ഋഷിവാണി -മഹര്‍ഷി ദയാനന്ദന്‍
വേദത്തിന്റെ സ്വരവും പാഠവും മാത്രം പഠിച്ച്അര്‍ഥം ഗ്രഹിക്കാതെ കഴിയുന്നവന്‍, ചെറിയചില്ലകള്‍, ഇലകള്‍, പൂവ്, കായ്, പഴം എന്നിവയെവഹിക്കുന്ന മരംപോലെയും ധാന്യാദിവസ്തുക്കള്‍ ചുമന്നു കൊണ്ടു പോകുന്നജന്തുവിനെപ്പോലെയും 'ഭാരവാഹി' അഥവാഭാരം വഹിക്കുന്നവന്‍ മാത്രമാണ്. യഥാവിധിവേദം പഠിച്ച് യഥാതഥമായ അര്‍ഥം ഗ്രഹിയ്ക്കുന്നവന്‍ ജീവിതത്തില്‍ തന്നെ പരിപൂര്‍ണമായആനന്ദം അനുഭവിച്ച്, മരണാനന്തരംതന്റെ ജ്ഞാനം കൊണ്ട് പാപങ്ങളെല്ലാംക്ഷയിപ്പിച്ച്, ധര്‍മാനുഷ്ഠാനത്തിന്റെ മഹത്ത്വത്താല്‍ പരമാനന്ദത്തെ പ്രാപിക്കുന്നതാണ്.ഋഗ്വേദം 10.71.4 ല്‍ പറയുന്നു പഠിപ്പില്ലാത്തവര്‍ കേള്‍ക്കുന്നുണ്ടെങ്കിലും കേള്‍ക്കുന്നില്ല; കാണുന്നുണ്ടെങ്കിലും കാണുന്നില്ല, സംസാരിക്കുന്നുണ്ടെങ്കിലും സംസാരിക്കുന്നില്ല.വിദ്യാഭ്യാസം ചെയ്യാത്തവര്‍ ഈ വാക്കുകളുടെഅര്‍ഥവും ഈ വിദ്യയുടെ രഹസ്യവുംഅറിയുവാന്‍ ശക്തരാകുന്നില്ല എന്നര്‍ഥം.ശബ്ദാര്‍ഥസംബന്ധമറിയുന്ന ഒരുവനാകട്ടെ,മോടിയായി ആടയും, ഭംഗിയില്‍ ആഭരണങ്ങളുമണിഞ്ഞ്, പതിയാല്‍ കാമിതയായി തന്റെശരീരത്തേയും സൌന്ദര്യത്തേയും പതിയുടെമുമ്പില്‍ പ്രകാശിപ്പിക്കുന്ന പത്നിയേപ്പോലെ,വിദ്യ തന്റെ സ്വരൂപത്തെ വിദ്വാന്‍മാര്‍ക്ക് സ്വയമേവപ്രകാശിപ്പിക്കുന്നു; പഠിപ്പില്ലാത്തവര്‍ക്ക്പ്രദര്‍ശിപ്പിക്ക ുകയില്ല.എങ്ങും നിറഞ്ഞിരിക്കുന്ന, എല്ലാവരേക്കാളുമുന്നതനായ ഈശ്വരനിലാണ് സകല വിദ്വജ്ജനങ്ങളും സൂര്യാദികളായ സകല ലോകങ്ങളും പ്രതിഷ്ഠിതമായിരിക്കുന്നത്. വേദങ്ങളുടെ മുഖ്യമായ പൊരുള്‍ മുഴുവനും ആ ജഗദീശ്വരനിലാണ് പര്യവസാനിക്കുന്നത്. അങ്ങനെയുള്ള ആ പരബ്രഹ്മത്തെ അറിയാത്തവന്‍ഋഗ്വേദാദികളാല്‍ തെല്ലു സൌഖ്യമെങ്കിലുംനേടുവാന്‍ ശക്തനോ? ഒരിക്കലും അല്ല.വേദാധ്യയനം ചെയ്ത്, ധാര്‍മാത്മാവും, യോഗിയുമായി. അവ്വണ്ണമെല്ലാമുള്ള ബ്രഹ്മത്തെആരാഞ്ഞറിയുന്നവരെല്ലാം ഈശ്വരനില്‍സ്ഥിതി ചെയ്ത് മോക്ഷമാകുന്ന പരമാനന്ദത്തെ പ്രാപിക്കുന്നു. അതിനാല്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് മുഴുവനുംഅര്‍ഥജ്ഞാനത്തോടു കൂടി ആയിരിക്കണം.ഇങ്ങിനെ എല്ലാ വേദങ്ങളും അധ്യയനംചെയ്തശേഷം ആയുര്‍വേദം, ധനുര്‍വേദം,ഗാന്ധര്‍വ വേദം, ശില്പവിദ്യ അഥവാ അര്‍ഥവേദം, ജ്യോതിഃശാസ്ത്രമായ ബീജഗണിതം,അങ്കഗണിതം, ഭൂഗോളശാസ്ത്രം, ആകാശവിദ്യ,ഭൂഗര്‍ഭവിദ്യ, കൈത്തൊഴിലുകള്‍, യന്ത്രവിദ്യ എന്നിവയെ പറ്റി പൊതുവായി നല്ലഅറിവ് സമ്പാദിക്കണം. ഇങ്ങനെ സകല വിദ്യകളും അഭ്യസിച്ച് ഉത്തമ വിദ്യാഭ്യാസം നേടികൃതകൃത്യരായി സദാ ആനന്ദത്തില്‍ വര്‍ത്തിക്കണം.മഹര്‍ഷിമാര്‍ വലിയ വിദ്വാന്മാരും, സകലശാസ്ത്രവിശാരദന്മാരും ധര്‍മാത്മാക്കളുമായിരുന്നതുകൊണ്ടാണ് അവരുടെ ഗ്രന്ഥങ്ങളെഅധ്യയനം ചെയ്യണമെന്നു പറയുന്നത്. ഉത്തമവിദ്യ, ശ്രേഷ്ഠശിക്ഷണം, ഗുണം, കര്‍മം,സ്വഭാവം എന്നിവയാകുന്ന ഭൂഷണങ്ങളെക്കൊണ്ട് വിദ്യാര്‍ഥികളെ അലങ്കരിക്കുന്നത്മാതാപിതാക്കന്മാരുടെയും അധ്യാപകന്മാരുടെയും, ബന്ധുജനങ്ങളുടെയും കര്‍ത്തവ്യങ്ങളില്‍ പ്രധാനമാണ്. ആഭരണങ്ങള്‍ അണിയുന്നതുകൊണ്ട് മനുഷ്യന്റെ ആത്മാവ് ഒരിക്കലും അലംകൃതമാവുകയില്ല. വിദ്യാഭ്യാസത്തില്‍ ആസക്തിയുള്ള മനസ്സ്, സുന്ദരമായശീലവും, സ്വഭാവവും എന്നിവയോടുകൂടിയവരും, സത്യം പറയുക, തുടങ്ങിയ നിയമങ്ങളെ പരിപാലിക്കുന്നവരും, അഹങ്കാരം,അപവിത്രത മുതലായ ദോഷങ്ങളില്ലാത്തവരും,മറ്റുള്ളവരിലുള്ള മാലിന്യത്തെ അകറ്റിക്കളയുന്നവരും, സത്യോപദേശം കൊണ്ടുംവിദ്യാദാനം കൊണ്ടും ലോകത്തിലുള്ളജനങ്ങളുടെ ദുഃഖങ്ങളെ ദൂരീകരിക്കുന്നവരും,വേദവിഹിതമായ കര്‍മങ്ങളാല്‍ അന്യര്‍ക്ക് ഉപകാരം ചെയ്യുന്നവരുമായ ജനങ്ങളാണ് ഭാഗ്യവാന്മാരായിട്ടുള്ളവര്‍. വിദ്യാഭ്യാസംകൊണ്ട്ഇവയെല്ലാം സാധിച്ചെടുക്കാന്‍ സാധിക്കും..
arshanadam

No comments:
Post a Comment