Wednesday, November 08, 2017

ഷോഡശ കലാപുരുഷന്‍
ഈശ്വരന്‍ ആദ്യമായി പ്രാണതത്വം സൃഷ്ടിച്ചു -അതാണ്‌ ഹിര്ണ്യഗര്‍ഭ സ്വരൂപം .അത് തന്നെ സമഷ്ടി പ്രാണന്‍ .അതില്‍ നിന്നും വിരാട് രൂപം ഉണ്ടായി .
പ്രാണനില്‍ നിന്ന് സല്‍കര്‍മ്മം ഉണ്ടാകുന്ന ശ്രദ്ധ ഉണ്ടായി
അതിനു ശേഷം ജഗത്തിന് കാരണമായ പഞ്ച ഭൂതങ്ങള്‍ ഉണ്ടായി
പിന്നെ പരമേശ്വരന്‍ മനസ്സ് ,ചിത്തം ,ബുദ്ധി എന്നീ 4 ഭാഗങ്ങള്‍ ഉള്ള അന്തക്കരണം,പഞ്ചേന്ദ്രിയങ്ങള്‍ കര്‍മ്മെന്ദ്രിയങ്ങള്‍ സൃഷ്ടിച്ചു .
പ്രാണികളുടെ ശരീരത്തിനു ആവശ്യമായ അന്നം ,അന്നത്തില്‍ ഉല്‍പാദനത്തിനു ആവശ്യമായ വീര്യം സൃഷ്ടിച്ചു .
അനന്തരം ഇന്ദ്രിയങ്ങളെയും അന്തക്കരണത്തെയും യമിക്കലാകുന്ന തപസ്സിനെയും ,ഉപാസനകള്‍ക്കായി മന്ത്രങ്ങളെയും കല്പിച്ചു .
അന്തക്കരണത്തേയും ഇന്ദ്രിയങ്ങളും കൂടി ചേര്‍ന്ന് വ്യാപരിക്കലാക്കുന്ന കര്‍മ്മത്തെയും,കര്‍മ്മങ്ങളുടെ വിവിധ ഫല സ്വരൂപങ്ങളായ ലോകങ്ങളെയും ,ലോകങ്ങളില്‍ നാമത്തേയും കല്പിച്ചു .
ഇങ്ങനെ 16 കലകള്‍ കൊണ്ടു ജഗത്തിനെ സൃഷ്ടിച്ചു താന്‍ തന്നെ ജീവാത്മ സ്വരൂപത്തില്‍ ജഗത്തിലെ എല്ലാ ഘടകങ്ങളിലും പ്രവേശിച്ചു ..ഈ കാരണത്താല്‍ പരമാത്മാവായ പരമേശ്വരനെ ഷോഡശകലനായ പുരുഷന്‍ എന്ന് പറയുന്നു .
പ്രാണന്‍ ,ശ്രദ്ധ ,ആകാശം ,വായു ,അഗ്നി ,ജലം ,ഭൂമി ,ഇന്ദ്രിയങ്ങള്‍ ,അന്തക്കരണം ,അന്നം ,വീര്യം ,തപസ് ,മന്ത്രം ,കര്‍മ്മം ,ലോകം ,നാമം ഇവയാണ് 16 കലകള്‍ .
ഷോഡശ സംസ്കാരങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്

No comments: