Monday, May 21, 2018

നഷ്‌ടോ മോഹഃ സ്മൃതിര്‍ലബ്ധാ ത്വത്പ്രസാദാന്മയാച്യുതഃ സ്ഥിതോളസ്മി ഗതസന്ദേഹഃ കരിഷ്യേ വചനം തവഎന്നാണ് ''അല്ലയോ അച്യുതാ, അങ്ങയുടെ ഉപദേശം കൊണ്ട് ആത്മവിഷയമായും ധര്‍മ്മവിഷയമായും ഉണ്ടായിരുന്ന എന്റെ അജ്ഞാനം നശിച്ചു. ഞാന്‍ അമൃതനും നിത്യനും ജാരാമരണരഹിതനുമായ ആത്മാവാണെന്നുള്ള ഓര്‍മ്മയും അങ്ങയുടെ അനുഗ്രഹംകൊണ്ട് എനിക്കു വന്നുചേര്‍ന്നു. ഞാന്‍ ഇപ്പോള്‍ യുദ്ധത്തിനു തയ്യാറായിക്കഴിഞ്ഞു. ആദ്ധ്യാത്മികമായും, ധാര്‍മ്മികമായും ലൗകികമായുമുള്ള വിഷയങ്ങളില്‍ എനിക്കുണ്ടായിരുന്ന സംശയമെല്ലാം പൊയ്‌പോയതിനാല്‍ ഞാന്‍ അങ്ങയുടെ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിച്ചുകൊള്ളാം. '' ഇത് അര്‍ജ്ജുനന്റെ ഭക്തിയെയാണ് പ്രകാശിപ്പിക്കുന്നത് കാര്‍പ്പണ്യദോഷപരിഹാരത്തിനും ധര്‍മ്മവിമൂഢതാ ശാന്തിക്കും വേണ്ടി ഭഗവാനെ ശരണം പ്രാപിച്ച അര്‍ജ്ജുനന്‍ തന്റെയഭിലാഷം സാധിച്ച് ശ്രേയോമാര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. ഗീതാമൃതം സേവിച്ച അര്‍ജ്ജുനന്‍ അമരനും അഭയനും അനര്‍ഘനും ആയിട്ടാണ് യുദ്ധക്കളത്തില്‍ വിരാജിച്ചത്. സര്‍വ്വധര്‍മ്മങ്ങളെയും പരിത്യജിച്ച് നീ എന്നെ ശരണം പ്രാപിക്കുക. എന്നാല്‍ ഞാന്‍ നിന്നെ സര്‍വപാപങ്ങളില്‍നിന്നും മോചിപ്പിക്കും. നീ വ്യസനിക്കരുത്'' എന്നായിരുന്നു ഭഗവാന്‍ അര്‍ജ്ജുനനു നല്‍കിയ ഉപദേശത്തിന്റെ സാരം. അത് ഉപദേശിക്കുന്നതിനുമുമ്പ് ഭഗവാന്‍ അര്‍ജ്ജുനനോടു പറഞ്ഞത്, ''സര്‍വരഹസ്യങ്ങളില്‍വച്ച് ഏറ്റവും രഹസ്യവും ഉത്തമവും ആയ എന്റെ വാക്ക് നീ ശ്രദ്ധിച്ചു കേള്‍ക്കണം. എന്തെന്നാല്‍ നീ എന്റെ ഏറ്റവും പ്രിയനാകുന്നു. അതുകൊണ്ടാണ് നിനക്കു ഹിതമായിട്ടുള്ളതു ഞാന്‍ പറഞ്ഞുതരുന്നത്'' എന്നാണ്. ആത്മവിദ്യയുപദേശിച്ചു തന്റെ ഉത്തമ ഭക്തനാക്കിമാറ്റിയശേഷവും അര്‍ജ്ജുനനോട് സുഹൃദ്ഭാവത്തിലാണ് ശ്രീകൃഷ്ണഭഗവാന്‍ വര്‍ത്തിച്ചിരുന്നതെന്നുള്ള വസ്തുത ഇതില്‍നിന്നു തെളിയുന്നു.

No comments: