Monday, May 21, 2018

സൂര്യനും നാശമുണ്ടാകാം .  ഭൂമി ഉണ്ടാകുന്നതിനും മുമ്പുണ്ടായത്‌ സൂര്യനാണ്‌. അതുകൊണ്ടുതന്നെ ഭൂമിയുടെ നാശത്തിനു ശേഷമേ സൂര്യനു നാശമുണ്ടാകൂ. സൂര്യനെ നിലനിര്‍ത്തുന്നത്‌ അനശ്വരനായ മഹാസൂര്യനാണ്‌. വൃദ്ധിക്ഷയങ്ങള്‍ എന്നു തോന്നാവുന്ന ചില പ്രതിഭാസങ്ങള്‍ സൂര്യനില്‍ സംഭവിക്കുന്നുണ്ട്‌. ഈ പ്രതിഭാസങ്ങളാണ്‌ എല്ലാ പ്രാപഞ്ചിക സംഭവങ്ങളേയും സൃഷ്ടിക്കുന്നത്‌. അത്‌ ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളിലുള്ള വ്യതിയാനങ്ങള്‍ മുതല്‍ ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോ ശിശുവിന്റേയും ശാരീരികവും മാനസികവുമായ ആരോഗ്യത്തേയും അനാരോഗ്യത്തേയുംവരെ ബാധിക്കുന്നുണ്ട്‌. 
ഓരോ പതിനൊന്നു വര്‍ഷം കൂടുന്തോറും സൂര്യനില്‍ ചാക്രികമായി സംഭവിക്കുന്ന റേഡിയോ ആക്റ്റീവതയുടെ ഫലമായി കൊടുങ്കാറ്റുകളും മറ്റും ഉണ്ടാകുന്നതുപോലെ മറ്റൊരു ചാക്രിക പ്രവണതകൂടി സൂര്യനിലുണ്ട്‌. ഈ ചക്രം ഒരു ഘട്ടം പൂര്‍ത്തിയാക്കുന്നതിന്‌ ഏതാണ്ട്‌ ഒരു നൂറ്റാണ്ടോളം വരും. കൃത്യമായി പറഞ്ഞാല്‍ 90 വര്‍ഷങ്ങള്‍. ഇതിനെക്കുറിച്ച്‌ അധികമാരും (ജ്യോതിശാസ്ത്രജ്ഞര്‍ പോലും) പരാമര്‍ശിച്ചു കാണുന്നില്ല. ശാസ്ത്രീയമായി സൂര്യനെ മനസ്സിലാക്കണമെങ്കില്‍ ഈ കാര്യത്തിന്റെ വിശദാംശങ്ങളെക്കുറിച്ച്‌ അറിയേണ്ടതുണ്ട്‌. 
സൂര്യന്റെ വൃദ്ധിക്ഷയങ്ങളെന്നു പറയുന്ന 90 വര്‍ഷ കാലയളവിലെ ചാക്രികമായ ഈ പ്രതിഭാസം തികച്ചും അത്ഭുതാവഹമാണ്‌. ഇതൊരിക്കലും സൂര്യന്റെ വിനാശമല്ല. നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും ഇതിനെക്കുറിച്ച്‌ നടത്തിയ പഠനങ്ങള്‍ക്ക്‌ ഏതാണ്ട്‌ 4000 വര്‍ഷത്തെ പഴക്കമുണ്ട്‌. ഫറവോ എന്നത്‌ ഈജിപ്തിലെ ചക്രവര്‍ത്തിമാര്‍ക്ക്‌ നല്‍കപ്പെട്ടിട്ടുള്ള പേരാണ്‌. ഈജിപ്ത്‌ ഭാഷയില്‍ ഫറവോ എന്നതിന്റെ അര്‍ത്ഥം സൂര്യന്‍ എന്നാണ്‌. നെയില്‍ നദീ തടവുമായി ബന്ധപ്പെട്ട ഈജിപ്ത്‌ സംസ്ക്കാരത്തിന്‌ സൂര്യനുമായി അടുത്ത ബന്ധമാണുള്ളത്‌. 
നെയില്‍ നദിയില്‍ ജലനിരപ്പുയരുന്നതും താഴുന്നതും വെള്ളപ്പൊക്കമുണ്ടാകുന്നതും എപ്പോഴെല്ലാമാണെന്നുള്ള വിശദാംശങ്ങള്‍ അവിടെ ശേഖരിക്കപ്പെട്ടു. ടാസ്മാന്‍ എന്നുപേരായ ഈജിപ്തിലെ ഒരു പണ്ഡിതന്‍ ഫറവോന്മാരുടെ കാലത്ത്‌ ഗ്രഹിക്കാന്‍ കഴിയാതെ പോയ പല വിവരങ്ങളും ശേഖരിക്കുകയും നെയില്‍ നദിയിലുണ്ടായ വ്യതിയാനങ്ങളെല്ലാം സൂര്യനിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും 90 വര്‍ഷക്കാലയളവുകൊണ്ടുണ്ടാകുന്ന ഒരു ചാക്രിക പ്രതിഭാസമാണിതെന്നും തെളിയിക്കപ്പെട്ടു. ഈ 90 വര്‍ഷത്തില്‍ 45 വര്‍ഷക്കാലം സൂര്യനതിന്റെ യൗവ്വനദശയിലാണെന്നും പിന്നീട്‌ വരുന്ന 45 വര്‍ഷക്കാലം അതിന്റെ വാര്‍ദ്ധക്യകാലമാണെന്നും ഇവിടെ കണ്ടെത്തി. ആദ്യ പകുതിയായ 45 വര്‍ഷം സൂര്യനിലെ ഊര്‍ജപ്രസരണം ക്രമാനുഗതമായി വര്‍ദ്ധിച്ച്‌ അതിന്റെ പാരമ്യതയിലെത്തുന്നു. രണ്ടാം പകുതിയിലിത്‌ കുറഞ്ഞുവരുന്നു. വീണ്ടും ഈ പ്രസരം ഉയര്‍ന്നു തുടങ്ങുന്നു. സൂര്യനിലെ നവതി ചക്രത്തിലെ രണ്ടാം പകുതി, ഭൂമിയില്‍ ഭൂകമ്പ സാധ്യത വളരെക്കൂടുതലായി കണ്ടുവരുന്നു. അതേപോലെതന്നെ ആദ്യപകുതിയില്‍ ഭൂമി വളരെ ശാന്തവും ഊര്‍ജസ്വലവുമായിരിക്കും. സൂര്യനില്‍ ഉണ്ടാകുന്ന ശക്തമായ ഊര്‍ജവ്യതിയാനങ്ങളെ വാര്‍ദ്ധക്യമോ ജരാനരകളോ ആയി കണക്കാക്കാന്‍ കഴിയില്ല. കാരണം. പ്രകൃതിയില്‍ നാം കാണുന്ന ജരാനരകള്‍ മരണത്തിലേക്കാണ്‌ നീങ്ങുന്നത്‌. എന്നാല്‍ സൂര്യനിലുണ്ടാകുന്ന ഊര്‍ജ ശോഷണം വീണ്ടും അതിന്റെ വര്‍ദ്ധനവിലേക്കു തന്നെയാണ്‌ നീങ്ങുന്നത്‌.പ്രകാശം കഴിക്കുകയും കുടിക്കുകയും ചെയ്യുന്നവരാണ്‌ ഇനിയുള്ള കാലം ഭൂമിയിലുണ്ടാവുക. അവരെ നമുക്ക്‌ സൂര്യയോഗികളെന്ന്‌ വിളിക്കാം. അതുകൊണ്ടാണ്‌ സൂര്യയോഗ്‌ ഒരു സനാതന ദര്‍ശനമാകുന്നത്‌. 
- സൂര്യാജി

No comments: