Thursday, November 02, 2017

പത്ത്‌ ബാലന്മാര്‍ ആറ്റില്‍ കുളിക്കാന്‍ പോയി. കുളികഴിഞ്ഞു കരയില്‍ കയറി ഒരാള്‍ കുട്ടികളെ എത്തി നോക്കി. ഒന്‍പതേയുള്ളൂ. ഒരോരുത്തരും മാറി മാറി എണ്ണിയപ്പോഴും എണ്ണം പത്തില്ല. ഒന്‍പത്‌. ഒരാള്‍ ആറ്റിന്റെ ഒഴുക്കില്‍പ്പോയി എന്നു എല്ലാവരും നിലവിളിച്ചു കരഞ്ഞു. ഒരു വഴിപോക്കന്‍ കാരണമാരാഞ്ഞു. അയാളുടെ എണ്ണത്തില്‍ പത്തുപേരുമുണ്ട്‌. ഒരോരുത്തര്‍ക്കും ഒരോ അടി കൊടുത്തെണ്ണി പത്തുപേരെയും കാണിച്ചുകൊടുത്തു. തന്നെ വിട്ടെണ്ണിയതിനാലാണ്‌ പ്രമാദം പിണഞ്ഞതെന്നെല്ലാര്‍ക്കും മനസ്സിലായി. ഇവിടെ പത്താമന്‍ എങ്ങും പോയുമില്ല, വന്നുമില്ല. അവിടെത്തന്നെ ഉണ്ടായിരുന്നു. തന്നെ ഉള്‍പെടുത്തി എണ്ണാത്ത ഭ്രമം മാറിയപ്പോള്‍ ദുഃഖം ഒടുങ്ങുകയും ചെയ്തു...രമണ മഹർഷി 

No comments: