ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്.[13]. ആധുനിക തിരുവിതാംകൂറിന്റെ ശില്പിഎന്ന പേരിൽ പ്രശസ്തനായ തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് ക്ഷേത്രം ഇന്നുകാണുന്ന വിധം പുനരുദ്ധരിച്ചത്. ശ്രീപത്മനാഭന്റെ കടുത്ത ഭക്തനായിരുന്ന അദ്ദേഹം ക്ഷേത്രം പുനരുദ്ധീകരിച്ചു. ഇപ്പോൾ കാണുന്ന തമിഴ് ശൈലിയിൽ പണിത ഏഴുനില ഗോപുരത്തിന്റെ അഞ്ചു നിലകളും അദ്ദേഹമാണ് പണിയിച്ചത്. പന്തീരായിരം സാളഗ്രാമങ്ങൾ (ബനാറസിനടുത്തുള്ള ഗുണ്ടക്കു എന്ന സ്ഥലത്തു നിന്നും വിഷ്ണുവിന്റെ അവതാരങ്ങൾ ലേഖനം ചെയ്യപ്പെട്ടിട്ടുള്ള പരിശുദ്ധമായ ശിലകൾ) വരുത്തി ശ്രീ പത്മനാഭസ്വാമിയുടെ വിഗ്രഹം പുനർനിർമ്മാണം നടത്തി, പുനഃപ്രതിഷ്ഠിച്ചു. തിരുവനന്തപുരത്തിനടുത്ത തിരുമലയിൽ നിന്നും 20 ഘന അടി വലിപ്പമുള്ള വലിയ പാറവെട്ടി ഒറ്റക്കൽ മണ്ഡപം പണിഞ്ഞു. കിഴക്കേ ഗോപുരത്തിന്റെയും പണി പുനരാരംഭിച്ചു പൂർത്തിയാക്കി. സ്വർണ്ണക്കൊടിമരം സ്ഥാപിച്ചു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലമ്പലം പണിയുകയും പദ്മതീർത്ഥ കുളത്തിന്റെ വിസ്തൃതി കൂട്ടുകയും ശീവേലിപ്പുര ഒറ്റക്കൽ മണ്ഡപം തുടങ്ങിയവ നിർമിച്ചതും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമായിരിന്നു. ഭദ്രദീപം, മുറജപം തുടങ്ങിയ ചടങ്ങുകൾ ആരംഭിച്ചത് ശ്രീ അനിഴം തിരുനാളാണ്. എട്ടരയോഗത്തെ വെറുമൊരു ഉപദേശക സമിതി മാത്രമായി ചുരുക്കിയതും ശ്രീ അനിഴം തിരുനാളായിരുന്നു.[14][15]
പൗരാണികമായി തന്നെ പുകൾപെറ്റ മഹാക്ഷേത്രം. നൂറ്റെട്ട് വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനവുമുണ്ട്.[16] എന്നാൽ അതിന് ഏതാണ്ട് 600 വർഷങ്ങൾക്കു മുമ്പ് വേണാട് ഭരിച്ചിരുന്ന കോത കേരളവർമ (എ.ഡി.1127-1150) ഈ ക്ഷേത്രം പുനരുദ്ധരിച്ചതായും സ്യാനന്ദൂര പുരാണ സമുച്ചയത്തിൽസൂചിപ്പിച്ചിട്ടുണ്ട്. [17] അതിനർഥം അതിലും നൂറ്റാണ്ടുകൾക്കു മുമ്പ് ക്ഷേത്രം സ്ഥാപിച്ചിരിക്കണണെന്നാണ്.[18]
wiki
No comments:
Post a Comment