ്ങും; ഉള്ളത് കയറാണ്, പാമ്പല്ല എന്ന് ബോധ്യപ്പെടും.
Sudha Bharath 
*അമൃതവചനം*
------------------------------------------------
*കൂട്ടുകെട്ട് ലിഫ്റ്റു പോലെയാണ്. ലിഫ്റ്റ് നമ്മളെ മുകളിലേക്കും കൊണ്ടുപോകാം, താഴോട്ടും കൊണ്ടുപോകാം.*

മക്കളേ, ഇന്നത്തെ യുവതലമുറ നേരിടുന്ന ഏറ്റവുംവലിയ വിപത്തുകളിലൊന്നാണ് ലഹരിമരുന്നുകള്‍ക്ക് അടിമകളാകുകയെന്നത്. മക്കള്‍ പഠിച്ച് വലിയവരാകണമെന്ന ആഗ്രഹത്തോടെയാണ് മാതാപിതാക്കള്‍ അവരെ വിദ്യാലയങ്ങളിലേക്കയയ്ക്കുന്നത്. എന്നാല്‍ അവിടെവെച്ച് അവര്‍ ചീത്ത കൂട്ടുകെട്ടില്‍പ്പെട്ട് ഗുരുതരമായ ദുശ്ശീലങ്ങള്‍ക്ക് അടിമകളാകുന്നു. മാതാപിതാക്കള്‍ക്ക് താങ്ങും തണലുമായിത്തീരേണ്ടവര്‍, രാജ്യത്തിന്റെ അഭിമാനമായി വളരേണ്ടവര്‍ സ്വയംനശിക്കുന്നു; മറ്റുള്ളവരെയും ദ്രോഹിക്കുന്നു.
ലഹരിവസ്തുക്കളില്‍നിന്ന് സുഖം കിട്ടുന്നുവെന്നത് തോന്നല്‍ മാത്രമാണ്. ബാഹ്യവസ്തുക്കളില്‍നിന്ന് ആനന്ദം നേടാന്‍ ശ്രമിക്കുന്നത്, തീകൂട്ടാന്‍വേണ്ടി മിന്നാമിനുങ്ങിനെപ്പിടിച്ച് ഊതുന്നതുപോലെയാണ്.

ഒരു ഗ്രാമത്തില്‍ നന്നായി പഠിച്ചിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. യാതൊരു ദുശ്ശീലമോ, അനാവശ്യച്ചെലവോ ഇല്ല. അമ്മയോ അച്ഛനോ പോക്കറ്റ്മണി കൊടുത്താല്‍ ആ പൈസ അവന്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസടയ്ക്കാന്‍ കൊടുക്കും. അല്ലെങ്കില്‍ സാധുകുട്ടികള്‍ക്ക് യൂണിഫോമോ പുസ്തകമോ മേടിച്ചുകൊടുക്കും. എല്ലാവര്‍ക്കും അവനെ വലിയ കാര്യമാണ്. ഒരു ദിവസം ചില സഹപാഠികള്‍ അവനെ നിര്‍ബന്ധിച്ച് ഒരു സിനിമയ്ക്കു കൊണ്ടുപോയി. തിരിച്ചുവരുന്ന വഴിക്ക് അവര്‍ സിഗരറ്റുവലിച്ചു. അവനെയും സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിച്ചു. വേണ്ടെന്നു പറഞ്ഞപ്പോള്‍ ഇന്നത്തേക്കുമാത്രം, ഒരു പ്രാവശ്യം പുകവലിച്ചുനോക്കൂ എന്നുപറഞ്ഞു. ഒരു പ്രാവശ്യം വലിച്ചപ്പോള്‍, വീണ്ടും അതുചെയ്യാന്‍ പ്രേരിപ്പിച്ചു. ഒന്നോ രണ്ടോ പ്രാവശ്യം പുകവലിക്കുന്നതില്‍ തെറ്റില്ലെന്ന് അവനും വിചാരിച്ചു. പിന്നീടൊരിക്കല്‍ അവരുടെ നിര്‍ബന്ധത്തിനുവഴങ്ങി അവന്‍ മദ്യപിക്കുകയുംചെയ്തു. ക്രമേണ പുകവലിയും മദ്യപാനവും കഞ്ചാവും അവന്റെ ശീലമായി. അതിനുള്ള പണത്തിനായി വീട്ടില്‍ വഴക്കിടുകയും പതിവായി.
  അങ്ങനെ എന്നും രാവിലെ അച്ഛനമ്മമാരുടെ കാലുതൊട്ട് തൊഴുത് സ്‌കൂളിലേക്കുപോയിരുന്ന അവന് ഇപ്പോള്‍ അവരോട് യാതൊരു ബഹുമാനവുമില്ല. ദിവസവും വഴക്കുകൂടി വീട്ടില്‍നിന്നു പണം മേടിക്കും. എത്രകിട്ടിയാലും അതു മതിയാകാതായി. ഒടുവില്‍ അവന്‍ മോഷ്ടിക്കാനും പിടിച്ചു പറിക്കാനും തുടങ്ങി. ഒരിക്കല്‍ ലഹരികുത്തിവെച്ച് സ്വബോധമില്ലാതെ ഒരാളെ ആക്രമിച്ചു, അയാള്‍ മരിച്ചു. ഇപ്പോള്‍ അവന്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്.

കൂട്ടുകെട്ട് ലിഫ്റ്റു പോലെയാണ്. ലിഫ്റ്റ് നമ്മളെ മുകളിലേക്കും കൊണ്ടുപോകാം, താഴോട്ടും കൊണ്ടുപോകാം. അതു നമ്മള്‍ ഏതു ബട്ടന്‍ അമര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതുപോലെ നല്ല കൂട്ടു കെട്ട് നമ്മളെ പുരോഗതിയിലേക്കും നല്ല ഭാവിയിലേക്കും നയിക്കും. ചീത്ത കൂട്ടുകെട്ട് അധഃപതനത്തിലേക്കും നാശത്തിലേക്കും വഴിനടത്തും.  നടപ്പാതയില്‍ ഒരിടത്ത് ചെളിവെള്ളം കെട്ടിക്കിടക്കുന്നതു കണ്ടാല്‍ അവിടെയെത്തുമ്പോള്‍ നമ്മള്‍ ശ്രദ്ധിച്ചു വഴിമാറിനടക്കും. അതുപോലെ സത്സ്വഭാവികളല്ലാത്തവര്‍ കൂട്ടുകൂടാന്‍ വന്നാല്‍ നമ്മള്‍ വിവേകപൂര്‍വംവഴിമാറിപ്പോകണം. 
*അമ്മ*
(സദ്ഗുരു -
ശ്രീ മാതാ അമൃതാനന്ദമയി ദേവി )
"ശാന്തി ആണ് ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത്...."
പക്ഷെ ഈ ലോകം ദ്വന്ദങ്ങൾ നിറഞ്ഞതാണ്... ചൂടുണ്ടെങ്കിൽ തണുപ്പുമുണ്ട്, പകലുണ്ടെങ്കിൽ രാത്രിയുമുണ്ട്, ആരോഗ്യം ഉണ്ടെങ്കിൽ അനാരോഗ്യം ഉണ്ട്...

സമ്പത്ത് ഉണ്ടെങ്കിൽ ദാരിദ്യം ഉണ്ട് സുഖമുണ്ടെങ്കിൽ ദുഖവും ഉണ്ട് ,സ്നേഹം ഉണ്ടെങ്കിൽ വിദ്വേഷവും ഉണ്ട്...

ഈ രണ്ട് അവസ്ഥകളിലൂടെയും കടന്നു പോകാൻ ബാധ്യതപ്പെട്ടിരിക്കുന്നവർ ആണ് നമ്മളെല്ലാം, എന്നാൽ ഗീത പറയുന്നു ഈ രണ്ട് അവസ്ഥകളേയും യോഗി ഒരു പോലെ കാണണം എന്ന്....

*തുല്യ നിന്ദാ സ്തുതിർ മൗനി*,
*ശീതോഷ്ണ സുഖ ദുഖദഃ* ,
*തഥാ മാനാപമാനയോ*...

അതായത് നിന്ദയേയും,  സ്തുതിയേയും, ചൂട് തണുപ്പ് എന്നിവയേയും മാനം അപമാനം എന്നിവയേയും സമമായി കാണണം എന്ന്...

കാരണം ഈ ദ്വന്ദങ്ങൾ മാറി മാറി വരും ,വന്നും പോയും ഇരിക്കും. എന്നാൽ അവ അനിത്യങ്ങൾ ആണ്... ശാശ്വതമല്ല

*ആഗമാ പായിനോ* *അനിത്യാഃ*
*സ്താം* *തിഥിക്ഷസ്യ ഭാരതഃ*

ഓരോ അവസ്ഥകൾ ദുഖങ്ങൾ ഓക്കെ കടന്നു വരുമ്പോൾ ഇതും കടന്നുപോകും ,ഇതും പോകും എന്ന ചിന്ത പുലർത്തിയാൽ മനസ്സിനു സമനില നേടാം... 

അതായത് ബാഹ്യ അന്തരീക്ഷം എങ്ങിനെ ആയിരുന്നാലും ശാന്തി ഉള്ളിലാണ് പുലർത്തേണ്ടത്...

" *സമത്വം യോഗമുച്യതേ* "
എന്നാണ് ഗീതയുടെ മതം...

ഗീതയിലുടനീളം ഇതു പല പ്രാവശ്യം പറയുന്നുണ്ട്....

ശ്രീമദ് ഭഗവദ് ഗീതാ ആരംഭിക്കുന്നത് തന്നെ ഒരു യുദ്ധക്കളത്തിൽ വെച്ചാണ്....

നിലവിളക്ക് കൊളുത്തി ചന്ദനത്തിരിയുടേയും പൂക്കളുടെയും സൗരഭം നിറഞ്ഞ മംഗളകരമായ ഒരു അന്തരീക്ഷത്തിൽ വെച്ചല്ല,  മറിച്ച് കുത്തും കൊലയും നടക്കാൻ പോകുന്ന സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ്....
അതായത് യുദ്ധക്കളത്തിലെ ഒരു യോദ്ധാവിനു് ശാന്തി കണ്ടെത്താമെങ്കിൽ ഒരു വീട്ടമ്മയ്ക്ക്, അദ്ധ്യാപകന്, സർക്കാരുദ്യോഗസ്ഥന്, വിദ്യാർത്ഥിക്ക്, ബിസിനസ്വകാരന് ശാന്തി കണ്ടെത്തുന്നത് എളുപ്പം ആണ് എന്നാണ് അതിന്റെ പാഠം...

ഇതിന് 4 കാര്യങ്ങളിൽ നിന്നും മുക്തി നേടിയാൽ മതി...

1) കർതൃത്വം (എല്ലാം ഞാൻ ചെയ്യുന്നു എന്ന ഭാവം)

2) ഭോക്തൃത്വം ( എല്ലാം ഞാൻ അനുഭവിക്കുന്നു എന്ന ഭാവം )

3) രാഗം ( ഇഷ്ടം )

4) ദ്വേഷം . ( വെറുപ്പ് )

കാരണം എല്ലാം ഭവാൻ ആണ് ചെയ്യുന്നത് ,ചെയ്യിക്കുന്നത്...

*ഈശ്വര സർവ്വ ഭൂതാനാം ഹൃദ്ദേശേ അർജുന തിഷ്ഠതി ഭ്രാമയൻ സർവ്വ ഭൂതാനാം യന്ത്രാരൂഡേണ മായയാ*

അർത്ഥം :-

എല്ലാവരുടേയും ഉള്ളിൽ ഇരുന്ന് കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ഞാൻ ആണ് അർജുനാ...
,
അതിനാൽ
അസംഗോഹം അസംഗോഹം അസംഗോഹം പുന പുന.

 എന്ന് ശങ്കരാചാര്യർ

സംഗമില്ലാതെ എല്ലാം ഈശ്വരനാണ് എന്ന് വിചാരം ചെയ്ത് ഉറപ്പിച്ചു കൊണ്ട്
(ഉള്ളിൽ) പുറത്ത് കർമ്മം ചെയ്യൂക .അല്ലാതെ ഒന്നിലും പ്രതികരിക്കാതെ എന്ത് അധർമം കണ്ടാലും നിസംഗത പുലർത്തലല്ല ശാന്തി...

"തസ്മാദ് സർവ്വേഷു
കാലേഷു മാമനുസ്മര്യ യുദ്ധ്യ ച... "

ദുഷ്ട വാസനകളെ - തള്ളിക്കളഞ്ഞ് ചിത്തശുദ്ധി വരുത്തുവാനുള്ള ഒരു അവസരം മാത്രമാണ് ഈ ജീവിതം...

കർമം ചെയ്യുമ്പോൾ തന്നെ നിസ്സംഗത്വം പുലർത്തലാണ് ശാന്തി...

സമത്വം യോഗ മുച്വതേ
ഏവർക്കുംമംഗളം ഭവിക്കട്ടെ... 
ഓം ശാന്തി ശാന്തി ശാന്തി....
[29/02, 03:33] Praveen Namboodiri Hindu Dharma: (70) ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ സഹസ്രകലശ ചടങ്ങുകൾ :-

പ്രാസാദ ശുദ്ധി കഴിഞ്ഞാൽ വാസ്തു ശുദ്ധിക്കായി വാസ്തുകലശം വാസ്തുബലി എന്നിവ നടത്തുന്നു.
വാസ്തുബലി :-

പുതുതായി വീട് നിർമ്മിച്ചാലും വാസ്തു ദോഷം തീരാൻ വാസ്തുബലി നടത്തുന്നു.

ഗൃഹനിർമ്മാണത്തിന്റെ ആരംഭത്തിലും, മദ്ധ്യത്തിലും, വീട് നിർമാണം പൂർത്തികരിച്ചാലും വാസ്തുബലി നടത്തണമെന്ന് തച്ചുശാസ്ത്രം പറയുന്നു.

വാസ്തു പുരുഷോൽ പത്തി:-
ത്രേതായുഗത്തിൽ ശ്രീ പരമേശ്വരന്റെ അംശ ഭൂതനായി അതിബല പരാക്രമിയും, ലോകമെങ്ങും നിറഞ്ഞു നിൽക്കുന്നതും ഭീകര സ്വരൂപത്തോടു കൂടിയതുമായ ഒരു രാക്ഷസൻ ആവിർഭവിച്ചു.
ഈ ഭീകര സത്വത്തെ കണ്ട് ദേവന്മാർ ഭയ ചകിതരായി യുദ്ധത്തിന് മുതിർന്നു. ദേവന്മാരും, വാസ്തുവും തമ്മിലുണ്ടായ ഘോര യുദ്ധത്തിൽ വാസ്തു പുരുഷൻ തോൽപ്പിക്കപ്പെട്ടു.പരാജിതനായ വാസ്തു ബ്രഹ്മാവിനെ അഭയം പ്രാപിച്ചു. ബ്രഹ്മാവിന്റെ അനുഗ്രഹ പ്രകാരം വാസ്തു ഭൂമിയിൽ പതിക്കുകയും ഈശാന കോണിൽ തലയും നിര്യതി കോണിൽ പാദവുമായി മലർന്നു ശയിക്കുകയും ചെയ്തു.

ഇപ്രകാരം ശയിച്ചതായ വാസ്തുവിന്റെ ശരീര ഭാഗങ്ങളിൽ 53 വാസ്തു ദേവതമാർ സ്ഥിതി ചെയ്തു.

ബ്രഹ്മാവിനെ പൂജീച്ച് വാസ്തു ദേവതകൾക്ക് ബലി നൽകുന്ന പൂജയാണ് വാസ്തുബലി.

ബില ദേവതമാർ :-
ഈശാനൻ (സർവ്വവിദ്യകളുടേയും അധിപനാത്ത് ഈശാനൻ.)
ജയന്തൻ, സൂര്യൻ, ഭൃശൻ,
അഗ്നി, വിതഥൻ, യമൻ, ഭൃംഗരാജൻ, പിതൃ ദേവതകൾ, പർജ്ജന്യൻ, തുടങ്ങിയ 53 ദേവതകൾക്ക് ബലി നൽകി സന്തോഷിപ്പിച്ച് ആസുരിക ശക്തികളിൽ നിന്ന് രക്ഷനേടാനാണ് വാസ്തുബലി.

ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ മാസവും ശുദ്ധി ദിവസം വാസ്തുബലി നടത്തുന്നു.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി .ഗുരുവായൂർ9048205785.
[29/02, 03:33] Praveen Namboodiri Hindu Dharma: (69) ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ സഹസ്രകലശ ചടങ്ങുകൾ:
ശുദ്ധി കർമ്മങ്ങൾ  കണ്ണനെ ശുദ്ധീകരിക്കാനല്ല.കണ്ണൻ ശുദ്ധ സത്വസ്വരൂപനാണ്.കണ്ണൻ സത്യസ്വരൂപനാണ്.ശിവ സ്വരൂപനാണ്. സച്ചിനാന്ദാ സ്വരൂപനാണ്.പിന്നെയെന്തിനാണ് കണ്ണന് ശുദ്ധികർമ്മങ്ങൾ നടത്തുന്നത്.

എല്ലാം നമ്മുക്ക് വേണ്ടിയാണ്.കണ്ണാടിയിലെ മാലിന്യമെല്ലാം വൃത്തിയാക്കി ശുദ്ധീകരിച്ച് നമ്മുടെ പ്രതിബിംബം നിർമലമായി ദർശിക്കാനെന്ന പോലെ.

ശുദ്ധി ക്രിയകളിലെ വിധി പ്രകാരമുള്ള ആചാര അനുഷ്ഠാനത്തിലൂടെ ബുദ്ധി വികസിച്ച് ആത്മീയവും, ഭൗതികവുമായ ജീവിത വിജയം കൈവരിക്കാൻ സാധിക്കും.

ശുദ്ധികർമ്മങ്ങൾ ചെയ്യുന്ന ആചര്യന്മാർക്കും, അതിൽ പങ്കെടുക്കുന്നവർക്കും കൃത്യമായ അനുഷ്ഠാന ത്തിലൂടെയും ഭക്തന്മാർക്ക് പ്രസാദ സ്വീകരണത്തിലൂടേയും ജീവിതം ധന്യമാകുന്നു.

ശുദ്ധികർമ്മത്തിലൂടെ ശുദ്ധീകരിക്കപ്പെടുന്നത് എന്തെല്ലാമാണ്.

1.പ്രാണൻ, അപാനൻ, വ്യാനൻ, ഉദാനൻ, സമാനൻ എന്നീ പഞ്ച പ്രാണൻ ശുദ്ധീകരിക്കപ്പെടുന്നു.

ശുദ്ധികർമ്മങ്ങളുടെ പൂജയിലെ പ്രണവ പ്രാണായമം, പ്രണവാക്ഷര പ്രാണായാമം, ലിപി പ്രണായാമം എന്നീ അനുഷ്ഠാനത്തിലൂടെ പഞ്ചപ്രാണ ശുദ്ധി കൈ വരുന്നു.

2. മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവ ശുദ്ധി ചെയ്യപ്പെടുന്നു. ഒരു വ്യക്തിയുടെ മനസ്സിൽ നിന്ന് ചിന്തകൾ ഉത്ഭവിക്കുന്നു. ചിന്തകൾ പവിത്രമായിരിക്കണം. ചിന്തകൾ പവിത്രമല്ലെങ്കിൽ ജീവിത പരാജയം സംഭവിക്കും. ചിത്തശുദ്ധിക്ക് വേണ്ടിയും മറ്റ് ശുദ്ധികൾക്ക് വേണ്ടിയയും ചില നിയമങ്ങൾ അനുഷ്ഠിക്കണം. അതാണ് ആചാരനുഷ്ഠാനങ്ങളിലൂടെ കൈവരിക്കാൻ സാധിക്കുന്നത്.

3. ശമ്പ്ദ, സ്പർശ, രൂപ, രസ, ഗന്ധങ്ങൾ ശുദ്ധീകരിച്ച് പവിത്രീകരിക്കുവാനുള്ള ക്രിയകൾ കൂടിയാണ് ഉത്സവാ ചാരാനുഷ്ഠാനങ്ങൾ.

4.ശുദ്ധികർമ്മാനുഷ്ഠാനത്തിലൂടെ പഞ്ചേന്ദ്രിയങ്ങളും ശുദ്ധമായി തീരും.

5. അന്ന ശുദ്ധി, ഗാത്ര ശുദ്ധി, കർമ്മശുദ്ധി, എന്നിവയെല്ലാം  സമൂഹത്തിൽ ഉണ്ടാവാണമെന്ന് അമ്പാടി കണ്ണൻ ഉപദേശിക്കുന്നു.

ചെറുതയ്യൂർ വാസുദേവൻ. ഗുരുവായൂർ.9048205785.
രണ്ടുതരം ആരാധനാ രീതികളാണ് ഭാരതത്തില്‍ ഉണ്ടായിരുന്നു.

1, വൈദീക ആരാധന ക്രമം
2, പൌരാണിക ആരാധന ക്രമം

1, വൈദീക ആരാധന:-

പുരാതന കാലത്ത് ക്ഷേത്ര ആരാധാന ഉണ്ടായിരുന്നില്ല. അഗ്നിയിലേക്ക് ദ്രവ്യങ്ങള്‍ സമര്‍പിച്ചു വേദമന്ത്രങ്ങള്‍ ഉരുവിട്ട് ചെയ്യുന്ന ആരാധനാ രീതിയായിരുന്നു വൈദീക ആരാധന.
ഉദാ: ഗണപതി ഹോമം,സോമയാഗം മുതലായവ...

2, പൌരാണിക ആരാധന:-

വിഗ്രഹങ്ങളില്‍ വിളക്ക് കത്തിച്ച് അര്‍പ്പണം നടത്തി ആരാധിക്കുന്ന രീതി, (ക്ഷേത്ര ആരാധന) അതാണ്‌ പൌരാണിക ആരാധന.

പൌരാണിക ആരാധന (ക്ഷേത്ര ആരാധന) ഉണ്ടാകുവാനുള്ള കാരണം:-

വൈദീക ആരാധനയ്ക്ക് വേദ മന്ത്രങ്ങളിലുള്ള നല്ല അറിവ് ഉണ്ടാകണം, യാഗങ്ങള്‍ പലതും വളരെ ദിവസം നീണ്ടു നില്‍ക്കുന്നതാണ്, അതിനു കഠിന പ്രയത്നവും വളരെ കൃത്യനിഷ്ടയും വേണം, വേദ മന്ത്രങ്ങലുള്ള അറിവില്ലാത്തവരും യാഗത്തിനുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രയാസമുള്ളവരും സമയമില്ലാത്തവരും കൂടിവന്നതിനാല്‍ ,

 എല്ലാവര്ക്കും എളുപ്പത്തില്‍ എന്നാല്‍ ഏറ്റവും ഫലപ്രദമായി ഈശ്വരാരാധന നടത്തുവാന്‍ വേണ്ടി നമ്മുടെ ഋഷിവര്യന്മാര്‍ ചിന്തിച്ചതിന്റെ ഫലമായാണ് എല്ലാവര്ക്കും ആത്മീയ ചിന്തകള്‍ ഉയര്‍ത്താനായി പൌരാണിക ആരാധന (ക്ഷേത്ര ആരാധന) ഉടലെടുത്തത്.

അങ്ങിനെ ഈശ്വരനെ ചിന്തിക്കാന്‍ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രങ്ങള്‍ ഉണ്ടാക്കി.

( ശ്രദ്ധിക്കു imagination ചെയ്യാന് image വേണം, ഉദാഹരണം ഭൂമി എങ്ങിനെയിരിക്കുന്നു എന്ന് പഠിക്കാന്‍ ആദ്യം glob കാണിച്ചാണ് പഠിപ്പിക്കുന്നത്.)

 ഈശ്വര ചൈതന്യം എങ്ങും നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ആ ചൈതന്യത്തെ വിഗ്രഹത്തില്‍ കാണുന്നതിൽ തെറ്റില്ല.

ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നത് യാഗശാലയുടെ ആകൃതിയില്‍ ആണ്. യാഗശാലയില്‍ ഉത്തരവേദിയില്‍ ആണ് അഗ്നി കത്തിക്കാറുള്ളതു.ഉത്തരവേദിയുടെ ആകൃതി സമചതുരം അല്ലെങ്കില്‍ വൃത്തം ആണ്.ആയതിനാല്‍ ശ്രീകോവില്‍ അതേ ആകൃതിയില്‍ നിര്‍മ്മിക്കുന്നു.ഉത്തരവേദിയുടെ നടുക്കാണ് അഗ്നി കത്തിക്കരുള്ളത്, അത്പോലെ തന്നെ ശ്രീകോവിലിനു നടുവില്‍ വിഗ്രഹം പ്രതിഷ്ഠിക്കുന്നു.ശ്രീകോവിലിനകത്തെ വിഗ്രഹം പ്രകാശോര്‍ജ്ജം,താപോര്‍ജ്ജം,ശബ്ദോര്‍ജ്ജം,രാസോര്‍ജ്ജം എന്നിവയുമായ് ബദ്ധപ്പെട്ടിരിക്കുന്നു.

(light energy,haet energy,sound energy,chemical energy.)

"NB:ഈശ്വര ആരാധനയ്ക്ക് പുറമേ മനസ്സിനെയും ശരീരത്തിനെയും സുഖപ്പെടുത്തുന്ന രീതിയിലാണ് ക്ഷേത്രം ക്രമീകരിച്ചിരിക്കുന്നത് ."

 ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് ആത്മീയതയും ശാസ്ത്രവും(science) കൂടി ബദ്ധപ്പെട്ടതാണ് ക്ഷേത്ര ആരാധന രീതി.

TEMPLE IS A QUANTUM HEALING CENTER. ഊര്‍ജ്ജം ഉപയോഗിച്ച് മനസ്സിനെയും ശരീരത്തെയും പരിചരിക്കുന്ന സ്ഥലമാണ് ക്ഷേത്രം.

ഇത് മന്ത്ര, തന്ത്ര, യന്ത്ര വിധികളിലൂടെ നടക്കുന്നു.. മനസ്സിനെ നിയന്ത്രിക്കുന്നത്‌ മന്ത്രം, ശരീരത്തിനെ നിയന്ത്രിക്കുന്നത്‌ തന്ത്രം, മനസ്സിനെയും ശരീരത്തിനെയും ഫലപ്രദമായി ബാലന്‍സ് ചെയ്യുന്നത് , ഏകോപിപ്പിക്കുന്നത് യന്ത്രം

ക്ഷേത്ര ആരാധനയ്ക്ക് വരുമ്പോള്‍ വേണ്ടത് പഞ്ചശുദ്ധി ആണ്,
ശരീരം,മനസ്സ്,വാക്ക്,ആഹാരം,കര്‍മ്മം എന്നിവയാണ് പഞ്ചശുദ്ധികള്‍..,
അങ്ങിനെ പഞ്ചശുദ്ധിയോടുകൂടി വരുന്ന നാനാ ജാതിമാതസ്തര്‍ക്കും, എല്ലാ മനുഷ്യര്‍ക്കും ക്ഷേത്രത്തില്‍ വരാവുന്നതാണ്.
പഞ്ച ശുദ്ധി ഉണ്ടായാലാണ് നമ്മുടെ (ORA)ശരീരം ശുദ്ധമാകു ,എന്നാലെ ഊര്‍ജ്ജം ശരീരത്തിലേക്ക് ആഗീരണം ചെയ്യുള്ളൂ..

(ORA പരിശോധിക്കുന്ന ഫോട്ടോഗ്രാഫി സൗകര്യം ഇന്ന് ഉണ്ട്.)

ശ്രീകോവിലിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ വശങ്ങളില്‍ വേണം നില്ക്കാന്‍,കാരണം ശ്രീകോവിലില്‍ നിന്നും ഊര്‍ജ്ജം പ്രവഹിക്കുന്നത് സര്‍പ്പാകൃതി യിലാണ്.

അങ്ങിനെ പഞ്ചശുദ്ധി ഉള്ള ശരീരത്തില്‍ പഞ്ചഇന്ദ്രിയങ്ങള്‍ എളുപ്പത്തില്‍ ഉദ്ദീപിക്കപെടുന്നു.

ദര്‍ശനത്തിലൂടെ കണ്ണ്,കീര്‍ത്തനത്തിലൂടെ ചെവി,ഗന്ധത്തിലൂടെ ശുദ്ധമായ വായുവിലൂടെ മൂക്ക്, പ്രസാദം കഴിക്കുന്നതിലൂടെ നാവു, ചന്ദന ഭസ്മാദികളിലൂടെ ത്വക്ക് എല്ലാം ഉദ്ദീപിക്കപ്പെടുന്നു.

 പ്രാര്‍ത്ഥിക്കുമ്പോള്‍ കുറഞ്ഞത് 20sec നേരമെങ്കിലും വേണം. 5sec കണ്ണ് തുറന്നിട്ട്‌ പിന്നെ കണ്ണടച്ച് അകകണ്ണ്‍ കൊണ്ട് വേണം ഈശ്വരനെ കാണാന്‍,പ്രാര്‍ത്ഥിക്കാന്‍..

ക്ഷേത്ര ആരാധന 8 തരത്തിലുള്ള കർമ്മങ്ങലുമായി ബന്ധപ്പെട്ടിരിക്കുന്നു, ശ്രവണം,ദര്‍ശനം,കീര്‍ത്തനം,സ്മരണം,വന്ദനം,അര്‍ച്ചന,സമര്‍പ്പണം,സേവനം എന്നിവയാണവ..

ഇവിടെ നമ്മള്‍ ഒരു കാര്യം മനസ്സിലാക്കണം, പഞ്ചശുദ്ധി വേണം എന്ന് പറയുന്നത് ഈശ്വര ആരാധനയ്ക്ക് വേണ്ടിയല്ല. നമ്മുടെ ശരീരം ഊര്‍ജ്ജത്തെ ആവാഹിക്കാന്‍ വേണ്ടി മാത്രമാണ്.

പ്രാണപ്രതിഷ്ഠ ചെയ്ത വിഗ്രഹം ഉള്ള ശ്രീകോവിലിനകത്ത് നിന്നും ആണ് ഊര്‍ജ്ജം പ്രവഹിക്കുന്നത്, അതുകൊണ്ട് ശ്രീകോവിലും,ശ്രീകോവിലിനകത്ത് ഉള്ള തന്ത്രി,പൂജാരിയും അരാധിക്കാന്‍ വരുന്നവരെക്കാള്‍ ശുദ്ധി ഉണ്ടാകണം.

അല്ലെങ്കില്‍ ഫലപ്രദമായി ഉള്ള ഊര്‍ജ്ജ പ്രവാഹം നടക്കില്ല.അതുകൊണ്ട് മാത്രമാണ് പൂജാരിയെ തൊടരുത് എന്ന് പറയുന്നത്. അല്ലാതെ ഈശ്വരന് ഇതില്‍ ഒരു പങ്കും ഇല്ല,
വായു ശുദ്ധമായിരിക്കാന്‍ വേണ്ടിയാണ് ക്ഷേത്രങ്ങളില്‍ ആല്‍മരവും, ശരീര ശുദ്ധി വരുത്താന്‍ കുളവും ഉള്ളത് എന്നറിയാമല്ലോ...
My classmate's uncle and nephew, graduated with a master's degree, and work in Shenzhen Hospital.  He is being transferred to study Wuhan pneumonia virus.  He just called me and told me to tell my friends: If you have a runny nose and sputum when you have a cold, you cannot be a new type of coronavirus pneumonia, because coronavirus pneumonia is a dry cough without runny nose. This is the simplest way to identify.  Please tell your friends that if you know more about medical knowledge, you will have more awareness of identification and prevention.  Dean Reference
 Repost
 This time, the Wuhan virus is not heat-resistant and will be killed at a temperature of 26-27 degrees. Therefore, drink more hot water. You can tell your friends and relatives to drink more hot water to prevent it. Go under the  Sun. It has been cold recently, and drinking hot water is also very comfortable. It is not a cure and is good for the body. Drinking warm water is effective for all viruses. Try not to drink ice, remember!

Doctor's advice about coronavirus:

1. It is pretty large in size (cell is about 400-500nm diameter), so any normal mask (not just the  N95 feature) should be able to filter it out. However, when someone who's infected sneezes in front of you, it will take a great 3 meters (about 10 feet) before it drops to the ground and is no longer airborne.

2. When the virus drops on metal surface, it will live for at least 12 hours. So remember if you come in contact with any metal surface, wash your hands with soap thoroughly.

3. The virus can remain active on fabric for 6-12 hours. Normal laundry detergent should kill the virus. For winter clothing that does not require daily washing, you can put it out under the sun to kill the virus.

About the symptoms of the pneumonia caused by Coronavirus:

1. It will first infect the throat, so the throat will have the dry sore throat feeling which will last for 3 to 4 days

2. Then the virus will blend into the nasal fluid and drips into the trachea and enter the lungs, causing pneumonia. This process will take 5 to 6 days.   

3. With pneumonia, comes high fever and difficulty in breathing. The nasal congestion is not like the normal kind. You will feel like you are drowning in water. It's important to go seek immediate medical attention if you feel like this.

About prevention:

1. The most common way of getting infected is by touching things in public, so you must wash your hands frequently. The virus can only live on your hands for 5-10 mins, but a lot can happen in those 5-10 mins (you can rub your eyes or pick your nose unwittingly).

2. Aside from washing your hands frequently, you can gargle with Betadine Sore Throat Gargle to eliminate or minimize the germs while they are still in your throat (before dripping down to your lungs).

Folks, take extra care and drink plenty of water.
 forwarded as received
*Retire ചെയ്തവർക്ക് വേണ്ടി തയ്യാറാക്കിയ  പ്രാർത്ഥന*

ഈശ്വരാ, എനിക്ക് പ്രായമേറി വരുന്നെന്ന് അങ്ങറിയുന്നല്ലോ. എല്ലാ കാര്യങ്ങളെക്കുറിച്ചും അഭിപ്രായം പറയാനുണ്ടെന്ന ചിന്ത എന്നിൽ നിന്നു നീക്കിക്കളയണമേ.

എല്ലാവരുടേയും കാര്യങ്ങളിൽ തലയിടാനുള്ള ആഗ്രഹത്തിൽ നിന്ന് എന്നെ മോചിപ്പിക്കണമേ.

ആർക്കും കേൾക്കാൻ ഇഷ്ടമില്ലാത്ത പഴമകൾ ആവർത്തിക്കുന്നതിൽ നിന്ന് എന്റെ നാവിനെ വിലക്കേണമേ.

എന്റെ ദുഖങ്ങളും വേദനകളും വിവരിക്കാൻ ആഗ്രഹം ഉണരുമ്പോൾ എന്റെ ചുണ്ടുകൾ പൂട്ടേണമേ.

പ്രായമേറുന്തോറും അതു വർദ്ധിയ്ക്കുകയും ഓരോരുത്തരോടും വിവരിച്ചു പറയാനുള്ള ആഗ്രഹം ശക്തിപ്പെടുകയും ചെയ്യുന്നെന്നു ഞാൻ തിരിച്ചറിയട്ടെ.

വല്ലപ്പോഴുമൊക്കെ എനിയ്ക്കും തെറ്റു പറ്റാമെന്ന വലിയ പാഠം എന്നെ പഠിപ്പിക്കണമേ.

മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതെ അവരെക്കുറിച്ച് വിചാരപ്പെടാനും നിയന്ത്രിയ്ക്കാൻ ശ്രമിയ്ക്കാതെ അവരെ സഹായിക്കാനും എനിയ്ക്കു ശക്തി തരണമേ.

എന്റെ സമ്പന്നമായ ജ്ഞാനവും അറിവും ഉപയോഗപ്പെടുത്താത്തതു കഷ്ടമാണെന്നു തോന്നുമ്പോൾ, മരണം വരെ എനിയ്ക്ക് ഏതാനും സുഹൃത്തുക്കൾ എങ്കിലും ഉണ്ടാകണമെന്ന എന്റെ താൽപര്യം അങ്ങു കാത്തു കൊള്ളേണമേ.

ധാരാളം പ്രാർത്ഥിക്കാനും ആത്മനിയന്ത്രണത്തോടെ സംസാരിക്കുവാനും എന്നെ സഹായിയേക്കണമേ.

എല്ലാറ്റിലുമുപരി ആത്മീയമായി എന്നെ ശക്തിപ്പെടുത്തുകയും ഈ പ്രായത്തിലും അങ്ങയുടെ മഹത്വത്തിനു യോജിച്ച നല്ല ഫലങ്ങൾ ഉളവാക്കുവാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ.
🙏😊
🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
        *ഭാഗവതം നിത്യപാരായണം*
*ഖഗോളം, സൂര്യരഥം, ഗതി വര്‍ണ്ണന*
                  *ഭാഗവതം (124)*

*ഏതാവാനേവ ഭൂവലയസ്യ സംനിവേശഃ പ്രമാണ ലക്ഷണതോ വ്യാഖ്യാതഃ (5-21-1)*
*ഏതേന ഹി ദിവോ മഢലമാനം തദ്വിദ ഉപദിശന്തി യഥാ ദ്വി ദളയോര്‍*
*ന്നിഷ്പാവാദീനാം തേ അന്തരേണാന്തരിക്ഷം തദുഭയ സന്ധിതം (5-21-2)*

ഭൂതലത്തിന്റെ വിസ്തൃതിയെപ്പറ്റിയുളള വെളിപാടാണത്‌. സത്യദൃക്കുകള്‍ ഭൂതലത്തിന്റെ ഒരു പകുതിയെ സംക്ഷിപ്തമായി വിവരിച്ച്‌ വിശദീകരിക്കുന്നുതങ്ങനെയത്രെ. ഇതിനുരണ്ടിനുമിടക്ക്‌ ശൂന്യാകാശമാണ്‌. ഈ തലത്തിന്റെ മദ്ധ്യത്തിലായി സ്ഥിതിചെയ്യുന്നുസൂര്യന്‍ സ്വര്‍ഗ്ഗങ്ങളേയും ഭൂമിയേയും ഇടയ്ക്കുളള ആകാശത്തെയും പ്രകാശമയമാക്കുന്നു.

ഉത്തരായനത്തില്‍ സൂര്യന്‍ വടക്കോട്ടു നീങ്ങുമ്പോള്‍ ദിനങ്ങള്‍ക്ക്‌ രാവുകളേക്കാള്‍ നീളമേറുന്നു. ദക്ഷിണായനത്തില്‍ സൂര്യന്‍ തെക്കോട്ടു നീങ്ങുമ്പോള്‍ രാത്രികള്‍ക്ക്‌ പകലുകളേക്കാള്‍ നീളം കൂടുന്നു. സൂര്യന്‍ മേടവും തുലാമും കടന്നുപോവുമ്പോള്‍ രാത്രിപകലുകള്‍ക്ക്‌ ഒരേ നീളമായിരിക്കും. മാനസോത്തരപര്‍വ്വതത്തിനെ പ്രദക്ഷിണം വെച്ചുളള യാത്ര 95,100,000 യോജനയാണെന്നു് അറിവുളളവര്‍ പറയുന്നു. ആ പര്‍വ്വതനിരയിലാണ്‌ നാലു പ്രധാനനഗരികള്‍. കിഴക്കുളള നഗരി ഇന്ദ്രന്‍റേത്‌. തെക്ക്‌ യമന്‍റേത്‌. പടിഞ്ഞാറ് വരുണന്‍റേത്‌. വടക്ക്‌ സോമന്‍റേത്‌. സൂര്യന്‍ ഈ നഗരികളെ കടന്നുപോകുമ്പോള്‍ നമുക്ക്‌ സൂര്യോദയം, നട്ടുച്ച, അസ്തമയം, അര്‍ദധരാത്രി എന്നിവ അനുഭവപ്പെടുന്നു. എന്നാല്‍ മേരുപര്‍വ്വതത്തില്‍ നിവസിക്കുന്നുവര്‍ക്ക്‌ നിരന്തരമായി പകലാണ്‌. സൂര്യനസ്തമിക്കുമ്പോള്‍ ലോകം മുഴുവന്‍ സുഷുപ്തിയിലേക്ക്‌ നീങ്ങുന്നു. എന്നാല്‍ സൂര്യന്‍ എതിര്‍ദിശയില്‍ ഉദിച്ചുയരുമ്പോള്‍ അത്‌ മനുഷ്യരെ പീഢിപ്പിക്കുന്നു. അവര്‍ ഉഷ്ണിച്ചുവിയര്‍ക്കുന്നു.

ജ്ഞാനികള്‍ സൂചനാത്മകമായി ഒരു സൂര്യരഥത്തെ വര്‍ണ്ണിക്കുന്നു. ഒരു വര്‍ഷം രഥത്തിന്റെ ചക്രങ്ങളായും പന്ത്രണ്ടുമാസങ്ങള്‍ ചക്രത്തിന്റെ അഴികളായും, ആറുകാലങ്ങള്‍ ചക്രത്തിന്റെ ഭാഗങ്ങളായും, മൂന്നു ഭാഗങ്ങളുളള ചക്രകുടവും വര്‍ണ്ണനയിലുണ്ട്‌. ചക്രത്തിന്റെ അച്ചുതണ്ട്‌ (ഗുരുത്വാകര്‍ഷണമേഖല) മേരു പര്‍വ്വതത്തില്‍ ഒരറ്റവും, മാനസോത്തരത്തില്‍ മറ്റേ അറ്റവും ഉറപ്പിച്ചിരിക്കുന്നു. മറ്റൊരച്ചുതണ്ട്‌ ആദ്യത്തേതിന്റെ നാലിലൊന്നു നീളത്തിലാണുളളത്‌. അതിന്റെ ഒരറ്റം വലിയ അച്ചുതണ്ടിലും മറ്റേയറ്റം ധ്രുവനക്ഷത്രത്തിലും ഉറപ്പിച്ചിരിക്കുന്നു.

സൂര്യരഥത്തിന്‌ 3,000,000 യോജന നിളവും 900,000 യോജന വീതിയുമുണ്ട്‌. അരുണനാണ്‌ രഥത്തിന്റെ സാരഥി. ഏഴു കുതിരകളെ രഥത്തില്‍ പൂട്ടിയിരിക്കുന്നു. സൂര്യരഥം മുന്നോട്ട്‌ പോവുമ്പോള്‍ മാമുനിമാരും ഋഷികളും, ആകാശദേവതകളും, അപ്സരസുകളുമെല്ലാം സൂര്യഭഗവാനായി വിളങ്ങുന്ന അവിടുത്തെ മഹിമകളെ വാഴ്ത്തിപ്പാടുന്നു.

                          *തുടരും*
🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻
വിവേകചൂഡാമണി - 75
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

രജോഗുണത്തിന്റെ കർമ്മഭേദങ്ങൾ

രജോഗുണം - സ്വഭാവം, പ്രവർത്തനം

അടുത്ത രണ്ടു ശ്ലോകങ്ങളിൽ രജോഗുണത്തിനെ വിവരിക്കുന്നു.

ശ്ലോകം 111
വിക്ഷേപശക്തി രജസഃ ക്രിയാത്മികാ
യതഃ പ്രവൃത്തിഃ പ്രസ്യതാ പുരാണീ
രാഗാദയോ/സ്യാഃ പ്രഭവന്തി പ്രഭവന്തി നിത്യം
ദുഃഖാദയോ യേ മനസോ വികാരാഃ

വിക്ഷേപ ശക്തി രജോഗുണത്തിന്റേതാണ്. പ്രവൃത്തിയാണ് അതിന്റെ സ്വഭാവം.  ഇതിൽ നിന്നാണ് പുരാതനകാലം മുതൽക്കേ സകല പ്രവർത്തനങ്ങളും തുടങ്ങിയത്.  മനസ്സിന്റെ വികാരങ്ങളായ  വൃത്തികളും ദുഃഖം തുടങ്ങിയ ഭാവങ്ങളും നിരന്തരമുണ്ടാകുന്നതും ഇതിൽനിന്നാണ്.

മായയുടെ രജോഗുണമാണ് മനസ്സിൽ വിക്ഷേപങ്ങൾ സൃഷ്ടിക്കുന്നത്. മായ മനസ്സിലൂടെ വിക്ഷേപശക്തിയായി പ്രകടമാകും. രജോഗുണത്തിൽ നിന്നാണ് എല്ലാ പ്രവൃത്തികളും ഉണ്ടാകുന്നത്.

രജോഗുണംകൊണ്ട് പ്രക്ഷുബ്ധമായ മനസ്സ് കർമ്മോന്മുഖമാവുമ്പോൾ ലോകത്ത് പ്രവൃത്തികൾ ചെയ്യും.  മനസ്സിലാണ് പ്രവൃത്തി ആദ്യമായി രൂപംകൊള്ളുക.

ഇഷ്ടപ്പെട്ട വസ്തു കിട്ടും വരെയും ആഗ്രഹം സാധിക്കും വരെയും മനസ്സിന്  സ്വസ്ഥതയുമുണ്ടാകില്ല. മനസ്സാകെ കലങ്ങിമറിഞ്ഞിരിക്കും. കാമനകളെ ജയിക്കുക എന്നത് വളരെ പ്രയാസമേറിയതാണ്. പലരും അതിനു വഴങ്ങുന്നവരാണ്.

കാമങ്ങളെത്തുടർന്ന് പലതരത്തിലുള്ള കർമ്മങ്ങളിൽ പെട്ടുപോകുന്നതിനാൽ മനസ്സിൽ ഒട്ടനവധി വാസനകൾ ഉണ്ടാകുന്നു. അവിദ്യയുടെ സ്വരൂപം തന്നെയാണ് രജോഗുണം. അത് മനസ്സിൽ വിക്ഷേപങ്ങളെ ഉണ്ടാക്കി കർമ്മത്തെ ചെയ്യിപ്പിക്കുന്നു.  രാഗം, ദുഃഖം മുതലായവയ്‌ക്കൊക്കെ കാരണം രജോഗുണമാണ്.

ശ്ലോകം 112
കാമഃ ക്രോധോ ലോഭദംഭാദ്യസൂയാ-
ഹങ്കാരേർഷ്യാ മത്സരാദ്യാസ്തു ഘോരാഃ
ധർമ്മാ ഏതേ രാജസാഃ പുംപ്രവൃത്തിഃ
യസ്മാദേഷാ തദ്രജോ ബന്ധ ഹേതുഃ

കാമം, ക്രോധം, ലോഭം, ദംഭം, അസൂയ, അഹങ്കാരം, ഈർഷ്യ, മത്സരം തുടങ്ങിയ ഘോര ധർമ്മങ്ങൾ രജോഗുണത്തിൽ നിന്ന് ഉണ്ടാകുന്നവയാണ്. ഇവ മനുഷ്യനെ ലൗകിക കർമ്മങ്ങളിൽ മുക്കുന്നു. അതിനാൽ രജസ്സ് ബന്ധനത്തിനു കാരണമാണ്. 

മായയുടെ രജോഗുണത്തിൽ നിന്നാണ് കർമ്മങ്ങൾ ഉണ്ടാകുന്നത്. രജോഗുണം മൂലം ഓരോരുത്തരുടെയും ഉള്ളിൽ ആഗ്രഹങ്ങൾ, കാമം, ക്രോധം, എത്ര കിട്ടിയാലും മതിവരായ്ക - ലോഭം, തനിക്കില്ലാത്ത ഗുണം ഉണ്ടെന്ന നാട്യം - ദംഭം, മറ്റുള്ളവരുടെ ഉത്കർഷം സഹിക്കാനാവാതിരിക്കൽ - അസൂയ, താൻ കേമനാണെന്ന ഭാവം - അഹങ്കാരം, മറ്റുള്ളവരുടെ ഉയർച്ചയിലും മറ്റും ദോഷം കാണൽ - ഈർഷ്യ, മറ്റുള്ളവരോട് മത്സരം വച്ചുപുലർത്തൽ - മാത്സര്യം, തുടങ്ങിയവ രജോഗുണത്തിന്റെ ധർമ്മങ്ങളാണ്. ഇവ മനസ്സിനെ ഇളക്കിമറിക്കും. വിക്ഷേപത്താൽ ജീവനെ ബന്ധിക്കുന്നതിനാലാണ് ഘോരധർമ്മങ്ങൾ എന്നു വിശേഷിപ്പിച്ചത്.

എല്ലാ പ്രവർത്തനങ്ങൾക്കും കാരണം രജോഗുണമാണ്.  കർമ്മത്തിൽനിന്നും വിട്ടുപോരാനാവാത്തവിധം അത് ബന്ധിപ്പിച്ചുകളയും.  രജോഗുണത്തിന്റെ പിടിയിൽ പെട്ടാൽ നികൃഷ്ട വികാരങ്ങൾക്കടിമയാകും. രജോഗുണം തമോഗുണത്തിലേക്കു നയിക്കും. കഠിനമായി അദ്ധ്വാനിക്കുന്നയാൾ ക്ഷീണംകൊണ്ട് തളർന്നുറങ്ങുന്നതുപോലെയാണിത്. തമോഗുണം എന്നത് രജോഗുണത്തിനും കാരണമാകും.
Sudha Bharath 
ഒരാള്‍ക്ക് ലോട്ടറിയില്‍ ധാരാളം പണം സമ്മാനമായി ലഭിച്ചു.
വലിയ പണക്കാരനായ അയാള്‍ ഒരു സുന്ദരിയെ വിവാഹം കഴിക്കുകയും ചെയ്തു.

ഒരു ദിവസം  ഒരു മലയുടെ മുകളിലേക്ക് അയാളും ഭാര്യയും കുതിര സവാരി നടത്തുകയായിരുന്നു.
പെട്ടെന്ന് വലിയൊരു കാറ്റടിച്ചു കുതിരയും  യാത്രക്കാരും താഴെയുള്ള വന്‍ കുഴിയിലേക്ക് വീണു. അയാള്‍ക്ക് ഭാര്യയും കുതിരയും എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടു.ഒരു മരച്ചില്ലയില്‍ പിടികിട്ടിയതുകൊണ്ട് അയാള്‍ രക്ഷപ്പെട്ടു. മരക്കൊമ്പില്‍ നിന്ന് ശ്രദ്ധിച്ച് കണ്ണടച്ച് താഴേക്ക് ചാടിയ അയാള്‍ കണ്ണു തുറന്നപ്പോള്‍ സ്വന്തം കുടിലിന്റെ മണ്ണുമെഴുകിയ ചുമരും കൂരയും മാത്രം കാണാനുണ്ട്. രണ്ടു ദിവസത്തെ പട്ടിണിയും ക്ഷീണവും അയാള്‍ കട്ടിലില്‍ വന്നു കിടന്നു പോയതാണ്.

താന്‍ കണ്ടതെല്ലാം പകലുറക്കത്തില്‍ കണ്ട കിനാവുകളായിരുന്നു എന്ന് അയാള്‍ക്ക് മനസ്സിലായി. ഭാര്യയും കുതിരയും സമ്പത്തും നഷ്ടപ്പെട്ടതില്‍ അയാള്‍ക്ക് വിഷമം തോന്നിയില്ല. കാരണം, അതെല്ലാം വെറും സ്വപ്‌നമായിരുന്നു. സ്വപ്‌നം കണ്ടു കൊണ്ടിരിക്കുമ്പോള്‍ തികച്ചും യാഥാര്‍ഥ്യമായിരുന്നു അതെല്ലാം.

ഇതുപോലെ  ശാശ്വതമായ ശാന്തിതരാന്‍ കഴിവില്ലാത്തതാണ് മായ.
ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കുന്ന ഭൗതികവസ്തുക്കള്‍ക്കൊന്നും നമുക്ക് ശാന്തി തരാന്‍ കഴിയില്ല. അതില്‍ നിന്ന് ദുഃഖവും ഉണ്ടാവും. സത്യത്തില്‍ അവയെല്ലാം സ്വപ്‌നം പോലെ ഇല്ലാത്തതാണ്.

സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ഥ്യം എന്തെന്നറിയാന്‍ കഴിയൂ.
പലപ്പോഴും നമ്മള്‍ ഇല്ലാത്തതിനെപ്പറ്റി ചിന്തിച്ചു തളരുന്നു.
ശരി കാണാനുള്ള കഴിവില്ലാത്തതുകൊണ്ട് നമ്മുടെ ജീവിതവും ഇതുപോലെ മാറിയിരിക്കുന്നു.

ഭൗതിക വസ്തുക്കളുമായി  കൂടുതല്‍ ബന്ധം ദുഃഖം മാത്രമേ സമ്മാനിക്കൂ. അക്കാരണത്താലാണ് ഇത് മായയാണന്ന് പറയുന്നത്.
എന്നാല്‍ എല്ലാറ്റിലും ചൈതന്യവുമായി ദര്‍ശിച്ചാല്‍ ദുഃഖിക്കേണ്ടതില്ല.
പ്രപഞ്ചം മായയാണെന്ന് നമ്മുടെ ഋഷിശ്രേഷ്ഠന്മാര്‍ പറഞ്ഞിരുന്നു. കാരണം ഇതില്‍പ്പെട്ടു പോകുന്നവര്‍ക്ക് ദുഃഖവും പ്രതിബന്ധങ്ങളും മാത്രമേ ഉണ്ടാകാറുള്ളൂ.

നിത്യാനിത്യങ്ങളെ വിവേചിച്ചറിയുമ്പോള്‍ അനിത്യമായ ഇത് മായയാണെന്നു ബോദ്ധ്യപ്പെടും. പ്രപഞ്ചം മായയാണെങ്കിലും അതിലെ നന്മ മാത്രം ഉള്‍ക്കൊണ്ടു ജീവിച്ചാല്‍ അത് നമ്മെ ബന്ധിക്കില്ല.
അപ്പോൾ ഈ മായയിൽ നിന്ന് രക്ഷപ്പെടാൻ നാം എന്തു ചെയ്യണം?
അന്തർമുഖൻ ആകണം.
ബഹിർമുഖനായാലേ മായയുടെ വശീകരണ ശക്തിയിൽ മനസ്സ് ഉടക്കുകയുള്ളൂ. നാം കാണുന്നത് മായയുടെ സ്വാധീനവലയത്തിൽ ആണ് എന്നത് നമുക്കു ബോധ്യപ്പെട്ടാൽ ആ നീരാളി പിടുത്തത്തിൽ നിന്നും ഒഴിവാക്കാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ. നമ്മളുടെ ദൃഷ്ടിയെ അകത്തേക്ക് വ്യാപിപ്പിച്ച്‌ അന്തർമുഖനാക്കുക. അങ്ങിനെ മായയിൽ നിന്ന് രക്ഷനേടാം.

Thursday, February 27, 2020

ഇന്ന് പൂന്താനം ദിനം (ഫെബ്രുവരി 28)

*ജ്ഞാനപ്പാന അറിവിന്റെ പാട്ട്*

*ലളിതമായ മലയാളഭാഷയില്‍, അതിഗഹനങ്ങളായ ജീവിതദര്‍ശനങ്ങള്‍, തത്ത്വവിചാരങ്ങള്‍, സന്മാര്‍ഗ പ്രബോധനങ്ങള്‍ ഒക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, ഭക്ത ശിരോമണിയും കവി സാര്‍വഭൗമനുമായിരുന്ന പൂന്താനം നമ്പൂതിരി രചിച്ച ശ്രേഷ്ഠകൃതിയാണ് ജ്ഞാനപ്പാന. ഈയൊരൊറ്റ കൃതിയിലൂടെ, കവിതയിലേക്ക് മലയാളത്തനിമയെ എപ്രകാരം ആവാഹിച്ചെടുക്കാം എന്ന് കാണിച്ചുതന്ന ആചാര്യനാണ് പൂന്താനം.*

*മലയാളത്തിലെ ഏറ്റവും മികച്ച സോദ്ദേശ്യ കാവ്യം എന്നു വിശേഷിപ്പിക്കാവുന്ന കൃതി. ഭാരതീയ ജീവിതമൂല്യങ്ങളേയും മൂല്യച്യുതികളേയും കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്‌കരിക്കുന്ന കൃതി. സനാതന ധര്‍മസംഹിതകളെ അടിസ്ഥാനമാക്കി വിരചിതമായ വേദങ്ങളും അവയുടെ വ്യാഖ്യാനങ്ങളായ ഉപനിഷത്തുക്കളുമൊക്കെ വായിച്ചു മനസ്സിലാക്കുക, സാധാരണ ജനങ്ങള്‍ക്ക് എളുപ്പമല്ലല്ലോ. അവിടെയാണ് 'ജ്ഞാനപ്പാന'യുടെ പ്രസക്തി.*

*ജീവിതത്തിന്റെ വിവിധങ്ങളായ ഭൗതിക വിഭ്രമങ്ങളില്‍പ്പെട്ട് ഉഴലുന്ന മനുഷ്യമനസ്സിനെ ഈശ്വരോന്മുഖമാക്കുകയും സന്മാര്‍ഗ ചിന്തകളുടെ വെളിച്ചം കാട്ടിത്തരികയും ചെയ്യുന്നു ജ്ഞാനപ്പാന. ജപം, ധ്യാനം തുടങ്ങിയ ഉപാസനാ മാര്‍ഗങ്ങളിലൂടെ വേദാന്തവിജ്ഞാനത്തിലേക്കും ഈശ്വരസാക്ഷാത്കാരത്തിലേക്കും എത്തിച്ചേരാന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു ഈ വിശിഷ്ട ഗ്രന്ഥം.*

*സാമൂഹിക ജീവിതത്തിലെ അനാശാസ്യ പ്രവണതകളെയൊക്കെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട്, കൃഷ്ണ ഭക്തിയുടെ വികാരനിര്‍ഭരമായ ആവിഷ്‌കരണത്തിലൂടെ മോക്ഷത്തിന്റെ വഴിയിലേക്ക് നമ്മെ ആനയിക്കുകയാണ് പൂന്താനം. ആധുനികജീവിതത്തിന്റെ സങ്കീര്‍ണതകളും ജീര്‍ണതകളും കാണുമ്പോള്‍ നമുക്കുതോന്നും,  ഈ കൃതിക്ക് അതെഴുതിയ കാലത്തേക്കാള്‍ പ്രസക്തി ഇന്നുണ്ടെന്ന്.*

*16-ാം നൂറ്റാണ്ടില്‍, ഇന്നത്തെ മലപ്പുറം ജില്ലയിലെ കീഴാറ്റൂരില്‍ പൂന്താനം ഇല്ലത്ത് ജനിച്ചു എന്ന് കരുതപ്പെടുന്ന മഹാകവി പൂന്താനത്തിന്റെ പേരോ, കൃത്യമായ ജീവിതകാലമോ എവിടെയും രേഖപ്പെടുത്തിയിട്ടില്ല.* *ക്രിസ്തുവര്‍ഷം 1547-1640 ആണ് ജീവിതകാലം എന്നാണ് സാഹിത്യ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ''ത്വന്നാമസങ്കീര്‍ത്തനമെണ്ണിയെണ്ണി തൊണ്ണൂറടുത്തൂ പരിവത്സരം മേ'' എന്ന് അദ്ദേഹത്തിന്റെ 'ശ്രീകൃഷ്ണ കര്‍ണാമൃത' ത്തില്‍ പറയുന്നതില്‍നിന്ന് ഒരു കാര്യം ഉറപ്പിക്കാം-തൊണ്ണൂറു വയസ്സിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം* *എന്ന്.* *1560-1646 ആണ്* *മേല്‍പ്പുത്തൂര്‍* *നാരായണഭട്ടതിരിയുടെ* *കാലം.* *മേല്‍പ്പുത്തൂരിന്റെ* *സമകാലികനായിരുന്നു പൂന്താനം എന്നത്* *പൊതുവെ* *അംഗീകരിക്കപ്പെട്ട വസ്തുതയാണ്.* *സന്താനങ്ങളില്ലാതെ ഏറെക്കാലം ദുഃഖിച്ചു കഴിഞ്ഞ പൂന്താനത്തിന് ഒടുവില്‍ ഒരു പുത്രനുണ്ടായി. എന്നാല്‍, ആ ശിശു അകാലമരണമടഞ്ഞു. ആറ്റുനോറ്റുണ്ടായ മകന്റെ വേര്‍പാട് സൃഷ്ടിച്ച തീവ്രദുഃഖത്തില്‍,* *ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ഭജനമിരുന്നു പൂന്താനം.  അക്കാലത്തു തന്നെയാണ് മേല്‍പ്പുത്തൂരും അവിടെ ഭജിച്ചു താമസിച്ചിരുന്നത്.*

*കൃഷ്ണഭക്തി, സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരുപോലെ കൈക്കൊണ്ട കവിയായിരുന്നു പൂന്താനം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ മാസവും പോയി തൊഴുമായിരുന്ന പൂന്താനത്തിന്, വാര്‍ധക്യകാലത്ത് അതിന് സാധിക്കാതെ വന്നു. അപ്പോള്‍ ഗുരുവായൂരപ്പന്റെ സ്വപ്‌നദര്‍ശനമുണ്ടായത്രെ. അതനുസരിച്ച്, ഇല്ലത്തിനടുത്തുതന്നെ ഒരു ക്ഷേത്രം പണിത് അവിടെ ഭഗവല്‍ പ്രതിഷ്ഠ നടത്തി. അതാണ് ഇടത്തുപുറത്തു ക്ഷേത്രം. അദ്ദേഹത്തിന്റെ മിക്ക കൃതികളും ഇടത്തുപുറത്തപ്പനെ സ്തുതിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.*

 *താനെഴുതിയ 'ശ്രീകൃഷ്ണ കര്‍ണാമൃതം' കാവ്യം, സംസ്‌കൃത കവിയും മഹാപണ്ഡിതനുമായ മേല്‍പ്പുത്തൂരിനെ കാണിച്ച് അഭിപ്രായമറിയാന്‍ പൂന്താനത്തിന് ആഗ്രഹമുണ്ടായി. എന്നാല്‍, ആ കാവ്യം പരിശോധിക്കാന്‍പോലും തയാറാവാതെ, വെറുമൊരു ഭാഷാകാവ്യമെന്നു പറഞ്ഞ് മേല്‍പ്പുത്തൂര്‍ പുച്ഛിച്ചു തള്ളുകയാണുണ്ടായത്. ഇതില്‍ ദുഃഖിതനായി നിന്ന പൂന്താനത്തിന്, ഭഗവാന്‍ കൃഷ്ണന്റെ അരുളപ്പാടുണ്ടായത്രെ- ''ഭട്ടതിരിയുടെ വിഭക്തിയെക്കാള്‍ എനിക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണ്!'' ഈ ഐതിഹ്യത്തെ പ്രമേയമാക്കി മഹാകവി വള്ളത്തോള്‍ രചിച്ച 'ഭക്തിയും വിഭക്തിയും' എന്ന കവിത  വളരെ പ്രസിദ്ധമാണല്ലോ.*

*ശ്രീകൃഷ്ണകര്‍ണാമൃതവും ജ്ഞാനപ്പാനയും കൂടാതെ വേറെയും കൃതികളുണ്ട് പൂന്താനത്തിന്റേതായി. സന്താനഗോപാലം പാന, നൂറ്റെട്ട് ഹരി, അംബാസ്തവം, ആനന്ദനൃത്തം, മൂലതത്ത്വം, പാര്‍ഥസാരഥീസ്തവം, മഹാലക്ഷ്മീസ്തവം, ഘനസംഘം, സ്വരസ്‌തോത്രം തുടങ്ങിയവയാണ് പ്രധാന രചനകള്‍.*

*അക്കാലത്തെ സമുദായ പ്രമാണിമാരുടെയും പ്രഭുക്കന്മാരുടെയുമൊക്കെ ദൗര്‍ബല്യങ്ങളെക്കുറിച്ച്, ഭോഗലാലസയെക്കുറിച്ച്, ഈശ്വരചിന്തയുടെ അഭാവത്തെക്കുറിച്ച് അദ്ദേഹം ശക്തമായ ഭാഷയില്‍ എഴുതി. സംഗീതത്തിലെ ഒരു രാഗത്തെയാണ് പാന എന്ന പദം  സൂചിപ്പിക്കുന്നത്. പാട്ട് എന്നും ഇതിനെ പറയാം.  'ജ്ഞാനപ്പാന'യിലെ വരികള്‍ക്ക് ലാളിത്യവും മാധുര്യവും വശ്യതയുമെല്ലാമുണ്ട്. അങ്ങനെയുള്ള ഈ കാവ്യം പാടി  അമ്മമാര്‍ കുഞ്ഞുങ്ങളെ ഉറക്കുമായിരുന്നു; പണ്ടൊക്കെ.*

  *സാമൂഹിക ജീര്‍ണതകള്‍ക്കെതിരെയുള്ള പരിഹാസ ശരങ്ങള്‍ ജ്ഞാനപ്പാനയിലൂടെ പൂന്താനം തൊടുത്തുവിടുന്നുണ്ട്. അനുഭവങ്ങളുടെ തീച്ചൂളയില്‍ പാകപ്പെട്ട ഒരു ഹൃദയത്തില്‍ നിന്ന് പിറന്നുവീണ ഈ കാവ്യത്തിന് ഏറെ സംവേദനക്ഷമതയുണ്ട്. അത്യന്തം ലളിതമായിരിക്കെത്തന്നെ, സൂക്ഷ്മമായ പഠനത്തിന്റെയും*  *വിചിന്തനത്തിന്റെയും ആഴമുണ്ട് ഈ കൃതിക്ക്. ലക്ഷ്യബോധമില്ലാതെ, എന്തൊക്കെയോ നേടാനായി പാഞ്ഞുഴറി നടക്കുന്ന ഇന്നത്തെ മനുഷ്യന്, കാലുഷ്യങ്ങള്‍ അകന്ന് മനശ്ശാന്തി കൈവരാന്‍, ജ്ഞാനപ്പാനയുടെ ശ്രദ്ധാപൂര്‍വമായ പാരായണംകൊണ്ട് സാധിക്കുമെന്നതില്‍ സംശയമില്ല.*
*കൈലാസനാഥൻ -  എപ്പിസോഡ് - 180*


==========================

പരമശിവന്റെ കൈലാസം


ഹിന്ദുമത വിശ്വാസപ്രകാരം കൈലാസപർവതം പരമശിവന്റെ വാസസ്ഥലമായി കരുതുന്നു. അദ്ദേഹം തന്റെ പത്നിയായ ശ്രീ പാർവതി ദേവിയുമൊത്ത് ധ്യാനത്തിൽ ഇരിക്കുന്ന സ്ഥലമാണ് കൈലാസപർവതം .
വിഷ്ണുപുരാണത്തിൽ കൈലാസപർവ്വതത്തെ കുറിച്ച് പരാമർശമുണ്ട്. പർവ്വതത്തിന്റെ നാലു മുഖങ്ങളിൽ ഓരോന്നുംസ്ഫടികം,രത്നം,സ്വർണം,വൈഡൂര്യം  എന്നിവകൊണ്ട് നിർമിച്ചതാണെന്ന് പറയുന്നു. കൈലാസപർവതത്തെ വിശ്വത്തിന്റെ തൂണായും പരാമർശിക്കുന്നു.
കൈലാസം  എന്ന പദം സംസ്കൃതത്തിൽ നിന്നും ആവിർഭവിച്ചതാണ് 
സ്ഫടികം എന്നർത്ഥം വരുന്ന കെലാസ് എന്ന പദത്തിൽ നിന്നാണ് കൈലാസം എന്ന വാക്കുണ്ടയതെന്നു കരുതുന്നു.
ചൈനയിലെ ടിബറ്റിൽ നീണ്ടുകിടക്കുന്ന ഹിമാലയപർവ്വതത്തിന്റെ ഭാഗമാണ് കൈലാസപർവ്വതം. ഏഷ്യയിലെ  നീളം കൂടിയ നദികളായ സത്‌ലജ് ,ബ്രഹ്മപുത്ര,കർണാലി  തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ, ഹിന്ദു. ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് ഇത്.
കൈലാസപർവ്വതത്തിനടുതായി മനസസരോവരവും  രക്ഷാസ്ഥൽ തടാകവും സ്ഥിതിചെയ്യുന്നു. ദില്ലിയിൽ  നിന്നും 865 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്.
എല്ലാവർഷവും ആയിരക്കണക്കിനു തിർത്ഥാടകർ കൈലാസത്തിൽ എത്തിച്ചേരുന്നു.ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപുതന്നെ ഈ തിർത്ഥാടനം ആരംഭിച്ചതായി കണക്കാക്കുന്നു.
ഹിന്ദു-ബുദ്ധമതത്തിൽ വിശ്വസിക്കുന്നവർ കൈലാസത്തെ ഇടത്തുനിന്നും വലത്തോട്ടു ചുറ്റുമ്പോൾ,ജൈനമതക്കാർ കൈലാസത്തെ വലതുനിന്നും ഇടത്തോട്ടു പ്രദക്ഷിണം വയ്ക്കുന്നു.കൈലാസപർവ്വതത്തിന്റെ പ്രദക്ഷിണവഴിയുടെ നീളം ഏതാണ്ട് 52 കി.മി ആണ്.ചില വിശ്വാസങ്ങളുടെ ഭാഗമായി കൈലാസപർവ്വതത്തെ ചുറ്റുന്നത്‌ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കണമെന്ന് ചിലർ വിശ്വസിക്കുന്നു.
പക്ഷെ ഈ രീതിയിൽ വലയംവയ്ക്കുന്നത് തിക്കച്ചും ബുദ്ധിമുട്ടുള്ള യാത്രയാണ്‌.ഏതാണ്ട് 15 മണിക്കൂർകൊണ്ട് മാത്രമേ ഒരാൾക്ക് 52 കി.മി കൈലാസപാത നടന്നു പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ.ഇത്തരം ദുഷ്കരമായ ഈ യാത്രക്കിടയിൽ ചില തീർത്ഥാകർ മരണപെടാറുണ്ട്.
ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്കത്തിന്റെ പേരിൽ 1954 മുതൽ 1978 വരെ തീർത്ഥാടനത്തിനു ചൈന അനുമതി നിഷേധിച്ചിരുന്നു.അതിനുശേഷം കുറച്ചു തീർത്ഥാകർക്ക് മാത്രമേ കൈലാസത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നുള്ളൂ.
കൈലാസപർവ്വതത്തിന്റെ ഏറ്റവും ഉയർന്നഭാഗങ്ങളിൽ പർവ്വതാരോഹകർക്കുപോലും എത്തിചേരുവാൻ സാധ്യമല്ല.1926ൽ ഹഗ്‌ററ്റായ് ലഡ്‌ജ്‌  കൈലാസത്തിന്റെ വടക്കുഭാഗത്തെകുറിച്ച് പഠിക്കുകയും,ഏതാണ്ട് വടക്കുഭാഗം 6000 അടി(1,800 മി) കയറുക തികച്ചും ദുഷ്കരമാണെന്നു കണ്ടെത്തുകയും ചെയ്തു.
പിന്നീടു 1936ൽ ഹെർബെർട് ടിച്ചി എന്ന പർവ്വതാരോഹകൻ കൈലാസപർവ്വതം കയറുവാൻ ശ്രമം നടത്തിയിരുന്നു. പക്ഷെ പല സ്ഥലത്തുനിന്നും അദ്ദേഹത്തിനു ലഭിച്ച ഉത്തരം “സർവ്വ സംഘപരിത്യാഗിയായ ഋഷികൾക്ക് മാത്രമേ കൈലാസപർവ്വതം കീഴടക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നു” 


ഒരുനാൾ വൈശ്രവണൻ മഹാദേവനെ കാണാൻ കൈലാസത്തിൽ പോയി.

പോയതിന്റെ ഉദ്ദേശം
താൻ വലിയ പൈസക്കരൻ ആണെന്നുള്ള ഗൗരവം കാണിക്കണം എന്ന ഉദ്ദേശം
ആണ് ഉണ്ടായിരുന്നത് ..

സാക്ഷാൽ മായാദേവിയുടെ പതിയായ ഇശ്വരന് വൈശ്രവണന്റെ മനസിലിരുപ്പ് മനസ്സിൽ ആകാൻ ഡോക്ടറേറ്റ് ഒന്നും വേണ്ട എന്ന് ഉള്ള കാര്യം മനസിലാക്കാൻ വൈശ്രവണനും കഴിഞ്ഞില്ല

കൈലാസത്തിൽ വിരുന്നുവന്ന വൈശ്രവണന് സാക്ഷാൽ അന്നപൂർണേശ്വരിയും ഉത്തമ കുടുബിനിയും ആയ പാർവതീദേവി തന്നെ വിരുന്ന് ഒരുക്കി.

അതിഥിസത്കാരത്തിൽ അസൂയ തോന്നിയ വൈശ്രവണൻ ഇതിനേക്കാൾ നല്ലരു സദ്യ ഈശ്വരനും ദേവിക്കും കൊടുക്കണം എന്ന് മനസിൽ തീരുമാനിക്കുന്നു

അങ്ങനെ കൈലാസത്തിൽനിന്നും പോകുമ്പോൾ വൈശ്രവണൻ ഇശ്വരനെയും ദേവി പർവതിയെയും തന്റെ കൊട്ടാരം ആയ അളകാപുരിയിലേക്ക് വിരുന്നിന് ക്ഷണിച്ചു

വൈശ്രവണന്റെ ക്ഷണം തന്ത്രപൂർവം നിരസിച്ച മഹാദേവൻ ഒരു നിർദേശവും മുന്നോട്ട് വച്ചു

""ഏതായാലും വൈശ്രവണൻ സ്നേഹപൂർവം വിരുന്നിന് വിളിച്ചിട്ട് വരാതിരുക്കുന്നത് ശെരിയല്ലലോ .. മൂത്തമകൻ ഗണപതിയെ വിരുന്നിന് അയയ്ക്കാം എന്ന നിർദ്ദേശം ഈശ്വരൻ മുന്നോട്ട് വച്ചു.""

വൈശ്രവണൻ അഹംഭാവത്തിന്റെ കൊടുമുടിയിൽ ആയതിനാൽ ചിന്തിച്ചു

""ച്ഛ... ഈ പയ്യനെ കൊണ്ടുപോയി എന്റെ ഗൗരവം എന്ത് കാണിക്കാൻ ആണ് .. എന്റെ മുന്നിൽ കടുകിന്റെ അത്രപോലും ഇല്ലാത്ത ഈ ചെക്കന് എന്റെ ഗൗരവം വല്ലോം മനസിലാക്കുമോ ആവോ... ""

എന്നാലും മഹാദേവൻ പറഞ്ഞതല്ലെ ആയിക്കോട്ടെ ഗണപതി വരട്ടെ എന്നായി.. ഈശ്വരനും ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു. ഈ വൈശ്രവണന്റെ നിലവിളി ശബ്ദം ഉടൻ കേൾക്കേണ്ടി വരുമല്ലോ എന്ന് ഓർത്ത്....

അങ്ങനെ സർവ്വ ഭൂതങ്ങളുടെയും നാഥൻ ഗണപതി വൈശ്രവണന്ന് ഒപ്പം വിരുന്നിന് പോയി .. അളകാപുരിയിലേക്ക്..

വൈശ്രവണന് കേട്ടിട്ടുണ്ട് ഗണപതി ആഹാരപ്രിയൻ ആണ് എന്ന് ആയതിനാൽ 100 പേർക്ക് ഉള്ള ഗംഭിരം ആയ സദ്യയാണ് ഒരുക്കിയത്..

വിരുന്ന് തുടങ്ങി ഒരു മാത്രാ പോലും വേണ്ടിവന്നില്ല. 100 പേർക്കുള്ള സദ്യ ഓംകാര പൊരുളും ഭൂതനായകനും ആയ ഗണപതിക്ക്‌.. കഴിച്ചുതീർക്കാൻ..

ഗണപതി ചോദിച്ചു വൈശ്രവണനോട് എനിക്ക് വിശക്കുന്നു വയറു നിറയെ ഭക്ഷണം തരാം എന്ന് വിളിച്ചിട്ട് ഇപ്പോൾ എന്താ വൈശ്രവണ പാചകം ചെയ്ത ഭക്ഷണം തിർന്നു പോയെന്നോ?? ശെരി സാരമില്ല പാചകം ചെയ്യാത്തത് കൊണ്ട് വരൂ എന്നായി ഗണപതി... .

പാചകം ചെയ്യാത്ത പച്ചകറികളും മസാലകളും എല്ലാം ഭക്ഷിച്ചു അതുകഴിഞ്ഞു വൈശ്രവണന്റെ അടുക്കളയിൽപത്രങ്ങളും തിന്നു തീർത്തു അടുത്തത് അളകാപുരിയിൽ ഉള്ള ആൾക്കാരെ എന്ന് തിരിച്ചറിഞ്ഞ വൈശ്രവണൻ ഈശ്വരന്റെ അടുത്തേക്ക് ഓടി..

പിന്നാലെ ഗണപതിയും..

കൈലാസത്തിൽ എത്തി തന്റെ അഹംഭാവത്തിന് മാപ്പ് നൽകണം എന്ന് അപേക്ഷിച്ചു. അങ്ങനെ വിശപ്പ് കാരണം ഓടിവരുന്ന ഗണപതിക്ക്‌ ദേവി പാർവതിയുടെ കൈയിൽ നിന്നും മോദകം വാങ്ങി ഗണേശന് കൊടുക്കുകയും മോദകം കഴിച്ച ഗണപതിയുടെ വിശപ്പ് മാറുകയും ഒപ്പം വൈശ്രവണന്റെ അഹംഭാവവും....

എന്താണ് ഈ കഥയുടെ തത്വമെന്നാൽ വൈശ്രവണൻ എന്നാൽ മനുഷന്റെ അടങ്ങാത്ത ആഗ്രഹങ്ങളും.. ഭൗതികസുഖങ്ങളും ആണ്..

ഗണപതിയെ എല്ലാ ഭൂതങ്ങളുടെയും നാഥനായി ഈ കഥയിൽ അർഥം ആക്കുന്നു ?

അഞ്ച് ഇദ്രിയങ്ങൾ ഉള്ള സസ്തിനികളിൽ ഏറ്റവും ചെറുതായ ചുണ്ടെലി മുതൽ വലുതായ ആന വരെ ഉള്ള ഭൂതങ്ങളും അഞ്ച് ഇന്ദ്രിയങ്ങൾക്ക്.. താഴോട്ടുള്ള ഭൂതഗണങ്ങളുടെ പതി ആയി ഈ കഥയിൽ ഗണപതി എന്ന നാമത്താൽ അർത്ഥം ആക്കുന്നു..

ഭൂവനത്തിലെ എല്ലാ ഭൂതങ്ങൾക്കും ആഗ്രഹങ്ങളും.. ഭൗതികസുഖങ്ങളും.. ഒരിക്കലും അടങ്ങാത്ത വിശപ്പ് പോലെ ആണ്

പത്തു കിട്ടുകില്‍ നൂറുമതിയെന്നും ശതമാകില്‍ സഹസ്രം മതിയെന്നും അങ്ങനെ ആഗ്രഹങ്ങൾ അടങ്ങുകയും ഇല്ല ഭൂതങ്ങൾക്ക് ..

എങ്ങനെ ഈ ഭോഗസംസ്ക്കാരം ആയ അടങ്ങാത്ത വിശപ്പ് ഇല്ലാതാകാണാം എങ്കിൽ

വിവേചന ബുദ്ധി ഉള്ള മനുഷ്യന് മാത്രം സാധിക്കുന്ന ഒന്നാണ് ഭക്തി ഉണ്ടാകി എടുക്കുക എന്നുള്ളത്

ഗണപതി മോദകം കഴിച്ചപ്പോൾ വിശപ്പ് തിർന്നു എന്നത് കൊണ്ട് അർത്ഥം ആക്കുന്നത് .. മോദകത്തിന് പുറത്തുള്ള ഉപ്പ്‌ രസമുള്ള ( സുഖ. ദുഃഖ ) ഭോഗസംസ്ക്കാരം മാറ്റി മോദകത്തിന്റെ ഉള്ളിലെ മധുരം എന്നപോലെ.. സൂക്ഷ്മശരീരത്തിലെ ഭക്തിയുടെ ആനന്ദം നുകരുമ്പോൾ മാത്രമേ ഭോഗസംസ്ക്കാരത്തോടുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വര മാറിക്കിട്ടുള്ളു എന്നതാണ് ഈ കഥയിലെ തത്വാർത്ഥം.

ശിവം എന്നാല്‍ സര്‍വ്വവിധമായ ഐശ്വര്യങ്ങള്‍ നല്‍കലെന്നര്‍ത്ഥം. ശിവകരം- ഐശ്വര്യങ്ങളെ ല്ലാത്തിനും കാരണക്കാരന്‍ എന്നും ശാന്തരൂപനെന്നും ഐശ്വര്യങ്ങളെല്ലാം നിറഞ്ഞവനെന്നും ഐശ്വര്യങ്ങളെല്ലാം പകര്‍ന്നുകൊടുക്കുന്നതില്‍ അത്യുദാത്തസ്ഥാനം അലങ്കരിക്കുന്നവനെന്നും ആയ സര്‍വ്വമംഗളദായകനെ പ്രണമിക്കുന്നവനെന്നര്‍ത്ഥം. ശിവനെ ആരാധിക്കുന്നതിലൂടെ സര്‍വാരാദ്ധ്യതയും ഓരോപ്രാണനും തേടുന്നു. ദിവസവും ശിവനാമം ജപിക്കുന്നവന്‍ സര്‍വ്വ ദുഃ ഖങ്ങളില്‍നിന്നും കരകയരുന്നു.
പഞ്ചാക്ഷരം
നിത്യസത്യമായ പഞ്ചാക്ഷരം സങ്കടങ്ങളെല്ലാം പരിഹരിക്കുന്നു. നമഃശിവായ ശ്രീപരമേശ്വരന്‍ എപ്പോഴും ഉള്ളത്തിലിരുന്ന് പ്രകാശം വ്യാപിപ്പിക്കുന്നു. ലോകൈകനാഥനായ മഹാദേവന്‍ പരിശുദ്ധനും സകലജീവികളുടേയും ചൈതന്യം പ്രകാശിപ്പിക്കുന്നവനുമാണ്. ദേവദേവനായ അദ്ദേഹം എന്തു കര്‍മ്മം ചെയ്താല്‍ പ്രസാദിക്കും ? നാമസങ്കീര്‍ത്തനം, ധ്യാനം, അര്‍ച്ചനം, പ്രദക്ഷിണം എന്നിവ ചന്ദ്രചൂഡ പ്രീതിക്ക് അത്യന്താപേക്ഷിതമാണ് ഇവയേക്കാള്‍ ആയിരമിരട്ടി ഗുണമുള്ളതാണ് പാര്‍വതീ വല്ലഭന്റെ കഥകള്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്നത്.

ശിവജനനം


ബ്രഹ്മ പ്രളയകാലത്ത് സര്‍വത്ര ജലം. ആദിപുരുഷനായ മഹാവിഷ്ണു ഒരാലിലയില്‍ ശയിക്കുന്നു. തന്റെ നാഭീ പത്മത്തില്‍നിന്ന് ഒരു സൃഷ്ടിയാണ് ബ്രഹ്മാവ് . ബ്രഹ്മാവ് എന്നാല്‍ നാലു ഭാഗത്തും നിറഞ്ഞിരിക്കുന്ന അറിവ്. അതുകൊണ്ട് ചതുര്‍മുഖനെന്നും പറയാം. ചതുര്‍വേദങ്ങളാണവ. ഈ അറിവ് ലോകം മുഴുവന്‍വ്യാപിക്കുവാന്‍ അദ്ദേഹത്തിന്റെ മനസ്സില്‍നിന്നും (മനസ്സാണ് മഹത്വത്തിന്റെ ഉറവിടം. )നാലുപേരെ സൃഷ്ടിച്ചു. സനകന്‍, സനാതനന്‍, സനല്‍ക്കുമാരന്‍ സനന്ദനന്‍ അവരോട് സൃഷ്ടിചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭഗവത് മഹിമകള്‍ പാടിനടക്കാനല്ലാതെ സൃഷ്ടിക്ക് താല്‍പ്പര്യമില്ലെന്നറിയിച്ചു. ബ്രഹ്മാവിന്റെ ആജ്ഞയെ ധിക്കരിച്ചതില്‍ കോപം ഉണ്ടായി.
എങ്കിലും അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഭൂമദ്ധ്യത്തില്‍നിന്നും മൃഡന്‍ എന്നശിവ സംഭൂതനായ രുദ്രന്‍ ജനിച്ചു. ആരുദ്രനാണ് ശിവജന്മം. രുദ്രന് വിഭിന്ന രൂപങ്ങളുണ്ടായി ഏകാദശ രുദ്രന്‍ എന്നറിയപ്പെടുന്ന വരാണ് അവര്‍. മനു, മന്യു മഹാദേവന്‍ മഹാദേവന്‍ മഹാദേവന്‍ മഹാന്‍, ശിവന്‍, ഋതദധ്വജന്‍, ഉരുരേതസ്സ്, ഭവന്‍, കാലന്‍, വാമദേവന്‍, ധൃതവ്രതന്‍ എന്നിവരാണവര്‍.
അവര്‍ക്കായി കന്യകമാരായി ധീ, വൃത്തി, അശന, ഉമ, നിയുത്ത്, സര്‍പ്പസു, ഇഡ, അംബിക, ഇവരാവതി, ദീക്ഷ, തുടങ്ങിയവരെ സൃഷ്ടിച്ച് പത്‌നിമാരായി നല്‍കിയെന്നും ശിവമാഹാത്മ്യത്തില്‍ പറയുന്നു.
ഭരതധര്‍മ്മത്തിന്റെ പ്രശോഭ
ഭാരതത്തില്‍ വിവിധ ജാതികള്‍ മതങ്ങള്‍ വേഷങ്ങള്‍ ഭാഷകള്‍ ആചാരങ്ങള്‍ എന്നിങ്ങനെ അനവധി ഭിന്നതകള്‍കാണാം. ഈഭിന്നതകളില്‍ നാമെല്ലാം ഭാരതീയരെന്ന ഏകഭാവം ശിവതത്ത്വത്തില്‍ സര്‍വ ശോഭയോടെ വിലസുന്നു. പിതാവായ ശിവന്റെ കൂടെ വൈരുദ്ധ്യശക്തികളെ കാണാം. അച്ഛന്റെ ആഭരണങ്ങളായ സര്‍പ്പം മകന്‍ സുബ്രഹ്മണ്യന്റെ വാഹനമായ മയിലിന്റെ ഭക്ഷണമാണ്. മറ്റൊരു മകനായ ഗണപതിയുടെ വാഹനമായ മൂഷികനെ ശിവാഭരണമായ പാമ്പും ഭക്ഷിക്കും. എന്നാല്‍ ആകുടുംബത്തില്‍ എല്ലാവരും ഐക്യത്തോടെ ഒന്നിച്ചു ജീവിക്കുന്നു. ഏതു വിപരീത ഭാവങ്ങളേയും അനുനയിപ്പിക്കാന്‍ ഈകുടും ബ മഹിമ മാതൃകതന്നെ.
പ്രകൃതി തന്നെ പ്രധാനം
ജലത്തെ ജടയില്‍ ധരിക്കുന്നു, ജടയും വള്ളിപ്പടര്‍പ്പുകള്‍ തന്നെ. ഭസ്മവും പറ്റിയ കൃഷിസാധനം. നമസ്‌ക്കാരത്തെ കൃഷിചെയ്യുന്നു. . ആനത്തോലും പുലിത്തോലും ഉത്തമം. അവയും പ്രകൃതിയുടെ പ്രധാന വരദാനങ്ങള്‍. ശിവനില്‍ പ്രകൃതിയുടെ പ്രതിഭാസങ്ങള്‍ പ്രദീപ്തമായിക്കാണാം.
 

ശിവതത്വം ആത്മതത്വമാണ്, ഈ പ്രപഞ്ചതത്വമാണ്. അത് കേവലം ദേവതാഭാവത്തിൽ നിന്നും എത്രയോ ഔന്നത്യത്തിൽ നിൽക്കുന്ന മഹാതത്വമാണ്. ശിവതത്വമറിഞ്ഞവൻ ശിവനു തുല്യമെന്നാണ് ജ്ഞാനികൾ അഭിപ്രായപ്പെടുന്നത്. അഥവാ ശിവതത്വമറിയുന്നവൻ ശിവൻ മാത്രമെന്നും പണ്ഡിതർ!
തന്റെ വാമോത്സുംഗസ്ഥിതയായ ആദിപരാശക്തി, ശ്രീപാർവ്വതിയോടൊപ്പം സർവ്വചരാചരങ്ങൾക്കും ആധാരമായി, നിത്യാനന്ദസ്വരൂപനും, സാമഗാനലോലനുമായി, നിസ്സംഗഭാവത്തിൽ, നിർമ്മുക്തനായി ധ്യാനചേതനയോടെ ഈ വിശ്വത്തിന്റെ സർവ്വനാഡീസ്പന്ദനങ്ങളിലും ഊർജ്ജമായി നിറയുന്ന പരമാത്മതത്വം! ആ തത്വസാക്ഷാത്കാരം പകർന്നു നൽകുന്ന ആനന്ദവും, അനുഭൂതിയും അവർണ്ണനീയമാണ്. അതറിയണമെന്ന അദമ്യമായ ആഗ്രഹമുദിക്കുക പോലും മഹാഭാഗ്യവും. അങ്ങനെ സർവ്വാന്തര്യാമിയായ പരം‌പുരുഷനും, പ്രപഞ്ചാധാരമായ ആദിപരാശക്തിയും – ഓം‌കാരസ്വരൂപനായ ശ്രീമഹാദേവനും, ഹ്രീം‌കാരസ്വരൂപിണിയായ ആദിപരാശക്തിയും ചേർന്ന് സർവ്വപ്രപഞ്ചത്തിന്റെയും സന്തുലിതാവസ്ഥയ്ക്കു നിദാനമായി, മനസ്സെന്ന രംഗമണ്ഡപത്തിൽ ആനന്ദനൃത്തം ചെയ്യുന്ന മഹാദിനമെന്ന പ്രത്യേകതയും ഈ ദിനത്തിനുണ്ട്.
ഐതിഹ്യങ്ങൾക്കും, വിശ്വാസങ്ങൾക്കുമപ്പുറമുളള അനുഭൂതിതലം തന്നെയാണ് ഓരോ ഭക്തനും, ശിവരാത്രിവ്രതത്തിലൂടെ കൈവരുന്നത്. ശിവൻ എന്ന സങ്കൽപ്പം ഈ അണ്ഡകടാഹം തന്നെയെന്ന് പണ്ഡിതമതം. ഭഗവാന്റെ ശരീരമാണത്രേ ഈ കാണായതെല്ലാം. ധർമ്മച്യുതിയാലോ, കർമ്മദോഷങ്ങളാലോ ഈ പ്രപഞ്ചത്തിൽ പടരുന്ന സർവ്വവിധ വിഷങ്ങളേയും ഉജ്ജ്വലമായ സാധനാബലത്താൽ, ഈ പ്രപഞ്ചദേഹത്തിൽത്തന്നെ ഘനീഭവിപ്പിക്കുക, അഥവാ നിഷ്പ്രഭമാക്കുക എന്ന സങ്കൽപ്പം കൂടി ശിവരാത്രിവ്രതത്തിലൂടെ സാദ്ധ്യമാകുന്നുണ്ട്. ദേഹത്തിലെ അഷ്ടദോഷങ്ങളാകുന്ന ഹാലാഹലം നിഷ്ക്രിയമാകുമ്പോൾ ഉടലെടുക്കുന്ന പരമാനന്ദം; അതു മനസ്സിനെ ആനന്ദനൃത്തം ചവുട്ടിക്കുന്നു. അതത്രേ സാക്ഷാൽ താണ്ഡവം… ത്ധകത്ധക ധിമിദ്ധിമിയെന്ന ചടുലതാളം, ആ ശൈവതാളത്തിന്റെ മാന്ത്രികസ്പന്ദങ്ങൾ തന്നെയല്ലേ ഈ കാണായ പ്രപഞ്ചത്തിന്റെ മുഴുവൻ ചലനങ്ങളുടെയും ആകെയുളള താളം? സ്വന്തം ഹൃദയത്തുടിപ്പുകൾക്കു കാതോർക്കൂ… ആ താളം, അത് സാക്ഷാൽ താണ്ഡവത്തിന്റെ താളം തന്നെയല്ലേ?
108 നൃത്തസങ്കേതങ്ങൾക്കും, 64 കലകൾക്കും അധിപനായ ശ്രീമഹാദേവന്റെ കലയും, ഭഗവാൻ ചമച്ച കാവ്യവുമത്രേ ഈ ലോകമൊന്നാകെ. സർവ്വസങ്കടഹരന്റെ സമ്മോഹനനാട്യഭംഗിയിൽ ലയിച്ചു ചേരാത്തതെന്താണുളളത്? ഢമരുവും തൃശൂലവുമേന്തി, ജടാഭാരമഴിച്ച് ആനന്ദനൃത്തമാടുന്ന പരം‌പുരുഷൻ എന്ന സങ്കൽപ്പം തന്നെ എത്ര മനോഹരമാണ്. ആ സ്മരണ പോലും എത്ര ആനന്ദദായകമാണ്. ഈ ഭൂമിയിൽ മറ്റേതൊന്നു കൊണ്ടും തുലനം ചെയ്യാനാവാത്ത ആത്മാനന്ദത്തിന്റെ ഉറവിടം തന്നെ സ്വയം ആനന്ദനൃത്തം ചവിട്ടുമ്പോൾ അവന്റെ ശരീരാംഗങ്ങളായ ഈ പ്രപഞ്ചമൊന്നാകെ ആനന്ദത്തിൽ ലയിക്കുന്നുവെന്ന മഹാസങ്കൽപ്പത്തെ ഇത്ര ലളിതസുന്ദരമായി ആശ്ലേഷിക്കാൻ കഴിയുന്ന മറ്റേതൊരു സാധനാപദ്ധതിയാണുളളത്? അതുകൊണ്ടൊക്കെയാവാം ആയിരം ഏകാദശിക്കു തുല്യമാണ് അര ശിവരാത്രിയെന്ന് അനുഭവസ്ഥർ വിളംബരം ചെയ്യുന്നത്.
ഇരുമ്പുതളയിട്ട ഇടംകാലും, പ്രളയാഗ്നിയും, തൃശൂലവും, പ്രപഞ്ചനിദാനമായ ഢമരുവുമേന്തിയ നാഗേന്ദ്രഹാരന്റെ ആനന്ദനൃത്തം, നൃത്തച്ചുവടുകൾക്കനുസൃതമായി വിരിഞ്ഞ മാറിടത്തിൽ താളസൗന്ദര്യം ചമയ്ക്കുന്ന രുദ്രാക്ഷസമൂഹം, സർവ്വചരാചരങ്ങളുടേയും ജീവചൈതന്യത്തെ തന്നിലേക്ക് കേന്ദ്രീകരിച്ചു നിർത്തിയ തേജോമയരൂപം, ആ വിശ്വപൗരുഷത്തിന്റെ ഭ്രൂമദ്ധ്യത്തിൽ തേജോരൂപിണിയായി, ബിന്ദുസ്വരൂപത്തിൽ വർത്തിക്കുന്ന ആദിപരാശക്തി ആ നൃത്തരൂപത്തിൽ എല്ലാമടങ്ങുന്നു… അതിൽ നിന്നു വിഭിന്നമായി, ആ താളപ്രമാണങ്ങളിൽനിന്നു മാറി മറ്റൊന്നില്ല തന്നെ…

പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍,

പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍, ഭഗവാന്‍ ശ്രീ നാരായണ ഗുരു മുതലായ പരബ്രഹ്മസ്വരൂപികളായ ഗുരുക്കന്മാരുടെ മിക്കവാറും എല്ലാ കൃതികളിലും ഈ രൂപം സര്‍വഥാ നിറഞ്ഞു നില്‍ക്കുന്നു.

മനസ്സ്; ബുദ്ധി, ബോധം അഥവാ Mind, Intellect, Consciousness എന്നിവയെ നമ്മുടെ ഗുരുക്കന്മാര്‍ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നീ നാമങ്ങളിലും രൂപങ്ങളിലും സൂചിപ്പിരിക്കുന്നു. മനസ്സിനും ബുദ്ധിക്കും, എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആത്മാവ് അഥവാ ബോധം ഉണ്ട് എന്ന് ഒരു പക്ഷെ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും ആ അനന്ദബോധത്തിന്റെ ആദിയോ അന്തമോ കണ്ടെത്തുവാന്‍ ഒരിക്കലും സാധ്യമല്ല. ബ്രഹ്മാവ്‌ ഹംസമായും വിഷ്ണു വരാഹം അഥവാ പന്നിയായും യുഗങ്ങളോളം സഞ്ചരിച്ചിട്ടും പരമശിവന്റെ ആദിയും അന്തവും കണ്ടു പിടിക്കാനായില്ല എന്ന് പറയുന്നതിന്റെ സാരം ഇതാണ്. ശിവന്‍ എന്ന വാക്കിനു മംഗളകാരി എന്നാണ് അര്‍ഥം പരമ ശിവന്‍ എന്നാല്‍ പരമമായ മംഗളത്തെ അഥവാ മോക്ഷത്തെ പ്രദാനം ചെയ്യുന്നവന്‍ എന്നും, പരമേശ്വരന്‍ എന്ന് പറഞ്ഞാല്‍ എല്ലാ ദേവന്മാരുടെയും ഈശ്വരന്‍മാരുടെയും ഈശ്വരന്‍. അഥവാ മഹേശ്വരന്‍., അതായത് മഹാദേവന്‍...... എന്നും അറിയണം.

മഹാശിവരാത്രി എന്ന പവിത്ര മുഹൂര്‍ത്തം; പാലാഴി മഥനം എന്ന കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാല്‍ എന്താണ് സത്യത്തില്‍ ഈ പാലാഴി മഥനം എന്ന് ഹൈന്ദവ ധര്‍മ്മം അനുഷ്ടിക്കുന്നവര്‍ ഏവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ പാലാഴി മഥനം എന്ന് പറയുന്നത് ഒരു ചരിത്ര സംഭവമോ; ഐതിഹ്യമോ വെറും കഥയോ ആണ് എന്ന് കരുതുന്നവര്‍ വെറും ബുദ്ധിഹീനരാണ്. കാരണം ഓരോ മനുഷ്യ മനസ്സിലും അത്യാവശ്യം നടന്നിരിക്കേണ്ട ഒന്നാണ് ഈ പാലാഴി മഥനം.

മനസ്സിനെ തന്നെയാണ് ഇവിടെ പാലാഴി എന്ന് പറയുന്നത്. മനുഷ്യനിലെ ദുര്‍ഗ്ഗുണങ്ങള്‍ അസുരന്മാരും സദ്‌ഗുണങ്ങള്‍ ദേവന്മാരും ആകുന്നു. ആദ്യമായി ഇവരെ തിരിച്ചറിഞ്ഞ് ഇരു ചേരികളിലായി നിര്‍ത്തണം. അതിനു ശേഷം നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി മനസ്സാകുന്ന പാലാഴിയെ കടയണം, അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഇങ്ങനെയുള്ള മഥനം അഥവാ മനനം തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധ മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ ലയിച്ചു പോയെന്നു വരാം. അങ്ങിനെ വന്നാല്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. അങ്ങിനെ തുടര്‍ന്നാല്‍ ആദ്യം മനുഷ്യന് സ്വന്തം തിന്മകളെ തിരിച്ചറിയുവാനും അവയെ ത്യജിക്കുവാനും കഴിയും. അത് തന്നെയാണ് കാളകൂട വിഷം. ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള ജീവി മനുഷ്യന്‍ ആണ് എന്നതില്‍ ഒരു സംശയവും വേണ്ട; പക്ഷെ ആ വിഷം മനസ്സില്‍ ആണെന്ന് മാത്രം. അതിനെ സ്വയം നമ്മില്‍ ബോധസ്വരൂപനായി കുടി കൊള്ളുന്ന ഭഗവാന്‍ സ്വീകരിക്കുന്നു. പകരം നമുക്ക് അഥവാ നമ്മിലെ ആത്മീയ ചിന്തകള്‍ക്ക് അമൃത് എന്ന അമരത്വം നല്‍കി അനുഗ്രഹിക്കുന്നു.

സാധാരണയായി കുംഭമാസത്തില്‍ തിരുവോണം നാളില്‍, അമാവാസി ദിവസം ആണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. ചന്ദ്രന്‍ എന്ന ഗ്രഹത്തിന് ഭൂമിയിലെ ജീവികളുടെ മനസ്സിലും ശരീരത്തിലും സ്വാധീനം ചെലുത്തുവാന്‍ കഴിയും എന്നത് ശാസ്ത്രം തന്നെ അംഗീകരിച്ചിരിക്കുന്നു. മാനസിക രോഗം ഉള്ളവര്‍ക്ക് വാവ് ദിവസം ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ഉള്ളതായും; കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും വാവ് ദിവസം കാമാസക്തി കൂടുതല്‍ ഉള്ളതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത് മനുഷ്യനെ അവന്റെ വികാരങ്ങള്‍ കീഴടക്കുന്ന ദിവസം ആണ് ചുരുക്കി പറഞ്ഞാല്‍ വാവ് ദിവസങ്ങള്‍..,

പക്ഷെ ശിവരാത്രി വ്രതം എടുക്കുന്ന ഭക്തര്‍ ഈ പ്രത്യേക ദിവസം മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നു. ഭക്ഷണം കഴിക്കാതെ; വെറും കരിക്കിന്‍ വെള്ളം മാത്രം പാനം ചെയ്ത്, ഓം നമ:ശ്ശിവായ മന്ത്രം ജപിച്ച് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടുന്നു. ശേഷം രാത്രി മുഴുവന്‍ ഉറങ്ങാതെ ഓം നമ:ശ്ശിവായ മാത്രം ജപിച്ചിരുന്ന് നിദ്രയെയും ജയിക്കുന്നു. അങ്ങിനെ മനുഷ്യനെ വികാരങ്ങള്‍ കീഴ്പ്പെടുത്തുന്ന ആ പ്രത്യേക ദിവസം; ആ വികാരങ്ങളെ കീഴ്പ്പെടുത്താന്‍ പഠിക്കുന്ന മനുഷ്യന്‍ അജയ്യനായി തീരുന്നു. അവനെ കീഴ്പ്പെടുത്താന്‍ പിന്നെ പ്രകൃതി ശക്തികള്‍ക്കു പോലും സാധ്യമല്ല. അവന്‍ തന്നിലും ഒപ്പം പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ബോധസ്വരൂപനായ ഈശ്വരനെ ദര്‍ശിച്ച് ദേവന്മാര്‍ക്ക് പോലും അപ്രാപ്യമായ മോക്ഷം നേടി ഈശ്വരസ്വരൂപനായി ഭവിക്കുന്നു.

കാരിക്കോട്ടമ്മ 25- 02 - 20 
*ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥയ്ക്ക് ഒരാൾ അയച്ച പ്രതികരണവും, അതിന് സ്വാമി എഴുതിയ മറുപടിയും വായിക്കൂ . ( പ്രതികരണം കുറിച്ചയച്ച ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു.)*

ഹരിഃ  ഓം

*പ്രിയ X*
*സുപ്രഭാതം*

# സ്വാമി, തിരക്കിനിടയിൽ കഥ വായിക്കാൻ സാധിച്ചില്ല. ഇന്നാണ് മുഴുവനും വായിക്കാൻ കഴിഞ്ഞത്. ബാക്കി വായിക്കാൻ ഏറെ കൗതുകം ഉണ്ട്. കഥാപാത്രങ്ങളേയോ, കഥാഗതിയേയോ വിശകലനം ചെയ്യാൻ ഞാൻ മുതിരുന്നില്ല. കഥാ പാത്രമായ മകൻ്റെ ന്യായങ്ങളോ, അച്ഛൻ ചെയ്ത അന്യായങ്ങളോ എൻ്റെ വായനാനുഭവത്തിന് ഇപ്പോൾ വിഷയമല്ല.

@ *പ്രതികരണത്തിൽ സന്തോഷം. കഥകൾ വായനക്കാരിൽ എന്തു ഭാവാന്തരങ്ങൾ സൃഷ്ടിക്കുന്നു, വിവേക ബോധ്യങ്ങൾ ഉണർത്തുന്നു എന്നതു തന്നെയാണ് പ്രധാനം.  അഭിപ്രായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.*

# ഇടയ്ക്കിടയ്ക്ക് എൻ്റെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങൾ പ്രതിപാദിച്ചത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അതിനപ്പുറത്ത് ചില സന്ദേശങ്ങൾ വായിച്ചെടുക്കാൻ സാധിച്ചു.

@ *മനസ്സിലായ സന്ദേശങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ കൂടി മനസ്സിരുത്തൂ.*

# കൃത്യ സമയത്താണ് കഥ വായിക്കാൻ തോന്നിയത്. ജീവിതത്തിന് വല്ലാത്തൊരു അർത്ഥമില്ലായ്മ ഇടക്കാലത്ത് അനുഭവപ്പെടുന്നുണ്ടായിരുന്നു. കഥയിൽ പ്രതിഫലിച്ച സ്വാമിയുടെ സ്നേഹം എനിക്കും അനുഭവപ്പെട്ടു. എന്തോ  വീണ്ടും ജീവിതം ശോഭനമാക്കി തീർക്കാൻ സാധിച്ചേക്കും എന്നൊരു പ്രചോദനം.

@ *മനസ്സിൻ്റെ കാലാവസ്ഥകൾ മാറി മാറി വരുന്നത് സ്വാഭാവികമാണ്. അവിടെ കൊടുങ്കാറ്റു വീശി പേമാരി പെയ്യുമ്പോൾ തളരാതിരിക്കണം. ഇതും വന്നു പോവുമെന്ന് അനുവദിക്കണം. പിന്നെ വ്യക്തിപരമായി- അങ്ങേക്ക് അർഹതപ്പെട്ട സ്നേഹം സ്വീകരിക്കുന്നതിൽ സങ്കോചം അശേഷം തോന്നേണ്ടതില്ല.*

# എൻ്റെ ജീവിതത്തിൻ്റെ സ്വഭാവമനുസരിച്ച് ഇടയ്ക്ക് ഒരു പ്രചോദനമൊക്കെ തോന്നും.  എന്നാൽ ആ പ്രത്യശാപൂർണ്ണമായ ചിന്തകൾക്കെന്നും അല്പായുസ്സാവും എന്നതാണനുഭവം. കഥ വായിച്ചു കഴിഞ്ഞപ്പോൾ നല്ലൊരു ശതമാനം നിരാശ നീങ്ങിക്കിട്ടി.

@ *നമ്മുടെ ചിന്തകളുടെ കാര്യത്തിൽ നമുക്ക് സ്വാതന്ത്ര്യമുണ്ട് എന്ന കാര്യം ചിന്തിച്ചുറപ്പിക്കണം. ഉയർന്നു വരുന്ന ചിന്തകളുടെ വഴിയിൽ നിസ്സഹായം സഞ്ചരിച്ചു ശീലിക്കലരുത്. അനുകൂലവും, ശ്രേയസ്ക്കരവുമായ ചിന്തകളെ ഉണർത്തി നിലനിർത്താൻ ബോധപൂർവ്വം ഉത്സാഹിക്കണം. ഈ കാര്യത്തിൽ ഓരോരുത്തർക്കും അവരവരുടേതായ ഒരു ശൈലിയും താളവും കണ്ടെത്താൻ നിശ്ചയമായും സാധിക്കും.*

# കഥയിൽ പറഞ്ഞ കാര്യങ്ങളെന്തൊക്കെ ആയാലും, വായിച്ചു കഴിഞ്ഞപ്പോൾ (അല്പസമയത്തേക്കെങ്കിലും) എനിക്കും സുന്ദരമായ ജീവിതം നയിക്കാൻ എനിക്കും സാധിക്കും എന്ന ചിന്ത വന്നു. ഒരു പാട് കാലത്തിനിടയിൽ എന്തെന്നില്ലാത്ത ആനന്ദം

@ *ഉപനിഷത്തുക്കൾ പറഞ്ഞു തരുന്നതനുസരിച്ച് ആനന്ദം നമ്മുടെ സ്വരൂപമാണ്. ആനന്ദിക്കുക എന്നത് അതുകൊണ്ടുതന്നെ നമ്മുടെ ജന്മാവകാശമാണ്. ആനന്ദത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നത് സ്വരൂപ ബോധം ഇല്ലാത്തതുകൊണ്ടാണത്രേ. അതുപോലെ ആനന്ദ പ്രാപ്തിക്കായി പലതും ചെയ്യുന്ന തിരക്കിൽ ആനന്ദം നഷ്ടപ്പെടുത്തുന്നത് വലിയ വിരോധാഭാസവുമാണ്. ഈ രഹസ്യ പാഠങ്ങൾ സൗകര്യം കിട്ടുമ്പോൾ ആലോചിച്ച് രസിക്കൂ.*

# കഥയുടെ വായന കഴിഞ്ഞപ്പോൾ വിസ്തരിച്ചു തന്നെ എൻ്റെ ജീവിതം സ്വാമിക്ക് എഴുതി അയയ്ക്കാൻ ആവേശം തോന്നി.

@ *അത് തീർച്ചയായും ചെയ്യൂ. കാരണം അവരവരെക്കുറിച്ച് എഴുതുമ്പോൾ ഒരു നിഷ്പക്ഷ ഭാവം ക്രമത്തിൽ അനുഭവപ്പെടും. ജീവിതഗതിയിൽ വേണ്ടിടത്ത് ബോധപൂർവ്വം ഇടപെട്ട് തിരുത്തൽ വരുത്താൻ ആ നിഷ്പക്ഷത സഹായിക്കും.*

# എഴുതാൻ എനിക്കു സാധിക്കുമോ എന്നറിയില്ല. സ്വാമിയുടെ കഥാപാത്രത്തിൻ്റെ കാര്യത്തിലെന്ന പോലെ എനിക്കും എഴുതാൻ മടിയുണ്ട്. ഒപ്പം എന്നെ തുറന്ന് എഴുതിയാൽ സ്വാമിജി എങ്ങിനെ അതിനെ കാണും, വിലയിരുത്തും  എന്ന ഭയവും ഉണ്ട്

@ *സ്വാമിയുടെ കാര്യത്തിലെന്നല്ല, ആരുടെ കാര്യത്തിലായാലും പ്രത്യേകം ഓർക്കേണ്ട ഒരു വസ്തുതയുണ്ട്. ഓരോരുത്തർക്കും എന്തും എങ്ങിനേയും കാണാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതങ്ങനുവദിച്ചേക്കണം. അവരുടെ വിലയിരുത്തലുകൾ നമ്മെ അനാവശ്യമായി സ്വാധീനിക്കേണ്ടതായിട്ടില്ല. അങ്ങിനെ സ്വാധീനിക്കപ്പെടാതിരിക്കാൻ നമുക്കും സ്വാതന്ത്ര്യം ഉണ്ട്. ഓരോരുത്തരുടേയും ബോധ്യങ്ങൾക്കും,  മുൻ വിധികൾക്കും അവരവർ ഉത്തരവാദികളാവട്ടെ. എന്നെക്കുറിച്ച് മറ്റുള്ളവർ ഇങ്ങനെ മാത്രമേ ധരിക്കാവൂ എന്ന് ശാഠ്യം പിടിക്കാൻ മിനക്കെടരുത്. അതിന് നമുക്കു സ്വാതന്ത്ര്യക്കുറവുണ്ട്.*

# എൻ്റെ സ്വഭാവത്തിലുള്ള ഒരു പ്രത്യേകത സ്വാമിയെ അറിയിക്കട്ടെ. (എപ്പോളും ഉള്ളതാണ്)
ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ പിന്നെ,  അവരെന്ത് വിചാരിച്ചു കാണും എന്ന ആലോചന എന്നെ തിരിച്ചും മറിച്ചും വേട്ടയാടും. അതുകൊണ്ട്
പരമാവധി സ്വന്തം ഇഷ്ടങ്ങൾ  പറയാതിരിക്കാനും, ചെയ്യാതിരിക്കാനും ശ്രദ്ധിക്കാറാണ് പതിവ്! മറ്റുള്ളവർക്ക് സന്തോഷമാവുന്ന കാര്യങ്ങൾ പറയാനും, ചെയ്യാനും പൊതുവെ പ്രയാസപ്പെടാറുണ്ട്.

@ *ഇതിൽ അവനവനോട് അനീതി ചെയ്യുന്നു എന്ന ദോഷം ശക്തമായിട്ടുണ്ടെന്നതിനാൽ, അക്ഷന്തവ്യമായ തെറ്റാണെന്ന് വിലയിരുത്താതെ വയ്യ.*

*മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിൽ (Trying to please others game!):-*

*1. വിജയിക്കാറുണ്ടോ? പലപ്പോഴും പരാജയമായിരുന്നു ഫലമെന്ന് ആലോചിച്ചാലറിയാം.*

*2. മറ്റുള്ളവരെ എന്തിനു വേണ്ടി സന്തോഷിപ്പിക്കണം?അതുകൊണ്ടെനിക്കെന്തു നേട്ടം?*

*അവരുടെ പരിഗണന എന്നെങ്കിലും തിരിച്ചു കിട്ടുമെന്ന വിഫല പ്രതീക്ഷ മാത്രം. പ്രയോജനം കിട്ടിയ അനുഭവം ഓർത്തെടുക്കാൻ അധികമൊന്നും ഉണ്ടാവാറില്ല! (മറ്റുള്ളവരുടെ പരിഗണനയിലേ എനിക്കു നില നില്പുള്ളൂ, അത്രക്കു നിസ്സാരനാണ് ഞാൻ, എന്ന് കുട്ടിക്കാലത്തേ തലയിൽ കയറിയ മുൻ വിധി ജീവിതത്തെ ഭരിക്കുന്നതാവാം കാരണം. ഇത്തരം മുൻ വിധിക്ക് കാരണമായി എന്തെങ്കിലും അനുഭവം ഗർഭസ്ഥ ശിശുവായിരിക്കുമ്പോഴോ, പിറന്നു വീണ ശേഷമോ ഉണ്ടായിട്ടുണ്ടാവാം. എന്നാൽ ആ കാലത്തിൽ പ്രസക്തമായത് ഇന്നത്തെ പ്രായത്തിൻ്റേയും, പക്വതയുടേയും, അറിവിൻ്റേയും പശ്ചാത്തലത്തിൽ അപ്രസക്തമാണെന്നതാണ് വസ്തുത. അതു കൊണ്ട് തെറ്റായി സമാഹരിക്കപ്പെട്ടു പോയതും, അത്യന്തം ഉപദ്രവകരങ്ങളുമായ മുൻ വിധികളും ജീവിത നിശ്ചയങ്ങളും പുനർവിചിന്തനം നടത്തിത്തിരുത്താൻ എല്ലാവരും തയ്യാറാവേണ്ടതുണ്ട്.)*

*3. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ തത്രപ്പെട്ട് ഓടി നടക്കുന്നത് സ്വന്തം നിലനില്പുറപ്പാക്കാനാണെന്ന കടുത്ത മുൻ വിധിയോട് - :*
*ഈ നെട്ടോട്ടത്തിൽ ഞാൻ എൻ്റെ സന്തോഷം തുലച്ചു കളയുകയല്ലേ? എനിക്ക് എന്നെക്കുറിച്ച് കുറച്ചെങ്കിലും സ്നേഹവും പരിഗണനയും ഉണ്ടാവേണ്ടതല്ലേ?*
*എന്നീ ചോദ്യങ്ങൾ നിശ്ചയമായും ചോദിക്കേണ്ടതുണ്ട്.*

# തത്ക്കാലം ഇത്രയും മാത്രം. ഹര ഹര മഹാദേവ

@ *Yes, പക്ഷേ ഇനിയും എഴുതൂ. ഹര ഹര മഹാദേവ -ആത്മനിന്ദാപരവും, ആത്മ ദ്രോഹകരവുമായ എല്ലാ ചിന്താക്രമങ്ങളും, നിശ്ചയങ്ങളും മഹാദേവൻ ഹരിക്കട്ടെ.*

*ശുഭാശംസകളോടെ, പ്രേമാദരപൂർവ്വം*
*സ്വാമി അദ്ധ്യാത്മാനന്ദ*
28th Feb 2020
വിസർഗ്ഗം എന്തിനെങ്കിലും വേണ്ടി ആരെങ്കിലും ഉണ്ടാക്കിയെടുത്തതല്ല. സ്വാഭാവികമായി ഉണ്ടായ ഒരു ഉച്ചാരണരീതിയാണ്.
മലയാളത്തിലെ ഴ എന്ന അക്ഷരം എന്തിനു വേണ്ടിയുള്ളതാണ് എന്നു സായിപ്പന്മാർ ചോദിച്ചാൽ എങ്ങനെ ഇരിക്കും?
വിസർഗ്ഗത്തിന് ഇംഗ്ലീഷിൽ glottal stop എന്നാണു പറയുക. ശ്വാസകോശത്തിൽ നിന്നു പുറത്തേക്കു വരുന്ന വായുവിനെ തൊണ്ട (glottis) കൊണ്ടു തടഞ്ഞു നിറുത്തുക എന്നതാണ് അതിൻ്റെ രീതി. ഹ എന്ന അക്ഷരം ഉച്ചരിക്കാൻ തൊണ്ടയുടെ ഏതു ഭാഗമാണോ ഉപയോഗിക്കപ്പെടുന്നത് അതേ ഭാഗം തന്നെയാണു വിസർഗ്ഗം ഉച്ചരിക്കാനും വേണ്ടിവരുന്നത്. അതു കൊണ്ടു തന്നെ വിസർഗ്ഗത്തെ ഹ ആക്കാനുള്ള ഒരു ദുഷ്പ്രവണതയും കാണുന്നുണ്ട്.
രാമഃ എന്നതിൻ്റെ ഉച്ചാരണം എഴുതിക്കാണിക്കാൻ  രാമഹ് എന്നു വേണമെങ്കിൽ എഴുതാം. പക്ഷേ രാമഹ എന്ന് എഴുതുകയോ ഉച്ചരിക്കുകയോ ചെയ്യുന്നതു ശരിയല്ല. വിസർഗ്ഗം വെറും ഹ അല്ല എന്നു ചുരുക്കം.

  • അറബി ഭാഷയിൽ വിസർഗ്ഗത്തിനു സമാനമായ ഒരു ശബ്ദം ഉണ്ടെന്നു പറയപ്പെടുന്നു. തഅല്ലിം എന്നതിലെ അ യ്ക്ക് ഒരു glottal ഉച്ചാരണ മാണ് ഉള്ളത്. തഅല്ലിം എന്നതിനെ താലിം ആക്കുന്നതു പോലെയാണ് രാമഃ എന്നതിനെ രാമഹ ആക്കുന്നത്.
ദശാവതാരങ്ങങ്ങളിലെ ആരാധനാ ഫലശ്രുതി

========================


1. മത്സ്യാവതാരത്തിലെ ആരാധനാ ഫലം ?
    വിദ്യാലബ്ധി, കാര്യസാദ്ധ്യം.

2. കൂര്‍മ്മാവതാരത്തിലെ ആരാധനാ ഫലം ?
    വിഘ്നനിവാരണം, ഗൃഹലാഭം.

3. വരാഹാവതാരത്തിലെ ആരാധനാ ഫലം ?
    ഭൂമിലാഭം,വ്യവസായപുരോഗതി.

4. നരസിംഹാവതാരത്തിലെ ആരാധനാ ഫലം ?
    ശത്രുനാശം, ആരോഗ്യലബ്ധി.

5. വാമനാവതാരത്തിലെ ആരാധനാ ഫലം ?
    പാപനാശം, മോക്ഷലബ്ധി.

6. പരശുരാമാവതാരത്തിലെ ആരാധനാ ഫലം ?
    കാര്യസാദ്ധ്യം, ശത്രുനാശം.

7. ശ്രീരാമാവതാരത്തിലെ ആരാധനാ ഫലം ?
    ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.

8. ബലരാമാവതാരത്തിലെ ആരാധനാ ഫലം ?
    കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.

9. ശ്രീകൃഷ്ണാവതാരത്തിലെ ആരാധനാ ഫലം ?
    വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.

10. കല്‍ക്കിയവതാരത്തിലെ ആരാധനാ ഫലം ?
      വിജയം, മനസുഖം, മോക്ഷം.

ദശാവതാരം...

ഹിന്ദുപുരാണങ്ങളസരിച്ചു മഹാവിഷ്ണുവിന്റെ അവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്.മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിങ്ങനെയാണ് ദശാവതാരങ്ങൾ.ബലരാമനെ ഒഴിവാക്കി പകരം ബുദ്ധനെ ഉൾപ്പെടുത്തിയും ദശാവതാരസങ്കല്പമുണ്ട്.ജയദേവന്റെ ഗീതഗോവിന്ദത്തിൽ ബലരാമനെയും ബുദ്ധനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണൻ എന്ന പൂർണ്ണാവതാരത്തെക്കൂടാതെ പത്തു അവതാരങ്ങളുണ്ടെന്നാണു അതിലെ സങ്കല്പം.എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം അവതാരങ്ങൾ 24 ആണ്. 23 എണ്ണവും കഴിഞ്ഞു.ആധുനിക ഹൈന്ദവ ദർശനത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് അവതാരം. വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര സങ്കല്പത്തെക്കുറിച്ച് സുചന ഇല്ല. ഹിന്ദുമതത്തിന്റെ വളർച്ചക്കിടയിൽ മറ്റുമതങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടയും അവക്കായി രചിക്കപ്പെട്ട പുരാണങ്ങളുമാണ് ദശാവതാരവാദത്തിനടിസ്ഥാനം. 

വാമനാവതാരത്തിനും നരസിംഹാവതാരത്തിനും പ്രാരംഭം മുതൽക്കേ വിഷ്ണുവുമായി ബന്ധം കാണുന്നുണ്ട്. പരശുരാമനെ സംബന്ധിച്ചുള്ള പ്രാരംഭ കഥകളിൽ അവതാരകാരണത്തിനുള്ള സൂചനകളൊന്നും ലഭിക്കുന്നില്ല. എന്നാൽ നാരായണീയോപാഖ്യാനത്തിലും വിഷ്ണുപുരാണത്തിലും പരശുരാമനെ വിഷ്ണുവിന്റെ അവതാരമായി പരിഗണിച്ചിരിക്കുന്നു

അവതാരങ്ങൾ

മത്സ്യം

ആദ്യത്തെ അവതാരമായി കണക്കാക്കുന്നത് മത്സ്യത്തെയാണ്. ഭൂമിയെ രക്ഷിക്കുവാനായി പ്രജാപതിയുടെ കൈക്കുമ്പിളിൽ മത്സ്യം അവതരിച്ചു എന്നാണ് കഥ. മത്സ്യാവതാരത്തിന്റേയും പ്രജാപതിയുടേയും ബന്ധം മഹാഭാരതത്തിൽ വിവരിച്ചിട്ടുണ്ട്.

കൂർമ്മം (അവതാരം)

മഹാഭാരതത്തിൽ സമുദ്രമഥനത്തിന്റെ അവസരത്തിൽ കൂർമ്മരാജനെപ്പറ്റി വിവരിക്കുന്നുണ്ടെങ്കിലും ഇതിലെങ്ങും അത് ഒരു ദേവതയായി പ്രസ്താവിക്കുന്നില്ല. മന്ദരപർവതത്തിന്റെ ആധാരമായി വർത്തിക്കാൻ കൂർമ്മരാജൻ ദയവുണ്ടാകണമെന്ന് ദേവാസുരന്മാർ നിവേദനം നടത്തുന്നതായാണ് പ്രസ്താവം.രാമായണത്തിന്റെ ഉദീച്യപാഠത്തിന്റെ സമുദ്രമഥ വൃത്താന്തത്തിൽ കൂർമ്മത്തെപ്പറ്റി പ്രസ്താവമില്ല.

വരാഹം

രാമായണത്തിലെ ദാക്ഷിണാത്യ പാഠത്തിൽ പിൽക്കാലത്ത് ചേർക്കപ്പെട്ട പ്രക്ഷേപത്തിലാണ് വിഷ്ണു വരാഹാവതാരമെടുക്കുന്ന കഥയുള്ളത്. വിഷ്ണുപുരാണത്തിലും വരാഹപുരാണത്തിലും വിവരണങ്ങൾ ഉണ്ട്. വിജയനഗര സാമ്രാജ്യകാലത്തെ രാജകീയ ചിഹ്നങ്ങളിലൊന്ന് വരാഹമായിരുന്നു.

നരസിംഹം

അസുര ചക്രവർത്തിയായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാൻ മഹാവിഷ്ണു മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹരൂപത്തിൽ അവതരിച്ചു. സകല ചരാചരങ്ങളിലും ഭഗവത് ചൈതന്യമുണ്ട് എന്ന് വിളംബരം ചെയ്യുന്നതാണ് നരസിംഹാവതാരം.

വാമനൻ

മനുഷ്യാവതാരമാണ് വാമനൻ. ഉയരം കുറഞ്ഞ ഒരു ബ്രാഹ്മണന്റെ രൂപമാണ് വാമനൻ. ബ്രാഹ്മണരുടെ പ്രാധാന്യം വർദ്ധിപ്പിക്കാനും വാമനാവതാരത്തിനെ പറ്റി ശതപഥത്തിലും തൈത്തിരീയ ബ്രാഹ്മണത്തിലും ഐതരേയ ബ്രാഹ്മണത്തിലും ഈ കഥ ഋഗ്വേദത്തിലെ ഒരു കഥയിൽ നിന്ന് വികസിച്ചതാണെന്ന് കരുതപ്പെടുന്നു. ബ്രാഹ്മണരുടെ മേധാവിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ക്ഷത്രിയർക്കുള്ള ജാഗ്രതാ സൂചനകളായാണ് വാമനാവതാരകഥ നിലവിൽ വരുന്നത്. സമാനമായ കഥകളാണ് വിശ്വാമിത്രനും ത്രിശങ്കുവും.

പരശുരാമൻ

ജമദഗ്നി മഹർഷിയുടെ പുത്രനായ പരശുരാമൻ അഥവാ ഭാർഗവരാമൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ്. പരശുരാമനാണ് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്തത് എന്നാണ് ഐതിഹ്യം.

ശ്രീരാമൻ

രാമായണത്തിലെ ദശരഥപുത്രനായ രാമനും വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്നു. എന്നുമുതലാണ് രാമനേയും വിഷ്ണുവിനേയും ഒന്നായി കാണാൻ തുടങ്ങിയത് എന്ന് വ്യക്തമായി പറയാൻ സാധിക്കുകയില്ല എങ്കിലും രാമായണത്തിന്റെ പ്രചാരം വർദ്ധിച്ചതിനുശേഷമായിരിക്കണം എന്നത് ഏറെക്കുറെ ശരിയാണ്.

ശ്രീകൃഷ്ണൻ

വസുദേവകൃഷ്ണൻ ഭാഗവതരുടെ ഇഷ്ടദേവനായിരുന്നു. പ്രാരംഭകാലത്ത് അദ്ദേഹത്തിനും വിഷ്ണുവിനും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു.അദ്ദേഹം ഗുജറാത്തിലെ അറിയപ്പെടുന്ന വീരയോദ്ധാവായിരുന്നു. എന്നാൽ മിക്കവാറും ക്രി.മു. മൂന്നാം ശതകത്തോടെയായിരിക്കണം വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കാൻ തുടങ്ങിയത്. ഈ അവകാശവാദത്തിന്റെ കാരണം ബുദ്ധമതത്തോടാണ് ബന്ധപ്പെടുത്തിക്കാണുന്നത്.ബുദ്ധമതത്തിന്റേയും ഭാഗവത സമ്പ്രദായത്തിന്റേയും ഭക്തിമാർഗ്ഗം തുല്യരൂപത്തിൽ യജ്ഞപ്രധാനമായ ബ്രാഹ്മണമതത്തിനു പകരമായി ഉയർന്നുവന്ന സാഹചര്യത്തിൽ മതാതിർത്തികൾക്കുള്ളിൽ ബ്രാഹ്മണരുടെ അധികാരം കുറഞ്ഞതും ബുദ്ധമതത്തിന്റെ കൂടുതൽ പ്രചാരം കണ്ട് ഭാഗവതരെ തങ്ങളിലേക്ക് ആകർഷിക്കുന്നതിനുമായാണ് ഭാഗവതരുടെ ഇഷ്ടദേവനായ വസുദേവകൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണ്ടു തുടങ്ങിയത്. 

ശ്രീബുദ്ധൻ

അവതാരവാദത്തിന്റെ വികാസത്തിൽ ക്രിസ്തുവർഷം ആറാമത്തേയോ ഏഴാമത്തേയോ നൂറ്റാണ്ടുമുതൽ ശ്രീബുദ്ധനേയും വിഷ്ണുവിന്റെ അവതാരമായി കണക്കി അവശേഷിച്ച ബുദ്ധമതാനുയായികളായ സാധാരണ ജനങ്ങളെ തങ്ങളിലേക്കാകർഷിക്കാനുള്ള ശ്രമവും നടന്നു.ആദ്യമായി രേഖപ്പെടുത്തിയ വർണ്ണനകൾ ക്ഷേമേന്ദ്രന്റെ ദശാവതാര ചരിതത്തിലാണ് കാണുന്നത്. ബുദ്ധമത ചരിത്രം പരിശോധിച്ചാൽ ബുദ്ധന്മാർ ശൈവ-വൈഷ്ണവ മതക്കാരിൽ നിന്നും ക്രൂരമായ പീഡനങ്ങൾ അനുഭവിച്ചതായിക്കാണാം. എന്നാൽ അതേ ബുദ്ധമതസ്ഥാപകൻ തന്നെ വിഷ്ണുവിന്റെ അവതാരമായി കൊട്ടിഘോഷിക്കപ്പെടുക എന്ന വിരോധാഭാസത്തെയും മറികടക്കാൻ കാലത്തിനായി എന്നു കരുതണം.

കൽക്കി

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി. കലിയുഗത്തിന്റെ അവസാനത്തിൽ ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തിൽ മഹാവിഷ്ണു കൽക്കിയായി അവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും.

കാരിക്കോട്ടമ്മ  26 -02 - 20 
☆☆☆☆☆☆☆☆☆☆☆☆                    ശ്രീഗുരുവായൂർ അമ്പാടി കണ്ണന്റെ സഹസ്രകലശ ചടങ്ങുകൾ.
|||||||☆||||||||☆🅱☆|||||||☆|||||||

ആചാര്യവരണം,മുളയിടൽ എന്നിവക്ക് ശേഷം അടുത്ത ദിവസം ദീപാരാധനക്ക് ശേഷം "പ്രാസദ ശുദ്ധി " നടത്തുന്നു.

പ്രാസദം എന്നാൽ കാണുമ്പോൾ പ്രസാദത്തെ സന്തോഷത്തെ ഉണ്ടാക്കുന്നത് എന്നാണർത്ഥം. അപ്പോൾ പ്രാസദം ശില്പ കലകളാലും ,കപോല മാല, ഭൂത മാല, എന്നിവയാലും, ചുമർചിത്രങ്ങളാലും അലംകൃതമായിരിക്കും.

അതെ . ശ്രീ ഗുരുവായൂർ കണ്ണന്റെ ശ്രീകോവിലിന്റെ പ്രാസദ ഭഗമായ, തറ ഭിത്തി, സോപാനപടികൾ, ഓവ്,  എന്നിവയെല്ലാം കലകളാൽ അലംകൃതമാണ്.

തെക്ക് ഭാഗത്തെ ഭിത്തിയിലെ ചുമർചിത്രങ്ങൾ ശിവമയമാണ്. അവിടെ ഉണ്ണിഗണപതി, ബാല മുരുകൻ,ശങ്കര മോഹനം, കിരാതം, നടരാജനടനം, തുടങ്ങിയ ചുമർ ചിത്രങ്ങൾ പഞ്ചവർണ്ണത്താൽ അലംങ്കരിച്ചിരിക്കുന്നു.

ശ്രീകോവിലിന്റെ ചുമരിന്റെ മുകൾ ഭാഗം ഭൂതമാല, കപോല മാല എന്നിവയാൽ അലംകൃതമാണ്. അതിന് മുകളിൽ, എല്ലാറ്റിനം സാക്ഷിയായി , സദാശിവമൂർത്തിയുടെ സുന്ദരമായ ഒരു പ്രതിമയും ഉണ്ട്.

ഇപ്രകാരം വിവിധ അലങ്കാരങ്ങളോടുകൂടിയ പ്രാസാദം കാണുമ്പോൾ ആർക്കാണ് പ്രസദം ഉണ്ടാകാതിരിക്കുക?

കണ്ണനിരിക്കുന്ന, ശ്രീകോവിലിന്റെ ഗർഭഗൃഹം, അതിന് ചുറ്റുമുള്ള ഇടനാഴിക, മുഖമണ്ഡപം, പുറത്തെ പ്രാസാദം എന്നിവ വൃത്തിയാക്കി മന്ത്രപൂർവ്വം, ക്രിയാ പൂർവ്വം, പലതരം അനുയോജിമായ ദൃവ്യങ്ങളാൽ ശുദ്ധി ചെയ്യുന്ന ക്രിയക്ക് പ്രാസദ ശുദ്ധി എന്ന് പറയുന്നു
നൂല്ല്, മാല, മുഷ്ടി,ഗോമയ ജലം, കടുക്, ഗോമയം പഞ്ചഗവ്യം, പുഷ്പം, അക്ഷതം, ദർഭാഗ്രം, മുള പൊട്ടിയ വിത്ത് എന്നിവയാണ് ശുദ്ധി ദ്ര വ്യങ്ങൾ.

പ്രാസദ ശുദ്ധിയുടെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി .ഗുരുവായൂർ.9048205785.

|||||☆|||||🎍🅱🎍|||||☆|||||||