വന്നുചേരണ്ടതായ ഒന്നല്ല മോക്ഷം
മോക്ഷം കൈവരിക്കേണ്ട ഒന്നാണോ? അല്ലേയല്ല. കണ്ണാടിയിലൂടെതന്നെ കണ്ണാടി തിരയുകയും അവസാനം ആരോ കാണിച്ചുകൊടുത്ത് കണ്ണാടി സ്വയം കണ്ടെത്തുമ്പോള്‍, തനിക്ക് കണ്ണാടി നഷ്ടപ്പെട്ടിട്ടേയില്ലെന്നും, അതിലൂടെതന്നെയാണ് താന്‍ സകലതും കണ്ടനുഭവിച്ചതെന്ന ബോധ്യവുമുണ്ടാകുന്നതും.
മോക്ഷം (പരമമമായ ജ്ഞാനം അഥവാ സത്യം) എപ്പോഴും ഇവിടെ ഉണ്ടായിരുന്നു, ഉള്ളതാണ്, ഉണ്ടായിരിക്കുകയും ചെയ്യും. അതിനെ എങ്ങുനിന്നും കൊണ്ടുവരേണ്ടതില്ല, നേടേണ്ടതുമില്ല. ഒരു ശിലയില്‍നിന്നും ആവശ്യമില്ലൊത്തതു കൊത്തിക്കളഞ്ഞാല്‍ മനോഹരമായ ഒരു ശില്പം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതുപോലെ, നമ്മില്‍ ജന്മജന്മാന്തരങ്ങളായി അജ്ഞാനവശാല്‍ കുടികൊണ്ടിരിക്കുന്നതും സ്വരൂപത്തെ മറച്ചുപിടിച്ചിരിക്കുന്നതുമായ വാസനകളെ ഒന്നൊന്നായി നീക്കം ചെയ്യാനായാല്‍ അനന്തശായിയായ സ്വസ്വരൂപാനുഭവമുണ്ടാകും. അതുതന്നെ മോക്ഷസ്ഥിതി.
ശിലയില്‍ സദാ ശില്പം ഒളിഞ്ഞിരിക്കുന്നുണ്ട്. ശില്പിയുടെ ചാതുര്യമാണ് മനോഹരമായ ശില്പത്തെ പുറമേയ്ക്കു പ്രകടിപ്പിക്കുന്നത്..
letting go
No comments:
Post a Comment