ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 231
"ആത്മന: ഗുരു: ആ ത്മൈവ പുരുഷ സ്യ വിശേഷത: യ പ്രത്യക്ഷ അനുമാനാഭ്യാം ശ്രേയോസാനുവിന്ദതേ " ഗുരു ആത്മാ തന്നെ , അന്തരാത്മാ തന്നെ ഗുരു, ബഹിർമുഖമായ മനസ്സിനെ ഉപദേശം കൊണ്ട് അന്തർമുഖമാക്കുന്നു അകമേ നിന്ന് ആ മനസ്സിനെ ആകർഷിച്ച് ഹൃദയത്തിൽ അടക്കുന്നു. ആദ്യത്തെ അധ്യായം മുഴുവൻ അർജ്ജുനൻ വർത്തമാനം പറഞ്ഞു ഭഗവാൻ കേട്ടുകൊണ്ടിരുന്നു. നമുക്കും ശ്രവണം എന്നുള്ളത് ഏറ്റവും പവർഫുൾ ആണ്. ഇന്ദ്രിയ വ്യാപാരങ്ങളിൽ ഏറ്റവും സൂക്ഷ്മമാണ് .ഏറ്റവും സൂക്ഷ്മമായ ഇന്ദ്രിയ വ്യാപാരമാണ് ശ്രവണം.കാരണം അത് ആകാശത്തിന്റെ ഗുണകമാണ്. ബാക്കി എല്ലാം സ്ഥൂല വ്യാപാരം.മണക്കുക എന്നുള്ളത് ഏറ്റവും സ്ഥൂല വ്യാപാരമാണ് അതുകൊണ്ടാണ് മൃഗങ്ങൾക്കൊക്കെ മണം വളരെ പ്രബലം. ഒരു നായ മണത്തു കൊണ്ടേ നടക്കും.മനുഷ്യനിൽ അത് കുറയുന്നു. അതിനേക്കാളും സൂക്ഷ്മമാണ് രുചി, അതിനേക്കാളും സൂക്ഷ്മമാണ് ദർശനം, അതിനേക്കാളും സൂക്ഷ്മമാണ് സ്പർശനം, ഏറ്റവും സൂക്ഷ്മമായ ഇന്ദ്രിയ വ്യാപാരം ആണ് ശ്രവണം. അപ്പൊ ഈ ശ്രവണം എന്നുള്ള ഇന്ദ്രിയ വ്യാപാരം ഏറ്റവും ആഴമേറിയ അദ്ധ്യാത്മ സാധനയാണ്. ആത്മസാക്ഷാത്ക്കാരം എന്നുള്ളത് ശ്രവണം കൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടും സാധിക്കില്ല എന്നുള്ളത് വേദാന്ത നിരുക്തിയാണ്. ഭാഗവതവും അതുകൊണ്ട് " ശുശ്രൂഷുഭി സ്തക്ഷണാത്" എന്നാണ്. കേൾക്കുന്ന ക്ഷണം മുതൽ കേൾക്കുന്നവരുടെ ഹൃദയത്തിൽ ഭഗവാൻ ആവിർഭവിക്കുണൂ എന്താ എന്നു വച്ചാൽ ഭഗവാൻ നേടി എടുക്കേണ്ട വസ്തു ആണെങ്കിൽ കേട്ട ഉടനെ ആവിർഭവിക്കില്ല കേട്ടിട്ട് പിന്നെ എന്തെങ്കിലും ഒക്കെ ചെയ്യണം. പക്ഷേ ഭഗവാൻ നേടി എടുക്കേണ്ട വസ്തു അല്ല കിട്ടിയിട്ടുള്ള വസ്തു ആണ്. ലബ്ധമായിട്ടുള്ള വസ്തു ആണ് , ഇപ്പൊത്തന്നെ സിദ്ധമായിട്ടുള്ള വസ്തു ആണ്. നമുക്ക് ഒക്കെ സിദ്ധിച്ചിരിക്കുന്നു. കഴുത്തിൽ കിടക്കുന്ന മാല കാണാനില്ല എന്നു പറഞ്ഞ് കംപ്ലയിന്റ് കൊടുത്ത് , പെറ്റീഷൻ കൊടുത്ത് പോലീസില് പറഞ്ഞ് അന്വേഷിച്ച് പിടിച്ച് അവസാനം ആരോ പറഞ്ഞു ദാ കഴുത്തിൽ തന്നെ ഉണ്ടല്ലോ? തൊട്ടു നോക്കിയപ്പോൾ ഇവിടെ ഉണ്ട്.മൂക്കത്ത് കണ്ണാടി വച്ച് ആ കണ്ണാടിയിലൂടെ തന്നെ കണ്ണട തിരയും. അതുപോലെ തന്നെ നമ്മള് വസ്തുവിനെ നമ്മളിൽ വച്ചു കൊണ്ട് നമ്മളിലൂടെ തന്നെ നമ്മള് വസ്തുവിനെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
( നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment