4, ചിദഗ്നികുണ്ഡസംഭൂതാ (ചിദഗ്നികുണ്ഡസംഭൂതായൈ നമഃ)
1, ചിദഗ്നികുണ്ഡത്തില്‍ നിന്നുണ്ടായവള്‍. ചിത്തിന് അറിവ്, ചൈതന്യം, ഹൃദയം ആത്മാവ് എന്നൊക്കെ അര്‍ത്ഥം. ഈ ചിത്തുതന്നെ അഗ്നിയെന്നു സൂചിപ്പിയ്ക്കുന്നു. അഗ്നിയ്ക്ക് ദാഹകശക്തിയുണ്ടല്ലൊ. അജ്ഞത, ഇരുട്ട്, ബഹിര്‍മ്മുഖത്വം, സംസാരം എന്നിവയൊക്കെ ദഹിയ്ക്കാന്‍ ഈ ചിദഗ്നി കാരണമാകുന്നു.

2, രേണു എന്ന സൂര്യവംശരാജവിന് ദേവി യാഗാഗ്നിയില്‍ നിന്ന് ഉദ്ഭവിച്ച് ദര്‍ശനം കൊടുത്തു. ആ കഥയും ഇതിനാല്‍ ദ്യോതിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്.
3, ദേവന്മാര്‍ ഭണ്ഡാസുരപീഡിതന്മാരായി സ്വന്തം മാംസം ഹോമിച്ചു കൊണ്ട് ദേവിയെ ഉപാസിച്ചുതുടങ്ങി. അവസാനം ദേഹം തന്നെ ഹോമിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കുണ്ഡത്തില്‍ നിന്ന് ദേവി പ്രത്യക്ഷപ്പെട്ടു. ഈ കഥയും സൂചിപ്പിച്ചു.
4, ആത്മാവ് എന്ന്‍ ജീവാത്മാവിനെ സൂചിപ്പിയ്ക്കാനും പറയാറുണ്ടല്ലോ. അഗ്നികുണ്ഡം എന്നു പറഞ്ഞാല്‍ ഹോമങ്ങളും പൂജകളും ആയി ബന്ധപ്പെട്ടവര്‍ക്ക് ചതുരശ്രകുണ്ഡമാണ് ആദ്യം ഓര്‍മ്മവരിക. ചുതുരശ്രം പൃഥിവീ ഭൂതത്തിന്‍റെ അടയാളമായി സങ്കല്‍പ്പം ഉണ്ട്. പൃഥിവിഭൂതം മൂലാധാരമായി ബന്ധപ്പെട്ടുകിടക്കുന്നു. പൃഥിവീ ഭൂതബന്ധമുള്ള മൂലാധാരത്തില്‍ ജീവാത്മാവ് കുണ്ഡലിനിയാല്‍ മൂടപ്പെട്ടു കിടക്കുകയാണെന്നാണല്ലോ സങ്കല്‍പ്പം. ഇതെല്ലാം വെച്ചു നോക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും.കുണ്ഡലിനിയുണര്‍ന്ന് ജീവാത്മാവ് മുകളിലേയ്ക്കു കുതിയ്ക്കുന്ന ദൃശ്യം കൂടി ഈ നാമം സൂചിപ്പിയ്ക്കുന്നു. ...kariannur
No comments:
Post a Comment