വിഷ്ണു സഹസ്രനാമം
<><><><><><><><><><><><
<><><><><><><><><><><><
58 - ലോഹിതാക്ഷൻ :- ചുവന്ന കണ്ണുള്ളവൻ, ചെന്താമരയിതളു പോലെ കണ്ണുള്ളവൻ, "സ മാ ഋഷഭോ ലോഹിതാക്ഷ " (തൈത്തിരയാാരണ്യകം) ചുവന്ന കണ്ണുള്ള ആ ഋഷഭൻ, ഇക്ഷാകുവംശത്തിലാണ് ഋഷഭൻ്റെ ജനനം, സൂര്യവംശരാജാവായ ഋഷഭൻ ഒരു പുതിയമതസ്ഥാപകനല്ല. തൻ്റെ നാടിൻ്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കുവാനും, വന്ന് പരിഷ്കാർത്താവ് അവതാരം.
59 - പ്രതർദ്ദനൻ :- പ്രളയകാലത്ത് സകല ഭൂതങ്ങളെയും ഇല്ലാതാക്കി നശിപ്പിക്കുന്നതിനാൽ (പ്രതർദ്ദയതി, ഹിംസയതി) പ്രതർദ്ദനൻ. സ്ഥൂലരൂപമേ ഇല്ലാതാകുനുള്ളൂ. പ്രപഞ്ചങ്ങൾ അതിസൂക്ഷമരൂപത്തിൽ പ്രലയിച്ച് അവനിൽ തന്നെ ഇരിക്കുന്നുണ്ട്. പ്രതർദ്ദയതി എന്നതിന് ചെറുതാക്കുക എന്നതാണ് തീരെ ഇല്ലാതാക്കുക എന്നല്ല.
60 - പ്രഭൂത :- ജ്ഞാനം ഐശ്വര്യം ഇത്യാതി സത്ഗുണങ്ങളാൽ സമ്പന്നനാകയാൽ പ്രഭൂത....
61 - ത്രികുബ്ദാത്മൻ :- ഊർദ്ധ്വമദ്ധ്യഅധോഭാഗമെന്ന മൂന്ന് ഭാഗങ്ങളോട്കൂടിയ കുകുംഭമെന്ന ധാമത്തോടുകൂടിയവൻ, മൂന്ന് ഭാഗമുള്ള കുകുംഭത്തെ താങ്ങികൊണ്ട് അതിൻ്റെ സർവ്വാധാരവുമായി ഇരിക്കുന്നവൻ.
No comments:
Post a Comment