ദേവി പറഞ്ഞു: വായുപുത്രാ, ഈ അടയാളം കാണുമ്പോള്‍ എന്റെ പതിദേവനില് ഭൂതകാല സ്മരണകള്‍ ചുരുളഴിയും. സ്വയംവരവേളയില്‍ എന്റെ അമ്മയുടെ കൈയില്‍നിന്ന് അച്ഛന് ഇതുവാങ്ങി, ശ്വശുരനായ പിതാ ദശരഥന്റെ കൈയില്‍ കൊടുത്തു; അദ്ദേഹമത് ആര്യപുത്രനു നല്കി; അവിടുന്ന് അത് എന്നെ അണിയിച്ചു.
നിനക്കറിയാമോ? ദുഃഖത്തിന്റെ ആഴങ്ങളില്‍ ഞാന്‍ നിലകിട്ടാതുഴയുമ്പോള്, ഒരാശ്വാസത്തിനായി ഞാന്‍ എന്റെയീ ശിരോലങ്കാരമെടുത്തു നെഞ്ചില്‍ ചേര്‍ക്കും; അവ്വിധം സാന്ത്വനം കൊള്ളും. നീ ഇപ്പോള്‍ എന്റരികിലെത്തി, എല്ലാ വിവരവും ധരിപ്പിച്ച സമയം ഞാന്‍ ദുഃഖത്തില്‍നിന്നും മോചനം നേടിയിരിക്കുന്നു; ഇനിയെനിക്ക് ആശ്വാസമായി. അതിന്റെ അടയാളമായി നീയിത് ആര്യപുത്രനു നല്‍കൂ….
‘ദേവി ഒരു അടയാളകഥ- പതിദേവനെ കേള്‍പ്പിക്കാന്‍ വേണ്ടി- ആജ്ഞനേയനോട് പറഞ്ഞിട്ടില്ലേ? മുത്തശ്ശി ഓര്‍മ്മിപ്പിച്ചു.
‘ഉവ്വ്-‘ മുത്തശ്ശന് ഒാര്‍ത്തെടുത്തു: ‘ചിത്രകൂടത്തില്‍ വസിക്കവേയാണ്. ഒരു ദിവസം. പുഷ്പങ്ങള്‍ നിറഞ്ഞ ഉപവനത്തില്‍ നേരംപോക്കിനിരുന്നു. ലതാഗൃഹത്തില്‍ വിശ്രമിക്കേ, ആര്യപുത്രന് മയങ്ങിപ്പോയി. അന്നേരം ഒരു കാകന് എന്നെ ആക്രമിക്കാന്‍ വന്നു.
അവിടുന്ന് ഉണര്‍ന്ന്, ബ്രഹ്മാസ്ത്രത്തില്‍ ദര്ഭവെച്ച് കാകന്റെ നേര്‍ക്കയച്ചു. ജീവനും കൊണ്ടോടിയ കാകന്, അവസാനം ആര്യപുത്രന്റരികെ ക്ഷമയാചിച്ചു വന്നു; ഒരു കണ്ണ് ബ്രഹ്മാസ്ത്രത്തിനു നല്കി രക്ഷപ്പെട്ടു:-
‘മുത്തശ്ശാ’- വരുണ്‍ പറഞ്ഞു: ”ഈ കഥ തെല്ലു വ്യത്യാസത്തോടെ ഞാന്‍ കേട്ടിട്ടുണ്ട്.’
‘പറയൂ’- മുത്തശ്ശന് പ്രോത്സാഹിപ്പിച്ചു. വരുണ്‍ പറഞ്ഞു: ‘മധ്യാഹ്നത്തിനുശേഷം സീതാദേവി ആശ്രമമുറ്റത്തു വന്ന കാക്കകള്‍ തീറ്റ കൊടുക്കുകയായിരുന്നു. അപ്പോള്‍, കൂട്ടത്തിലെ ഒരു കാക്ക ദേവിയെ ആക്രമിക്കാന്‍ വന്നു. അന്നേരം ശ്രീരാമന് ഈഷികാസ്ത്രമയച്ച് കാക്കയെ ഓടിച്ചു. അസ്ത്രം കാകനെ പിന്തുടര്ന്നു. അവസാനം, അസ്ത്രത്തില്‍നിന്ന് രക്ഷ കിട്ടാന്‍ വേണ്ടി കാക്ക തന്റെ ഒരു കണ്ണ് അസ്ത്രത്തിനു കൊടുത്തു. അതില്‍പ്പിന്നെ കാക്കകള്‍ക്ക് ഒരു കണ്ണിനു മാത്രമേ കാഴ്ചയുള്ളൂവത്രേ.

‘ഈ കഥ ഞാനും കേട്ടിട്ടുണ്ട്’- മുത്തശ്ശി പറഞ്ഞു.
‘പോയകാല സ്മരണകള്‍ ദേവിയില്‍ നോവുണര്‍ത്തി. ദേവി പറഞ്ഞു: ‘വായുപുത്രാ, എന്നെ ഉപദ്രവിക്കാന്‍ വന്ന നിസ്സാരജീവിയായ ഒരു കാക്കയുടെ നേരെ ബ്രഹ്മാസ്ത്രമയച്ച എന്റെ ആര്യപുത്രനോട്, അവിടുത്തെ സന്നിധിയില്‍നിന്നു എന്നെ അപഹരിച്ചുകൊണ്ടുപോന്നവനെ നിഗ്രഹിക്കാന്‍ കാലവിളംബമരുതെന്നു പറയണം’.

ദേവി തുടര്‍ന്നു: ‘ആഞ്ജനേയാ, ആര്യപുത്രനും സൗമിത്രിയും ഒന്നിച്ചിരിക്കുമ്പോള്‍ വേണം എന്റെ കുശലം അറിയിക്കാന്‍. രാജാ സുഗ്രീവനോടും വാനരമുഖ്യരോടും എന്റെ കുശലം യഥോചിതം പറയണം. എന്നെ ഉജ്ജീവിപ്പിക്കുമാറ് വേണം എന്റെ കാര്യങ്ങള്‍ പറയാന്‍; വാക്കില്‍ ധര്മമെടുക്കണം.
ജീവന്തീം മാം യഥാ രാമഃ
സംഭാവയതി കീര്‍ത്തിമാന്‍
തത്തഥാ ഹനുമാന് വാച്യോ വാചാധര്മ്മവാപ്സഹി..
സംഭാവയതി കീര്‍ത്തിമാന്‍
തത്തഥാ ഹനുമാന് വാച്യോ വാചാധര്മ്മവാപ്സഹി..
നിന്റെ ഉത്സാഹത്തോടുകൂടിയ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, എന്നെ വീണ്ടെടുക്കാനുള്ള പൗരുഷം ആര്യപുത്രനില് ഉണരണം.’
‘എന്നുവെച്ചാല്‍, കണ്ടതെല്ലാം അതുപോലെ പറയരുതെന്നു സാരം, അല്ലെ?’ മുത്തശ്ശി തുടര്‍ന്നു: ‘വാക്കുകളുടെ ശക്തി തികച്ചും മനസ്സിലാക്കി, ചിലതു മറച്ചും, ചിലതു പ്രകാശിപ്പിച്ചും, ചിലതു കടുപ്പിച്ചും യുക്തിപോലെ പറയണം എന്നര്‍ഥം.’
‘അതുതന്നെ’- മുത്തശ്ശന് തലകുലുക്കി.
‘അതുതന്നെ’- മുത്തശ്ശന് തലകുലുക്കി.
‘പോയകാല സ്മരണകള്‍ ദേവിയില്‍ നോവുണര്‍ത്തി. ദേവി പറഞ്ഞു: ‘വായുപുത്രാ, എന്നെ ഉപദ്രവിക്കാന്‍ വന്ന നിസ്സാരജീവിയായ ഒരു കാക്കയുടെ നേരെ ബ്രഹ്മാസ്ത്രമയച്ച എന്റെ ആര്യപുത്രനോട്, അവിടുത്തെ സന്നിധിയില്‍നിന്നു എന്നെ അപഹരിച്ചുകൊണ്ടുപോന്നവനെ നിഗ്രഹിക്കാന്‍ കാലവിളംബമരുതെന്നു പറയണം’.
ജന്മഭൂമി: http://www.janmabhumidaily.com/news681687#ixzz4of7nlXlI
No comments:
Post a Comment