Monday, May 21, 2018

ഹിമാദ്രൗസംഭൂതാസുലളിതകരൈഃ പല്ലവയുതാ സുപുഷ്പാ മുക്താഭിഃ ഭ്രമരകലിതാചാളകഭരൈഃകൃതസ്ഥാണുസ്ഥാനാ കുചഫലനതാസൂക്തിസരസാ രുജാം ഹന്ത്രീ ഗന്ത്രീ വിലസതിചിദാനന്ദലതികാഹിമഗിരിയില്‍ ഉത്ഭവിച്ചതും(ഹിമാദ്രൗസംഭൂതാ) മനോഹരകരങ്ങളാകുന്ന പല്ലവങ്ങളോടുകൂടിയതും(സുലളിതകരൈഃ പല്ലവയുതാ)മുത്തുകളാകുന്ന പുഷ്പങ്ങളോടുകൂടിയതും(മുക്താഭിഃസുപുഷ്പാ)അളകങ്ങളാകുന്ന വണ്ടുകള്‍ പാറിപ്പറക്കുന്നതും(അളകഭരൈഃഭ്രമരകലിതാ) പരമശിവനാകുന്ന സ്ഥാണുവില്‍ (കുറ്റിയില്‍) ചുറ്റിപ്പടര്‍ന്നു പരിലസിക്കുന്നതും(കൃതസ്ഥാണുസ്ഥാനാ) ഫലങ്ങളായ കുചങ്ങളുടെ ഭാരംമൂലം അല്പം നമിച്ച്സ്ഥിതിചെയ്യുന്നതും(കുചഫലനതാ),സരസവാക്കുകളാകുന്ന രസത്തോടുകൂടിയതും(സൂക്തിസരസാ),സംസാരരോഗത്തിന് ശമനം നല്‍കുന്ന ഔഷധമായതും(രുജാം ഹന്ത്രീ),ഗമിക്കുന്നതില്‍ തല്പരമായതും(ഗന്ത്രീ)ആയ ചിദാനന്ദലതശോഭയോടെ വിലസുന്നു(വിലസതിചിദാനന്ദലതികാ). സ്ഥാണുശബ്ദത്തിനു ശാഖകളില്ലാതെ നെടുകേ വളരുന്ന വൃക്ഷം എന്നും പ്രളയകാലത്തുപോലും ലയമില്ലാതെ   സ്ഥിതി ചെയ്യുന്നവന്‍ അഥവാ ശിവന്‍ എന്നും അര്‍ത്ഥം. സ്ഥിരമായിരിക്കുന്നവന്‍(തൂണുപോലെ ഉറച്ചിരിക്കുന്നവന്‍) ആയതിനാല്‍ ശിവന്‍ സ്ഥാണു എന്ന്‌വിളിക്കപ്പെടുന്നു. ശിവന്‍ നിശ്‌ചേതനനായ പുരുഷനും പാര്‍വ്വതിചലാനാത്മികയായ പ്രകൃതിയുമാണ്. പരമശിവനാകുന്ന തൂണില്‍(വൃക്ഷക്കുറ്റിയില്‍) പടര്‍ന്നുകയറുന്ന സച്ചിദാനന്ദലതയായി ആചാര്യസ്വാമികള്‍ പാര്‍വതീദേവിയെ ഉത്‌പ്രേക്ഷിച്ചിരിക്കുന്നു. ഹിമവാന്റെ പുത്രിയാണു പാര്‍വതി അതിനാല്‍ ചിദാനന്ദലത വളരുന്നതാവട്ടെ ഹിമാലയത്തിലാണ്.  ചിദാനന്ദലതയുടെ ഗന്ത്രിയെന്ന വിശേഷണം ഊര്‍ദ്ധ്വ ചക്രമായ സഹസ്രാര പദ്മത്തിലേക്കുപ്രയാണംചെയ്യുന്നതിന് മൂലധാരത്തില്‍ചുറ്റിപ്പിണഞ്ഞുകിടക്കുന്ന കുണ്ഡലിനീ ശക്തിക്കുള്ള താല്പര്യത്തേയും സൂചിപ്പിക്കുന്നു. ചിദാനന്ദലതികസാക്ഷാല്‍ കുണ്ഡലിനീ ശക്തിതന്നെയാണ്.സപര്‍ണ്ണാമാകീര്‍ണ്ണാംകതിപയഗുണൈഃസാദരമിഹ ശ്രയന്ത്യന്യേവല്ലീംമമതുമതിരേവംവിലസതിഅപര്‍ണ്ണൈകാസേവ്യാജഗതിസകലൈര്‍യത് പരിവൃതഃ പുരാണോപി സ്ഥാണുഃ ഫലതികിലകൈവല്യപദവീം ഈ ലോകത്തില്‍ ചിലരാവട്ടെ ചെറിയചെറിയ ഗുണങ്ങള്‍ നല്‍കുന്നവയായ ഇലകളോടുകൂടിയ വള്ളിച്ചെടിയെ(ലതയെ) ആദരപൂര്‍വ്വം ആശ്രയിക്കുന്നു. എന്നാല്‍ അപര്‍ണ്ണയെന്ന (ഇലകളില്ലാത്ത) ലതയെയാണ് ആശ്രയിക്കേണ്ടതെന്ന് എന്റെ ബുദ്ധിയില്‍ തോന്നുന്നു (പ്രകാശിക്കുന്നു). എന്തുകൊണ്ടെന്നാല്‍ അപര്‍ണ്ണയെന്ന ആ ചിദനന്ദവല്ലിയാല്‍ ചുറ്റപ്പെട്ട സ്ഥാണു പുരാതനമായതാണെങ്കിലും കൈവല്യ പദവിയാകുന്ന ഫലം(മോക്ഷം) പ്രദാനം ചെയ്യുന്നുണ്ടല്ലോ. ഇവിടെ പുരാതന ശബ്ദത്തിന് അനാദ്യന്തനായ ശിവനെന്നും പഴകിയ, ദ്രവിച്ച, പൂക്കാനും കായ്ക്കാനും കഴിയാത്ത വൃക്ഷഖണ്ഡ(മരക്കുറ്റി)മെന്നും അര്‍ത്ഥംവരുന്നു. ഇലകളോടുകൂടിയ വള്ളിച്ചെടിയെന്നത് യാഗാദികളുമായി ബന്ധപ്പെട്ട സോമലതയാണ്. എന്നാല്‍ അനന്ത മഹിമകളുള്ളതുംഇലകളില്ലാത്തതുമായ വള്ളിച്ചെടിയായ പാര്‍വ്വതിയെയാണ് ആശ്രയിക്കേണ്ടത് എന്നു ശങ്കരാചാരര്യസ്വാമികള്‍ സൂചിപ്പിക്കുന്നു. പുരാതനനാണെങ്കിലും ശിവന്‍ മോക്ഷമാകുന്ന ഫലം നല്‍കാന്‍ സമര്‍ത്ഥനാണെന്നുംദേവിയാകുന്ന കല്പലതചുറ്റിക്കയറിയിരിക്കുന്നതുകൊണ്ടാണ് അദ്ദേഹം മോക്ഷദാനശക്തിയുള്ളവനായിരിക്കുന്നതെന്നുംസൂചിപ്പിക്കുന്നു. ശക്തിയില്ലെങ്കില്‍ ശിവന്‍ നിശ്‌ചേതനനാണ്  എന്ന തത്ത്വമാണ് ഇവിടെ അനാവരണംചെയ്യപ്പെടുന്നത്. കുണ്ഡലിനീ ശക്തിമൂലാധാരത്തില്‍ നിന്നും സഹസ്രാരപദ്മത്തിലെത്തി ശിവനോടുചേരുമ്പോഴാണ് സാധകന് മുക്തിമാര്‍ഗ്ഗം തുറന്നുകിട്ടുന്നതെന്ന് തന്ത്രശാസ്ത്രങ്ങള്‍ വ്യക്തമാക്കുന്നു. സൗന്ദര്യലഹരിയിലെ ആദ്യശ്ലോകത്തിലും ശിവശക്തിമാരുടെ സംയോഗത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. മോക്ഷമിച്ഛിക്കുന്നവര്‍ക്ക് ദേവിതന്നെയാണ് ഉപാസനാ മൂര്‍ത്തിയെന്നും സ്വാമികള്‍ സ്പഷ്ടമാക്കുന്നു. വിധാത്രീ ധര്‍മ്മാണാം ത്വമസിസകലാമ്‌നായ ജനനി ത്വമര്‍ത്ഥാനാം മൂലം ധനദനമനീയാംഘ്രികമലേ ത്വമാദിഃ കാമാനാം ജനനി, കൃത    കന്ദര്‍പ്പ വിജയേ സതാംമുക്തേര്‍ ബീജംത്വമസി പരബ്രഹ്മ മഹിഷി സകല ആമ്‌നായങ്ങള്‍ക്കും (വേദശാസ്ത്രാദികള്‍ക്കും) ജനനിയായ അല്ലയോ ഭഗവതീ, സകലധര്‍മ്മങ്ങളുടേയുംവിധാത്രിയാണ് നിന്തിരുവടി. ധനദനാല്‍ (ധനപതിയായകുബേരനാല്‍) നമിക്കപ്പെടുന്ന പാദകമലങ്ങളോടുകൂടിയ നിന്തിരുവടി സകല സമ്പത്തുക്കളുയേയും മൂലമാണ് (ഉറവിടമാണ്). കാമദേവനെ വിജയിച്ച അല്ലയോ മാതാവേ, നിന്തിരുവടി സകലകാമനകളുടേയും മൂലകാരണവുമാണ്. പരബ്രഹ്മരൂപിയായ പരമേശ്വരന്റെ പത്‌നിയായ ഹേ ദേവീ, മോക്ഷാര്‍ത്ഥികളായ സജ്ജനങ്ങള്‍ക്ക് മുക്തിയരുളുന്നതുംഅവിടുന്നുതന്നെ. പുരുഷാര്‍ത്ഥങ്ങളായ ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം ഇവ നാലിനും മൂലമായതു ദേവിയായതിനാല്‍ ചതുര്‍വ്വിധ പുരുഷാര്‍ത്ഥങ്ങളും ലഭിക്കുവാന്‍ ദേവിയത്തന്നെ ആശ്രയിക്കണമെന്നുസാരം. പ്രഭൂതാ ഭക്തിസ്‌തേയദപി ന മമാലോലമനസഃ ത്വയാതു ശ്രീമത്യാസദയമവലോക്യോഹമധുനാ പയോദഃ പാനീയംദിശതി മധുരംചാതകമുഖേ ഭൃശം ശങ്കേ, കൈര്‍വാവിധിഭിരനുനീതാമമമതിഃ   ഹേദേവീ, ലോലമാനസനായ (വികാരങ്ങള്‍ക്ക് എളുപ്പം അധീനനാകുന്ന) അടിയന്, നിന്തിരുവടിയില്‍ വളരെയധികം ഭക്തിയില്ല. എങ്കിലും ഐശ്വര്യസ്വരൂപിണിയായ നിന്തിരുവടിയാല്‍ കാരുണ്യപൂര്‍വ്വം ഈ വേളയില്‍ കടാക്ഷിക്കപ്പെടുന്നതിന് ഞാന്‍ അര്‍ഹനാണ്. കാരണമെന്തെന്നാല്‍കാര്‍മേഘംങ്ങളെ വിളിച്ചു കേഴുക മാത്രംചെയ്യുന്ന ചാതകപ്പക്ഷി(വേഴാമ്പല്‍)യുടെവായില്‍ മധുരജലം ഭവതിവര്‍ഷിച്ചുകൊടുക്കാറുണ്ട്. അപ്രകാരം അവയുടെ ദാഹം ശമിപ്പിക്കുകയുംചെയ്യുന്നു. എന്റെ ബുദ്ധി നിന്തിരുവടിയുടെ കൃപാവര്‍ഷം ഒന്നിനാലല്ലാതെ മറ്റേതൊന്നിനാല്‍ നിന്തിരുവടിയില്‍ ഉറച്ചതായിതീരുമെന്ന് തിരിച്ചറിയാനാവാതെ അടിയന്‍ കുഴങ്ങുകയാണ്. ജഗജ്ജനനിയുടെകൃപാകടാക്ഷമാണുതന്നേപ്പോലുള്ള ഭക്തരെ നേര്‍വഴിക്കു നയിക്കുന്നതെന്ന്ആചാര്യസ്വാമികള്‍ സൂചിപ്പിക്കുന്നു.മഴവെള്ളമേ വേഴാമ്പലുകള്‍ക്ക് കുടിക്കുവാന്‍ കഴിയുകയുള്ളൂഎന്നതു പ്രസിദ്ധമാണ്. അവയുടെശരീരഘടന തന്നെ കാരണം. മഴയ്ക്കായികേഴുന്ന വേഴാമ്പലുകള്‍ എന്ന് പല കവികളുംവര്‍ണ്ണിച്ചിട്ടുണ്ട.് ...
janmabhumi

No comments: