വേളി ചടങ്ങുകൾ – ഒരു പരിചയപ്പെടുത്തൽ
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഒരു മഹനീയ മുഹൂർത്തമാണു വിവാഹം എന്നത്. “വിശേഷേണ വഹിക്കുന്ന” ഒരു ചടങ്ങാണു വിവാഹം.
ബ്രാഹ്മ്ണ സമുദായത്തിൽ വിധിച്ചിട്ടുള്ള ഷോഡശ സംസ്കാരത്തിൽ വിവാഹത്തിനു വളരെ പ്രധാന്യം കല്പിച്ചിട്ടുണ്ട്. തലമുറകളെ സൃ ഷ്ടിക്കുന്ന ദാമ്പത്യബന്ധം ദിവ്യവും ദീപ്തവും ആകുന്നതിന് ഈശ്വരാനുഗ്രവും പിതൃക്കളുടെ അനുഗ്രഹവും അനിവാര്യമാണ്.
പൂർവാചാര്യന്മാർ വിധിച്ചിട്ടുള്ള വിവാഹം പള്ളിക്കെട്ട്, കന്യദാനം, പാണിഗ്രഹണം തുടങ്ങിയ നാമങ്ങളിലും അറിയപ്പെടുന്നു. മന്ത്ര പ്രധാനവും കർമ്മപ്രാധാന്യവും ആയ ഈ ആചാരം നമ്മുടെ സംസ്കാരത്തിന്റെ മുഖമുദ്ര കൂടിയാണ്.
വിവാഹ ദിവസമുള്ള ചടങ്ങുകൾ.
Ø വരൻ പുതുവസ്ത്രം ധരിച്ച് മുതിർന്നവരെ അഭിവാദ്യം ചെയ്ത്, കുടുംബ ദേവതയെ ധ്യാനിച്ച് “സ്വസ്തി സൂക്തം” ചൊല്ലി വിവാഹസ്തലത്തേക്ക് പുറപ്പെടുന്നു.
Ø ഏതു ചടങ്ങിനും ആശീർവാദമേകുന്ന മംഗള സ്തുതിയാണിത്.
Ø വിവാഹ വേദിക്കു സമീപം വധുവിന്റെ ബന്ധു മിത്രാദികൾ താലപ്പൊലിയുടെ അകമ്പടിയൊടെ വരനേയും വരന്റെ ബന്ധു മിത്രാദികളെയും വരവേൽക്കുന്നു. വധുവിന്റെ സഹോദരൻ വരന്റെ പാദങ്ങൾ കഴുകി സ്വീകരിച്ച് അകത്തേക്ക് ആനയിക്കുന്നു.
Ø വരനെ വിവാഹ വേദിയിൽ പവിത്രം കൊടുത്ത് “കുളിച്ച് വേൾക്കാൻ” ക്ഷണിക്കുമ്പോൾ വരൻ “ആം” എന്ന് ചൊല്ലി തന്റെ സമ്മതം അറിയിക്കുന്നു.
Ø വരൻ ദീപങ്ങൾ സാക്ഷിയാക്കി ഗണപതി നിവേദ്യവും നാന്ദീ മുഖ ശ്രാദ്ധങ്ങളും ചെയ്ത് പുണ്യാഹം (ശുദ്ധി കർമ്മം) നടത്തുന്നു.
നാന്ദീ മുഖം:
“ആശീർ നമസ്ക്രിയാ വസ്തു നിർദ്ദേശോവാ തന്മുഖം”.
മംഗള കാര്യങ്ങൾ തുടങ്ങുന്നതിനു മുമ്പ് ഇഷ്ട ദേവതാ വന്ദനവും ആശീർവാദവും ചെയ്യുന്നതാണ് ഈ മന്ത്രം.
Ø കാർമ്മികൻ (ഓതിക്കോൻ), പ്രതിസരം (നൂലും കരിമ്പട നൂലും കൂട്ടി പിരിച്ച ചരടിൽ കാപ്പ് കെട്ടിയത്) കലശത്തിലിട്ട് ആകാശത്തേയും ഭൂമിയേയും പ്രീതിപ്പെടുത്തുന്നതിനായി “ദ്യാവാ പൃഥിവിപ്രീയേതാം” എന്ന മന്ത്രം ചൊല്ലി ശുദ്ധി ചെയ്യുന്നു. ഈ പ്രതിസരം, വരന്റെ പിതാവ് വരന്റെ വലത്തേ കയ്യിലെ മുട്ടിനു മുകളിൽ കെട്ടുന്നു.
Ø “തേസൂനവസ്സ്വപസസ്സുദംസസോമഹീജജ്ജുർമ്മാതരാ പൂർവ്വ ചിത്തയേ
സ്വാതുശ്ച സത്യം ജഗതശ്ച ധർമ്മിണീ പുത്രസ്യ പാഥ: പദമദ്വയാവിന:
തേമായിനോമമിരേ സുപ്രചേത സോജാമീസയോനി മിഥുനാസമോകസാ.
നവ്യം നവ്യം തന്തുമാതന്വതേ ദിവി സമുദ്രേ അന്ത: കവയസ്സുദീതയ:“
Ø വരൻ മുള ദണ്ഡ് പിടിച്ച്, കണ്ണെഴുതി, ചന്ദന കുറിയണിഞ്ഞ് ഒരുങ്ങുന്നു. അതേ സമയം തന്നെ, മറ്റൊരു വേദിയിൽ വധു തന്റെ ചടങ്ങുകൾ നിർവഹിക്കുന്നു. വധു പാർവതി ദേവിക്ക് അട നിവേദിച്ച് മലർ വറുക്കുന്നു. വധു നാന്ദീ മുഖ ക്രിയകൾ നിർവഹിക്കുന്നു.
Ø അനന്തരം, വധു, വരൻ തൊട്ട് നൽകുന്ന മന്ത്രകോടി ഉടുത്ത് വാൽക്കണ്ണാടിയും ശരക്കോലും കയ്യിലേന്തുന്നു. വേളി കഴിയുന്നതു വരെ ഈ അലങ്കാരങ്ങൾ വധു കയ്യിൽ പിടിച്ചിരിക്കണം. വധു അലങ്കൃതയായി വേദിയിൽ കിഴക്കോട്ട് ദർശനമായി ഇരിക്കുന്നു.
Ø വധുവിന്റെ പിതാവ്, പൂണുനൂൽ ചരടിൽ കോർത്ത ചെറുതാലി കലശത്തിലിട്ട് “ഓം മംഗളദേവതാ: പ്രിയന്താം” എന്ന മന്ത്രം ചൊല്ലി പുണ്യാഹം ചെയ്യുന്നു.
Ø ഈ പുണ്യാഹത്തിനു ശേഷം ദാനവും മുഹൂർത്തവും ചെയ്ത് മംഗളാരവിത്തിന്റെ സാന്നിദ്ധ്യത്തിൽ വധുവിന്റെ പിതാവ്, വധുവിനെ പൊന്ന് അണിയിക്കുന്നു (താലി ചാർത്തുന്നു).
Ø തുടർന്ന്, വധു തെറുത്ത ആയിരം തിരികൾ കത്തിച്ച് വധുവിനെ ഉഴിയുന്നു. ദൃഷ്ടി ദോഷങ്ങൾ ഉഴിഞ്ഞ് മാറ്റുക എന്നുള്ളതാണ് ഈ ചടങ്ങിന്റെ ഉദ്ദേശ്യം.
Øഇതേ ഉദ്ദേശ്യത്തോടു കൂടി വരനെ പാനക്കുടവും ഉഴിയുന്നു.
Ø അനന്തരം, അഷ്ടമംഗല്യ സഹിതം ഹോമകുണ്ഡത്തിനു സമീപത്തേക്ക് വധുവിനെ പിതാവ് ആനയിക്കുന്നു. നിറകുടം, വസ്ത്രം, വാൽക്കണ്ണാടി, കണ്മഷി, കുങ്കുമം/ സിന്ദൂരം, ചന്ദനം, ദശപുഷ്പം ഇവയാണ് അഷ്ടമംഗല്യ ദ്രവ്യങ്ങൾ.
Ø വധു കോർത്ത തുളസി മാല, വരനു നൽകുന്നു. വരൻ ആ മാല സ്വയം അണിയുന്നു.
Ø വധുവിന്റെ പിതാവ് ഉദക പൂർവ്വം ചെയ്ത് കിഴക്കോട്ടിരുന്ന് ദാനം ചെയ്യുന്നു.
Ø വരന്റെ വലതു കൈയിലേക്ക് വധുവിന്റെ വലത്ത് കൈയിൽ നിന്നും പൂവും ചന്ദനവും അക്ഷതവും അർപ്പിച്ച് സമന്ത്രമായി ജലം നൽകുന്നു.
Ø “സഹധർമ്മശ്ചര്യതാം” എന്ന മന്ത്രം ചൊല്ലി ഈ ചടങ്ങ് മൂന്നു പ്രാവശ്യം ചെയ്യുന്നു.
Ø കന്യാ ശുൽകം, വധു വരനെ ഏൽപ്പിക്കുന്നു.
Ø അനന്തരം, വരൻ തീർത്ഥം ഉണ്ടാക്കി ദാനം നിർവ്വഹിക്കുന്നു.
Ø തുടർന്ന്, വരനും വധുവും മുഖ ദർശനം നടത്തുന്നു. പണ്ട് കാലങ്ങളിൽ വധൂ – വരന്മാർ ആദ്യമായി പരസ്പരം നേരിൽ കാണുന്ന സന്ദർഭമായിരുന്നു ഈ ചടങ്ങ്.
Ø “അഭ്രാതൃഘ്നീം വരുണ പിതൃഘ്നീം ബൃഹസ്പത ഇന്ദ്രാ പുത്രഘ്നീം ലക്ഷ്മ്യാന്താമസൈ സവിതുർസ്സവ:” എന്നു ചൊല്ലുന്നു.
Ø വധു വരന്റെ മുഖം ദർശിക്കുമ്പോൾ വരൻ ഇപ്രകാരം ചൊല്ലുന്നു.:
“അഘോര ചക്ഷുരപതി:ഘ്നേധിശിവാതിഭ്യസ്സു മനാസുവർച്ചാ:
ജീവസ്സുർദ്ദേവ കാമാസ്യൊ നാശന്നോഭവദ്വിപദേശഞ്ചതുഷ്പദേ”
Ø അനന്തരം, വരൻ ദർഭ പുല്ലു കൊണ്ട് വധുവിന്റെ കേശാദിപാദം ഉഴിയുന്നു.
Ø “ഇദമഹം യാത്വയിപതിഘ്ന്യ ലക്ഷ്മീ സ്താന്നിർദ്ദിശാമി” എന്നു ചൊല്ലുന്നു.
Ø വധു, വരന്റെ വലത്തു ഭാഗത്ത് ഹോമാഗ്നിക്ക് അഭിമുഖമായി കിഴക്ക് ദർശനമായി സർവ്വ ഐശ്വര്യങ്ങൾക്കും വേണ്ടി അഗ്നിയെ സ്തുതിച്ചിരിക്കുന്നു.
Ø ഗണപതിക്ക് നിവേദിച്ച് വരനും വധുവും “മിത്രോസി” (ഇതോടെ നാം മിത്രങ്ങളാകുന്നു) മന്ത്രം ചൊല്ലി വലതു കരങ്ങൾ കോർക്കുന്നു. ഇതാണ് ഒന്നാം പാണിഗ്രഹണം.
Ø തുടർന്ന് വരനും വധുവും “സപ്ത പദി” (ഏഴു ചുവടുകൾ) വയ്ക്കുന്നു. കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും “മിത്രോസി” മന്ത്രം ചൊല്ലി വലതു കരങ്ങൾ കോർക്കുന്നു.
Ø ദേഹശക്തി, ഉത്സാഹം, പുഷ്ടി, സുഖം, സന്തതി, നല്ല സമയങ്ങൾ, സഖ്യം ഇവയാണ് സപ്ത പദി കൊണ്ട് ഉദ്ദേശിക്കുന്നത്
Ø “ ഏകമിഷേ വിഷ്ണുസ്ത്വാന്നേതു
ദ്വേ ഊർജ്ജേ വിഷ്ണു സ്ത്വാന്ന്വേതു
ത്രീണിവ്രതായേ വിഷ്ണു സ്ത്വാന്ന്വേതു
ചത്വാരിമായോ ഭവായ വിഷ്ണുസ്ത്വാന്ന്വേതു
പ പശുഭ്യോ വിഷ്ണു സ്ത്വാന്ന്വേതു
ഷഡ്രായസ്പോഷായ വിഷ്ണു സ്ത്വാന്ന്വേതു
സപ്ത സപ്തഭ്യോ ഹോത്രാഭ്യോ വിഷ്ണു സ്ത്വാന്ന്വേതു ”
Ø പിതാവ് വധുവിന്റെ വലം പാദം ഓരോന്നായി വയ്പിച്ച് ഏഴാം പാദം ഹോമസ്ഥാനത്തു വരുത്തുന്നു. ഏഴാം പാദത്തുങ്കൽ കൈ വിടാതെ കാല് എടുക്കും മുമ്പേ വരൻ ഇങ്ങനെ ചൊല്ലുന്നു.
“ സഖാസി സപ്തദാ അഭ്രമ സഖ്യന്തേ ഗമേയം-
സഖ്യത്തേമായോഷം സഖ്യാന്മേയോഷ്ടാ: “
Ø അനന്തരം, ദാനം ചെയ്ത്, അഗ്നിയിൽ ജൂഷ്ടോപസ്ഥാനം തുടങ്ങി ഹവിസ്സും(ഹോമദ്രവ്യം) ജൂഹുവും (ഹോമപാത്രവും) ഒഴിച്ച് പ്രസിദ്ധങ്ങ (പുണ്യാഹജലം)ത്താൽ സംസ്കാരം (ശുദ്ധീകരണം) ചെയ്ത് ജീവബ്രഹ്മത്തിരുത്തി അഗ്നിമുഖം ചെയ്യുന്നു.
Ø തുടർന്ന് വരനും വധുവും എഴുനേറ്റു നിൽക്കുന്നു. വരൻ തന്റെ കരം വധുവിന്റെ പുറത്തുകൂടി ഇട്ട് മാറിൽ തൊട്ട് ഇങ്ങനെ ചൊല്ലുന്നു:
“മമഹൃദയേ ഹൃദന്തേ അസ്തു മമ ചിത്തേ ചിത്ത്മസ്തൂതേ:
മമ വാച്മേകമനാ ശൃണു മാമേവാനുവ്രതാ സഹചയ്യാ മയാ ഭവ:“
Ø പിന്നീട് വധുവിന് കേൾക്കാനായി ഇങ്ങനെ ചൊല്ലുന്നു.
“മാന്തേ മന: പ്രവിശതു മാഞ്ചക്ഷുർമ്മാമുതേ ഭഗ: മയി സർവ്വാണി
ഭൂതാനി മയി പ്രഞ്ജാനമസ്തുതേ മധുഹേമദ്ധ്വാഗാഹേ
ജിഹ്വമേ മധു വാദിനീ മുഖേ മേ സാരാഘം മധു ദത്സു
സംവനനക്രതം ചാക്രവാകം സംവനനം യന്നഭീഭ്യ ഉദഭ്രതം.
തേഹ മംഗാനി വായുരാപശ്ചമാപര: മാഞ്ചൈവ പശ്യ സൂര്യഞ്ചമാന്നേഷു മന:
കൃഥാ: സോമ: പ്രഥമോവിവിദേ ഗന്ധർവോ വിവിദ ഉത്തര: തൃതീയോ:ഗ്നിഷ്ടേപതിസ്തുരീയസ്തേ മനുഷ്യജാ:സോമോദദത്
ഗന്ധർവ്വായ ഗന്ധർവ്വോദ ദദഗ്ന്യേ രയിഞ്ച പുത്രാശ്ചാദാദഗ്നിർമ്മ
ഹൃംഥോ ഇമാം. സരസ്വതി പ്രേദമവസുഭഗേ വാജിനി വതി
താന്ത്വാ വിശ്വസ്യ ഭൂതസ്യ പ്രഗയാമസ്യഗ്രത:
Ø അന്വാരബ്ദ്വം (കൂട്ടി തൊടുവിക്കാൻ വച്ചിരിക്കുന്ന ദർഭ പുല്ല്) മാറ്റി വരനും വധുവും ഇരുന്ന് ദാനം ചെയ്ത് ശേഷം എഴുന്നേറ്റു നിൽക്കുന്നു. വരൻ ഈ മന്ത്രാവസാനൊ, അഞ്ചു വിരലും കൂട്ടി മലർത്തിക്കാണിച്ചിരിക്കുന്ന വധുവിന്റേ കരം ഗ്രഹിക്കുന്നു. പാണിഗ്രഹണാവസരത്തിൽ ഈ മന്ത്രം ചൊല്ലുന്നു:
“ഗൃഭ്ണാമിതേ സുപ്രജാസ്ത്വായഹസ്തം മയാപത്യാ ജരദഷ്ടിയ്യഥാസൽ ഭഗോ അര്യമാസവിതാപുരന്ധിർ മഹന്ത്വാ ദുർഗ്ഗാർഹപത്യായ ദേവ:“
Ø ബ്രഹ്മസാക്ഷിയായി ഉപവിഷ്ടനാകുന്നബന്ധുവിനെ രണ്ടാളും കൈ കൊർത്ത് പ്രദക്ഷിണം വയ്ക്കുന്നു.
“പരിത്വാഗ്നേപുരംവയാവിപ്രം സഹസ്യധീമഹി ധൃഷദ്വ്വർണ്ണം ദിവോ ഭർത്താരംഭംഗുരാവത:“ ഇങ്ങനെ മന്ത്രം ചൊല്ലി, പ്രദിക്ഷിണാനന്തരം പടിഞ്ഞാറ് വന്ന് അന്വാർബ്ദഒ മാറി ആജ്യാഹൂതികൾ (നെയ് കൊണ്ട് ഹവനം) ചെയ്യുന്നു.
o “ആഗ്നേശർദ്ധമഹതേ സൌഭഗായതവദ്യുന്മാന്യുത്തമാനിസന്തു സഞ്ജാസ്പത്യം സുയമമാകൃണുഷ ശത്രൂയതാമഭിതിഷ്ടാ മഹാംസീ സ്വാഹാ.
o സോമായ ജനിവിദേ സ്വാഹാ.
o ഗന്ധർവായ ജനിവിദേ സ്വാഹാ.
o അഗ്നിയേജനിവിദേ സ്വാഹാ.
o കന്യലാപിതൃഭ്യോയതീപതി ലോകമവദീക്ഷാമദാസ്ഥ സ്വാഹാ.
o പ്രേതോമുഞ്ചാതിനാമുതസ്സു ബദ്ധാമമുതസ്തരൽ.
യഥേയമിന്ദ്രമീഡ്വം സുപുത്രാം സുഭഗാങ്കുരു.
ദശാസ്യാം പുത്രാനാധേഹി പ്തിമേകാദശങ്കൃധീ സ്വാഹാ.
o അഗ്നിരൈയ്തു പ്രഥമോദേവതാനാം സോസ്യൈ പ്രജാം മുഞ്ചതുമൃത്യുപാശാൽ –
തദയം രാജാവരുണോനുമത്യതാം യഥേയാ സ്ത്രീ പൌത്രമഘന്നരോദാൽ സ്വാഹാ.
o ഇമാമഗ്നി സ്ല്രായതാം ഗാർഹപത്യ: പ്രജാമസ്യൈനയതു ദീർഘമായു:
അശൂന്യോപസ്താ ജീവതാമസ്തു മാതാ പൌത്രമാനന്ദമഭിപ്ര ബുദ്ധ്യതാമീയ സ്വാഹാ:
o മാതേ ഗൃഹേ നിശിഘോഷ ഉത്ഥാദന്ന്യത്രത്വദ്രുദത്യസ്സംവിശന്തു മാത്വം
വികേശ്യൂര ആവധിഷ്ടാ ജീവ പത്നീ പതി ലോഭേ വിരാജ പശ്യന്തീ പ്രജാം സുമനസ്യാം മാനാ സ്വാഹാ.
o അപ്രജസ്താം പൌത്രമൃത്യും പാപ്മാന മുതമാഘംശീർഷ്ണസ്രജമിവോന്ദുച്യദ്വിഷ്ഭ്യ: പ്രതിമുഞ്ചാമിപാശാ സ്വാഹാ:.” ഇങ്ങനെ പതിനൊന്നാജ്യഹൂതികൾ ചെയ്യുന്നു.
Ø അനന്തരം, ഹോമാത്തിനു വടക്കു ഭാഗത്ത് പോയി വധുവിന്റെ വലത്തു കാൽ പിടിച്ച് വരൻ അമ്മിപ്പിള്ളകളെ ചവിട്ടിക്കുന്നു. അപ്പോൾ ഇങ്ങനെ ചൊല്ലുന്നു:
“ആതിഷ്ടേമമശ്മാനമ ശ്മേവത്വ സ്ഥിരാഭവ… അഭിതിഷ്ട പൃതന്യതസ്സഹസ്വപ്രതനായത:“
Ø ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്യുന്നു. ഈ കല്ലുകൾ പോലെ ഉറച്ച, സ്ഥിരതയുള്ള ദാമ്പത്യ ജീവിതം നമുക്ക് ഉണ്ടാവട്ടെ എന്ന് ഈ മന്ത്രത്തിലൂടെ പ്രാർത്ഥിക്കുകയും പ്രതിഞ്ജയെടുക്കുകയും ചെയ്യുന്നു.
Ø തുടർന്ന്, വധുവിന്റെ സഹോദരൻ, വധുവിന്റെ കൈക്കുമ്പിളിൽ മലർ നിരയ്ക്കുന്നു. വരൻ, വധുവിന്റെ കൈയിലും കൈക്കുമ്പിളിലെ മലരിലും യഥാവിധി ഉപസ്തരിക്കുന്നു (നെയ് തളിക്കുന്നു). തുടർന്ന് അഗ്നിയിലും നെയ്യ് തളിക്കുന്നു. തുടർന്ന് വരന്റെ കൈകൾ വധുവിന്റെ കൈയിലെ മലർ പൊതിഞ്ഞു പിടിച്ച് അഗ്നിയിൽ ദേവതർപ്പണമായി മന്ത്രം ചൊല്ലി ഹോമിക്കുന്നു.
“ഇയംനാര്യപബ്രുതേ:ഗ്നൌ ലാജാനവ പ്ത്നി ദീർഘായുരസ്തുമേ പതിർജ്ജീവാതു ശരദ ശ്ശതോമിയം നര്യുപബ്രൂതേ:ഗ്നൌ ലാജാനാവ പത്നീ ദീർഘായുര സ്തുമേ പതിർജ്ജീവാതു ശരദശ്ശത സ്വാഹാ:“
വധു ഭർതൃമതിയാകുന്നത് ഈ ലാജഹോമത്തോടു കൂടിയാണ്.
Ø വരൻ ഇരുന്ന് പരിഹോമം ചെയ്യുന്നു. “അഗ്നേയേ ഇദം നമമ:“
Ø വീണ്ടും വരൻ എഴുനേറ്റ് നിന്ന് വധുവിനെ പാണിഗ്രഹണം ചെയ്ത് ഹോമത്തിനു പ്രദിക്ഷിണം ചെയ്യുന്നു.
“തുഭ്യമഗ്രേപര്യ വഹൻ സൂര്യാം വഹതുനാ സഹ:
പുന: പതിഭോജ്യായാന്ദാ അഗ്നേ പ്രജായാ സഹ:“
Ø വീണ്ടും “അതിഷ്ടേമ:” മന്ത്രം ചൊല്ലി അമ്മിപ്പിള്ള ചടങ്ങും മലർ ഹോമവും നിർവ്വഹിച്ച് പ്രദിക്ഷിണം നടത്തുന്നു.
Ø “പുന: പത്നി മഗ്നിര ദാദായുഷാസഹവർച്ചസാ ദീർഘായുരസ്യായ: പതിസ്സ ഏതുശരദശ്ശതം:”
Ø വീണ്ടും മുൻ പറഞ്ഞ ചടങ്ങുകൾ ആവർത്തിക്കുന്നു.
Ø ഈ വിധം ചടങ്ങുകൾ പൂർത്തിയായാൽ വരന്റെ ഗൃഹത്തിലേക്ക് പുറപ്പെടാൻ തയ്യാറായി. ഗൃഹത്തിലേക്ക് പുറപ്പെടാനായി പായ വിരിച്ച്, ഉദക കർത്താവ് (വധുവിന്റെ പിതാവ്) അതിലിരുന്ന് വധുവിനെ മടിയിൽ ഇരുത്തുന്നു. (പണ്ടു കാലങ്ങളിൽ ബാലികാ വധുവിനെ പിതാവ് യാത്രയാക്കുന്ന ആചാരം ഇന്നും തുടരുന്നു).
Ø വരന്റെയും വധുവിന്റെയും നാളും പേരും ഇരുവരും ഗ്രഹിപ്പിക്കുന്നു. വധു, തന്റെ വാൽക്കണ്ണാടിയും ശരക്കോലും ഇടതു കൈയിൽ പിടിച്ച് വലതു കൈ നീട്ടുന്നു. വരൻ ദണ്ഡും ഔപാസനവും ഇടതു കൈയിൽ പിടിച്ച് വലതു കൈ കൊണ്ട് വധുവിന്റെ കൈ പിടിച്ച് എഴുനേൽപ്പിക്കുന്നു. വരന്റെ ഗൃഹത്തിലേക്ക് പുറപ്പെടുമ്പോൾ മന്ത്രം ചൊല്ലുന്നു.
Ø ഭർതൃ ഗൃഹത്തിൽ ചെല്ലുമ്പോൾ അവിടുത്തെ സ്വാമിനി എന്ന നിലയിൽ എങ്ങനെ പെരുമാറണമെന്ന് ചൊല്ലിക്കൊടുക്കുന്നു.
“യേവദ്ധ്വശ്ചന്ദ്രം വഹതും യക്ഷ്മായന്തിജനാം അനുപുനസ്താന്ന്യജ്ഞിയാ ദേവാനയന്തു യത ആഗതാ:“
“പുഷാ തേത്വാ നയതുഹസ്ത ഗൃഹ്യാശ്വിനൌ ത്വാ പ്രവഹതാം രഥേന.
ഗൃഹാൻ ഗച്ഛഗൃഹ പത്നീ യഥാസോ വശനീ ത്വം വിദഥമാവദാസി”
“സുഗമ്പന്ഥാനമാരുക്ഷമരിഷ്ട സ്വസ്തിവാഹനം
Kadamuri Namboodiri

No comments:
Post a Comment