നല്ലൊരു വെളുത്ത മുണ്ടിൽ ചെറിയൊരു ചെളിപറ്റിയാലും ആ അഴുക്ക് എടുത്തുകാണിക്കുന്നതുപോലെ, നിങ്ങൾ എത്രയൊക്കെ സത്കർമ്മം ചെയ്താലും, ലോകം നിങ്ങളുടെ തെറ്റുകളെ ശ്രദ്ധിക്കാനും അവയെ ഉയർത്തിപ്പിടിക്കുവാനുമാണ് എപ്പോഴും ശ്രമിക്കുക. നിങ്ങളുടെ ശരിയെയല്ല അവർക്കാവശ്യം, നിങ്ങളിൽനിന്നും അപൂർവ്വമായിട്ടുണ്ടാവുന്ന അല്പസ്വല്പം തെറ്റുകളെയാണ്.
അതുകൊണ്ട്, ലോകം എന്തുപറയുന്നുവോ, അതിനെ ഒരിക്കലും ശ്രദ്ധിക്കരുത്; ലോകം നിങ്ങൾക്ക് ചാർത്തിത്തരുന്ന സർട്ടിഫിക്കറ്റുകളെ നിങ്ങൾ ഏറ്റവുമധികം ഭയപ്പെടണം, കാരണം അതിനു പുറകിൽ ശക്തിയുള്ള വിഷം ഒളിഞ്ഞിരിക്കാൻ സാധ്യതയുണ്ട്.
ലോകത്തിന്റെ ധർമ്മം ചെളിവാരിയെറിയുക എന്നതാണ്; എന്നാൽ താമര ആ ചെളിയെയും വളമാക്കിമാറ്റുന്നു. പരമശിവൻ പാമ്പിനെ ആഭരണമാക്കിയതുപോലെ, സത്തുക്കൾക്ക് ആരോപണവും ഒരാഭരണമാണ്...sudha bharat
No comments:
Post a Comment