വേദ കാലഘട്ടത്തെ കുറിച്ച് പല അഭിപ്രായങ്ങളും നില നില്‍ക്കുന്നുണ്ട്. ഭാരതീയ വൈജ്ഞാനിക ശാസ്ത്രഞ്ജന്മാര്‍ അതിനു കുറഞ്ഞത് ആറായിരം വര്‍ഷത്തെ പഴക്കം പറയുമ്പോള്‍, വൈദേശിക വേദ വിമര്‍ശകര്‍ അതിനു വെറും രണ്ടായിരം-രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തെ പഴക്കം മാത്രമേ അമ്ഗീകരിക്കുന്നുള്ളൂ..വേദത്തെ അംഗീകരിക്കാത്ത ഭാരതീയ വിമര്‍ശകരും വൈദേശിക കാലഗനനയെ മാത്രമേ അമ്ഗീകരിക്കുന്നുള്ളൂ, എന്നുള്ളത് ചിന്തക്ക് വക വക്കുന്നു!! എന്നാല്‍ വേദവരികള്‍ വിശകലനം ചെയ്‌താല്‍ നമുക്ക് ലഭിക്കുന്ന കാല ഗണന എന്താണ് ? ബ്രുഹസ്പതി:പ്രഥമം ജായമാനെ: .....തിശ്യം നക്ഷത്രം അഭിസംബഭൂപ എന്നാ വരി തൈത്തിരീയ ബ്രാഹ്മനത്തിലും, താന്ദ്യഭ്രാഹ്മനത്തിലും ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലും ഉണ്ട്. ഇതിന്റെ അര്‍ത്ഥം: പൂയം നക്ഷത്രത്തെ ഗ്രഹണം പോലെ മറച്ചതിനു ശേഷം വ്യാഴഗ്രഹം കടന്നു പോകുന്നതിനെ വിവരിക്കുന്ന വരിയാണിത്. ആധുനിക ജ്യോതി ശാസ്ത്ര ഗണിതം ഉപയോഗിച്ച് നോക്കുമ്പോള്‍ വ്യാഴ ഗ്രഹവും പൂയം നക്ഷത്രവും പരസ്പരം മറച്ചത് ഏതാണ്ട് BC 4275 ല്‍ ആയിരുന്നു. അതായത് ഋഗ്വേദ ഋഷി വര്യന്മാര്‍ ഈ പ്രതിഭാസം കണ്ടെത്തിയതിനു ശേഷം എഴുതിയ വരികളില്‍ നിന്ന് തന്നെ വ്യക്തമാകുന്നു ഋഗ്വേദത്തിനു ഏകദേശം 6275 വര്‍ഷത്തില്‍കൂടുതല്‍ പഴക്കമുണ്ടെന്ന്. ഇതില്‍ ഏതാണ്ട് 397265 അക്ഷരങ്ങള്‍ ചേര്‍ത്തു 193816 പദങ്ങളും, അവയെ 10552 ഋക്കുകളിലുമായി 2024 വര്‍ഗങ്ങളില്‍ ഒതുക്കി 64 അദ്ധ്യായങ്ങളിലും ആക്കിയിരിക്കുന്നു. ഇത്രയും സംസ്കൃത പദങ്ങള്‍ ഋഗ്വേദ രചനാ കാലത്ത് നിലവില്‍ വരണമായിരുന്നു എങ്കില്‍, സംസ്കൃതത്തിന്റെ വളര്‍ച്ചയും വൈദിക ചിന്താ ധാരകളും അതിനെത്ര കാലം മുമ്പുണ്ടായിരുന്നിരിക്കണം. കുറഞ്ഞത് ഒരായിരം വര്‍ഷത്തേക്ക്മാത്രം പുറകോട്ടു പോയാല്‍ പോലും, ഭാരതീയ ചിന്താധാരകള്‍ക്ക് 7000വര്‍ഷത്തിലധികം വര്‍ഷങ്ങളിലെ ചിര പുരാതന തത്വമുണ്ട്!! ആധുനിക ശാസ്ത്രത്തിനും ഇതിനു വിരുദ്ധമായി ഒന്നും പറയുവാനില്ല തന്നെ. കാര്‍ബണ്‍ dating സാങ്കേതിക വിദ്യകളിലൂടെ മോഹന്‍ ജോ ടാരോ, ഹാരപ്പ, ലോതല്‍, കാളിബഗന്‍ തുടങ്ങി മുപ്പത്തി അഞ്ചില്‍ പരം പ്രദേശങ്ങളില്‍ നിന്നും പുരാ വസ്തു ഗവേഷകര്‍ക്ക് ഇത്രയും തന്നെ പഴക്കം ചെന്ന വസ്തുക്കള്‍ കണ്ടെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ രണ്ടു വസ്തുതകളില്‍ നിന്നും ഒരു കാര്യം വളരെ വ്യക്തമാകുന്നു, ഭാരതീയ സംസ്കൃതിയുടെ ചിര പുരാതനത്വം അംഗീകൃതമായ ഒരു ശാസ്ത്ര സത്യമാണ് എധോ/സ്യേധിഷീമഹി..... ഭൂ സ്വാഹാ: ഈശ്വരന്‍ ഞങ്ങളുടെ സമ്പത്തിന്റെ പ്രേരകനാണ്. എനിക്ക് തേജസിനാല്‍ജ്വലനമുണ്ടാകട്ടെ. കറങ്ങി കൊണ്ടിരിക്കുന്ന ഈ ഭൂമി അങ്ങാണ് സൃഷ്ടിച്ചത്.ഉഷസിനെയും സൂര്യനെയും സര്വലോക്ഗങ്ങളെയും അങ്ങാണ് സൃഷ്ടിച്ചത്.ഈശ്വര മഹിമ തിരിച്ചറിഞ്ഞു ഞങ്ങള്‍ ഐശ്വര്യമുല്ലവരായി തീരട്ടെ. അങ്ങേപ്രപഞ്ചത്തിന്റെ നാഥനാണ്. തെറ്റും കുറ്റവുമില്ലാതെ കുറവുമില്ലാതെ എങ്ങനെ ഒരു സമൂഹത്തിനു നിലനില്‍ക്കാനാകുമെന്ന ചിന്തയാണ് യജുര്‍വേദത്തില്‍ കാണാന്‍ കഴിയുന്നത്.പ്രപഞ്ച ശക്തി വിശേഷത്തിന്റെ ആധികാരികതയും ആഴവും ദര്‍ശിക്കാന്‍പഠിപ്പിക്കുകയാണ് യാതാര്തത്തില്‍ യജുര്‍വേദം നിര്‍വഹിക്കുന്ന കടമ. മറ്റുവേദ സംഹിതകളില്‍ നിന്ന് വ്യത്യസ്തമായി യജുര്‍വേദം നമ്മെ പ്രാപഞ്ചികദാര്‍ശനിക തലത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുക ആണ് ചെയ്യുന്നത്. പ്രപഞ്ചസ്രഷ്ടാവും പ്രപഞ്ചത്തെ നിലന്രിത്തുന്ന ശക്തി വിശേഷവുമായ ഈശ്വരനെഋഗേദം അഗ്നി എന്നാണു അഭിസംഭോധന ചെയ്യുന്നത്. എന്നാല്‍ യജുര്‍വേദംആ ഈശ്വരനെ ഊര്ജപതിയെന്നും, അന്നപതിയെന്നും വിളിക്കാന്‍ ആണ്താല്‍പര്യപ്പെടുന്നത്.പ്രപഞ്ചം, സമൂഹം, വ്യക്തി എന്നിങ്ങനെ മനുഷ്യനെവികാസഘട്ടങ്ങളിലൂടെ നടത്തിച്ചു അവനെ സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസില്‍ പറക്കാന്‍ യജുര്‍വേദം പ്രേരിപ്പിക്കുന്നു.ജജ്ഞാനുഷ്ടാനത്തോട് അനുബന്ധിച്ചുള്ള യജുര്വേടത്തിനു നൂറ്റിയൊന്ന്ശാഖകള്‍ ആണുള്ളത്. മാത്രമല്ല യജുര്വേടത്തെ ശുക്ല യജുര്‍വേദം എന്നുംകൃഷ്ണ യജുര്‍വേദം എന്നും രണ്ടായി തരാം തിരിച്ചിട്ടുണ്ട്. ലഭ്യമായവിവരങ്ങള്‍ അനുസരിച്ച് നാല്പതു അദ്ധ്യായങ്ങള്‍ ആണ് യജുര്‍വേദസംഹിതയില്‍ ഉള്ളത്.
manoj..vinod
manoj..vinod
No comments:
Post a Comment