അഹങ്കാരിയായ ഒരു വ്യക്തി, മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠനാണെന്നു ഭാവിക്കുന്നതിനു പുറമേ, തന്നെക്കാൾ താഴ്‌ന്നവരായി താൻ വീക്ഷിക്കുന്നവരെ തുച്ഛീകരിക്കുകയും ചെയ്യുന്നു. “ഹൃദയത്തിൽനിന്നു” പുറപ്പെട്ട് “മനുഷ്യനെ അശുദ്ധനാക്കുന്ന” കാര്യങ്ങളിൽ "അഹങ്കാര”ത്തെയും ഉൾപ്പെടുത്തി. ഹൃദയത്തിൽ അഹങ്കാരം വളർന്നുവരാതെ സൂക്ഷിക്കേണ്ടത് എത്ര പ്രധാനമാണെന്നു ഇതിൽനിന്നു മനസ്സിലാക്കാനാകുന്നു. ഒരു വ്യക്തിയുടെ വിജയം, ജ്ഞാനം, പ്രാപ്‌തികൾ എന്നിവയെച്ചൊല്ലി മറ്റുള്ളവർ പുകഴ്‌ത്തുമ്പോഴും അതേ മനോഭാവം വളർന്നുവന്നേക്കാം. അതേ, തന്‍റെ ഹൃദയത്തിൽ അഹങ്കാരം വളർന്നുവരുന്നതിനെതിരെ ജാഗ്രതയുള്ളവനായിരിക്കണം, വിജയം നേടുകയോ കൂടുതൽ ഉത്തരവാദിത്വം ലഭിക്കുകയോ ചെയ്യുമ്പോൾ വിശേഷിച്ചും. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കാരം.
No comments:
Post a Comment