Sunday, April 22, 2018

ഭൂമിഃ - ഭൂമീ ദേവി. നമ്മുടെയെല്ലാം ആശ്രയവും ആസ്ഥാനവുമാണ് ഭൂമി. ഭൂമിഃ എന്ന പദത്തെ ബ്രഹ്മവൈവര്‍ത്തകപുരാണം നിര്‍വചിക്കുന്നത്. ''ഭവനം യത്ര സര്‍വേഷാം ഭൂമിസ്‌തേന പ്രകീര്‍ത്തിതാ'' (എല്ലാത്തിനും ഭവനമായത് ഏതാണോ അത് ഭൂമി എന്നു കീര്‍ത്തിക്കപ്പെടുന്നു) എന്നാണ്. ''ഭൂതത്വാദ് ഭൂമിഃ'' (ഭവിച്ചതാകയാല്‍ ഭൂമി) എന്ന് ബ്രഹ്മാണ്ഡപുരാണം. ''ഭവന്തി അസ്മിന്‍ ഭൂതാനി'' (ജീവികള്‍ ഇതില്‍ ഭവിക്കുന്നതിനാല്‍ ഭൂമി) എന്നും നിര്‍വചിക്കാം. (സംസ്‌കൃത ഭാഷയില്‍ ഭൂമിഃ എന്നും ''ഭൂമീ എന്നും രൂപമുണ്ട്. മനുഷ്യര്‍ ചെയ്യുന്ന ഉപദ്രവങ്ങളെ സന്തോഷത്തോടെ സഹിച്ച് എല്ലാ മനുഷ്യര്‍ക്കും പാര്‍പ്പിടവും ആഹാരവും വായുവും മറ്റു സൗകര്യങ്ങളും ക്ഷമയോടെ കൊടുത്തനുഗ്രഹിക്കുന്ന ഭൂമി ദേവിയെ ഭൂമിയായി സ്തുതിക്കുന്നു. . 

No comments: