Wednesday, April 04, 2018

പ്രാണായാമം

പ്രാണായാമം.
നാലു സെക്കന്റുകൊണ്ട് അകത്തേയ്ക്കു ശ്വസിക്കുക. എട്ടു സെക്കന്റ് അതു ധരിക്കുക. അതില്‍പ്പിന്നെ, നാലു സെക്കന്റ്കൊണ്ടു പതുക്കെ അതു പുറംതള്ളുക. പിന്നെയും തുടങ്ങുക. ഇതു നാലുപ്രാവശ്യം രാവിലെയും നാലു പ്രാവശ്യം വൈകീട്ടും ചെയ്യുക. ഒരു സംഗതികൂടെയുണ്ട്: ഒന്ന്, രണ്ട്, മൂന്ന് എന്നും മറ്റും നിരര്‍ത്ഥകമായി എണ്ണുന്നതിനുപകരം ഏതെങ്കിലും പവിത്രപദം ജപിക്കുന്നതാണ് നിങ്ങള്‍ക്കു കൂടുതല്‍ നന്ന്. ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ക്കു പ്രതീകപദങ്ങളുണ്ട്. ഉദാഹരണം ‘ഓം’, ഈശ്വരന്‍ എന്നര്‍ത്ഥം. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നതിനുപകരം അതാണുച്ചരിക്കുന്നതെങ്കില്‍ അതു നിങ്ങളുടെ ഉദ്ദേശ്യത്തെ വളരെയേറെ സഫലീകരിക്കും. ഒരു കാര്യംകൂടെ. ഈ ശ്വസനം ഇടത്തെ നാസാദ്വാരത്തില്‍ക്കൂടെ തുടങ്ങണം. വലത്തേതില്‍ക്കൂടെ പുറംതള്ളണം. അടുത്ത തവണ വലത്തേതില്‍ക്കൂടി വലിച്ചെടുക്കയും ഇടത്തേതില്‍ക്കൂടെ പുറത്തേയ്ക്കു വിടുകയും വേണം. പിന്നെ വീണ്ടും മറിച്ച്, അങ്ങനെ പോകുക. ആദ്യംതന്നെ, രണ്ടില്‍ ഏതു നാസാദ്വാരത്തിലൂടെയും ഇച്ഛപോലെ ശ്വാസം ഓടിക്കാന്‍ നിങ്ങള്‍ക്കു കഴിയണം. ഇച്ഛാശക്തികൊണ്ടുമാത്രം. കുറെക്കഴിഞ്ഞ് അത് എളുപ്പമെന്നു നിങ്ങള്‍ക്കു കാണാം. എന്നാല്‍, ആ ശക്തി നിങ്ങള്‍ക്കിപ്പോഴില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഒരു നാസാദ്വാരത്തിലൂടെ ശ്വസിക്കുമ്പോള്‍ വിരല്‍കൊണ്ടു മറ്റേതടയ്ക്കണം. ധരിക്കുമ്പോള്‍, സ്വാഭാവികമായി, രണ്ടും അടയ്ക്കണം...Swami vivekanandan

No comments: