വൈദികസ്വരശാസ്ത്രംവാക്യാര്‍ഥത്തിലും പദത്തിന്റെ അര്‍ഥത്തിലും സ്വരത്തിന്റെ പങ്ക്: ആചാര്യ നരേന്ദ്രഭൂഷണ്‍
ആര്‍ഷഗ്രന്ഥങ്ങളുടെ ആധികാരികവ്യാഖ്യാനങ്ങള്‍ ഇക്കാലത്ത്ു പ്രചാരത്തിലിരിക്കുന്ന പ്രാദേശികഭാഷകളില്‍ സുലഭമല്ല. വേദഭാഷ്യങ്ങള്‍ മിക്കവയും സായണാചാര്യരുടെ യാജ്ഞിക ഭാഷ്യത്തെ അധികരിച്ചോ അതിന്റെ ചുവടുപിടിച്ചോ രചിച്ചവയാണ്ു. യജ്ഞസംബന്ധിയായ അര്‍ഥങ്ങളേ അതില്‍ ഉള്ളു. കല്പ ജ്യോതിഷഛന്ദാദി വേദാംഗങ്ങളുടെ വ്യാഖ്യാനങ്ങളും പ്രകാശനങ്ങളും പ്രാദേശികഭാഷകളില്‍ ഇല്ലെന്നു തന്നെ പറയാം. സ്വരശാസ്ത്രമെന്ന പേരില്‍ ആര്‍ഷനാദത്തില്‍ പ്രസിദ്ധം ചെയ്യുന്ന ശിക്ഷാഗ്രന്ഥം ഛന്ദശ്ശാസ്ത്രവുമായി വിദൂരബന്ധം ഉള്ളതാണ്ു. ഇതിന്റെ ആധികാരികമായ വ്യാഖ്യാനം ആധുനികകാലത്ത്ു പണ്ഡിറ്റ് യുധിഷ്ഠിരമീമാംസകരാണ്ു ശ്രദ്ധേയമായ രീതിയില്‍ എഴുതിയിട്ടുള്ളത്ു. അദ്ദേഹത്തിന്റെ വേദാംഗ വ്യാഖ്യാനങ്ങളും സംസ്കൃതസാഹിത്യ ചരിത്രവും (ഹിന്ദീ) പ്രശസ്തമാണ്ു. അദ്ദേഹത്തിന്റെ കൃതികളാണ്ു ഈ വിഷയത്തില്‍ ഈ ലേഖകന്‍ സ്വീകരിച്ചിട്ടുള്ളത്ു. ഉപനിഷദ്ഭാഷ്യങ്ങളില്‍ മഹാത്മാനാരായണസ്വാമി, ദര്‍ശന (ഉപാംഗം) ങ്ങളില്‍ പണ്ഡിറ്റ് ഉദയവീരശാസ്ത്രി പണ്ഡിറ്റ് ജഗദീഷ്ചന്ദ്രശാസ്ത്രി എന്നിവരെയും പിന്‍തുടരുന്നു. ശാസ്ത്രവ്യാഖ്യാനത്തില്‍ സിദ്ധാന്തഹാനിയും വൈരുധ്യവും വരരുതെന്ന ലക്ഷ്യത്തോടെയാണ്ു ഇങ്ങനെ മാനസഗുരുക്കന്മാരെ സ്വീകരിച്ചിരിക്കുന്നത്ു. മഹാത്മാനാരായണ സ്വാമി ഒഴികെയുള്ളവരുമായി നേരിട്ട് ആശയവിനിമയം നടത്തിയാണ്ു ഈ രീതി സ്വീകരിച്ചത്ു. അവരുടെ സമ്പൂര്‍ണ അംഗീകാരവും ആശീര്‍വാദവും കൂടി ലഭിച്ചെന്ന് ഇവിടെ സൂചിപ്പിക്കട്ടെ:നരേന്ദ്രഭൂഷണ്‍ ഇന്ദ്രശത്രു എന്ന പദം ആദ്യുദാത്തവും അന്തോദാത്തവും ആയി ഉച്ചരിച്ചാല്‍ വരുന്ന അര്‍ഥവ്യത്യാസത്തെപ്പറ്റി പ്രതിപാദിച്ചുവല്ലോ? ഇതുപോലെ അഷ്ടാധ്യായിയിലെ ക്ഷയോനിവാസേ, ജയഃ കരണമ് എന്നീ സൂത്രങ്ങളും (6.1.201,202) സ്പഷ്ടമാക്കുന്നത് ആദ്യുദാത്തമായ 'ക്ഷയ' സംജ്ഞ വീടും അന്തോദാത്തം നാശവുമാണെന്നും ആദ്യുദാത്ത 'ജയ' ജയത്തിനു കാരണമാകുന്ന അശ്വാദികളും അന്തോദാത്ത ജയം ജയിക്കലും ആണെന്നുമത്രേ. വാക്കിന്റെ അര്‍ഥത്തെ ബാധിക്കുന്ന സ്വരഭേദത്തിന്റെ സ്വാധീനം മനസ്സിലാകണമെങ്കില്‍ പദത്തിന്റെ സസ്വരരൂപം (വാക്യത്തിന്റെയും) എന്താണെന്ന് നിര്‍ദ്ദേശിച്ചേ തീരൂ. അതിനാല്‍ നമുക്ക് സ്വരചിഹ്നങ്ങള്‍ നോക്കാം. ഉദാത്താദി സ്വരചിഹ്നങ്ങള്‍: സ്വരചിഹ്നങ്ങള്‍ സാങ്കല്പികമാണ്. അവയുടെ രൂപം ആരാണോ അവ സങ്കല്പിച്ചത് അവരുടെ ബുദ്ധിക്കും സൌകര്യത്തിനും അനുസൃതമായിരിക്കുമെന്നതിനാല്‍ വൈദികഗ്രന്ഥങ്ങളിലെ സ്വരനിര്‍ദ്ദേശം ഒരേപോലെയല്ല. ഇതിനെപ്പറ്റി പിന്നീടു വിവരിക്കാം. ഇവിടെ സാധാരണരീതിയില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന മൂന്നു സ്വരചിഹ്നങ്ങള്‍ മാത്രം നോക്കാം. 1. ഉദാത്തം: ഉദാത്തസ്വരത്തിന് ചിഹ്നമൊന്നും ഇടാറില്ല. അഗ്നിമ് എന്നതിലെ ഗ്നി ക്ക് ചിഹ്നമൊന്നും ഇട്ടിട്ടില്ല. അതിനാല്‍ ആ 'ഗ്നി' ഉദാത്തസ്വരമാണ്. സ്വരത്തിനേ ധര്‍മമുള്ളു. വ്യജ്ഞനത്തിനില്ല. അപ്പോള്‍ ഗ്നി യിലെ ഇകാരമാണ് ഉദാത്തമായി സ്വരിക്കേണ്ടത്. ഇത് സ്മരണയില്‍ വയ്ക്കണം. 2. അനുദാത്തം: വര്‍ണ്ണത്തിനടിയില്‍ ഒരു വര നീട്ടിയിട്ടിരിക്കുന്നത് അനുദാത്തത്തെ സൂചിപ്പിക്കുന്നു. അഗ്നിമ്, ഭാരദ്വാജഃ ഇവയില്‍ അ, ഭാ, ര, ദ്വ എന്നിവയ്ക്കടിയില്‍ വര നീട്ടിയിട്ടിരിക്കുന്നു. അതായത് ഇവ നാലും അനുദാത്തസ്വരത്തോടു കൂടിയതാണെന്ന് ഗ്രഹിക്കണം. 3. സ്വരിതം: സ്വരിതം സ്വരമായ വര്‍ണത്തിന്റെ മുകളില്‍ നാട്ടിയ വരയാണ് അടയാളം. അഗ്നി മീളേ, കാര്യമ്. ഇവയില്‍ അ കാ എന്നിവ അനുദാത്തമാണ്. മീ, ര്യ എന്നിവയ്ക്കു മുകളില്‍ നാട്ടിയ വരയുണ്ട്. അവ സ്വരിതമെന്നര്‍ഥം. ഇവയ്ക്കു പുറമേ നാലാം അധ്യായത്തില്‍ വിവരിച്ച ഏകശ്രുതിയെന്ന പ്രചയവും പ്രയോഗത്തിലുണ്ട്. സംഹിതയില്‍ ഏകശ്രുതി സ്വരത്തിന് ഉദാത്തസ്വരത്തെപ്പോലെ ചിഹ്നമൊന്നും ഇടാറില്ല. അഗ്നിമീളേയിലെ ളേ ഏകശ്രുതി സ്വരമുള്ളതാണ്. ഉദാത്തവും ഏകശ്രുതിയും ചിഹ്നമില്ലാതെ ഒരുപോലെ എഴുതുകയാല്‍ ഇവയുടെ വ്യത്യാസം ഗ്രഹിക്കേണ്ടതാണ്. അത് ഇപ്രകാരമാണ്- സ്വരിതം അനുദാത്തം എന്നീ സ്വരചിഹ്നങ്ങളോടുകൂടിയ വര്‍ണങ്ങള്‍ക്കു പൂര്‍വമായി-മുന്‍പ്-ഒന്നോ രണ്ടോ വര്‍ണ്ണം ചിഹ്നനിര്‍ദ്ദേശമില്ലാതെ വന്നാല്‍ അവ ഉദാത്തമായിരിക്കുമെന്ന് അറിയണം. സ്വരിതചിഹ്നമുള്ള വര്‍ണം കഴിഞ്ഞുവരുന്ന-പരമായ-വര്‍ണം ഏകശ്രുതിയാണെന്ന് അതിന് ചിഹ്നനിര്‍ദ്ദേശമില്ലാത്തപക്ഷം അറിഞ്ഞുകൊള്ളണം. സ്വരിതത്തിന്റെ ഒന്‍പതു ഭേദങ്ങളെപ്പറ്റി അഞ്ചാം അധ്യായത്തില്‍ വിശദീകരിച്ചതാണല്ലോ. ഇവിടെ നമുക്ക് രണ്ടു വിധത്തിലുള്ള സ്വരിതങ്ങളെയാണ് നോക്കേണ്ടത്. ഒന്ന് ഉദാത്തത്തിനു പരമായി വരുന്നത്. ഇതിന് സംഹിതജസ്വരമെന്നു പറയുന്നു. രണ്ട് അനുദാത്തത്തിനു പരമായി വരുന്നത്. ഇതിന് ജാത്യസ്വരിതമെന്നു പറയുന്നു. ഇവിടെ അനുദാത്തത്തിന് ആ സ്വരത്തോടുകൂടിയ വര്‍ണമെന്നാണര്‍ഥം. സ്വരിതം സമാനപദത്തില്‍ ഉദാത്തത്തിനു പരമായി വരുമ്പോള്‍ അത് യഥാര്‍ഥത്തില്‍ അനുദാത്തമാണ്. അതിനാല്‍ സംഹിതജസ്വരിതത്തിന് വാഗര്‍ഥത്തില്‍ സ്വാധീനമൊന്നും ഇല്ല. അനുദാത്തത്തിനു പരമായി ഒറ്റപദത്തിലോ ഏകാച്ചിലോ (ഒറ്റയക്ഷരപദത്തിലോ) (ക്വപോലെ) സ്വതന്ത്രരൂപത്തില്‍ പ്രയുക്തമാകുന്ന സ്വരിതം അഥവാ ജാത്യസ്വരിതം പദാര്‍ഥത്തില്‍ അല്പസ്വാധീനം ചെലുത്തുന്നതാണ്. അതിനാല്‍ ഒന്‍പതു സ്വരിതങ്ങളുണ്ടെങ്കിലും അര്‍ഥത്തിലുള്ള സ്വാധീനം ഗണിക്കുമ്പോള്‍ ജാത്യസ്വരിതത്തിനേ മഹത്ത്വമുള്ളു. ഉദാത്തസ്വരത്തിനു മാത്രം ചിഹ്നമിടുന്ന വൈദികഗ്രന്ഥങ്ങളില്‍ ജാത്യസ്വരിതത്തെ വേര്‍തിരിച്ച് കാണിക്കുന്നതിന് വിശേഷചിഹ്നം നിര്‍ദ്ദേശിക്കാറുണ്ട്. ഇതും ജാത്യസ്വരിതത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. ഉദാത്താദിസ്വരവും അര്‍ഥവും ഉദാത്ത അനുദാത്ത സ്വരിതസ്വരങ്ങളുടെ ധര്‍മത്തിന്റെ (അഥവാ ഉച്ചാരണ ധര്‍മത്തിന്റെ) ശബ്ദങ്ങളുടെ മേലുള്ള അര്‍ഥപരമായ സ്വാധീനം എന്തെന്ന് ചുരുക്കിയെഴുതാം. പദസ്വരം: പ്രാചീനവൈയാകരണന്മാരുടെയും നൈരുക്തരുടെയും അഭിപ്രായത്തില്‍ സംസ്കൃതഭാഷയില്‍ എത്ര നാമങ്ങളും ആഖ്യാതങ്ങളും (=ക്രിയാപദങ്ങള്‍) ഉണ്ടോ അവയെല്ലാം ധാതുപ്രത്യയങ്ങളുടെ ചേര്‍ച്ചയില്‍നിന്ന് ഉണ്ടാക്കിയെടുത്തതാണ്. ആധുനിക വൈയാകരണന്മാരില്‍ ചിലര്‍ രൂഢമായിരിക്കുന്ന ചില പദങ്ങള്‍ ധാതുവില്‍നിന്നു നിഷ്പന്നമായെന്ന പക്ഷക്കാരല്ല. എന്നാല്‍ പ്രാചീന പരമ്പരപ്രകാരം സംസ്കൃതത്തില്‍ രൂഢപദങ്ങളേ ഇല്ല. യദൃച്ഛാ എന്ന പദം സംസ്കതൃതത്തിലേതല്ല. ന സന്തി യദൃച്ഛാ ശബ്ദാഃ എന്ന് ഋല ഋക്സൂത്രത്തിന്റെ മഹാഭാഷ്യത്തില്‍ യദൃച്ഛാ ശബ്ദം ഇല്ലെന്നു പറഞ്ഞിരിക്കുന്നു. പ്രാചീന വൈയാകരണന്മാരുടെ അഭിപ്രായത്തില്‍ അവ്യയം, നിപാതം, ഉപസര്‍ഗം എന്നിവപോലും ധാതുവില്‍നിന്നുണ്ടായവയാണ്. പ്രായേണ ഒരു പദത്തില്‍ ഒരു വര്‍ണം മാത്രം ഉദാത്തവും ശേഷം അനുദാത്തവുമായിരിക്കും. ഉദാത്താനുദാത്തങ്ങളില്‍ ഉദാത്തമാണ് പ്രധാനം. അതിനാല്‍ ഒരു പദത്തില്‍ ഒറ്റ ഉദാത്തവും അനുദാത്തങ്ങള്‍ അനേകവും ആകാം. പദത്തിന്റെ പ്രകൃതി അല്ലെങ്കില്‍ പ്രത്യയരൂപീ ഭാഗത്ത് ഉദാത്തസ്വരം ഉണ്ടായിരിക്കുകയും ആ ഭാഗത്തിന്റെ അര്‍ഥം മുഖ്യമായിരിക്കുകയും ചെയ്യും. അതിനാലത്രേ യാസ്കാചാര്യര്‍ നിരുക്തത്തില്‍ തീവ്രാര്ഥതരമുദാത്തം, അല്പീയോളര്ഥതരമനുദാത്തമ് (4.25) ഉദാത്തത്തിന്റെ അര്‍ഥം കടുത്തതും (മുഖ്യവും) അനുദാത്തത്തിന്റെ അല്പവും (ഗൌണവും) ആയിരിക്കും, എന്നു നിര്‍ണയിച്ചത്. ഇതേ ആശയമാണ് പാണിനി ഉച്ചൈരുദാത്തഃ നീചൈരനുദാത്തഃ സമാഹാരഃ സ്വരിതഃ എന്നീ മൂന്ന് അഷ്ടാധ്യായീ സൂത്രങ്ങളിലൂടെ (1.2.29-31) വെളിവാക്കിത്തന്നത്. ഈ സൂത്രങ്ങള്‍ പല പ്രാതിശാഖ്യങ്ങളിലും ഉദ്ധൃതമാണ്. മാഘകവിയുടെ ശിശുപാലവധത്തില്‍ ഉദാത്തസ്വരത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ഒരു ഉപമ സാന്ദര്‍ഭികമായി നല്കിയിട്ടുണ്ട്: അനല്പത്വാത് പ്രധാനത്വദംശസ്യേ വേതരേ സ്വരാഃ വിജിഗീഷോര്നൃപതയഃ പ്രയാന്തി പരിവാരതാമ്. ഇതിന്റെ വ്യാഖ്യാനം മല്ലീനാഥന്‍ അംശമെന്നതിനുപകരം വംശസ്യേവേതരേ സ്വരാഃ എന്ന പാഠത്തിനനുസൃതമായാണ് ചെയ്തിട്ടുള്ളത്. വല്ലഭദേവന്റെ വ്യാഖ്യാനം ഇപ്രകാരമാണ്- ക ഇവ ഇതരേ സ്വരാ ഇവ. യഥാ ളന്യേ സ്വര അനുദാത്താദയഃ അംശസ്യ അംശാഭിധാനസ്വരസ്യ ഉദാത്തസ്വരസ്യ ബഹുലധ്വനേഃ പരിവാരതാം ഗച്ഛന്തി. സോളപി സകൃദുച്ചാരണാദല്പോ ഭവതി. ഉക്തഞ്ച 'യോത്യന്തബഹുലോ യത്ര വാദീ ചാശംസ്യ തത്ര സഃ' ഇതി. അതഏവ പ്രധാനത്വമ് - എവ്വിധമോ അനുദാത്താദിസ്വരങ്ങള്‍ അവയവാര്‍ഥം പറയുന്ന ഉദാത്തസ്വരം ഉന്മധ്വനിയുടെ പരിവാരത്വം പ്രാപിക്കുന്നത് അതുപോലെ, ആ ഉദാത്തസ്വരം പദത്തില്‍ ഒരു പ്രാവശ്യം ഉച്ചരിക്കുന്നപക്ഷം അല്പമായിത്തീരുന്നു. (അനുദാത്താദികളെ അപേക്ഷിച്ച്). അത്ര മാത്രവുമല്ല - ഉച്ചധ്വനിയുള്ള സ്വരം വക്താവിന്റെ ഏത് അവയവാര്‍ഥത്തെ നന്നായി വെളിവാക്കുന്നതിന് ഇച്ഛിക്കുന്നുവോ അതു സംഭവിക്കുന്നു. അതിനാല്‍ അതിന് (ഉദാത്തസ്വരത്തിന്) പ്രാധാന്യമുണ്ട്. സമാസസ്വരം - ഒരു പദത്തില്‍ ഉദാത്തസ്വരത്തിന്റെ പ്രകൃതിക്കോ പ്രത്യയത്തിനോ അതടങ്ങുന്ന ഭാഗത്തിനോ അര്‍ഥത്തിനു പ്രാധാന്യം ഉണ്ടാകുന്നതുപോലെ സമാസത്തിലും ഏതു പദത്തിലാണോ ഉദാത്തത ഉള്ളത് ഉച്ചാരണത്തില്‍ ആ പദത്തിന്റെ അര്‍ഥത്തിന് പ്രാധാന്യം വരുന്നു. സ്വരാനുക്രമണീയെന്ന ഗ്രന്ഥത്തില്‍ വേങ്കടമാധവന്‍ എഴുതുന്നു: (1.3.2, 3.22) "തത്രോത്തരപദാര്ഥസ്യ പ്രാധാന്യം യത്രവര്തതോ. ഉദാത്തസ്തത്രഭവതി.. യദിസ്വരഃ പൂര്വചദേ തദര്ഥഃ പ്രസ്ഫുടോ ഭവേത്. സര്വേഷ്വേവ സമാസേഷു യത്രയത്ര സ്വരോഭവേത്. കാശംകുശം വാവലമ്ബ്യ സ്വരംതം സ്ഥാപയേദിതി..'' - ഉത്തരപദത്തിന് എവിടെ പ്രാധാന്യം ഉണ്ടോ അവിടെ ഉത്തരപദത്തില്‍ ഉദാത്തസ്വരം വരുന്നു-ഉദാത്തസ്വരം പൂര്‍വപദത്തിലാണെങ്കില്‍ അതിന്റെ അര്‍ഥം പ്രസ്ഫുടം - പ്രധാനം - ആയിരിക്കും. എല്ലാ ഉദാത്തസ്വരയുക്തമായ സമാസത്തിലും അര്‍ഥത്തിന്റെ പ്രധാനത ഏതെങ്കിലും പ്രകാരത്തില്‍ (കാശകുശാവലംബന്യായത്താല്‍) സ്പഷ്ടമാക്കണം. (കാശകുശ ആറ്റുദര്‍ഭയാണ്. വേഗം പിഴുതുപോരും. മുങ്ങിത്താഴാന്‍ പോകുന്ന ഒഴുക്കില്‍പെട്ടവന്‍ ദര്‍ഭയില്‍ പിടികൂടും. അതു പിഴുതുപോരും. വീണ്ടും വേറെ ഒന്നില്‍ പിടിക്കും. ദുര്‍ബലന്യായത്താല്‍ തടിതപ്പുക എന്നാണ് ഈ ന്യായത്തിന്റെ അര്‍ഥം) സര്വേഷ്വേവ സമാസേഷു കാര്യാ സൂക്ഷേമക്ഷികാബുധൈഃ പദേഷു ചാസമസ്തേഷു ശുദ്ധമര്ഥമ ഭീപ്സുഭിഃ (ടി.1.4.9) എല്ലാ സമാസിച്ച പദങ്ങളിലും അസമസ്തപദങ്ങളിലും ശുദ്ധാര്‍ഥം കാണാന്‍ ഇച്ഛിക്കുന്നവര്‍ സൂക്ഷ്മവിചാരം ചെയ്യേണ്ടതാകുന്നു. വാക്യസ്വരം - ഇതുപോലെ വാക്യത്തിലെ ക്രിയാദികളായ പദങ്ങളില്‍ ഉദാത്തതയോ അനുദാത്തതയോ കണ്ടാല്‍ അവയുടെ അര്‍ഥത്തില്‍ പ്രാധാന്യമോ അപ്രധാന്യമോ വരുന്നു. വേങ്കടമാധവന്‍ ഇതേപ്പറ്റി പറയുന്നതിങ്ങനെ: "ഏവം പദേ സമാസേച യത്രോദാത്തോ വ്യവസ്ഥിതഃ വര്ണേ പദേവാ തത്രാപി കാകുരസ്തീതി നിശ്ചയഃ'' -വാക്യത്തിന്റെയോ സമാസത്തിന്റെയോ ഏതെങ്കിലും പദത്തില്‍-വര്‍ണത്തില്‍-ഉദാത്തസ്വരം ഉണ്ടെങ്കില്‍ അതില്‍ കാകു (വിശേഷാര്‍ഥം ധ്വനിപ്പിക്കുന്ന ധ്വനിവിശേഷം) ഉണ്ടെന്നു നിശ്ചയമാണ്. (ടി.1.1.21) സമാസസ്വരവും വാക്യസ്വരവും സ്പഷ്ടമാക്കുന്നതിന് ഒരുദാഹരണം:- 1. ബ്രാഹ്മണ ഗ്രാമം ഗച്ഛ (ബ്രാഹ്മണാ! ഗ്രാമത്തില്‍ പോകൂ) 2. ബ്രാഹ്മണഗ്രാമം ഗച്ഛ (ബ്രാഹ്മണഗ്രാമത്തിലേക്കു പോകൂ) (ബ്രാഹ്മണര്‍ പാര്‍ക്കുന്ന ഗ്രാമത്തിലേക്കു പോകൂ) 3. ബ്രാഹ്മണ ഗ്രാമം ഗച്ഛ (ബ്രാഹ്മണസമുദായമുള്ള ഗ്രാമത്തിലേക്കു പോകൂ) (ബ്രാഹ്മണര്‍ക്ക് ആധിപത്യമുള്ള ഗ്രാമത്തില്‍ പോകൂ.) ഒന്നാംവാക്യത്തില്‍ ബ്രാഹ്മണ, ഗ്രാമം എന്നീ രണ്ടു പദത്തിലും ഉദാത്തതയുള്ളതിനാല്‍ രണ്ടു സ്വതന്ത്രപദങ്ങായി അവ. ബ്രാഹ്മണസംജ്ഞയില്‍ ആദ്യുദാത്തത കാണുന്നത് അത് സംബോധനയാകയാലാണ്. ബ്രഹ്മണസംജ്ഞ അന്തോദാത്തമാണ്. എന്നാല്‍ ഇവിടെ ആ മന്ത്രിതസ്യ ച എന്ന അഷ്ടാധ്യായീ സൂത്രത്താല്‍ (6.1.198) ആദ്യുദാത്തം വന്നു. അങ്ങനെ ബ്രാഹ്മണാ! ഗ്രാമത്തിലേക്കു പോകൂ എന്ന് അര്‍ഥം ലഭിക്കുന്നു. രണ്ടും മൂന്നും വാക്യങ്ങളില്‍ ബ്രാഹ്മണഗ്രാമം എന്നതില്‍ ഒരു ഉദാത്തമുണ്ട്. അതിനാല്‍ ഇവ രണ്ടും സമസ്തപദമായി. അനേകപദങ്ങളെ ഒറ്റപ്പദമാക്കുകയും പല സ്വരങ്ങളെ ഏകസ്വരമാക്കുകയം ആണ് സമാസത്തിന്റെ ഫലം. സമര്ഥഃ പദവിധിഃ എന്ന സൂത്രത്തിന്റെ (2.1.1) മഹാഭാഷ്യത്തില്‍ ഇത് നോക്കാവുന്നതാണ്. രണ്ടാം വാക്യത്തില്‍ അന്തോദാത്ത സ്വരമാകയാല്‍ അവിടെ ഷഷ്ഠീതത്പരുഷസമാസമാണെന്ന് അറിവാകുന്നു. ബ്രാഹ്മണരുടെ ഗ്രാമത്തില്‍ അവര്‍ പാര്‍ക്കുന്ന ഗ്രാമത്തില്‍ പോകൂ എന്ന് അര്‍ഥം വന്നു. മൂന്നാം വാക്യത്തിലാകട്ടെ, പൂര്‍വപദമായ ബ്രാഹ്മണയില്‍ ഉദാത്തതയുണ്ട്. അതിനാല്‍ ബ്രാഹ്മണ സമുദായത്തിന്റെ അഥവാ ബ്രാഹ്മണാധിപത്യമുള്ള ഗ്രാമത്തില്‍ പോകൂ എന്നര്‍ഥം വന്നു. ഗ്രാമോളനിവസന്തഃ (അഷ്ടാധ്യായി 6.2.84) വണിഗ്ഗ്രാമഃ, ഗ്രാമശബ്ദോളത്ര സമൂഹവാചീ. ദേവഗ്രാമഃ ദേവസ്വാമിക ഇത്യര്ഥഃ- കാശിക 6.2.84) ഉദാത്തസ്വരവും ശബ്ദാര്‍ഥവും ഉദാത്തസ്വരം ശബ്ദാര്‍ഥത്തില്‍ വരുത്തുന്ന സ്വാധീനത്തെപ്പറ്റി അറിയുവാന്‍ വിവിധ ഉദാഹരണങ്ങളാണ് സഹായകമാവുക. അതിനാല്‍ അവനോക്കാം. 1. പദസ്വരം: ഗന്താ, പക്താ തുടങ്ങിയ പദങ്ങള്‍ തൃച്, തൃന് പ്രത്യയങ്ങളില്‍നിന്നു നിഷ്പന്നമാകുന്നതാണെന്നത്രേ പാണിനിയുടെ മതം.തൃച് അന്തമായ ഗന്താ, പക്താ തുടങ്ങിയവ അന്തോദാത്തമാണ്. അതായത് അവയുടെ പ്രത്യയഭാഗത്തില്‍ ഉദാത്തസ്വരം ഉണ്ട്. തൃന് അന്തമായ ഗന്താ പക്താദികളില്‍ ആദ്യുദാത്തമാണുള്ളത്. അതിനാല്‍ അവയുടെ ധാതുഭാഗത്തായിരിക്കും ഉദാത്തത. അപ്പോള്‍ തൃജന്തമായ ഗന്താ, പക്താദി പദങ്ങളില്‍ ക്രിയചെയ്യുന്ന കര്‍ത്താവിനെ മുഖ്യമാക്കിവേണം അര്‍ഥകല്പന ചെയ്യേണ്ടത്. പോകല്‍ അല്ലെങ്കില്‍ പാകപ്പെടുത്തല്‍ ചെയ്യുന്നയാള്‍ മുഖ്യനാണ്. തൃന്നന്തത്തിലെ ഗന്താ-പക്താക്കളില്‍ ധാത്വര്‍ഥിനാണ് പ്രാധാന്യം. നന്നായി പോകുന്നവന്‍, നന്നായി പാചകം ചെയ്യുന്നയാള്‍ എന്നിങ്ങനെ ക്രിയയ്ക്കു പ്രാധാന്യം വരുന്നു. ഇതിനെ വേങ്കടമാധവന്‍ സ്പഷ്ടമാക്കുന്നു.(ടി.1.8.7) 1 വാക്യസ്വരം: ഈ പദങ്ങള്‍ രണ്ടും ഇനി വാക്യത്തില്‍ പ്രയോഗിക്കുക. വാക്യത്തില്‍ രണ്ടുവിധം ഇതു ചെയ്യാം. ആരംഭത്തില്‍ അഥവാ ക്രിയാന്തത്തില്‍. അതുമല്ലെങ്കില്‍ ക്രിയ തുടക്കത്തിലും ഗന്താ, പക്താ ഇത്യാദി ഒടുക്കവും. രണ്ടുപ്രകാരത്തിലും സ്വരങ്ങളില്‍ ഭേദം വരും. അര്‍ഥവും മാറും. എങ്ങനെയെന്നാല്‍ - ഗന്താ ഗച്ഛതി, പക്താ ഗച്ഛതി എന്നീ വാക്യങ്ങളിലെ ഗന്താ, പക്താ എന്നീ പദങ്ങളില്‍ പ്രത്യയഭാഗത്ത് ഉദാത്തമുണ്ട്. ഗച്ഛതി എന്ന പദം തീര്‍ത്തും അനുദാത്തമാണ്. അപ്പോള്‍ ഈ പദങ്ങളിലെ തൃച്പ്രത്യയത്തിന് അര്‍ഥകല്പനയില്‍ പ്രാധാന്യം വരുകയും ഗച്ഛതി എന്ന ക്രിയ ഗൌണമാവുകയും ചെയ്യും. അതനുസരിച്ച് അര്‍ഥം "പോകല്‍ അഥവാ പാകം ചെയ്യല്‍ എന്ന ക്രിയ ചെയ്യുന്നവന്‍ പോകുന്നു'' എന്നാകും. ഗന്താ ഗച്ഛതി പക്താ ഗച്ഛതി എന്നീ വാക്യങ്ങളില്‍ ഗന്താ, പക്താ എന്നിവയുടെ ധാതുക്കളില്‍ ഉദാത്തസ്വരവും ഗച്ഛതിയില്‍ അനുദാത്തവും ആകുന്നു. അപ്പോള്‍ ഇവയിലെ ഗന്താ, പക്താക്കളിലെ ധാത്വര്‍ഥത്തിനാണ് പ്രധാനത. നന്നായി ഗമിക്കല്‍ എന്ന ക്രിയ അഥവാ പാകംചെയ്യല്‍ എന്ന ക്രിയ ചെയ്യുന്നയാള്‍ പോകുന്നു എന്നാകും അര്‍ഥം. ഇനി ഈ വാക്യങ്ങള്‍ തിരിച്ചിടുക. ഗച്ഛതി എന്ന ക്രിയ ആദ്യം വരുമ്പോഴേ അത് ഉദാത്തമാകും. അതിന്റെ അര്‍ഥപ്രാധാന്യവും വ്യക്തമാകും-ഗച്ഛതി ഗന്താ, ഗച്ഛതി ഗന്താ ഗച്ഛതി പക്താ, ഗച്ഛതി പക്താ- എന്നീ വാക്യങ്ങളില്‍ ഗന്താ പക്താ പദങ്ങളുടെ അര്‍ഥം സ്വരഭേദം വരുന്നതിനു മുന്‍പുണ്ടായിരുന്നതുതന്നെയെങ്കിലും ഗച്ഛതിയില്‍ ഉദാത്തസ്വരം വരുകയാല്‍ ഗച്ഛതിക്രിയ പ്രധാനമാവുകയും അപ്രകാരം അതിന്റെ അര്‍ഥപ്രാധാന്യം വ്യക്തമാവുകയുമായി. മലയാളത്തില്‍ "പോകുകയാണ് ശങ്കരന്‍'' എന്നു പറയുമ്പോള്‍ പോകുകയാണ് എന്നതിന്റെ അര്‍ഥപ്രാധാന്യം പ്രകടമാണല്ലോ. ഇനി ഈ ഗച്ഛതി പദത്തില്‍ ഉദാത്തതയോടൊപ്പം കാകുധ്വനിക്കൂടി ചേര്‍ക്കുക. പോകുകയാണ്? എന്ന പ്രശ്നാത്മക ധ്വനി വരുന്നു. അര്‍ഥം വ്യാഖ്യാനിക്കേണ്ടല്ലോ. മറ്റൊരു ഉദാഹരണംകൂടി: ഹന്താരൌ ഹതഃ സര്പമ്. ഹതോ ഹന്താരൌ സര്പമ്. എന്നീ വാക്യങ്ങളില്‍ ആദ്യവാക്യത്തിന് കൊല്ലുന്നവന്‍ കൊല്ലുന്നൂ സര്‍പ്പത്തെ എന്നര്‍ഥം. ഇതില്‍ കൊല്ലല്‍ എന്ന ക്രിയ അപ്രധാനമാകയാല്‍ സര്‍പ്പത്തിന്റെ മരണം നിശ്ചിതമല്ല. രണ്ടാമത്തെ വാക്യത്തിന് 'കൊന്നല്ലോ കൊലയാളി സര്‍പ്പത്തെ' എന്നാണര്‍ഥം. ഇവിടെ കൊലയ്ക്ക് പ്രാധാന്യം ധ്വനിപ്പിക്കയാല്‍ സര്‍പ്പത്തെ നിശ്ചയമായും കൊല്ലുന്നു എന്ന കൊലക്രിയ നിശ്ചിതമായി. പറയുന്നയാളിന്റെ അഭിപ്രായവിശേഷത്തിനെ സ്വരമാണ് വിശേഷമായി ധ്വനിപ്പിക്കുന്നത്. ഈ ആശയം പ്രകടമാക്കുന്നതിനാണ് പതഞ്ജലീ മഹര്‍ഷി മഹാഭാഷ്യത്തിലെ വൃദ്ധിസൂത്രഭാഷ്യത്തില്‍ ഇങ്ങനെ പ്രവചിച്ചത്: "സംസ്കൃത്യ സംസ്കൃത്യ പദാന്യൂത്സൃജ്യന്തേ. തേഷാം യഥേഷ്ടമഭിസംബന്ധോ ഭവതി. തദ്യഥാ: ആഹരപാത്രമ് പാത്രമാഹരേതി '' (1.1.1) വ്യാകരണം പദത്തെ നന്നായി സംസ്കരിച്ച് വിട്ടുകളയുന്നു. അതിനെ യഥേഷ്ടം ഘടിപ്പിക്കാം. (പറയുന്നയാളിന്റെ അഭിപ്രായപ്രകാരം) ആഹരപാത്രം കൊണ്ടുവാ എന്നോ കൊണ്ടുവാ പാത്രമെന്നോ ആകാം. ഇവിടെ പാത്രം വേഗം കൊണ്ടുവാ എന്നു പറയാന്‍ കൊണ്ടുവാ പാത്രം (ആഹരപാത്രമ്) എന്നും പാത്രം കൊണ്ടുവരൂ എന്നു വിശേഷാര്‍തഥമില്ലാതെ പറയാന്‍ പാത്രമാഹര എന്നും പറയണം. സമാസസ്വരം: ഇതുപോലെ സ്വരപ്രധാന്യം സമാസത്തിലും കാണാം. സമാസഭേദത്താല്‍ സ്വരഭേദം അല്ലെങ്കില്‍ സ്വരഭേദത്താല്‍ അര്‍ഥഭേദം വരും. ഉദാഹരണം: കൃഷ്ണകംബലമ് ആനയ, കൃഷ്ണകംബലമ് ആനയ ഈ വാക്യങ്ങള്‍ രണ്ടിലുമുള്ള കൃഷ്ണകംബലം എന്ന പദത്തില്‍ രണ്ടുതരം സ്വരങ്ങളാണുള്ളത്. ഒന്നില്‍ പൂര്‍വപദമായ കൃഷ്ണയിലാണ് ഉദാത്തസ്വരം. രണ്ടാമത്തേതില്‍ കംബലമിലും. അപ്പോള്‍ ഉദാത്തസ്വരത്തിന്റെ പ്രാധാന്യം നോക്കി അര്‍ഥം കല്പിച്ചാല്‍ കിട്ടുന്നത് ഇപ്രകാരമായിരിക്കും: കൃഷ്ണയില്‍ ഉദാത്തം വരുമ്പോള്‍ കറുത്ത കമ്പിളിക്കാരനെ കൊണ്ടുവാ. ഇതില്‍ കറുപ്പിനോ കമ്പിളിക്കോ പ്രാധാന്യമില്ല. കറുത്ത കമ്പിളി പുതച്ചവനാണ് പ്രാധാന്യം. കറുപ്പിനും കമ്പിളിക്കും അപ്രധാനത-ഗൌണത-യേ ഉള്ളു. എന്നാല്‍ ഈ വാക്യങ്ങളില്‍ ഒന്നുകൂടി ശ്രദ്ധാപൂര്‍വ്വം നോക്കിയാല്‍ കറപ്പിനും കമ്പിളിക്കും തമ്മില്‍ ഏതിനു പ്രാധാന്യം എന്നു നോക്കുമ്പോള്‍ കറുപ്പിന് പ്രാധാന്യവും കമ്പിളിക്ക് ഗൌണതയും ദൃശ്യമാകും. കമ്പിളി ധരിച്ച പലരുണ്ട്. അവരില്‍ ആരെയാണ് ആനയിക്കേണ്ടതെന്നു നോക്കുമ്പോള്‍ കൃഷ്ണവര്‍ണക്കമ്പിളിക്കാരനെ എന്ന് കൃഷ്ണയ്ക്ക് പ്രാധാന്യം നല്കി കമ്പിളിയെ അപ്പദത്താല്‍ വിശേഷിപ്പിച്ചു. ഈ പ്രാധാന്യം ധ്വനിപ്പിക്കാന്‍ കൃഷ്ണശബ്ദം ഉദാത്തസ്വരത്തില്‍ ഉച്ചരിച്ച് കേള്‍പ്പിക്കണം. ഈ സൂക്ഷ്മതത്ത്വം വ്യക്തമാക്കുന്നതിനത്രേ പാണിനി ഉത്സര്‍ഗസൂത്രം ഓതിത്തന്നത്:- ബഹുവ്രീഹൌ പ്രകൃത്യാ പൂര്വ പദമ് (6.2.1) ബഹുവീഹ്രിയില്‍ പൂര്‍വപദത്തിന്റെ സ്വരമാണ് സമാസത്തില്‍ പ്രകൃത്യാ നിലനില്ക്കുന്നത്. രണ്ടാമത്തെ കൃഷ്ണകംബലത്തില്‍ കംബലത്തിലാണ് ഉദാത്തത. അവിടെ കരികമ്പിളി കൊണ്ടുവാ എന്ന് സ്വരിക്കുമ്പോള്‍ ധ്വനിക്കും. ചോദിക്കുന്നയാളിനു വേണ്ടത് കറുത്തകമ്പിളിയാണ്. ഇവിടെ കറുപ്പ് കമ്പിളിയുടെ വെറും വിശേഷണമായിനിന്ന് അര്‍ഥം വെളിവാക്കുന്നുതല്ലാതെ പ്രാധാന്യമൊന്നും അതിനില്ല. കറുപ്പിന് കമ്പിളിയെ ആശ്രയിച്ചേ നില്പുള്ളു; സ്വതന്ത്രരൂപത്തിലില്ല. തന്റെ കമ്പിളി കറുത്തതാണ്, അതുകൊണ്ടുവരണം എന്നാണ് വക്താവിന്റെ അഭീഷ്ടം. അല്ലാത്തത് അന്യന്റേതായിപ്പോകും എന്ന ധ്വനിക്കായാലും കൃഷ്ണയില്‍ ഉദാത്തം വേണ്ട, കംബലത്തില്‍ മതി. ഒരു ഉദാഹരണംകൂടി എഴുതാം:-പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്നതിന് പുരോഹിതനെ വിളിച്ചുകൊണ്ടുവരാന്‍ ആളെ അയയ്ക്കുന്നു. പറഞ്ഞയയ്ക്കുന്നത് വൃദ്ധബ്രാഹ്മണം ആനയ എന്നാണ്. മൂത്തപോറ്റിയെ കൊണ്ടുവരൂ എന്നര്‍ഥം. ആളു പോയി. വൃദ്ധബ്രാഹ്മണനെ കണ്ടു കിട്ടിയില്ല. അയാള്‍ തിരികെവന്ന് പറഞ്ഞു: "മൂത്തപോറ്റിയെ കണ്ടില്ല.'' ഗൃഹനാഥന് ശുണ്ഠിവന്നു. "മണ്ടച്ചാരേ! മൂത്തപോറ്റിയില്ലെങ്കില്‍ ഏതേലും പോറ്റിയെ കൊണ്ടുവരരുതായിരുന്നോ?'' എന്നായി അദ്ദേഹം. ഇവിടെ 'മൂത്ത' അല്ലെങ്കില്‍ വൃദ്ധന്‍ പ്രധാനമല്ല. വെറും വിശേഷണമാണത്. സമാസത്തില്‍ പൂര്‍വ്വപദവിശേഷണത്തിന് മുഖ്യത്വമില്ല. ഉത്തരപദമായ വിശേഷ്യത്തിനാണ് മുഖ്യത്വം. ഇതു സ്പഷ്ടമാക്കുന്നതിന് പാണിനി ഒരു ഉത്സര്‍ഗസൂത്രം രചിച്ചു. സമാസസ്യ (6.1.223) എന്ന സൂത്രം. സമാസത്തില്‍ അന്തോദാത്തം (ചില അപവാദങ്ങളൊഴികെ) വരും എന്നര്‍ഥം. താരതമ്യം പദ, സമാസ, വാക്യസ്വരങ്ങളുടെ കൂട്ടത്തില്‍ വാക്യസ്വരത്തെ അപേക്ഷിച്ച് സമാസസ്വരവും അതിനെ അപേക്ഷിച്ച് പദസ്വരവുമാണ് സൂക്ഷ്മമെന്ന് മുന്‍വ്യാഖ്യാനത്തില്‍ സ്പഷ്ടമാക്കി. വേങ്കടമാധവന്‍ സ്വരാനുക്രമണിയില്‍ ഇത് നിര്‍ണയിക്കുന്നത് ഇങ്ങനെ: (1.1.22) "തത്രൈതസ്മിന്‍ പദേ കാകുര്ദേവൈ രേവാവ ഗമ്യതേ. സൂക്ഷ്മവിദ്ഭിഃ സമാസസ്ഥഃ പ്രാകൃതൈരപി തിങ്സ്വരഃ-പദത്തിലെ കാകു-ഉദാത്തസ്വരം വരുത്തുന്ന അര്‍ഥഭേദം (ഗന്താ-ഗന്താ) സൂക്ഷമ്മായി അറിയാന്‍ ദേവന്മാര്‍ക്കേ കഴിയൂ. സമാസസ്വരത്തിലെ അര്‍ഥവ്യത്യാസം സൂക്ഷ്മജ്ഞരായ വിദ്വാന്മാര്‍ക്കേ അറിയൂ. തിങ്സ്വര (വാക്യസ്വര)ത്തിലേത് സാമാന്യജനങ്ങള്‍ക്കും അറിയാനാകും. മലയാളത്തില്‍ തിങ്സ്വരം: മലയാളത്തില്‍ മാത്രമല്ല, ഇതര ഭാരതീയ ഭാഷകളിലും ഇംഗ്ളീഷാദികളിലും തിങ്സ്വരം ഉച്ചരിക്കാറുണ്ട്. ഇത് സ്ഥൂലമാണ്. സൂക്ഷ്മമാണ് വൈദിക സംസ്കൃതത്തിലേത്. മലയാളത്തിലെ സൂക്ഷ്മവാക്യസ്വരത്തിന് ഉദാഹരണം നോക്കാം- പോ ശങ്കരാ-ശങ്കരാ പോ എന്ന രണ്ടു വാക്യങ്ങളില്‍ ആദ്യത്തേതിലെ പോ ബലത്തില്‍ ഉച്ചരിക്കുമ്പോള്‍ രണ്ടാമത്തെ പോ ദുര്‍ബലമായി ഉച്ചരിക്കുന്നു. ഉച്ചൈരുദാത്തഃ- ഉദാത്തം ബലത്തില്‍ എന്ന നിയമപ്രകാരം ആദ്യത്തേതില്‍ പോ ഉദാത്തമാണ്. സംസ്കൃതത്തിലും ആഖ്യാതം വാക്യത്തിന്റെ തുടക്കത്തില്‍ വരുമ്പോള്‍ ഉദാത്തമായിരിക്കും. വാക്യത്തിന്റെ മധ്യത്തിലോ ഒടുവിലോ വരുന്നപക്ഷം എങ്കില്‍ (യത്) മുതലായവയോടു ബന്ധിക്കാത്ത ആഖ്യാതം അനുദാത്തമാകും. ആഖ്യാനം വാകത്തിന്റെ നടുക്കോ ഒടുക്കമോ പ്രയോഗിക്കുന്നു. പക്ഷം ആഖ്യാതാര്‍ഥത്തിന്റെ പ്രധാനത ആപേക്ഷികമായിരിക്കും. അവിടെ യത്, ച, ഹ, വാ (എന്നാല്‍, ഉം, തീരെ, എങ്കില്‍, പക്ഷേ) മുതലായവ പ്രയോഗിച്ച് ക്രിയയുടെ വിശേഷതയെ ബോധിപ്പിക്കുന്നു. അതനുസരിച്ച് അര്‍ഥത്തിന്റെ മുഖ്യതയോ ഗൌണതയോ വ്യക്തമാകുന്നു. ഇംഗ്ളീഷില്‍ ഇത് ഠീാ ്യീൌ ാമ്യ ഴീ, ്യീൌ ാമ്യ ഴീ ഠീാ മുതലായ പ്രയോഗങ്ങളില്‍ ഏറക്കുറെ കാണാവുന്നതാണ്. എല്ലാ ഭാഷകളിലും സ്വരം അര്‍ഥത്തെ ഒരു പരിധിവരെ സ്വാധീനിക്കുന്നുണ്ട്. ലൌകികഭാഷകളില്‍ സ്വരഭേദം അര്‍ഥഭേദത്തിനു വഴിവയ്ക്കുന്നതിന്റെ കുറേ ഉദാഹരണങ്ങള്‍ എഴുതി. ഇനി വൈദികഭാഷയിലെ സ്വരഭേദം അര്‍ഥഭേദം വരുത്തുന്നത് നോക്കാം. സ്വരഭേദത്താല്‍ അര്‍ഥഭേദം വൈദികഭാഷയില്‍ ഋഗ്വേദത്തിലെ ഒരു മന്ത്രമാണ് ഹനോ വൃത്രം ജയാ അപഃ. (1.8.0.3) ഇതിലെ ജയാഃ ആദ്യുദാത്തമാകുന്നു. അഥര്‍വ വേദത്തിലെ ഒരു മന്ത്രമാണ് ജയോ മേ സവ്യ ആഹിതഃ (7.72 (50) 8) ഇവിടെ ജയഃ അന്തോദാത്തവും. ഇവയിലെ ജയശബ്ദത്തിനു സ്വരഭേദം ഉണ്ടെന്നു നിശ്ചയമായിരിക്കെ രണ്ടിന്റെയും അര്‍ഥം ഭിന്നമായിരുന്നേ തീരൂ. ആദ്യുദാത്തമായ ജയാഃ എന്ന പദം രണ്ടു പ്രകാരത്തില്‍ ഉണ്ടായിവരാം. ഒന്ന് ജയഃ കരണമ് (അഷ്ടാധ്യായി 6.1.202) എന്ന സൂത്രപ്രകാരം കരണാര്‍ഥത്തില്‍. രണ്ട് ലേട്ലകാരത്തിന്റെ മധ്യമപുരുഷ ഏകവചനത്തില്‍. (ഇവിടെ ശപ് അനുദാത്തമാകയാല്‍ ധാതുസ്വരം വരും. വാക്യാദിയിലാകയാല്‍ തിങ്ങതിങഃ എന്ന സൂത്രത്താല്‍ (8.1.28) നിഘാതം അഥവാ സര്‍വാനുദാത്തം വരില്ല) കരണവാചിയായി അകാരാന്ത ജയസംജ്ഞയുടെ ബഹുവചനാര്‍ഥം ഈ മന്ത്രത്തില്‍ ചേരായ്കയാല്‍, പരിശേഷ്യം നിമിത്തമായി ഇതില്‍ ലേട് ലകാരത്തിന്റെ രൂപം സ്വീകരിക്കണം. അപ്പോള്‍ അര്‍ഥം ആപ (ജലം) കളെ നീ ജയിക്കൂ ഇന്ദ്രാ! എന്നാകും. രണ്ടാം മന്ത്രത്തില്‍ പ്രയോഗിച്ച അന്തോദാ ത്ത ജയശബ്ദം ഭാവാര്‍ഥകമായ അച് പ്രത്യയാന്തമാണ്. അര്‍ഥം-എന്റെ ഇടതുകൈയില്‍ ജയം വച്ചിരിക്കുന്നു എന്നാണ്. ഇതുപോലെ മറ്റു സന്ദര്‍ഭങ്ങളിലും സ്വരഭേദങ്ങള്‍ വരുന്ന അര്‍ഥാന്തരം ഗ്രഹിക്കേണ്ടതാകുന്നു. വേങ്കടമാധവന്‍ സ്വരാനുക്രമണിയില്‍ എഴുതുന്നു- അര്ഥാഭേദേ തു ശബ്ദസ്യ സര്വത്ര സദൃശഃ സ്വരഃ. യദാനതംസ്വരം പശ്യേദ് അന്യഥാര്ഥം തദാനയേത്. " അര്‍ഥംസമനമായാല്‍ ശബ്ദത്തിന്റെ സ്വരം എങ്ങും സമാനമായിരിക്കും. എപ്പോഴെങ്കിലും ആ സമാനസ്വരം കാണുന്നില്ലെങ്കില്‍ ആ പദത്തിനര്‍ഥം വേറെയെന്നറിഞ്ഞുകൊള്ളണം.'' വേങ്കടമാധവന്‍ തന്റെ ഋഗ്വേദഭാഷ്യത്തില്‍ വിശേഷിച്ചും ബൃഹദ്ഭാഷ്യത്തില്‍ ഈ നിയമം സര്‍വ്വത്ര പാലിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങളെഴുതാം. (അഡയാര്‍ പ്രകാശനം)
ശബ്ദം അര്‍ഥം പുറം
ജഠരഃ അഗ്നിഃ 426 ജഠരഃ ഉദരം 735 യമഃ ഏതിനാല്‍ പോകുന്നുവോ 501 യമഃ വൈവസ്വതഃ 501 സത്യമ് ഋതാര്‍ഥത്തില്‍ 527 സത്യമ് ദാരിദ്യത്താല്‍ 527 ജ്യേഷ്ഠഃ പ്രശസ്യഃ 569 ജ്യേഷ്ഠഃ ജ്യേഷ്ഠഃ വയസാ 569 സുകൃതമ് നിഷ്ഠാന്തമ് 583 സുകൃതമ് ക്വിബന്തമ് 583 സുകൃതമ് ഭാവേനിഷ്ഠാന്തമ് 583 വേറെയും ഉദാഹരണങ്ങള്‍ ഇതില്‍നിന്നു ലഭിക്കും. ഇങ്ങനെ സ്വരഭേദത്താല്‍ ഉണ്ടാകുന്ന അര്‍ഥഭേദത്തിന്റെ അനേകം ഉദാഹരണങ്ങള്‍ നല്കി ശബ്ദാര്‍ഥത്തിലും വാക്യാര്‍ഥത്തിലും സ്വരഭേദം വരുത്തുന്ന വ്യത്യാസങ്ങള്‍ സൂചിപ്പിക്കാന്‍ യത്നിച്ചു. ഈ നിയമിയുക്തവും അപവാദരഹിതവുമാണെന്നിരിക്കിലും സ്വരഭേദമുള്ള നിരവധി പദങ്ങളുടെ സൂക്ഷ്മമായ അര്‍ഥഭേദം അറിയാനോ പറയാനോ കഴിഞ്ഞിട്ടില്ലെന്ന കാര്യം വിസ്മരിക്കുന്നില്ല.ഇവയില്‍ പാണിനീയ നിയമം 6.2.161, 164,171 മുതലായ നിയമങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന സ്വരവികല്പങ്ങളും കാണ്വശാഖയിലെ ശതപഥം 1.3.4.1ലും മാധ്യന്ദിന ശതപഥം 2.4.4.2 ലും ആദ്യുദാത്തമായി സ്വരിക്കുന്ന വസിഷ്ഠയജ്ഞമെന്ന പദവും ഉദാഹരണമെന്ന നിലയ്ക്ക് നിര്‍ദ്ദേശിച്ചു കൊള്ളട്ടെ.
ശബ്ദം അര്‍ഥം പുറം
ജഠരഃ അഗ്നിഃ 426 ജഠരഃ ഉദരം 735 യമഃ ഏതിനാല്‍ പോകുന്നുവോ 501 യമഃ വൈവസ്വതഃ 501 സത്യമ് ഋതാര്‍ഥത്തില്‍ 527 സത്യമ് ദാരിദ്യത്താല്‍ 527 ജ്യേഷ്ഠഃ പ്രശസ്യഃ 569 ജ്യേഷ്ഠഃ ജ്യേഷ്ഠഃ വയസാ 569 സുകൃതമ് നിഷ്ഠാന്തമ് 583 സുകൃതമ് ക്വിബന്തമ് 583 സുകൃതമ് ഭാവേനിഷ്ഠാന്തമ് 583 വേറെയും ഉദാഹരണങ്ങള്‍ ഇതില്‍നിന്നു ലഭിക്കും. ഇങ്ങനെ സ്വരഭേദത്താല്‍ ഉണ്ടാകുന്ന അര്‍ഥഭേദത്തിന്റെ അനേകം ഉദാഹരണങ്ങള്‍ നല്കി ശബ്ദാര്‍ഥത്തിലും വാക്യാര്‍ഥത്തിലും സ്വരഭേദം വരുത്തുന്ന വ്യത്യാസങ്ങള്‍ സൂചിപ്പിക്കാന്‍ യത്നിച്ചു. ഈ നിയമിയുക്തവും അപവാദരഹിതവുമാണെന്നിരിക്കിലും സ്വരഭേദമുള്ള നിരവധി പദങ്ങളുടെ സൂക്ഷ്മമായ അര്‍ഥഭേദം അറിയാനോ പറയാനോ കഴിഞ്ഞിട്ടില്ലെന്ന കാര്യം വിസ്മരിക്കുന്നില്ല.ഇവയില്‍ പാണിനീയ നിയമം 6.2.161, 164,171 മുതലായ നിയമങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന സ്വരവികല്പങ്ങളും കാണ്വശാഖയിലെ ശതപഥം 1.3.4.1ലും മാധ്യന്ദിന ശതപഥം 2.4.4.2 ലും ആദ്യുദാത്തമായി സ്വരിക്കുന്ന വസിഷ്ഠയജ്ഞമെന്ന പദവും ഉദാഹരണമെന്ന നിലയ്ക്ക് നിര്‍ദ്ദേശിച്ചു കൊള്ളട്ടെ.
arshanadam
No comments:
Post a Comment