ലോകം കണ്ട അത്ഭുതങ്ങളിൽ
മഹാത്ഭുതമായി അവിസ്മരണീയമായി അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ...
സാധാരണയായി അഷ്ടബന്ധമിട്ടുറപ്പിച്ചാണ് വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത്. പന്ത്രണ്ടു വർഷം കൂടുമ്പോൾ അഷ്ടബന്ധം ദ്രവിച്ച് ഇളക്കം തട്ടുന്നതിനാൽ നവീകരണവും പുന:പ്രതിഷ്ഠയും നടത്തും. അരുവിപ്പുറം പ്രതിഷ്ഠയിൽ അഷ്ടബന്ധം ഉപയോഗിച്ചിരുന്നതേയില്ല. വെറും പാറപ്പരപ്പിൽ ഒരു ശിലാഖണ്ഡം വെച്ച തേയുള്ളു. അത് പിന്നിട് ഇളകീട്ടില്ല. രണ്ട് ലോഹങ്ങൾ കൂട്ടി വിളക്കി ഒന്നായിപ്പോകുന്നതു പോലെ ഇവിടെ പാറകൾ ഉരുകിയൊലിച്ചൊന്നായിരിക്കുന്നു. ഇപ്പോൾ 132 വർഷങ്ങൾ പിന്നിടുന്നു. ഇനിയൊരായിരം വർഷം കഴിഞ്ഞാലും അതിളകുകയില്ല. യുഗാവതാരമായ ഭഗവാൻ ശ്രീനാരായണഗുരുവിന്റെ ആത്മ ചൈതന്യത്തിന്റെ സുദൃഢമായ ശക്തിയാണ് നാമിവിടെ ദർശിക്കുന്നത്. ആയിരത്താണ്ടുകളായി അക്ഷരവിഹീനരായാ അനാചരനിബിഡമായ ജിവിത ചര്യകൾ കൊണ്ട് അന്ധകാരത്തിന്റെ ആഴത്തിൽ പൂണ്ടു പോയ ജനകോടികളെ നവോത്ഥാനത്തിന്റെ പൊൻപുലരിയിലേക്ക് നയിച്ച ഭഗവാന്റെ ചരണങ്ങളിൽ സാഷ്ടാംഗ പ്രണാമം...
ശ്രീ വിദ്യാനന്ദ തീര്‍ഥപാദ സ്വമികളും പണ്ഡിറ്റ് സി . രാമകൃഷ്ണന് നായരും ചേര്‍ന്നെഴുതിയ ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍` എന്ന മഹദ്ഗ്രന്ഥത്തില്‍ അരുവിപ്പുറം പ്രതിഷ്ഠയുടെ മഹാത്മ്യവും ചരിത്ര പ്രധാനൃവും വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരം ആണ്ഃ
"വളരെനൂറ്റാണ്ട്കള്‍ക്കിപ്പുറവും ബ്രഹ്മനിഷ്ഠനും ക്രത സങ്കല്പനുമായ ഒരു മഹാത്മാവിന്‍റെ കൈകൊണ്ട്, ഇതുപോലെ പരിശുദ്ധമായ ഒരു ദേവ പ്രതിഷ്ഠ ഈ കേരളത്തില്‍ നടന്നിട്ടില്ലെന്നാണ് അറിയുന്നത്. രാഗദ്വേഷാദികളാല് കലുഷിത ചിത്തന്മാരായ തന്ത്രികള്‍ താന്ത്രിക വിധിയനുസരിച്ചു നടത്തുന്ന ദേവ പ്രതിഷ്ഠയാണ് കേരളത്തില്‍ ഉള്ളത് അവരുടെ സങ്കല്‍പം തന്നെ സുദൃഢമല്ലാത്തതിനാല്‍ പ്രതിഷ്ഠിക്കുന്ന ദേവവിഗ്രഹത്തിലും അതനുസരിച്ചുള്ള ദേവത സാന്നിധ്യമേ ഉണ്ടാകാറുള്ളു. എന്നാല്‍ ഭൗതിക പരമാണുക്കളുടെ ആക്രമണത്തിനു ഒരുതരത്തിലും ഇടമില്ലാതിരുന്ന ബ്രഹ്മവിലീനമായ നാരായണഗുരു സ്വാമികളുടെ ചിത്തവൃത്തി ദേവതാകാരം കൈകൊണ്ടപ്പോള്‍ ആ ശിലാവിഗ്രഹത്തില്‍ സച്ചിന്മയമായ ശിവചൈതനൃം തനിയേ ആവേശിക്കപ്പെട്ടിരിക്കണം. ആ പ്രതിഷ്ഠ താന്ത്രികമല്ലായിരുന്നു. ബ്രഹ്മവിദ്യാ സമ്പ്രദായത്തില്‍പ്പെട്ട ഒരു ബ്രഹ്മര്‍ഷിയുടെ ആര്‍ഷ പ്രതിഷ്ഠം ആയിരുന്നു അത്. അരുവിപ്പുറത്തെ ആ പ്രതിഷ്ഠയോടുകൂടി കേരളത്തിലുള്ള സര്‍വ്വ ക്ഷേത്രങ്ങളുടെയും കവാടങ്ങള്‍ ചലിച്ചുതുടങ്ങി. അവര്‍ണ്ണ ഹിന്ദുക്കള്‍ക്കുകൂടി പ്രവേശിക്കത്തക്കവണ്ണം തുറക്കപ്പെടുവാനുള്ള ഒരു ചലനമായിരുന്നു അതെന്ന് അധികമാളുകള്‍ അന്നറിഞ്ഞുകാണുകയില്ല. പക്ഷേ ആ ചലനശക്തി 1112വൃശ്ചികമാസം പന്ത്രണ്ടാം തിയതി തിരുവിതാംകൂറിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും കതകുകള്‍ അവര്‍ണ്ണര്‍ക്കുവേണ്ടിതുറപ്പിച്ചപ്പേഴാണ് ശ്രീനാരായണഗുരു സ്വാമികളുടെ മഹാസങ്കല്പത്തിന്‍റെ മാഹാത്മ്യം ലോകത്തിനറിയാന്‍ കഴിഞ്ഞത്....

No comments:
Post a Comment