Monday, October 29, 2018

*രാസലീല 53*

രമണൻ എന്നാ രമിപ്പിക്കുന്നവൻ ഓരോ ക്ഷണത്തിലും പുതിയതായിട്ടുള്ളവൻ എന്നൊക്കെ അർത്ഥം രമണ പദത്തിന്. ഏതിനെ കണ്ടുകഴിഞ്ഞാൽ നമുക്ക് പരമാനന്ദം ഉണ്ടാവുമോ അതിനാണ് രമണൻ എന്ന് പേര്. പിംഗളയും ഭഗവാനെ സ്മരിച്ചത്

സന്തം സമീപേ രമണം രതിപ്രദം
വിത്തപ്രദം നിത്യം ഇവം വിഹായ
അകാമദം ദു:ഖ ഭയാദി ശോക
മോഹപ്രദം തുച്ഛമഹം ഭജേത്യഹാം
എന്നാണ്.
ഹൃദയത്തിലുള്ള ആത്മാവിനാണ് രമണൻ എന്ന് പേര്. അപ്പോ

ഹാ നാഥ രമണ പ്രേഷ്ഠാ
പ്രേഷ്ഠാ ന്നാ പ്രിയതമൻ.
ക്വാസി ക്വാസി മഹാഭുജ ദാസ്യാസ്തേ കൃപണായാ മേ
ഇവിടെ രാധിക ദേവി പാടുകയാണ്. ഞാൻ അവിടുത്തെ ദാസി ആണ്. കൃപണ ആണ് .കൃപണ ന്ന്വാച്ചാൽ ഉള്ളിലുള്ള ഭഗവദ് അനുഭവം നഷ്ടപ്പെട്ടവരൊക്കെ കൃപണന്മാരാണ്.

ദാസ്യാസ്തേ കൃപണായാ മേ സഖേ ദർശയ സന്നിധിം

ആ വാക്കൊക്കെ നോക്കണം. എന്റെ മുമ്പില് വരൂ എന്ന് പറഞ്ഞില്ല. ഭഗവാൻ എന്റെ മുമ്പിൽ പ്രത്യക്ഷപ്പെടൂ എന്ന് പറഞ്ഞില്ല. അവിടുത്തെ സാന്നിദ്ധ്യം എനിക്ക് തരൂ എന്നാണ്. സാന്നിദ്ധ്യം ആണ് മുഖ്യം. വ്യക്തിരൂപത്തിലുള്ള ആവിർഭാവം പോലുമല്ല. എനിക്കാ സാന്നിദ്ധ്യം വേണം. ഭഗവാൻ ന്ന് വെച്ചാൽ എന്താ സന്നിധി ആണ് ഭഗവാൻ. വ്യക്തി അല്ല. പക്ഷെ വ്യക്തി ആയി ഭഗവാൻ ആവിർഭവിക്കുമ്പോഴും സാന്നിദ്ധ്യം ആണ് മുഖ്യം. ഗുരുവായൂരപ്പന്റെ മൂർത്തി എല്ലാവരും കാണണണ്ട്. പക്ഷേ ഭക്തൻ കാണുന്നതും സാധാരണ ആളുകൾ കാണുന്നതും തമ്മിൽ എന്താ വ്യത്യാസം. മൂർത്തി ആണ് മുഖ്യമെങ്കിൽ എല്ലാവരും കാണണ്ടല്ലോ. പോണവരൊക്കെ കാണണ്ടല്ലോ. ക്യൂവില് നില്ക്കണവരൊക്കെ കാണണ്ട്. എന്തോ നോക്കിയിട്ട് പോകണു. നമ്മളെ എന്താ ഗുരുവായൂരപ്പൻ ആകർഷിക്കാത്തത് .നേത്രൈ ശ്രോത്രൈശ്ചപീത്വാ ഒന്നും പറ്റണില്ല്യ ല്ലോ. എന്താ, സന്നിധിയെ കണ്ടില്ല്യ. ഭഗവാൻ അവിടെ രൂപത്തിൽ നില്ക്കണതൊക്കെ കണ്ടു. ചിലപ്പോ പൂജിക്കുന്നവർക്കേ ഭാവം വരിണില്ല്യല്ലോ. ല്ലേ. അടുത്ത് പോയി തൊട്ട് അഭിഷേകം ചെയ്ത് അർച്ചിച്ച് ഒക്കെ പൂജചെയ്യുന്നവൻ സന്നിധി കണ്ടാൽ അവിടെ തന്നെ മോഹിച്ചു പോവും. സന്നിധി കണ്ടാൽ ഒരു പക്ഷെ നേരിട്ട് കണ്ടിട്ടില്ലെങ്കിൽ പോലും മോഹിച്ചു പോവും. സാന്നിദ്ധ്യത്തിനെ അനുഭവിച്ചാൽ നേരിട്ട് കാണണമെന്നേയില്ല്യ. സാന്നിദ്ധ്യം ആണ് മുഖ്യം. അതാണിവിടെ രാധാദേവി

സന്നിധിം ദർശയാ

അവിടുത്തെ സാന്നിദ്ധ്യത്തിനെ എനിക്ക് തരൂ ഭഗവാനേ. സാന്നിദ്ധ്യമുണ്ടെങ്കിൽ അമ്പലത്തിനുള്ളിലേക്ക് പോണംന്നില്ല്യ. ഭഗവാന്റെ സന്നിധിയെ അനുഭവിക്കാൻ കഴിയുമെങ്കിൽ എവിടെ ഇരുന്നും ആവാം. ശ്രീകോവിൽ മുമ്പിലാണ് സാന്നിദ്ധ്യം വരുന്നതെങ്കിൽ അങ്ങനെ ചെയ്യാ. സന്നിധിം ദർശയേ. സന്നിധി കാണിച്ചു തരൂ ഭഗവാനേ. എന്ന് ഭഗവാനോട് പ്രാർത്ഥിക്കാണ്. അങ്ങനെ ഭഗവാനെ വിളിച്ചു കൊണ്ട്

തന്മനസ്ക: തദ് ആലാപാ: തദ്വിചേഷ്ടാ: തദാത്മികാ:
തദ് ഗുണാനേവ ഗായന്ത്യോ നാത്മാഗാരാണി സസ്മരു:
അന്വിച്ഛന്ത്യോ ഭഗവതോ മാർഗ്ഗം ഗോപ്യ: അതിദൂര:
ദദൃശു: പ്രിയവിശ്ലേഷമോഹിതാം ദു:ഖിതാം സഖീം
തതോഽവിശൻ വനം ചന്ദ്രജ്യോത്സ്നാ യാവദ്വിഭാവ്യതേ
തമ: പ്രവിഷ്ടമാലക്ഷ്യ തതോ നിവവൃതു: സ്ത്രിയ

ഉള്ളിലേക്ക് ആ കാട്ടിലേക്ക്, ആരണ്യകത്തിലേക്ക് പ്രവേശിച്ചു. ഹരിയെ അന്വേഷിച്ചു. ആരണ്യകം ഉപാസന കൊണ്ട് നിറഞ്ഞിരിക്കുന്നു.ഇന്ന ഉപാസന ചെയ്യുക.തപസ്വീ പുണ്യോ ഭവതി ആരണ്യകം അവസാനിക്കുന്നത് അങ്ങനെ ആണ്. തപസ്വി ആയിട്ട് തീരും. എങ്ങനെ ഒക്കെ ജീവിക്കണം എന്ന് ആരണ്യകം പറഞ്ഞു തരും.ന്നൊക്കെ ശ്രുതി പറയണു അങ്ങനെ ആരണ്യകത്തിലേക്ക് പ്രവേശിച്ചു. പക്ഷേ എന്താ അവിടെ കണ്ടത്. തസ്മിൻ നിയമവിശേഷാ: അനേകം നിയമങ്ങള്. ഇന്ന ഇന്ന വിധത്തിൽ തപസ്സ് ചെയ്യൂ ഇന്ന ഇന്ന വിധത്തിൽ ആരാധന ചെയ്യൂ. ദിവസം ഭിന്നാക്ഷം കഴിക്കൂ. നാലാമത്തെ യാമം വരെ കാത്തിരുന്നു ജലപാനം ചെയ്യൂ. ഇതൊക്കെ അനുഷ്ഠിച്ച് തപോനിഷ്ഠനായിത്തീർന്ന് ആ ആരണ്യകത്തിലേക്ക്

തതോ ഽവിശൻ വനം ചന്ദ്ര ജ്യോത്സ്നാ

ചന്ദ്രപ്രകാശത്തിനെ അനുഗമിച്ചു കൊണ്ട് ഗോപികകൾ ആരണ്യകത്തിലേക്ക് പ്രവേശിച്ചു. പക്ഷേ കുറച്ചു ദൂരം ചെന്നപ്പോ ഇരുട്ട് കാണുന്നു അവിടെ. ആരണ്യകത്തിലേക്ക് പ്രവേശിച്ച സാധകന്റെ സ്ഥിതിയും അതാണ്. തപസ്സ് സാധന എന്നൊക്കെ പറഞ്ഞ് എവിടെയെങ്കിലും പോയി നമ്മൾ ബുക്ക്സ് ഒക്കെ വാങ്ങിക്കും. മെഡിറ്റേഷൻ യോഗ. എന്നിട്ട് തുടങ്ങും. ഏകാന്തത്തിൽ ഇരുന്ന് ഇത്ര ജപിക്കുക. മെഡിറ്റേഷൻ ചെയ്യാ പ്രാണായാമം ചെയ്യാ ഉള്ളില് അന്വേഷിക്കാ ആദ്യം ഈ സാധന ഒക്കെ വളരെ എളുപ്പാണെന്ന് വിചാരിക്കും. ക്ഷിപ്രം ഹി
കർമ്മം തുടങ്ങിയവയൊക്കെ ലോകത്തില് പെട്ടെന്ന് സിദ്ധിക്കും. അതുപോലെ ഭഗവാനേയും

മാനുഷേ ലോകേ സിദ്ധിർ ഭവതി കർമ്മജ.

കർമ്മം കൊണ്ടുള്ള കാര്യങ്ങളൊക്കെ ലോകത്തില് പെട്ടെന്ന് പെട്ടെന്ന് സിദ്ധിക്കും. അതേപോലെ ഭഗവാനേയും കിട്ടുംന്ന് വിചാരിച്ച് ഉപാസന തുടങ്ങും. പക്ഷേ കുറേ കഴിയുമ്പോഴാണ് മനസ്സിലാവണത് അന്തർമുഖമായ ഈ ഉപാസന നമ്മള് വിചാരിക്കണ പോലെയല്ല. അതിന് ഇന്ന ഇന്നതൊക്കെ ചെയ്താൽ ഇന്ന ഇന്നതൊക്കെ കിട്ടും ന്ന് പറയാൻ പറ്റില്ല്യ.
ശ്രീനൊച്ചൂർജി
*തുടരും. ...*

No comments: