''കാലാംഗാനി വരാംഗമാനനമുരോ
ഹൃത്ക്രോഡവാസോ
ഭൃതോ
വസ്തിർ വ്യഞ്ജനമൂരു ജാനുയുഗളേ
ജംഘേതതോ/ ഘ്രിദ്വയം
മേഷാശ്വി പ്രഥമാ നവർക്ഷചരണാ-
ശ്ചക്രസ്ഥിതാരാശയോ
രാശിക്ഷേത്രഗൃഹർക്ഷഭാനി
ഭവനഞ്ചൈകാർത്ഥ സംപ്രത്യയേ "
(ബൃഹത് ജാതകം )
1) രാശികൾ മേടം മുതൽ ആരംഭിക്കുന്നു .
നക്ഷത്രങ്ങൾ അശ്വതി മുതലും .ഓരോ രാശിയും ഉൾക്കൊള്ളുന്നതു് രണ്ടേകാൽ നക്ഷത്രം .ഒരു നക്ഷത്രത്തിനു 4 പാദങ്ങൾ
ഒരു പാദം 15 നാഴിക .അങ്ങിനെ ഒരു രാശി നക്ഷത്രങ്ങളുടെ 9പാദം ഉൾക്കൊള്ളുന്നു
(2 1/4).
12 രാശികൾ കാലപുരുഷനെ പ്രതിനിധീകരിക്കുന്നു .ഓരോ രാശികളും കാലപുരുഷന്റെ ഓരോരോ അവയവത്തെ പ്രതിനിധീകരിക്കുന്നു .
മേടം ശിരസ്സ് ,ഇടവം - മുഖം ,മിഥുനം - മാറിടം
കർക്കിടകം - ഹൃദയം
ചിങ്ങം - ഉദരം ,കന്നി- അരക്കെട്ട് ,തുലാം വസ്തി പ്രദേശം ,വൃശ്ചികം - ലിംഗം ,ധനു - തുട ,
മകരം - മുട്ടുകൾ
കുംഭം - കണങ്കാലുകൾ ,മീനം - കാലുകൾ
രാശിക്കു വിവിധ നാമങ്ങൾ - രാശി ,ക്ഷേത്രം ,ഗൃഹം ,ഋക്ഷം ,ഭം ,ഭവനം
2) ജ്യോതിശാസ്ത്രത്തിനു 3 സ്കന്ധങ്ങൾ ഉണ്ട്.
ഗണിത സ്കന്ധം ,സംഹിതാ സ്കന്ധം ,ഹോരാസ്ക്കന്ധം
ഗണിത സ്കന്ധം -ഗണിതം ,ഗോളം ഇവ
സംഹിതാ സ്കന്ധം - വർഷ ലക്ഷണം ജനങ്ങളുടെ ക്ഷയം അഭിവൃദ്ധി, പദാർത്ഥ ലക്ഷണം സാമാന്യ ഫലം ഇവ
ഹോരാസ്ക്കന്ധം - ജാതകം പ്രശ്നം മുഹുർത്തം ഇവയും
ജാതകത്തിന്റെ ലക്ഷണത്തെ ആസ്പദമാക്കിത്തന്നെ വേണം പ്രശ്ന ഫലവും നിരൂപിക്കേണ്ടതു
നിമിത്തം -സംഹിതയിലും ,ഹോരയിലും ഉൾപ്പെട്ടിരിക്കുന്നു
അങ്ങിനെ 6 അംഗങ്ങൾ ഈ മഹാശാസ്ത്രത്തിനുണ്ടു
3)ആചാര്യൻ ഇതിൽ ജാതകത്തിനു പ്രാധാന്യം കൊടുത്തിരിക്കുന്നു .ഒപ്പം പ്രശ്നവും ഉൾപ്പെടുത്തിയിരിക്കുന്നു .
4)ജാതകത്തിലായാലും പ്രശ്നത്തിലായാലും പ്രാധാന്യം കാലത്തിനു കൊടുത്തിരിക്കുന്നു
അമൂർത്തമായ കാലത്തിനെ രാശിയെകാലപുരുഷൻ എന്ന മൂർത്തിയായി ഭാവം ചെയ്യുന്നു
രാശികൾ ഈ പുരുഷന്റെ അവയവങ്ങളും ..
ഈ അവയവത്തിൽ 27 നക്ഷത്രങ്ങളെ രാശിക്കുള്ളിൽ രണ്ടേകാൽ വീതം ഉൾെക്കാള്ളിച്ചിരിക്കുന്നു .സാധാരണ ഇവ മേടം മുതൽക്കാണെങ്കിലും
ജോതിശ്ചക്രത്തിൽ ഏതേതു പ്രദേശത്തെ ഏതേതു രാശിയായി പറയപ്പെട്ടിട്ടുണ്ടോ ആരാശികൾ ഏതേതു കാലം കൊണ്ടു ഓരോ പ്രദേശത്തിലും ഭിന്ന രൂപങ്ങളായി ഉദിക്കുന്നുവോ ആ കാലം അഹോരാത്രത്തിന്റെ അവയവമായി പരീണ മിക്കുന്നു ശിരസ്സുമുതൽ മുഖം വരെ അങ്ങിനെ തുടർന്നു
അങ്ങിനെ അമൂർത്ത കാലത്തെ കൽപ്പനയാൽ സാകാരമാക്കുന്നു .
ഇതിന്റെ പ്രയോജനം - കാലപുരുഷന്റെ അവയവരാശിയിൽ നിൽക്കുന്ന പാപന്മാരെക്കൊണ്ടു ആ അവയവത്തിനു രോഗവുംനാശവും
ശുഭമാരെക്കൊണ്ടു പുഷ്ടിയും പറയണം
പ്രശ്നത്തിൽ ഏതവയവരാശിയിലാണോ ഉദയം ആരൂഢം ആരാശിയിലെ പാപനെ കൊണ്ടു ക്ഷയവും ശുഭ നെക്കൊണ്ടു പുഷ്ടി പറയണം .
5) രാശിക്കും രാശ്യാധി പനും വ്യത്യാസമില്ല
അതിനാൽ രാശി അവയവം തന്നെ രാശ്യാധിപ അവയവവും
രാശികളിൽ നക്ഷത്രത്തെ ഉൾപ്പെടുത്തുക കാരണം
പഞ്ചാംഗത്തിലെ ഒരംഗമായ നക്ഷത്രത്തെ സൂചിപ്പിച്ചു
6) നവർഷ ചരണം - എന്നതുകൊണ്ടു നവാംശകത്തെ സൂചിപ്പിച്ചു ,
7 ) - രാശികളുടെ ചക്രം കറങ്ങുന്ന ഉദയംനിമിത്തമാണു ലഗ്നം സംഭവിക്കുന്നതു (തത്വത്തിൽ ഭൂമി കറങ്ങുന്നു .നമുക്കു പ്രത്യക്ഷമാകുന്ന അനുഭവം മുൻ നിർത്തി അങ്ങിനെ പറയുന്ന )
മേടം മുതൽ കന്നിവരെ ജ്യോതിശ്ചക്രത്തിന്റെ ഉത്തരാർത്ഥം (വടക്ക്)
തുലാം മുതൽ മീനം വരെ ദക്ഷിണാർത്ഥമായും കല്പിക്കണം - ആര്യഭടൻ
8 ) ഗ്രഹ ചലനം സൂചിപ്പിച്ചു;
ജ്യോത്സ്യൻ അതു പോലെ നമ്മൾ മദ്ധ്യത്തു നിന്നാൽ അവനു ചുറ്റും രാശിചക്രം വ്യാപിച്ചുകിടക്കുന്നു
9 ) ദിക്കുകൾ സൂചിപ്പിക്കുന്നു ._ കിഴക്കു - മേടം ഇടവം
തെക്കു-കർക്കിടകം, ചിങ്ങം
പടിഞ്ഞാറ് - തുലാം വൃശ്ചികം
വടക്ക് - മകരം കുംഭം
അഗ്നിക്കോൺ - മിഥുനം
നിര്യതിക്കോൺ - കന്നി
വായുകോൺ - ധനു
ഈശാനകോൺ -മീനം
10) ഭൂചക്രത്തിൽ (രാശീ ) എവിടെയാണോ പൃശ്ചകൻനിൽക്കുന്നതു അതു ആ രൂഢ രാശി .പ്രശ്നത്തിൽ എല്ലാം ഈ രാശിയാൽ നിരൂപിക്കണം
11 ) അതു വ്യക്തമായില്ലെങ്കിൽ രാശീ ചക്രം വരച്ച് രാശിരേഖപ്പെടുത്തി നക്ഷത്ര ഗ്രഹങ്ങളെ പൂജിച്ച് പൃച്ഛകനെക്കൊണ്ടു രാശി തൊടുവിച്ച് ആരാശി ആരൂഢ ലഗ്നമാക്കി ഉദയലഗ്നം കണ്ട് എല്ലാ ഫലവും കണക്കാക്കണം
12 ) ഫലം അറിയാനാഗ്രഹിക്കുന്നവൻ ചോദിച്ചാലും ഇല്ലെങ്കിലും (ഒന്നും ചോദിക്കാതെ നിൽക്കാം ) ലഗ്നം ത്രികോണം ഇവയെ ആസ്പദമാക്കി പറയാം
13 ) നല്ല ദിവസം നല്ല നാളിൽ ഗ്രഹ രാശീ പൂജയ്ക്കു ശേഷം ഉപഹാരമർപ്പിച്ചു ചോദിക്കുന്നവനോടു മാത്രമേ ഫലം പറയാവൂ
ചോദിക്കാതെ പറയരുതു .ന്യായമല്ലാതെ ചോദിച്ചാൽ പറയരുതു .
ജ്ഞാനിവിഡ്ഢിയെപ്പോലെ പെരുമാറണം
14) രാശിക്കു 6 പര്യായം പറകയാൽ ജാതകം 6 വിധത്തിൽ ചിന്തിക്കണം
1) ലഗ്നാൽ
2) ചന്ദ്ര സ്ഥിത രാശി
3) മൂന്നും നാലും ലഗ്നാധിപതിയും ചന്ദ്രലഗ്നാധിപതിയും നിൽക്കുന്ന രാശി
4)5 ഉം 6 ഉം ലഗ്ന നവാംശ രാശി
5) ചന്ദ്രലഗ്ന നവാംശ രാശി
പ്രശ്നം -1 ) ഉദയരാശി
2) ആരൂഢരാശി
3) ഉദയനവാംശരാശി
4) ഛത്ര രാശി
5) പൃച്ഛകൻ തൊട്ട അവയവത്തെ ആസ്പദമാക്കി ഉള്ള രാശി
6) ചന്ദ്രാധിഷ്ഠിത രാശി
ഷഡ് വർഗ്ഗ ബലം കൊണ്ടും ഫലം ചിന്തിക്കണം
(അവലംബം - ദശാദ്ധ്യായി

No comments:
Post a Comment