രാജ്യതന്ത്രജ്ഞന്‍
മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിന്‍റെ ആസൂത്രകന്‍ കൃഷ്ണനായിരുന്നു. സര്‍വ്വവ്യാപിയായ അദ്ദേഹത്തിന് എന്താണ്, എപ്പോഴാണ് ചെയ്യേണ്ടത് എന്ന് അറിയാമായിരുന്നു. കൃഷ്ണന്‍റെ പിന്തുണയില്ലെങ്കില്, വേണ്ടത്ര പര്യാപ്തരല്ലാത്ത പാണ്ഡവരുടെ അവസ്ഥ ഒന്ന് ഊഹിച്ചുനോക്കൂ!!! ശക്തമായ യാദവസൈന്യത്തെ കൌരവര്‍ക്ക് വിട്ടുകൊടുത്ത്, യുദ്ധത്തില്‍ താന്‍ ആയുധം കയ്യില്‍ എടുക്കുകയില്ലെന്ന് പ്രതിജ്ഞചെയ്ത്, കൃഷ്ണന്‍ പാണ്ഡവരുടെ കൂടെ നിന്നു. അദ്ദേഹം യുദ്ധത്തില്‍ സത്യത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചചെയ്തതായി പലരും കുറ്റപ്പെടുത്തുന്നു. അദ്ദേഹം ഉന്നതതരമായ ധര്‍മ്മം അനുഷ്ഠിക്കുകയായിരുന്നു. സ്വേഛാധിപത്യപരമായ ഭരണത്തെ ഉന്മൂലനം ചെയ്യുകയും, ധര്മ്മാധിഷ്ഠിതമായ ഭരണം സ്ഥാപിക്കുകയും ചെയ്യുക എന്ന വ്യക്തമായ ഒരു
നിയോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്‍റെ അവതാരോദ്ദേശ്യമായ കര്‍ത്തവ്യം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. യുദ്ധക്കളത്തിന്‍റെ മധ്യത്തില്‍വയ്ച്ച് അദ്ദേഹം, ധര്മ്മശാസ്ത്രങ്ങളുടെയെല്ലാം ആകത്തുകയായ, ജീവിതത്തിന്‍റെ ശാശ്വതസത്യങ്ങളെ, ഗീതയുടെ രൂപത്തില്‍ അര്‍ജ്ജുനന് ഉപദേശിച്ചു. യുദ്ധത്തില്‍ തന്‍റെ ബന്ധുക്കളെ കൊന്നൊടുക്കേണ്ടിവരുമല്ലൊ എന്ന ചിന്തകൊണ്ട്‍, വിഷാദിച്ച്, ആത്മവീര്യം നശിച്ച്, ഇരിക്കുകയായിരുന്നു അര്‍ജ്ജുനന്‍. കൃഷ്ണന്‍, തന്‍റെ വാക്കുകള്കൊണ്ടും, വിശ്വരൂപം പ്രദര്‍ശിപ്പിച്ചും, അര്‍ജ്ജുനന് നവചൈതന്യം നല്‍കി. ഗീതോപദേശവും, വിശ്വരൂപദര്‍ശനവും ആത്മജ്ഞാനത്തിന്‍റെ അനുഭവം നല്‍കി. അര്‍ജ്ജുനന്‍റെ ബോധതലത്തില്‍ മാറ്റം വന്നു. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി കാണാന്‍ അര്‍ജ്ജുനനു കഴിവുണ്ടായി. അര്‍ജ്ജുനന്‍ യുദ്ധം ചെയ്യുവാന്‍ സന്നദ്ധനായി. കൃഷ്ണന്‍ സ്വാര്ത്ഥപരതയെ ഉന്മൂലനം ചെയ്ത്, ധാര്മ്മികമായ ജീവിതത്തെ സ്ഥാപിച്ചു. അദ്ദേഹം പറഞ്ഞു: “എപ്പോഴെല്ലാം ധര്‍മ്മത്തിന് ജീര്‍ണ്ണത സംഭവിക്കുന്നുവോ, അപ്പോഴെല്ലാം ഞാന്‍ അവതരിക്കുന്നു.” അവതാരം എന്നാല്‍ ഒരു സംഭവമാണ്. അവതാരം ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ മാത്രം സംഭവിക്കുന്നു. നിയോഗം നിര്‍വഹിച്ചുകഴിഞ്ഞാല്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. മഹാവിഷ്ണു ശ്രീരാമനായി അവതരിച്ചപ്പോള്‍, ഒരു മരത്തിന്‍റെ പിന്നില്‍ ഒളിച്ചുനിന്നുകൊണ്ട്, ബാലിയെ അമ്പെയത് കൊന്നു. ഇത് ധര്‍മ്മത്തിന് യോജിച്ച പ്രവ്രുത്തിയല്ല. കൃഷ്ണന്‍ വനത്തില്‍ ഒരിടത്ത് ഇരിക്കുകയായിരുന്നു. ബാലിയുടെ പുനര്ജ്ജന്മമായ ഒരു വേടന്‍, ഇലകള്ക്കിടയില്‍ക്കൂടി കൃഷ്ണന്റെ പാദത്തിന്റെ ഉള്ളടി കണ്ട്, അത് ഒരു മാനാണെന്ന് തെറ്റായിധരിച്ച്, അതിനുനേരെ അമ്പ് എയ്തു. ആ ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ട് കൃഷ്ണന്‍ താന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്തു. ഇത് സുപ്രധാനമായ ഒരു പാഠമാണ്. ഒരുപക്ഷെ കൃഷ്ണനെ കൊന്നത് ആ അമ്പ് ആയിരിക്കണമെന്നില്ല. തന്‍റെ നിയോഗം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. പോകാന്‍ സമയമായിരുന്നു. ഏതായാലും, ശരീരം വെടിയുന്നതിനുമുമ്പ് ആ പ്രായശ്ചിത്തംകൂടി അദ്ദേഹം നിറവേറ്റി. സ്വാര്‍ത്ഥപരന്മാരും, തമ്മിലടിക്കുന്നവരുമായി അ്ധഃപതിച്ച യാദവപ്പടയുടെ ഉന്മൂലനത്തിനും അദ്ദേഹം ഇടവരുത്തി.
mohanji
No comments:
Post a Comment