Thursday, November 02, 2017

ഏത് അറിഞ്ഞിട്ട് ഇവിടെ വീണ്ടും വേറൊന്നും അറിയേണ്ടതായി ഇല്ലയോ ആ ജ്ഞാനത്തെ അനുഭവസഹിതം ഒന്നൊഴിയാതെ പറഞ്ഞു തരാമെന്ന് ഭഗവാന്‍ പറയുന്നു. അത് നീ തന്നെയാണ്. (തത്ത്വം അസി). ഇത് ഉപദേശവാക്ക്യമാണ്. ഇതു കേട്ടവര്‍ അറിവ് ബ്രഹ്മമാണെന്നും (പ്രജ്ഞാനം ബ്രഹ്മ) ആത്മാവ് ബ്രഹ്മമാണെന്നും (അയമാത്മാബ്രഹ്മ) മനനം ചെയ്യുന്നു. അവസാനം അനുഭവ വാക്യമായി അഹം ബ്രഹ്മാസ്മി - ഞാന്‍ ബ്രഹ്മമാകുന്നു - പുറത്തു വരുന്നു. ആയിരത്തില്‍ ഒരാളേ ഇതിനായി യത്നിക്കുന്നുള്ളൂ. അതില്‍ ആയിരത്തില്‍ ഒരാളേ താത്വികമായി, ശരിയ‍ാംവണ്ണം അറിയുന്നുള്ളൂ

No comments: