Monday, May 21, 2018

അവര്‍ ഭഗവാന്റെതു തന്നെയാണ്. ഭഗവാന്റെ ഭാഗം തന്നെ. ഭക്തന്മാര്‍ എല്ലാവരിലും ഭഗവാനെത്തന്നെയാണ് കാണുന്നത്.
അതു മനസ്സിലാക്കിത്തന്നെയാണ് മഹാത്മാഗാന്ധി ഒരു സമൂഹത്തെ മുഴുവന്‍ ഹരിജനങ്ങള്‍ എന്നുവിളിച്ചത്. യഥാര്‍ത്ഥത്തില്‍ എല്ലാവരും ഹരിജനങ്ങള്‍ തന്നെ. അക്കാര്യം എല്ലാവരേയും ബോധ്യപ്പെടുത്താനുള്ള നീക്കത്തിന്റെ ഒരു പടി മാത്രമായാണ് മഹാത്മാഗാന്ധി ചിലരെ മാത്രം ഹരിജനങ്ങള്‍ എന്നു വിളിച്ചത്.
ദേവനാഗരി ലിപിയില്‍ എല്ലാ അക്ഷരങ്ങള്‍ക്കും കൂടെ നമുക്ക് ഒരു ശിവലിംഗരൂപം കാണാം. എല്ലാ ലിപികളെയും അക്ഷരങ്ങളാക്കുന്നത്-നാശമില്ലാത്തതാക്കുന്നത് ഈ ശിവലിംഗരൂപം തന്നെയാണ്. നമ്മിലേക്ക് ഭഗവത് ചൈതന്യം പ്രവഹിക്കുന്ന രൂപത്തില്‍ തമ്മിലേക്ക് തിരിഞ്ഞാണ് ഈ ശിവലിംഗങ്ങള്‍ കാണപ്പെടുന്നത്. ഠ എന്ന പ്രകൃതത്തിലാണ് ഈ അക്ഷരങ്ങളുടെ രൂപം.
പഴയ ഒരു സുഭാഷിതം ഇപ്പോള്‍ ഓര്‍മയില്‍ വരുന്നു.
അമന്ത്രം അക്ഷരം നാസ്തി
നാസ്തി മൂലം അനൗഷധം
അയോഗ്യ പുരുഷോ നാസ്തി
യോജകസ്തത്ര ദുര്‍ലഭ
മന്ത്രമല്ലാത്ത ഒരക്ഷരംപോലുമില്ല. ഔഷധമില്ലാത്ത ഒരു വേരുപോലുമില്ല. അയോഗ്യരായ വ്യക്തികള്‍ ആരുമില്ല. ഇതെല്ലാം വേണ്ടവിധത്തില്‍ സംഘടിപ്പിക്കുന്നതിനുള്ള സംയോജകന്റെ കാര്യത്തിലാണ് കുറവ്.
എ.പി. ജയശങ്കര്‍,

No comments: