താത്പര്യ നിർണയം വന്നവൻ പാണ്ഡിത്യത്തിനേയും കടന്ന് മൗനിയും ബ്രഹ്മനിഷ്ഠനുമായിത്തീരുന്നു. ആത്മാവിനെ അറിഞ്ഞ് താൻ ബ്രഹ്മ മാണെന്നും ശരീരമല്ലെന്നും തനിക്ക് ജനന മരണാദിദോഷങ്ങൾ ഇല്ലെന്നും അറിഞ്ഞ് ആത്മശാന്തിയെ നിരന്തരം അനുഭവിക്കുന്ന ആചാര്യനു മാത്രമേ ശിഷ്യന് അത് കൊടുക്കാനും കഴിയൂ. ' നാന്യേ പാരോക്ഷ്യ കഥാഭിദായിന: ' - 'തന്റേതല്ലാത്ത അനുഭവങ്ങളെ വിളിച്ചു പറയുന്ന മറ്റുള്ളവർ അതിനർഹരല്ല' എന്ന് വിവേക ചൂഡാമണിയിൽ ആചാര്യർ പറയുന്നു. ഒരു വിളക്കിൽ നിന്നും മാത്രമേ മറെറാരു വിളക്ക് കൊളുത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. വിളക്കിന്റെ പടത്തിൽ നിന്നോ ചലച്ചിത്രത്തിൽ നിന്നോ സാധ്യമല്ലല്ലോ! വേദാന്തത്തിന്റെ ലക്ഷ്യം സംസാരത്തിന്റെ അത്യന്തോ പര മണമാണ്. അല്ലാതെ ബുദ്ധിയുടെ വിസ്മയിപ്പിക്കാവുന്ന കസർത്തല്ല. സൂക്ഷ്മ ചിന്ത കൊണ്ടു മാത്രമോ അനേകവിധ ശാസ്ത്ര പ്രതിപാദനങ്ങൾ കൊണ്ടു മാത്രമോ സംസാരം ഉപര മിക്കില്ല. ശരീര വ്യതിരിക്തമായ കൂടസ്ഥ ചൈതന്യത്തിനെ, ത്രിപുടി രഹിതമായ ബോധത്തിനെ സമാധിയിൽ നിർവികല്പമായി അനുഭവിക്കുക തന്നെ വേണം.
'നിർവികല്പ ക സ മാ ധി നാ സ്ഫുടം
ബ്രഹ്മ തത്ത്വമവ ഗമ്യതേ ധ്രുവം
നാന്യഥാ ചലതയാ മനോഗതേ:
പ്രത്യയാന്തര വിമിശ്രിതം ഭവേത് '
(വിവേക ചൂഡാമണി )
'നിർവികല്പ സമാധിസ്ഥിതിയിൽ ബ്രഹ്മതത്ത്വം തെളിഞ്ഞ് അറിയപ്പെടുന്നു.
മനസ്സ് ചഞ്ചലമായ മററ് സ്ഥിതികളിൽ ബോധം ചിത്തവൃത്തികളാൽ കലങ്ങി നിൽക്കുന്നതു കൊണ്ട് സുവ്യക്തമായ അറിവ് ഉണ്ടാകുന്നില്ല.'
(ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )
'നിർവികല്പ ക സ മാ ധി നാ സ്ഫുടം
ബ്രഹ്മ തത്ത്വമവ ഗമ്യതേ ധ്രുവം
നാന്യഥാ ചലതയാ മനോഗതേ:
പ്രത്യയാന്തര വിമിശ്രിതം ഭവേത് '
(വിവേക ചൂഡാമണി )
'നിർവികല്പ സമാധിസ്ഥിതിയിൽ ബ്രഹ്മതത്ത്വം തെളിഞ്ഞ് അറിയപ്പെടുന്നു.
മനസ്സ് ചഞ്ചലമായ മററ് സ്ഥിതികളിൽ ബോധം ചിത്തവൃത്തികളാൽ കലങ്ങി നിൽക്കുന്നതു കൊണ്ട് സുവ്യക്തമായ അറിവ് ഉണ്ടാകുന്നില്ല.'
(ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )
No comments:
Post a Comment