Wednesday, September 12, 2018

*രാസലീല 5* 
ഒരു ബലി മഹാബലി ചക്രവർത്തി തന്നെ അർപണം ചെയ്തു. സാധാരണ നമ്മളൊക്കെ നേദ്യം കൊണ്ടു കൊടുക്കണു അമ്പലത്തില്. എന്താ ധൈര്യം. സ്വാമി ശാപ്പിടില്ല്യ എന്നുള്ള ധൈര്യം. അഥവാ ശാപ്പിട്ടാൽ സന്തോഷത്തോടെ കൊടുക്കുമായിരിക്കും. പക്ഷേ ഈ ശാപ്പിടുന്ന ആളെയും ശാപ്പിടുമെങ്കിലോ. ഈ നേദിക്കുന്ന ആളെയും ശാപ്പിടുമെങ്കിലോ. ആരെങ്കിലും പോവോ. മഹാഭാരതത്തിലേ ബകനേപ്പോലെ. വണ്ടി വണ്ടീല് ശാപ്പാട് കൊണ്ടുപോണ ആള്. കൊണ്ട് പോണ ആളെയും ശാപ്പിടുമെങ്കിൽ ആരു പോകും. ധൈര്യമായിട്ട് സ്വാമിക്ക് കൊടുക്കണതെന്താ ഞാൻ ഉരുപ്പടി ആയിട്ട് പുറത്തേക്ക് വരും. ഞാൻ ഉണ്ടാവും. പക്ഷേ ഭഗവാന് പൂർണമായി അർപണം ചെയ്ത ജീവനെ ജീവന്റെ വസ്തുക്കളൊന്നും ഭഗവാന് കിട്ടിയിട്ടില്ലെങ്കിലും വേണ്ടില്ല ജീവനെ കിട്ടണം. ഭഗവാന് ഏറ്റവും ഇഷ്ടമുള്ള ശാപ്പാട് ഈ ജീവന്റെ അഹങ്കാരമാണത്രേ. അഹങ്കാരത്തിനെ എടുത്ത് വിഴുങ്ങി ക്കളയുകാന്ന്. ആ അഹങ്കാരതതിനെ വിഴുങ്ങി ക്കളഞ്ഞ ജീവൻ പിന്നെ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ആദ്ധ്യാത്മജീവിതവും ലൗകികജീവിതവും തമ്മിലുള്ള ബാലൻസ് ഒക്കെ നഷ്ടപ്പെടും. ലൗകികവും വേണം ഇതും വേണം അതും വേണം എന്നുള്ളതൊക്കെ പൊയ്പോവും.ഒക്കെ നടക്കും ലോകത്തിലുള്ള ജീവിതമൊക്കെ അയാൾക്കും ഒരു പക്ഷെ നടക്കുമായിരിക്കാം. പക്ഷേ ഭ്രാന്തു പിടിച്ചപോലെ ആയി പ്പോവും. ഒന്നിനും ഒരു വ്യവസ്ഥ ഇണ്ടാവില്ല്യ . ഭഗവാൻ പിടിച്ചു കഴിഞ്ഞ ജീവന്റെ സ്ഥിതി അതാണ്. അതുകൊണ്ട് ഈ മഹാഭാവത്തിനെ യോഗികൾ പോലും പേടിക്കുന്നു എന്നാണ്. ഗൗഡപാദാചാര്യർ തന്നെ പറയുന്നു . യോഗിനോ ബിഭേത്യോതസ്മിൻ അഭയേ ഭയ ദർശിന: ഇതിനെ ഭയപ്പെടേണ്ട ആവശ്യമില്ല്യ. രാമകൃഷ്ണപരമഹംസർ വിവേകാനന്ദസ്വാമികളോട് ചോദിച്ചു ഭഗവദ്ആനന്ദതതിന് ഒരു ഗ്ലാസ്സില് ഒരു സിറപ്പ് പോലെ ഉണ്ടാക്കിവെച്ചിട്ട് താനൊരു തേനീച്ച ആവുകയാണെങ്കിൽ ആ ആനന്ദത്തിനെ എങ്ങനെ കുടിക്കും എങ്ങനെ അനുഭവിക്കും. വിവേകാനന്ദസ്വാമികൾ തന്നെ പറഞ്ഞു. ഞാൻ അതിന്റെ വക്കത്തിരുന്ന് നക്കി നക്കി കുടിക്കും. യ്യോ അതില് ചാടിക്കൂടെ. യ്യോ അതില് ചാടിയാൽ ഞാൻ ഇല്ലാതാവില്ലേ. എടോ അത് അമൃതാനന്ദമാണ് . സ്വയം ഇല്ലാതാവണം. അതില് വീണ് ഇല്ലാതാവണം. പക്ഷേ വീണില്ലാതാവാൻ പലപ്പോഴും നമ്മളോ തയാറാവില്ല്യ ഈ ജീവൻ. പേടിക്കും. ഭയപ്പെടും. തന്റെ വ്യക്തിത്വം പോയിപ്പോകുമോ എന്നുള്ള പേടി.നമുക്കുള്ള ആകപ്പാടെയുള്ള സ്വത്ത് ഈ വ്യക്തിത്വമാണ്.അഹങ്കാരമാണ്. ഈ അഹങ്കാരം പോയിപ്പോകുമോ എന്നുള്ള ഒരു ഭയം സൂക്ഷമമായി ജീവന് എവിടെയോ ഉണ്ട്. അതുകൊണ്ട് അഹങ്കാരത്തിനെ ബാധിക്കുന്ന ഒരു സ്ഥലത്തേക്കും നമ്മൾ പോവില്ല്യ. സമൂഹവും ഭക്തിയും പർവ്വതസർഷവങ്ങളെ പ്പോലെ വിരോധമായി നില്കാൻ കാരണം ഭക്തി അഹങ്കാരത്തിനെ ഇല്ലാതാക്കുന്നതാണ്. സമൂഹത്തിലാവട്ടെ അഹങ്കാരം ഉണ്ടെങ്കിലേ നമുക്ക് ജീവിക്കാൻ പറ്റുകയുള്ളൂ. ഞാൻ നിങ്ങളുടെ അഹങ്കാരത്തിനെ അല്പം ബഹുമാനിക്കണു. നിങ്ങളെന്റെ അഹങ്കാരത്തിനെ അല്പം ബഹുമാനിച്ച് അതിന് വേണ്ടതൊക്കെ പരസ്പരം ചെയ്ത് തമ്മിൽ തമ്മിൽ ഹർട്ടൊന്നും ചെയ്യാതെ നിങ്ങളുടെ കാര്യത്തിൽ ഞാൻ ഇടപെടാതെ എന്റെ കാര്യത്തിൽ നിങ്ങൾ ഇടപെടാതെ നമ്മളുടെ ദൗർബല്യങ്ങളെ ഒക്കെ ഒരു നിയമം ഉണ്ടാക്കി അംഗീകരിച്ച് സമാനമായ ദൗർബല്യങ്ങളൊക്കെ ധർമമാണെന്നും ദൗർബല്യത്തിന് അപ്പുറം പോകുന്നവൻ കിറുക്കനാണെന്നും സമാനമായ ദൗർബല്യത്തിൽ കുറച്ചു ലിമിറ്റ് കടന്നാൽ അവൻ ദുരാചാരി ആണെങ്കിലും ഒക്കെ അംഗീകരിച്ചാൽ സമൂഹമായി. ഇതിന്റെ അതിർവരമ്പ് കടക്കുന്നവരെ സമൂഹത്തിൽ ഒന്നുകിൽ ഭ്രാന്തൻമാരാവും അല്ലെങ്കിൽ ദുരാചാരി ആവും. ഏതോവിധത്തിൽ അവർക്ക് വിഷമംണ്ടാവും. അവരെ പലപ്പോഴും ലോകം മുദ്ര കുത്തിയിട്ടുള്ളതും അങ്ങനെയാണ്. കിറുക്കാണെന്ന്. ഏതെങ്കിലും ഒരു സർട്ടിഫിക്കറ്റ് കിട്ടിയാൽ ഭക്തി ആയീന്നാണർത്ഥം. അപ്പോ ശരിക്കും തന്നെ കിറുക്കു പിടിച്ചാലേ ഭക്തി അറിയുള്ളൂന്ന് പോലുമുണ്ട്. അപ്പയ്യാദീക്ഷിതർ എന്നു പറയുന്ന ഒരു വലിയ മഹാത്മാവുണ്ടായിരുന്നു. അദ്ദേഹത്തിനെ എല്ലാവരും ശിവഭക്തനായിട്ട് അംഗീകരിച്ചു. ബഹുമാനിച്ചു. അപ്പയ്യാദീക്ഷിതർ ഒരിക്കൽ തന്റെ ശിഷ്യൻമാരെ വിളിച്ചു പറഞ്ഞു. എല്ലാരും എന്നെ ഭക്തൻ ന്നു വിളിക്കണു. എനിക്കു തന്നെ വിശ്വാസം പോരാ. എന്നെ എല്ലാവരും ഭക്തൻ ന്നു വിളിക്കണുണ്ട്. പക്ഷേ എനിക്ക് ഭക്തി ഉണ്ടോ എന്ന കാര്യത്തിൽ എനിക്ക് തന്നെ സംശയമാണ്. കാരണം പഠിച്ചു വെച്ചിട്ട് കുറച്ചൊക്കെ ഉപാസനാബലം കൊണ്ടുമൊക്കെ ജാഗ്രദ്അവസ്ഥയിൽ നമ്മൾ കോൺഷ്യസ് ആയിട്ടിരിക്കുമ്പോൾ പലതും പറയും. ഭക്തൻമാരായിട്ടൊക്കെ ഇരിക്കും. പക്ഷേ നമ്മളുടെ സ്വപ്നത്തിൽ നമ്മളെന്തൊക്കെ കാണുന്നു. നമ്മുടെ ഭാവനയിൽ എന്തൊക്കെ ഉണ്ട് എന്നാരു കണ്ടു. സ്വപ്നത്തിലാണ് ഭക്തി തീരുമാനിക്കപ്പെടേണ്ടത്. സ്വപ്നത്തിൽ ഭഗവാൻ വരണം. സ്വപ്നത്തിൽ ഭഗവദ് അനുഭവം ഉണ്ടാവണം. സ്വപ്നത്തിൽ ലോകം കടന്നു വരരുത്. അങ്ങനെ ആയാലേ ഭക്തി ആയുള്ളൂ. അപ്പോ എങ്ങനെ അറിയും എന്നു വെച്ചാൽ അല്പമീ ബ്രയിനിന്റെ കൺട്രോൾ വിട്ടു പോയാൽ ഉള്ളിലുള്ളതൊക്കെ പറയും. ഇത്തിരി ഭ്രാന്ത് പിടിച്ചാൽ ഉള്ളിലുള്ളതൊക്കെ പുറത്ത് വിളിച്ച് പറയും. അതാണല്ലോ ഭ്രാന്തൻമാർക്കും നമുക്കുമുള്ള വ്യത്യാസം. അപ്പോ അപ്പയ്യാദീക്ഷിതർ ശിഷ്യൻമാരോട് പറഞ്ഞു ത്രേ ഈ ഉമ്മത്തുമ്പൂവ് കഴിച്ചാൽ കുറച്ചു നേരത്തേക്ക് ഉന്മാദം ഉണ്ടാവും ന്നാണ്. അതിന് ശിവനും വളരെ ഇഷ്ടമുള്ളതാണ് ഈ ഉമ്മത്തുമ്പൂവ്. അതുകൊണ്ട് തന്നെ ശിവന് ഉന്മത്തശേഖരൻ എന്ന പേര് പൂവ് വെച്ചതുകൊണ്ടല്ല. ഉന്മാദം പിടിച്ച ഭക്തൻമാരെ ശേഖരിച്ചു വെച്ചിരിക്കുന്ന ആള് .അപ്പോ കുറച്ചത് ഭക്ഷിച്ച് അതിന് ആന്റിഡോട്ടുമൊക്കെ ശിഷ്യൻമാർക്കൊക്കെ പറഞ്ഞു കൊടുത്ത് ഞാൻ ഭ്രാന്തു പിടിക്കുമ്പോൾ എന്തൊക്കെ പറയുന്നുവോ അതൊക്കെ എഴുതി വെക്കണം ന്ന് പറഞ്ഞുവത്രേ. ആർക്ക് ധൈര്യം വരും. ആർക്കെങ്കിലും ധൈര്യം വരുമോ ഉറപ്പില്ലെങ്കിൽ ധൈര്യം വരുമോ. നമ്മുടെ ആരുടെയെങ്കിലുമൊക്കെ സ്വപ്നം നാളെ റ്റിവിയില് കാണിക്കാൻ പറ്റുന്ന ഒരു യന്ത്രം കണ്ടു പിടിച്ചാൽ നമ്മുടെ സ്ഥിതി എന്തായിരിക്കും. നമ്മുടെ മനസ്സിൽ വരുന്നതൊക്കെ ഒരു യന്ത്രം ഘടിപ്പിച്ച് പ്രൊജക്ട് ചെയ്തു റ്റിവിയിൽ കാണിക്ക ഒക്കെ വരാം അങ്ങനെയൊക്കെ സംഭവിക്കാം. സംഭവിക്കാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാൽ മഹാ അപകടം ആയിത്തീരും നമുക്ക്.ഇപ്പൊ അപ്പയ്യാദീക്ഷിതർ പറേണത് ഞാൻ ഭ്രാന്ത് പിടിച്ചു കഴിയുമ്പോൾ എന്തൊക്കെ വിളിച്ചുപറയണുവോ അതൊക്കെ നിങ്ങൾ എഴുതിയെടുക്കാ.അതു കഴിഞ്ഞ് എനിക്ക് കാണിച്ചു തരൂ. അദ്ദേഹത്തിന് ശരിക്ക് കുറച്ചു നേരത്തിൽ ഉന്മാദം ഉണ്ടായി. ആ ഭ്രാന്ത് പിടിച്ചപ്പോൾ അമ്പത് ശ്ലോകങ്ങൾ ചൊല്ലിയത്രേ. അതാണ് ഉൻമത്തപഞ്ചാശത് എന്ന ശിവസ്തുതി. ഉന്മാദം പിടിച്ചപ്പോ ഭക്തി ഉണ്ടായി.
(ശ്രീ നൊച്ചൂർജി )

No comments: