Thursday, November 02, 2017

അനുസരണശീലമുള്ള മക്കളെയാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. നമ്മുടെ മക്കള്‍ അനുസരണശീലമുള്ള മിടുക്കരാകണം. എങ്കിലേ സന്താനങ്ങള്‍ സൗഭാഗ്യവാന്മാരായിത്തീരൂ. തന്റെ മകനെ ചൂണ്ടി ‘ഇതെന്റെ മകനാണ്’ എന്നു പറയാന്‍ മാത്രമുള്ള വിജയവും അനുസരണ ബോധവുമുള്ള സന്താനം പൂവണിയാന്‍ ധാരാളം ഘടകങ്ങള്‍ നന്നായിത്തീരണം.
ഏതെങ്കിലും റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളിലോ ബോര്‍ഡിംഗിലോ ചേര്‍ത്ത് പഠിപ്പിച്ചാല്‍ മക്കള്‍ മിടുക്കരാകും എന്നാണ് ചില രക്ഷിതാക്കളെങ്കിലും കരുതിയിരിക്കുന്നത്. ശരിക്കുപറഞ്ഞാല്‍ തെറ്റായ വിചാരമാണിത്.
ഒന്നാമത്തെ വിദ്യാലയം
മാതാവാണ് കുഞ്ഞിന്റെ ഒന്നാമത്ത ഗുരു . കുട്ടികളെ നല്ലവരാക്കുന്നതും ചീത്തയാക്കുന്നതും വീട്ടിലെ സാഹചര്യങ്ങളാണ്. രക്ഷിതാക്കളുടെ സ്‌നേഹമസൃണമായ പെരുമാറ്റവും അവര്‍ കുഞ്ഞുങ്ങളോട് ഇടപഴകുന്ന രീതിയുമാണ് കുട്ടികളെ അനുസരണാബോധമുള്ള പക്വമതികളാക്കുന്നതും മിടുക്കന്മാരാക്കുന്നതും എന്ന തിരിച്ചറിവ് പലപ്പോഴും മാതാപിതാക്കള്‍ ഇല്ലാതെ പോയതാണ് കുട്ടികള്‍ അനുസരണശീലമില്ലാതാകാന്‍ ഒരു പരിധിവരെ കാരണം.
വീടിന്റെ അകത്തളത്തില്‍ കുഞ്ഞിന്റെ ശൈശവ നാളില്‍ തന്നെ വ്യക്തിത്വം രൂപപ്പെടുന്നുണ്ട്. ഈ പ്രായത്തില്‍ തന്റെ സാഹചര്യങ്ങളില്‍ നിന്ന് കുട്ടിക്കു ലഭിക്കുന്ന ശിക്ഷണ മുറകള്‍ അവരുടെ വ്യക്തിത്വത്തെ നല്ലവണ്ണം സ്വധീനിക്കും. അതിനു ശേഷമുള്ള ശിക്ഷണ രീതി വേണ്ടത്ര ഫലം ചെയ്തു കൊള്ളണമെന്നില്ല.
ചെടിയായിരിക്കുമ്പോള്‍ ചില്ലകള്‍ വെട്ടിച്ചൊവ്വാക്കിയാല്‍ മനോഹരവൃക്ഷമായി പന്തലിക്കും. മരമായിത്തീര്‍ന്നാല്‍ എത്ര ചൊവ്വാക്കിയാലും ഭംഗിയായിട്ടുവരില്ല.
ചെറിയ പ്രായത്തില്‍ കാണുന്നതും കേള്‍ക്കുന്നതും വലിയ വലിയ കാര്യങ്ങളായിട്ടാണവര്‍ ഗണിക്കുക. മുതിര്‍ന്നയാളുകള്‍ പറയുന്ന കാര്യങ്ങള്‍ ഓരോന്നും ശിശുക്കള്‍ ശ്രദ്ധിക്കുയും ചെയ്യും. നമ്മില്‍ നിന്നു കണ്ടുപഠിച്ച വാശിയും വൃത്തികെട്ട പദാവലികളും സ്വായത്തമാക്കിയ കുട്ടിയില്‍ പിന്നീടത് വികൃതിത്തരങ്ങളും കുസൃതിയുമായി വെളിപ്പെട്ടു വരുന്നു. പ്രതിക്കുട്ടിലാവുന്നത് മാതാപിതാക്കള്‍ തന്നെയാണ്...source facebook

No comments: