എന്തുകൊണ്ടാണ് ബ്രഹ്മം വിചാരത്തിന് വിഷയമാവാത്തത്?
അതു 'കൂടസ്ഥം' ആണ്. ഭൗതികവസ്തുക്കളായ ദേവമനുഷ്യാദി ശരീരങ്ങളിലും, സ്ഥാവരജംഗമ വസ്തുക്കളിലും വ്യാപിച്ചുനില്‍ക്കുന്നുവെങ്കിലും അവയുമായി ഒരു ബന്ധവും ബ്രഹ്മത്തിനില്ല; വികാരവും പരിണാമവും ഇല്ല.
എല്ലാത്തിലും അന്തര്‍നിഹിതമായ ബ്രഹ്മചൈതന്യമാണ് എല്ലാത്തിന്റെയും അസ്തിത്വവും പ്രവര്‍ത്തനവും ഉണ്ടാക്കുന്നത്. ലൗകികന്മാരായ നമുക്ക് അത് അറിയാന്‍ കഴിയുന്നില്ല. ഉദാഹരണമായി കള്ളസാക്ഷി പറയുന്ന വ്യക്തി 'ഞാന്‍ ആ കൊലപാതകം കണ്ടിട്ടേ ഇല്ല' എന്നു പറയുന്നു. വാസ്തവത്തില്‍ കൊല നടക്കുന്നത് അയാള്‍ കണ്ടിട്ടുണ്ട്. കോടതിയില്‍ വക്കീല്‍ എന്ത് ചോദിച്ചിട്ടും ആ സത്യാവസ്ഥ പുറത്തുവരുന്നില്ല. സത്യമല്ലാത്ത അവ പുറത്തുവിടുകയും സത്യാവസ്ഥ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യുന്നതിനെ 'കൂടം' എന്ന് വിശേഷിപ്പിക്കാം.
ബ്രഹ്മം എപ്പോഴും കൂടാവസ്ഥയിലാണ്. ഭൗതികാവസ്ഥയില്‍ ഒളിഞ്ഞിരിക്കുന്നു ഇതാണ് കൂടസ്ഥം എന്നതിന് അര്‍ത്ഥം. മാത്രമല്ല, 'അചലം' സ്വന്തം സ്വഭാവത്തില്‍നിന്ന് ഒരിക്കലും ഇളകാത്തതുമാണ്. മാത്രമല്ല ബ്രഹ്മം ധ്രുവം- നിത്യസത്യാവസ്ഥയിലുള്ളതാണ്.
മേല്‍പറഞ്ഞ വിധത്തിലുള്ള ബ്രഹ്മത്തെ ബ്രഹ്മവാദികള്‍ ഉപാസിക്കുന്നു.
No comments:
Post a Comment