Monday, November 06, 2017

ടിവി തുറന്ന് ഇഷ്ടപ്പെട്ട പരിപാടി കാണുന്നതിനിടയില്‍ ഒരുരുള ചോറു സൂത്രത്തില്‍ കുട്ടിയുടെ വായിലേക്ക്. കുട്ടികളെ ആഹാരം കഴിപ്പിക്കാന്‍ മിക്ക അമ്മമാരുടെയും എളുപ്പമാര്‍ഗം. ഈ കുറുക്കുവഴി തെറ്റ്, തെറ്റ്, തെറ്റ്.ടിവി പരിപാടി കാണിച്ചു ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാര്‍ക്കു പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ടാകും.
ആഹാരവുമായി കുട്ടിയുടെ പുറകേ ഓടി മടുത്തു. എന്നാലു കഴിക്കുകയില്ല. മാത്രമല്ല, സോഫയും മുറിയുമെല്ലാം വൃത്തികേടാക്കും. ടിവിയുടെ മുന്നിലാകുമ്പോള്‍ ഒരു സ്ഥലം മാത്രം വൃത്തിയാക്കിയാല്‍ മതി. മനഃശാസ്ത്രജ്ഞര്‍ പറയുന്നതു കേട്ടോളൂ. ആഹാരം അതിന്റെ നിറം കണ്ട് മണവും രുചിയും ആസ്വദിച്ചു കഴിക്കേണ്ടതാണ്. ടിവി പരിപാടിയുടെ ആവേശത്തില്‍ ആഹാരം വിഴുങ്ങുമ്പോള്‍ ഈ രസങ്ങളൊന്നും കുട്ടിക്കു കിട്ടില്ല.
ടിവി പരിപാടിയൊന്നും കാണാതെ ആഹാരം കഴിക്കുമ്പോള്‍ മധുരവും എരിവുമെല്ലാം കുട്ടി നന്നായി ആസ്വദിക്കും. മാതാപിതാക്കള്‍ അല്‍പം ബുദ്ധിമുട്ടിയാലും ടിവി പ്രോഗ്രാമും ആഹാരം കഴിക്കുന്നതുമായി ഒരിക്കലും ബന്ധപ്പെടുത്തരുത്.കാര്‍ട്ടൂണ്‍ ചാനല്‍ കാണരുത് എന്നു കുട്ടികളെ വിലക്കിയാല്‍ മാത്രം പോര.
അവര്‍ക്കു പകരം "സമാശ്വാസ വിനോദം" അനുവദിക്കണം. ഔട്ടഡോര്‍ ഗെയിംസ് കളിക്കാന്‍ മാതാപിതാക്കള്‍ ഒപ്പം കൂടണം. അങ്ങനെ മാതാപിതാ ക്കള്‍കുട്ടികളുമായി അവരുടെ ഒപ്പം കൂടി കളിക്കുമ്പോള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങ ളോടുള്ള ആരാധന കുറയുമെന്നു മാത്രമല്ല ജീവിതത്തില്‍ മാതാപിതാക്കളെ പോലെയുള്ള വര്‍ക്കും തോല്‍വി പറ്റാമെന്ന പാഠവും കുട്ടി പഠിക്കും.
അപകടം ക്ഷണിക്കും അനുകരണം
ചാനലുകളിലെ കാര്‍ട്ടൂണ്‍കഥാപാത്രങ്ങളെ അനുകരിച്ചു കുട്ടികള്‍ അപകടത്തില്‍പ്പെട്ടു മരിക്കുന്നതും പരുക്കു പറ്റുന്നതും ഓരോ വര്‍ഷം കഴിയും തോറും കൂടിയിട്ടുണ്ട്. മധ്യവേനല്‍ അവധിക്കാലത്ത് ഇത്തരം അപകടങ്ങള്‍ കൂടും.എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ക്ക് അപകടമരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സു നല്‍കാന്‍ കണക്ക് എടുത്തപ്പോഴാണു കാര്‍ട്ടൂണ്‍ കഥാപാത്ര അനുകരണം കൊണ്ടുള്ള അപകടങ്ങളും കൂടിയതായി മനസിലായത്. vikaspedia

No comments: