Monday, May 21, 2018

ഭാഗവതത്തിന്റെ ശ്രോതാവുംവക്താവും അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. സ്‌നാതോ നിത്യ ക്രിയാംകൃത്വാ പ്രാശ്യ പാദോദകംഹരേ പുസ്തകഞ്ചഗുരുഞ്‌ചൈവ പൂജയിത്വോപചാരതഃ ബ്രൂയാദ്വാ ശ്രുണുയാദ്വാപി ശ്രീമദ്ഭാഗവതംമുദാ     പ്രഭാതത്തില്‍ വിധിപ്രകാരം സ്‌നാനം ചെയ്ത് നിത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശേഷം ശ്രീഹരിയുടെ പാദോദകം(അഭിഷേക ജലം) സ്വീകരിക്കണം. ഉപചാരങ്ങളോടെ ഭാഗവത ഗ്രന്ഥത്തേയും ഗുരുവിനേയും പൂജിക്കണം. അതിനുശേഷം സന്തോഷത്തോടുകൂടി ഭാഗവതം വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുക.പയസാവാഹവിഷ്യേണ മൗനം ഭോജനമാചരേത് ബ്രഹ്മചര്യമധഃസുപ്തിംക്രോധലോഭാദിവര്‍ജ്ജന     കഥാന്തേ കീര്‍തനം നിത്യംസമാപ്തൗജാഗരംചരേത് ബ്രാഹ്മണാന്‍ഭോജയിത്വാ തുദക്ഷിണാഭിഃ പ്രതോഷയേത്  പാലോഹവിസ്സോ(നിവേദ്യമോ) മാത്രം മൗനിയായിരുന്നു ഭക്ഷിക്കുക. ബ്രഹ്മചര്യം അനുഷ്ഠിക്കുക. നിലത്തേ കിടന്നുറങ്ങാവൂ. ക്രോധം, ലോഭംതുടങ്ങിയവ ഉപേക്ഷിക്കണം. ദിവസവും കഥാന്ത്യത്തില്‍ നാമസങ്കീര്‍ത്തനം ചെയ്യണം. ഭാഗവതം പാരായണം ്‌ചെയ്തുതീരുന്ന ദിവസം ഉറക്കമൊഴിക്കണം. ബ്രാഹ്മണര്‍ക്കു ഭക്ഷണവും ദക്ഷിണയും നല്‍കി സന്തോഷിപ്പിക്കണം.ഗുരവേവസ്ത്രഭൂഷാദിദത്വാഗാഞ്ചസമര്‍പയേത്    ഏവംകൃതേവിധാനേ തുലഭതേവാംഞ്ഛിതം ഫലം        ദാരാഗാരസുതാദ്രാജ്യം ധനാദി ച യദീപ്‌സിതം        പരന്തുശോഭതേനാത്രസകാമത്വംവിഡംബനം ഗുരുവിനും വസ്ത്രം, ആഭരണങ്ങള്‍, പശു തുടങ്ങിയവസമര്‍പ്പിക്കണം. ഇങ്ങനെ വിധിപ്രകാരം ചെയ്യുന്ന ഭാഗവതസേവനത്തിലൂടെ  ഭാര്യ, ഗൃഹം, പുത്രന്‍, രാജ്യം, ധനം തുടങ്ങി ആഗ്രഹികുന്നവയെല്ലാം ലഭിക്കും. എന്നിരിക്കിലും സകാമമായ ഭാഗവതസേവനം ഡംഭു കാട്ടലായതിനാല്‍ അധികം ശോഭിക്കുകയില്ല.   കൃഷ്ണപ്രാപ്തികരംശാശ്വത്‌പ്രേമാനന്ദഫലപ്രദം    ശ്രീമദ്ഭാഗവതംശാസ്ത്രംകലൗകീരേണ ഭാഷിതം      ശ്രീശുക ബ്രഹ്മര്‍ഷിയാല്‍ പറയപ്പെട്ട ശ്രീമദ്ഭാഗവതശാസ്ത്രം കലിയുഗത്തില്‍ ശ്രീകൃഷ്ണപ്രാപ്തി നല്‍കുന്നതുംശാശ്വതമായ പ്രേമാനന്ദത്തെ പ്രദാനം ചെയ്യുന്നതുമാണ്. തുച്ഛമായ ആഗ്രഹങ്ങള്‍ക്കുവേണ്ടിയല്ല ഭാഗവതം ശ്രവിക്കേണ്ടതും പാരായണംചെയ്യേണ്ടതും എന്ന് ശൗനകാദി മഹര്‍ഷികളെ സൂതന്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. ശ്രീസ്‌കന്ദമഹാപുരാണംവൈഷ്ണവഖണ്ഡം ശ്രീമദ് ഭാഗവതമാഹാത്മ്യത്തിലെവക്തൃശ്രോത്രുശ്രദ്ധാനിരൂപണം എന്ന നാലാംഅദ്ധ്യായം സമാപിച്ചു. സ്‌കന്ദപുരാണത്തിലെ ഭാഗവതമാഹാത്മ്യംസമാപിച്ചു. ഹരിഓം..
janmabhumi

No comments: