വിഷ്ണു സഹസ്രനാമം
<><><><><><><><><><><><
<><><><><><><><><><><><
48 - പത്മനാഭൻ :- സർവ്വജഗത്കാരണമായ പത്മം ആരുടെ നാഭിയിൽ കാണപ്പെടുന്നുവോ അവൻ പത്മനാഭൻ, അജൻ്റെ ( ജനനമില്ലാത്തവൻ്റെ) നാഭിയിൽ ഇക്കാണുന്ന പ്രപഞ്ചമത്രയും അർപ്പിതമായിരിക്കുന്നു. നാഭി ശരീരമദ്ധ്യം , ഒരു മനുഷ്യൻ ജനിക്കുമ്പോൾ തൻ്റെ മാതാവിൻ്റെ ഗർഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നത് നാഭിനാള ബന്ധത്തിലൂടെയാണ് , മഹാവിഷ്ണുവിൻ്റെ നാഭിയിൽ നിന്ന് ജനിച്ച ശിശുവായ ബ്രഹ്മാവ് താമരതണ്ട് എന്ന നാളികയിലൂടെ അമ്മയായ വിഷ്ണുവുമായി ബന്ധിതനാണ്. നാഭീനാളബന്ധം അമ്മയോടകയാൽ വിഷ്ണു ബ്രഹ്മാവിന് അമ്മയാണ്. ബ്രഹ്മാവിനുമാത്രമല്ല അയ്യപ്പനും അമ്മ വിഷ്ണുവാണ്, ഉർവശിയെന്ന സർവ്വാംഗിയായ അപ്സരസ്സിന് അമ്മ വിഷ്ണുവിൻ്റെ അവതാരമായ നാരായണ ഋഷിയാണ് ഇങ്ങനെ വിഷ്ണുവിൻ്റെ മാതൃത്വം സന്താന വാത്സല്യം പ്രസിദ്ധമാണ്. ഇതിഹാസപുരാണവേദാന്തങ്ങളിലെല്ലാം കാണുന്ന ദൈവപുരുഷ്ന്മാരിൽ വിഷ്ണുവിന് മാത്രം മാതൃത്വം കല്പിച്ചിരിക്കുന്നു. പലാഴി മഥനവേളയിൽ സമുദ്രത്തിൽ നിന്നും സർവ്വരോഗഹരവും ജരാനരകളെ നശിപ്പിച്ച് നിത്യയൗവനം നൽക്കുന്നതുമായ അമൃതകുംഭവുമായി ധന്വന്തരരൂപത്തിൽ മഹാവിഷ്ണു അവതരിച്ചു അതേ ധന്വന്തരി പ്രഭാതത്തിലെ തൻ്റെ സൂര്യവേഷം(ധന്വന്തരി) മറ്റി സന്ധ്യക്ക് ചന്ദ്രവേഷം ധരിച്ച അമ്മയായി വിഷ്ണുമോഹിനിയായി ദ്വന്ദഭേദഭാവന നശിക്കാത്ത ദൈത്യരിൽ നിന്നും അമൃതകുംഭം കൈക്കലാക്കി രാവിലെ ആരോഗ്യധർമ്മസംസ്ഥാപനാർത്ഥം പുരുഷനായും, വൈകുന്നേരം സുകുമാര കലകളായ സംഗീതാദികൈശകിവൃത്തിയുടെ സംരക്ഷണാർത്ഥം പകലിൽ പ്രജ്ഞയുടെയും രാത്രിയിൽ വാത്സ്യല്യമയമായ താരാട്ടിൻ്റെ സുഷുപ്തിയുടെയും വെളിച്ചം പകരുന്ന കേശവൻ്റെ കേശകീവൃത്തി നമ്മെ സദാ പ്രചോദിപ്പിക്കുന്നു. നാഭിയിലെ ചക്രം അഥവാ പത്മം മണിപൂരകമെന്നറിയപ്പെടുന്നു. ആകാശപത്മനാഭിയായി ഉത്തരായന ദക്ഷിണായന രേഖായനം ജ്യോതിഷപരമായിലെടുക്കുമ്പോൾ പന്ത്രണ്ട് ഇതളുകള്ളുള ദ്വാദശദളപത്മം സൂര്യൻ ഈ രേഖയിൽ ഭൂമിയോടുള്ള ബന്ധത്താൽ 6 മാസം ഇടവേളകളിൽ 180 ഡഗ്രി വ്യത്യാസത്തിൽ വരുന്നു . വാസ്തവത്തിൽ സൂര്യൻ അചഞ്ചലനാണെന്നും ഭൂചലനത്താലാണ് ഇതൊന്നും ഓർക്കണം.
സൂര്യസ്ഥാനം, ഉത്തരായന ദക്ഷിണായനമെന്ന അയന രേഖയിൽ ഉത്രാടമെന്ന സ്ഥിര നക്ഷത്രബിന്ദുവിൽ വരുമ്പോഴാണ് ഉത്തരായണം. അതേ രേഖയിൽ പുണർതനക്ഷത്രമെന്ന സ്ഥിരനക്ഷത്രരേഖയിൽ സൂര്യൻ വരുമ്പോളാണ് ദക്ഷിണായനം,. ആ നാഭീപത്മത്തിൽ സൂര്യൻ ഉത്തരായനരേഖയിലടുക്കുമ്പോഴാണ് ഭീഷ്മർ വിഷ്ണുസഹസ്രനാമം ഉച്ചരിക്കാനുള്ള ഭാഗ്യം നേടുന്നത്. യോഗിയുടെ പുനരാവൃത്തിരഹിതമായ ഉത്തരായനഗതി ഓർമ്മിപ്പിക്കാൻ ഭീഷ്മരെ തേടിവരുന്നതോ ഹംസരൂപികളായ സപ്തർഷികൾ. (ഋഷീകേശനാമാർത്ഥം) അതിപാവനമായ മാനസതീർത്ഥത്തിൽ കുളിച്ചവർ. ഉത്രാടത്തിലെ സൂര്യനായി ധന്വന്തരിയായും, പുണർത്തത്തിൽ ചന്ദ്രയായി അമൃതമോഹിനിയായി നിൽക്കുന്ന കേശവൻ്റെ കേശത്തിലെ പ്രകാശനാദരശ്മിഗണങ്ങളിൽനിന്ന് നവജാതശിശുവായി ഒരുഅയ്യപ്പജനനം , പുതുരാഗജനനം. മണിപൂരകം, അഗ്നിപോലുള്ള ദാഹക ശക്തിയുള്ള എൻസൈമുകളോടുകൂടിയുള്ള പാൻക്രിയാസ് ജഠരാഗ്നി ഇവയുടെ സ്ഥാനമാണ് പുണർതം. ഉത്രാടംനക്ഷത്രങ്ങളുടെ പൂർവ്വോത്തരമേളരാഗങ്ങളുടെ സ്ഥാനം സംഗമബിന്ദു പുതിയസർഗ്ഗബിന്ദുവിൻ്റെ ഉദയം, ആ പത്മാനഭത്തിലെ സർഗ്ഗശക്തി കൂടാതെ പ്രപഞ്ചം ഉത്ഭവിക്കുന്നില്ല.
പത്മനാഭത്തിലുണർന്ന ബ്രഹ്മാവ് അവൻ്റെ തുണയായ വേദമാതാവും പഞ്ചമുഖമുള്ളവർ (പഞ്ചഭുജം, മകരം) സർവ്വജനകമേളകർത്താരാഗങ്ങളും അവയിൽ നിന്നുള്ള അനന്തം ജന്യരാഗങ്ങളും ഉത്ഭവിച്ച പ്രഭവകേന്ദ്രം നാഭീത്താമര.
താമര അഗാതമായ ജലാശയത്തിലെ ചെളിയിൽ നിന്നും ഉത്ഭവിക്കുന്നു. നിഗൂഢരഹസ്യപൂർവ്വം അതിൻ്റെ നേർത്തതണ്ട് ജലത്തെ തുളച്ച് ജലോപരി ഇലയും പൂവ്വും വിടർത്തുന്നു. അവയാട്ടെ ജലത്താൽ നന്നക്കപ്പെടുന്നില്ല. പ്രഥ്വിയാകുന്ന മണ്ണിൽ (ചെളിയിൽ) മൂലവും. രസമാകുന്ന ജലത്തിൽ മദ്ധ്യവും , ആകാശത്തിൽ ഉയർത്തിയശിരസ്സും, പ്രഥ്വി അഥവാ സംസാര ജീവിതത്തെ നന്നക്കപ്പെടാതെ സംസാരജലോപരി പൊന്തിനിൽക്കുന്നു. സഹസ്രാരപത്മമാണത്. താമരതണ്ടിലെ അസഖ്യം അറകളിൽ വായുഇരിക്കയാൽ യോഗിയുടെ ശരീരം പോലെ അതു നിവർന്നു നിൽക്കുന്നു. ഇപ്രകാരം പഞ്ചേന്ദ്രിയനിർമ്മിതമായ താമര പത്മസൈന്ധവസംസ്കാരത്തിലെ ദേവീദേവന്മാർക്കെല്ലം പ്രിയങ്കരമായ ഒരു സിംബലാണത്. തന്ത്രമന്ത്രശാസ്ത്രങ്ങളിൽ നാഡീപത്മങ്ങളെക്കുറിച്ച് ഒട്ടേറെ പരാമർശങ്ങളുണ്ട്. പത്മത്തിൽ ജനിച്ചവളാണ് പത്മിനി സാമുദ്രികശാസ്ത്രപ്രകാശം ത്രൈലോക്യസുന്ദരിയായ സ്ത്രീയുടെ പേരാണത്. ത്രൈലോക്യസുന്ദരനായ വിഷ്ണുതന്നെ ആ മോഹിനിയായ വൈഷ്ണവീ ശക്തി...
49 - അമരപ്രഭുഃ - അമരന്മാരായ ദേവന്മാരുടെയെല്ലാം നാശമില്ലത്ത(മരണമില്ലാത്ത) പ്രഭൂ.
rajeev kunnekkat
No comments:
Post a Comment