Monday, May 21, 2018

ഭഗവാന്‍ എപ്പോഴും യഥാര്‍ത്ഥ ഭക്തന്മാരുടെ ഹൃദയത്തില്‍ കുടികൊള്ളുന്നു. അതിനാല്‍ തീര്‍ത്ഥാടകരുടെ പാപം കുമിഞ്ഞുകൂടിയിട്ടുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളെ പവിത്രീകരിക്കാനുള്ള ശക്തി അവര്‍ക്കുണ്ട്. ഇതൊക്കെയാണ് യഥാര്‍ത്ഥ ഭഗവദ്ഭക്തരുടെ, അതായത് സമര്‍പ്പിതാത്മാക്കളുടെ ചില മഹിമാനങ്ങള്‍. മച്ചിത്തഃ സര്‍വ ദുര്‍ഗാണി മത്പ്രസാദാത് തരിഷ്യസി, ''എന്നെക്കുറിച്ചുള്ള അവബോധമുള്ളവനാണെങ്കില്‍ എന്റെ അനുഗ്രഹത്താല്‍ ബദ്ധജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളേയും നീ തരണം ചെയ്യും'', എന്നു ഭഗവാന്‍ ഭഗവദ്ഗീതയില്‍ (18.58) പറയുന്നുണ്ട്. അതുകൊണ്ട് സകാമ കര്‍മ്മം, അനുഭവമാത്രകമായ ജ്ഞാനം, യോഗമുറകള്‍ എന്നിവയുടെയെല്ലാം പരമകാഷ്ഠയാണ്, ഭഗവാനെ ശരണം പ്രാപിക്കുക എന്നത്. ഭഗവാന്‍ ഗീതയില്‍ (18.66) പറയുന്നതുപോലെ, സര്‍വധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജഅഹം ത്വാ സര്‍വ്വ പാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചഃ ''എല്ലാത്തരം ധര്‍മ്മങ്ങളും ഉപേക്ഷിച്ച് എന്നെ ശരണം പ്രാപിക്കുക. ഞാന്‍ നിന്നെ സര്‍വ്വപാപങ്ങളില്‍ നിന്നും മുക്തനാക്കാം, ഭയപ്പെടേണ്ട.''

No comments: