Thursday, November 02, 2017

അധിഭൂതം, അധിദൈവതം, അതിയജ്ഞൻ
---------------------------------------------------
ഇനിയും അധിഭൂതം എന്താണെന്നു വിശദീകരിക്കാം. അത് നാം പ്രത്യക്ഷമായി കാണുകയും പിന്നീടു മറയുകയും ചെയ്യുന്ന കാർമേഘങ്ങൾപോലെയാണ്. ഉണ്ടായി നശിക്കുന്ന ജഡഭാവമാണ് അധിഭൂതമെന്ന് അറിയപ്പെടുന്നത്. അതിനു യത്ഥാർത്ഥ നിലനിൽപില്ല. പഞ്ചമഹാഭൂതങ്ങളുടെ സംയോഗം കൊണ്ടുണ്ടാ കുന്നതാണ് അതിന്റെ അസ്ഥിത്വം. പഞ്ചമഹാഭൂതങ്ങ ളെ ആശ്രയിച്ചാണ് ഇതു നിലൻൽക്കുന്നത്. പഞ്ചമഹാഭൂതങ്ങളുടെ വിയോഗ ത്തോടുകൂടി ജഡം വിയോ ജിപ്പിക്കുകയും നശിക്കുകയും ചെയ്യുന്നു. അതോടുകൂടി നാമരൂപങ്ങൾ നാസ്തി ത്വത്തിൽ എത്തിച്ചേരുന്നു. അതാണ് അധിഭൂതം.
അറിവു നൽകുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന, ശരീരത്തിലുള്ള ഓരോ സാമഗ്രിയുടേയും വൈഭവത്തിന്റെയും അധിപനായി, ജീവജാലങ്ങളിൽ നിവസിക്കുന്ന ശക്തിയാണ് അധിദൈവതം. വിഷയേന്ദ്രിയങ്ങൾ , മനസ്സ്, ബുദ്ധി തുടങ്ങിവയുടെ അഗ്രാസനസ്ഥം വഹിക്കുന്ന ശക്തിയാണ് അധിദൈവം. ഇതു കണ്ണിന്റെ കാഴ്ചശക്തി, കാതിന്റെ ശ്രവണശക്തി, മൂക്കിന്റെ ഘ്രാണശക്തി തുടങ്ങിയവയല്ലാതെ മറ്റൊന്നുമല്ല. ശരീരമാകുന്ന പുരുഷൻ തന്നെയാണ് അധിദൈവ. ഇതു ബോധേന്ദ്രിയത്തിന്റെ കണ്ണുകളാണ്. മായയാകുന്ന പ്രകൃതി ജനിപ്പിക്കുന്ന എന്തും ഇതു ആസ്വദിക്കുന്നു. ഇതു അസ്തമയത്തിൽ പക്ഷികൾ ചേക്കേറുന്ന വൃക്ഷം പോലെ, ഒരുവന്റെ മരണസമയത്ത് അവന്റെ അസ്തപ്രജ്ഞമായ ആഗ്രഹങ്ങൾ വിശ്രമിക്കുന്ന താവളസ്ഥലമാണ്. ഇതു പരമാത്മാവിന്റെ പ്രതിബിംബമല്ലാതെ മറ്റോന്നുമല്ല. എന്നാൽ അഹംഭാവ ത്തിന്റെ നിദ്രയിൽ അമർന്നിരിക്കുന്നതുകൊണ്ട് പ്രാപഞ്ചികവൃത്തികളിൽ നിന്നുള്ള ആനന്ദവും ആതങ്കവും സ്വപ്നത്തിലെന്നപോലെ യാണ് അനുഭവി ക്കുന്നത്.
അല്ലയോ അർജുനാ, ശരീരത്തിൽ അധിയജ്ഞഭാവത്തിലിരിക്കുന്നത് പരമാ ത്മാവായ ഞാൻ തന്നെയാണ്. അധിയജ്ഞം ശരീരത്തിലിരിക്കുന്ന ഇന്ദ്രിയ ങ്ങളെ സ്വാധീനപ്പെടുത്തുന്നു. യഥാർത്ഥത്തിൽ അധിഭൂതവും അധിദൈവതവും പരബ്രഹ്മത്തിന്റെ ഭാഗംതന്നെയാണ്. അഹംഭാവം തിരോഭവിക്കുമ്പോൾ അവിടെത്തന്നെ ഉണ്ടാ യിരുന്ന അധി ഭൂതം തുടങ്ങിയവയുടെ മൗലികമായ ഐക്യം വെളിവാകുന്നു. ഞാനാകുന്ന അധിയജ്ഞത്തിൽ കൂടി ഈ ഐക്യം എപ്പോഴും ആവിർഭവിക്കു ന്നു.
ബ്രഹ്മാനന്ദത്തിന്റെ ഏക ഉറവിടവും എല്ലാജീവികളുടേയും വിശ്രമത്താവളവുമായ ഞാനാണ്, കർമ്മങ്ങളിൽ നിന്നുമുണ്ടാകുന്ന എല്ലാആരാധനകളുടേയും യജ്ഞ ങ്ങളുടേയും ആഗ്രാസനസ്ഥനായ ദേവത. അതുമുമ്പുതന്നെ ഞാൻ നിന്നോടു പറഞ്ഞിട്ടുള്ളതാണ് യജ്ഞങ്ങൾ നടത്തുന്നതിന്റെ സമുചിതമായ മാർഗ്ഗം പരി ത്യാഗമാകുന്ന വിറകുപയോഗിച്ച് ഇന്ദ്രിയങ്ങളെ എരിക്കുകയും ആ അഗ്നിയിൽ കാമക്രോധ മോഹാദികളാകുന്ന മനോവികാരങ്ങളെ ഹോമിക്കുകയും ചെയുക യാണ്.
പ്രപഞ്ചമാണ് ആരാധനാസ്ഥലം, ശരീരമാണു ദീപം, ആത്മനിയന്ത്രണമാണ് അഗ്നിയുടെ ആസ്ഥാനം. യോഗാനുഷ്ഠാനങ്ങളുടെ മന്ത്രോച്ചാരണം കൊണ്ട് ആ അഗ്നി പ്രകാശമാനമാക്കണം. ചിത്തത്തിന്റേയും പ്രാണന്റേയും നിയന്ത്രണം ധൂമര ഹിതമായ ഉജ്ജ്വല മായ ജ്ഞാനപ്രകാശം സൃഷ്ടിക്കുന്നു. ഈ ജ്ഞാന ത്തിൽ എല്ലാം കത്തിക്കു മ്പോൾ , ഈ ആരാധനയിൽനിന്ന് അവസാനം ശേഷിക്കുന്ന ഭസ്മം യഥാർത്ഥ ബ്രഹ്മരൂപമാണ്. ജ്ഞേയമായ പരമാത്മാ ജ്ഞാനമാണ് ശരിയായ അധിയ ജ്ഞം. ജ്ഞാനം മായയെ നശിപ്പിക്കുമ്പോൾ ജ്ഞാനം മാത്രം ശേഷിക്കുന്നു...
vasanthi gopi

No comments: