ദ്വന്ദങ്ങള്‍ മനസ്സിനെ ബാധിക്കുകയില്ല. ‘ആര്‍ക്കാണ് ദുഃഖം? ആരാണ് സുഖമനുഭാവിക്കുന്നത്?’ എന്നിങ്ങിനെയുള്ള ചോദ്യങ്ങള്‍ സ്വയമുള്ളില്‍ അങ്കുരിക്കുമ്പോള്‍ താന്‍ നിര്‍ഗ്ഗുണനും അനശ്വരനും ആണെന്ന ബോധം ഉണരും. ‘ഇരുപത്തിനാല് മൂലതത്വങ്ങള്‍ക്കും അതീതനാണ് ഞാന്‍. പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്, കര്‍മ്മ-ജ്ഞാന പഞ്ചേന്ദ്രിയങ്ങള്‍, പ്രകൃതി, മഹത്, അഹങ്കാരം, ബുദ്ധി ഇവയൊന്നും ഞാനല്ല.’ പിന്നെ സുഖവും ദുഖവും എങ്ങിനെയെന്നെ ബാധിക്കാനാണ്? വിശപ്പും ദാഹവും പ്രാണനല്ലേ ഉള്ളത്? എനിക്കല്ലല്ലോ!. ശോകവും മോഹവും മനസ്സിനല്ലേ, എനിക്കല്ലല്ലോ! ജരയും മൃത്യുവും ദേഹത്തിനല്ലേ, എനിക്കല്ലല്ലോ! ഈ ആറുപാധികള്‍ക്കും എന്നെ തൊടാനാവില്ല. അങ്ങിനെയുള്ള ശിവനാണ് ഞാന്‍..
യോഗവാസിഷ്ഠം നിത്യപാരായണം.
യോഗവാസിഷ്ഠം നിത്യപാരായണം.
No comments:
Post a Comment