Friday, October 26, 2018

നദി ഒഴുകുന്നത് സമുദ്രവുമായി ചേര്‍ന്ന് അതില്‍ ലയിച്ച് അതില്‍തന്നെ ഇല്ലാതായിത്തീരാന്‍വേണ്ടിയാണ്. പോകുംവഴിയില്‍ അത് സകല സസ്യജന്തുലതാതികള്‍ക്ക് ജീവജലമായി നിലനില്‍ക്കുകയും ചെയ്യുന്നു. അതിനുചുറ്റും മഹാസംസ്കാരങ്ങള്‍ കെട്ടിയുയര്‍ത്തപ്പെടുന്നു. എങ്കില്‍പോലും നദി ഇതിലൊന്നും കാര്യമായ ശ്രദ്ധപതിപ്പിക്കാതെ തന്റെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുപോകുന്നു.
ഒരു സാധുവിന്റെ സ്ഥിതി നദിയുടേതില്‍നിന്നും ഒട്ടും ഭിന്നമല്ല. തന്നെ ആശ്രയിക്കുന്നവരിലേക്ക് അദ്ദേഹം കൃപ ചൊരിയുകയും എന്നാല്‍ ഒന്നിലും ഒരു പറ്റിക്കൂടലുമില്ലാതെ (കര്‍തൃത്വ-ഭോക്തൃത്വനാശം) പരമമായ ഒരു ലക്ഷ്യത്തിലേക്കായുള്ള തന്റെ പ്രയാണം തുടരുന്നു

No comments: