Sunday, April 01, 2018

സപ്തപദി വിധി

ഓം ഇഷ ഏകപദീ ഭവ മാമനുവ്രതാ ഭവ
വിഷ്ണുസ്ത്വാ നയതു പുത്രാൻ 
വിന്ദാവഹൈ ബഹൂങ്ങ്സ്തേ സന്തു ജരദഷ്ടയ:

അല്ലയോ വധൂ ! നീ അന്നസിദ്ധിക്കായി ഒരടി മുന്നോട്ട്‌ വയ്ക്കുക അങ്ങനെ ആദ്യപാദം വയ്കുന്ന നീ എന്റെ വ്രതത്തെ പാലിച്ച്‌, എന്നെ അനുകൂലിച്ച്‌ സ്വന്തം കർത്തവ്യം ഉചിതമായി ചെയ്ത്‌ ഐശ്വര്യത്തോടുകൂടി 
വർത്തിക്കുക. അങ്ങനെ സത്സന്താനങ്ങളോടുകൂടി ജരാനരകൾ ഇല്ലാതെ വാർദ്ധക്യം വരെ ഒരുമിച്ച്‌ ജീവിക്കുമാറാകട്ടെ.

രണ്ടാമത്തെ മന്ത്രത്തിൽ ഊർജ്ജസ്വലരായി ജീവിക്കട്ടെ എന്നും 
മൂന്നാമത്തെ പാദം വയ്ക്കുമ്പോൾ ധനം ഉണ്ടാകട്ടെ എന്നും 
നാലാമത്തെ അടിയിൽ സുഖം കാംക്ഷിച്ച്‌ 
അഞ്ചാം പാദം പുത്രപൗത്രാദി ലാഭത്തിനു വേണ്ടിയും വയ്ക്കുന്നു
ആറാം പാദം വയ്കുമ്പോൾ ഋതുക്കൾ നല്ലതാകാനും എല്ലാ ഋതുക്കളിലും ഉത്പാദിപ്പിക്കുന്ന ഉപഭോഗ വസ്തുക്കൾ നല്ലതാകാനും പ്രാർത്ഥിക്കുന്നു.
ഏഴാമത്തെ പാദം തുടങ്ങുന്നത്‌ സഖേ സപ്തപദീ എന്ന മന്ത്രത്തോടെയാണു.
ഒരുപോലെ അറിവും സാമർത്ഥ്യവുമുള്ള സ്നേഹമുള്ളവർ കൂട്ടിനുണ്ടാകട്ടെ എന്ന ഭാവനയോടുകൂടിയാണു.

അശ്വലായന ഗ്രിഹ്യസൂത്രത്തിലാണു മന്ത്രങ്ങൾ ഉള്ളത്‌

സപ്തപദി വിധി
ഓം ഇഷ ഏകപദീ ഭവ മാമനുവ്രതാ  ഭവ
വിഷ്ണുസ്ത്വാ നയതു പുത്രാൻ വിന്ദാവഹൈ ബഹൂങ്ങ്സ്തേ സന്തു ജരദഷ്ടയ:
അല്ലയോ വധൂ ! നീ അന്നസിദ്ധിക്കായി ഒരടി മുന്നോട്ട്‌ വയ്ക്കുക അങ്ങനെ ആദ്യപാദം വയ്കുന്ന നീ എന്റെ വ്രതത്തെ പാലിച്ച്‌,എന്നെ അനുകൂലിച്ച്‌ സ്വന്തം കർത്തവ്യം ഉചിതമായി ചെയ്ത്‌ ഐശ്വര്യത്തോടുകൂടി 
വർത്തിക്കുക.അങ്ങനെ സത്സന്താനങ്ങളോടുകൂടി ജരാനരകൾ ഇല്ലാതെ വാർദ്ധക്യം വരെ ഒരുമിച്ച്‌ ജീവിക്കുമാറാകട്ടെ.
2) രണ്ടാമത്തെ മന്ത്രത്തിൽ ഊർജ്ജസ്വലരായി ജീവിക്കട്ടെ എന്നും മൂന്നാമത്തെ പാദം വയ്ക്കുമ്പോൾ ധനം ഉണ്ടാകട്ടെ എന്നും നാലാമത്തെ അടിയിൽ സുഖം കാംക്ഷിച്ച്‌ അഞ്ചാം പാദം പുത്രപൗത്രാദി ലാഭത്തിനു വേണ്ടിയും വയ്ക്കുന്നു
ആറാം പാദം വയ്കുമ്പോൾ ഋതുക്കൾ നല്ലതാകാനും എല്ലാ ഋതുക്കളിലും ഉത്പാദിപ്പിക്കുന്ന ഉപഭോഗ  വസ്തുക്കൾ നല്ലതാകാനും പ്രാർത്ഥിക്കുന്നു.
ഏഴാമത്തെ പാദം തുടങ്ങുന്നത്‌ സഖേ സപ്തപദീ എന്ന മന്ത്രത്തോടെയാണു.
ഒരുപോലെ അറിവും സാമർത്ഥ്യവുമുള്ള സ്നേഹമുള്ളവർ കൂട്ടിനുണ്ടാകട്ടെ എന്ന ഭാവനയോടുകൂടിയാണു.
അശ്വലായന ഗ്രിഹ്യസൂത്രത്തിലാണു മന്ത്രങ്ങൾ ഉള്ളത്‌
manojkumar

No comments: