സാത്വികം, രാജസം, താമസം എന്ന് ദേവപ്രതിമകള്‍ മൂന്നു വിധത്തിലുണ്ട്. യോഗമുദ്രയും വരദാഭയമുദ്രയും ധരിച്ച് നീണ്ടു നിവര്‍ന്നു കാണപ്പെടുന്ന വിഗ്രഹം സാത്വികം. നാനാതരത്തിലുള്ള ആഭരണങ്ങള്‍ അണിഞ്ഞ് വരദാഭയമുദ്രകളോടെ വാഹനങ്ങളില്‍ ഇരിക്കുന്നതായ വിഗ്രഹം രാജസം. ആയുധംകൊണ്ട് ദുഷ്ടന്മാരെ നിഗ്രഹിക്കുന്ന വിഗ്രഹം താമസവും ആകുന്നു.
ഈശ്വരപ്രസാദം കൊണ്ട് അന്തഃകരണശുദ്ധി ഉണ്ടാകുന്നു എന്നതിനാല്‍ കൂടുതലായി ക്ഷേത്രാരാധനയുടെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കേണ്ട കാലമാണിത്. നമ്മുടെ സര്‍വ്വ ശ്രേയസിനും നിദാനമായി നിലകൊള്ളുന്നത് പുണ്യക്ഷേത്രങ്ങളാണ്. അവ പുഷ്ടിപ്പെടണം, ഹിന്ദുധര്‍മ്മത്തെ പ്രകാശിപ്പിക്കുന്ന വിദ്യാലയങ്ങളാകണം. അതു നിലനിര്‍ത്തുന്നതിനു വേണ്ടി ധര്‍മ്മസംസ്ഥാപകനായ ഭഗവാന്‍ എല്ലാ ജനങ്ങളെയും പ്രേരിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ'''''
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ'''''
No comments:
Post a Comment